
ദുബൈ: ദുബൈ വഴി വിദേശങ്ങളിലേക്ക് പറക്കുന്നവർക്കും ഇമാറത്തിലെത്തന്നവർക്കും മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ പുതിയ ഉപഭോക്തൃ ക്ഷേമ നിർദ്ദേശങ്ങളുമായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA). യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം, വിമാനക്കമ്പനികളുമായോ ട്രാവൽ ഏജൻസികളുമായോ ഉള്ള തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാനും പരാതികൾ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക ചട്ടക്കൂടാണ് അതോറിറ്റി അവതരിപ്പിച്ചത്.
പരാതികൾ നൽകാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
യാത്രക്കാർക്ക് തങ്ങളുടെ പരാതികളും അഭിപ്രായങ്ങളും സമർപ്പിക്കാനായി പുതിയ ഡിജിറ്റൽ സേവനവും അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വഴി നേരിട്ട് പരാതികൾ നൽകാനും അതിന്റെ നിലവിലെ സ്ഥിതി തത്സമയം ട്രാക്ക് ചെയ്യാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഫ്ലൈറ്റ് വൈകൽ, ടിക്കറ്റ് റദ്ദാക്കൽ, മറ്റ് അപാകതകൾ എന്നിവ നേരിടുന്ന യാത്രക്കാർക്ക് ഇനി മുതൽ അതോറിറ്റിയെ നേരിട്ട് സമീപിക്കാവുന്നതാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യാത്രക്കാർക്ക് ലഭിക്കുന്ന പ്രധാന സേവനങ്ങൾ
- മധ്യസ്ഥത: യാത്രക്കാരും വിമാനക്കമ്പനികളും ട്രാവൽ ഏജന്റുമാരും തമ്മിലുള്ള തർക്കങ്ങളിൽ അതോറിറ്റി മധ്യസ്ഥനായി പ്രവർത്തിക്കും.
- സുതാര്യത: പരാതികളിൽ വ്യക്തമായ നടപടിക്രമങ്ങളും സമയപരിധിയും ഉറപ്പാക്കും.
- ഓൺലൈൻ ട്രാക്കിംഗ്: സമർപ്പിച്ച പരാതികളുടെ പുരോഗതി ഓൺലൈനായി പരിശോധിക്കാം.
- അവകാശ സംരക്ഷണം: അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാ അവകാശങ്ങൾ ദുബൈയിൽ ഉറപ്പാക്കും.
ദുബൈയിലെ വ്യോമയാന മേഖലയിലുള്ള യാത്രക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള ലെൻഗാവി പറഞ്ഞു. വിമാനക്കമ്പനികൾക്കും ഏജന്റുമാർക്കും കൃത്യമായ ഉത്തരവാദിത്തങ്ങൾ പുതിയ നിർദ്ദേശത്തിലൂടെ നിശ്ചയിച്ചിട്ടുണ്ട്. തർക്കപരിഹാരത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ നിയമം സഹായിക്കും.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏവിയേഷൻ ഹബ്ബുകളിലൊന്നായ ദുബൈയിൽ, ദശലക്ഷക്കണക്കിന് വരുന്ന യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഒരു യാത്രാ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണിത്.
ഇനി വില കൂട്ടിയാൽ ചോദ്യം ചെയ്യാം:വില കൂട്ടിയാൽ കട പൂട്ടും! യുഎഇയിൽ വ്യാപാരികൾക്ക് കർശന
UAE April 29, 2026

അബുദാബി: യുഎഇയിൽ ബിസിനസ് ചെയ്യുന്നവരും സാധനങ്ങൾ വാങ്ങുന്നവരുമായ എല്ലാ പ്രവാസികളും ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. ഇനി നമ്മൾ വിചാരിക്കും പോലെ സാധനങ്ങൾക്ക് തോന്നിയ പോലെ വില ഈടാക്കാൻ പറ്റില്ല.ഇനി അങ്ങനെ ചെയ്താൽ തന്നെ അതൊരു ക്രിമിനൽ കുറ്റമായാണ് യുഎഇ കാണുന്നത്.ഇത് സംബന്ധിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ പ്രവാസികൾക്ക് മുന്നറിയിപ്പുകൾ നൽകി. യുഎഇയിലെ വിപണിയിൽ വിലയിൽ കൃത്രിമം കാണിക്കുന്നത് നിയമ ലംഘനമാണെന്നാണ് അധികൃതർ വ്യക്തമാക്കി. ന്യായമായ മത്സരം ഉറപ്പാക്കാനും ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാനുമാണ് യുഎഇ സർക്കാർ ഈ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ബിസിനസ്സുകാർ തമ്മിൽ ധാരണയുണ്ടാക്കി സാധനങ്ങളുടെ വില കൃത്രിമമായി ഉയർത്തുന്ന രീതി ഒരു കാരണവശാലും ഇനി രാജ്യത്ത് അനുവദിക്കില്ല. വർഷങ്ങളായി റമദാൻ കാലങ്ങളിൽ ഉൾപ്പെടെ ഇത്തരത്തിൽ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
കൂടാതെ പരിശോധനകളും വ്യപകമായിരുന്നു എന്നാൽ ചില ആളുകൾ ഇതെല്ലം ലംഘിച്ച് കൊണ്ട് സാധാരണക്കാരിൽ നിന്ന് അമിത വില ഈടാക്കുകയായിരുന്നു അതിനാൽ തന്നെ ഇത് കണ്ടെത്തി കർശന ശിക്ഷ നൽകിയിരുന്നു. കൂടാതെ ഇത്തവണത്തെ റമദാൻ മാസങ്ങളിലും മിഡിൽ ഈസ്റ്റ് സംഘർഷം സമയങ്ങളിലും സമാനമായ സാഹചര്യം കണ്ടെത്തിയിരുന്നു.
2023 ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 36 അനുസരിച്ച് നിയമം വ്യക്തമായി പറയുന്നുണ്ട്. അതായത് ഒരു സാധനത്തിന്റെ വിപണി ഒരാൾ മാത്രം നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്. കൂടാതെ രണ്ട് ബിസിനസ്സുകാർ ചേർന്ന് ‘നമുക്ക് ഒരേ വിലയ്ക്ക് സാധനം വിൽക്കാം, വില കുറയ്ക്കണ്ട’ എന്ന് തീരുമാനിക്കുന്നതും നിയമവിരുദ്ധമായാണ് യുഎഇ കാണുന്നത്
ഇനി വിപണിയിലുള്ള സ്വാധീനം ഉപയോഗിച്ച് വില നിയന്ത്രിക്കാൻ ശ്രമിച്ചാൽ പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് ഇടപെടുക തന്നെ ചെയ്യും ഈകാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. അതേസമയം നമ്മളെപ്പോലെയുള്ള സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു ആശ്വാസമാണ് നൽകുന്നത്.
പലപ്പോഴും വിശേഷദിവസങ്ങളിലോ മറ്റോ അവശ്യസാധനങ്ങൾക്ക് പെട്ടെന്ന് വില കൂടുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഇനി മുതൽ ഇത്തരം നീക്കങ്ങൾ നടത്തുന്നവർ കടുത്ത നടപടികൾ നേരിടേണ്ടി വരും. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ അതീവ ജാഗ്രതയിലാണ് ഇപ്പോൾ.
യുഎഇയിൽ ചെറിയ കടകൾ മുതൽ വലിയ സൂപ്പർമാർക്കറ്റുകൾ വരെ നടത്തുന്ന നിരവധി മലയാളി പ്രവാസികൾ ഉണ്ട്. ബിസിനസ് ലാഭകരമായി കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അറിയാതെ പോലും നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇത് കേവലം പിഴയിൽ ഒതുങ്ങില്ല, മറിച്ച് ക്രിമിനൽ കുറ്റമായി പരിഗണിച്ച് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കാര്യത്തിലേക്ക് കടക്കും.
ഇപ്പോൾ അത് ഭരണകൂടത്തിനെതിരെയുള്ള വെല്ലുവിളിയായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ ഇത്തരം തടസ്സങ്ങളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് യുഎഇയിൽ ഇനി ഇടമുണ്ടാകില്ല എന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. കൂടാതെ യുഎഇയിലേക്കുള്ള ഭൂരിഭാഗം ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും വരുന്നത് ഇന്ത്യയിൽ നിന്നാണ്.
ബാലിപ്പെരുന്നാൽ അവധി വരുന്നു :ഈ അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…
Travel Plan ദുബായ്: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാ നിരക്കുകൾ ഉയർന്നതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ശക്തമായ ഡിമാൻഡ്, പരിമിതമായ വിമാന ശേഷി, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവ വരും ആഴ്ചകളിൽ വിമാന നിരക്കുകൾ ഉയരാൻ കാരണമാകുമെന്നാണ് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നത്.
ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 നും മെയ് 29 നും ഇടയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 2,000 ദിർഹവും, ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,360 ദിർഹവും, ന്യൂഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,110 ദിർഹവുമാണ് നിരക്ക്. മംഗലാപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 4080 ദിർഹത്തിലെത്തിയിട്ടുണ്ട്. കെച്ചിയിലേക്ക് 2,940 ദിർഹവും തിരുവനന്തപുരത്ത് 3,300 ദിർഹവുമാണ് വിമാന ടിക്കറ്റ് നിരക്ക്.
ദീർഘദൂര റൂട്ടുകളിലും വില കുത്തനെ ഉയരുകയാണ്. ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 3,840 ദിർഹവും, എഡിൻബർഗിലേക്കുള്ള 4,040 ദിർഹവും, സൂറിച്ചിലേക്കുള്ള 3,760 ദിർഹവുമാണ് നിരക്ക്. മിലാനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,390 ദിർഹവും, ഇസ്താംബൂളിലേക്കുള്ളത് 2,610 ദിർഹവും, ഏഥൻസിലെ ടിക്കറ്റ് നിരക്കുകൾ 3,730 ദിർഹവുമാണ്. അൽമാറ്റിയിലേക്കും ടിബിലിസിയിലേക്കും ഏകദേശം 2,330 ദിർഹവും ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 4,760 ദിർഹവുമാണ്. ടിക്കറ്റ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കൊരുങ്ങുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നത്.