
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Big ticket lucky draw;അബുദാബി∙ ഏപ്രിൽ മാസത്തിലെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ-നറുക്കെടുപ്പിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർക്ക് ഭാഗ്യദേവതയുടെ കടാക്ഷം. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം അഞ്ചര ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്. മലയാളികളായ അൻസിൽ നാസർ, അമൃത ബാബു, ഫാത്തിമ അഫീദ എന്നിവരും മംഗളൂരു സ്വദേശിനി വീര ലോബോയും ആണ് ഈ ആഴ്ചയിലെ വിജയികൾ.
∙ ഭാഗ്യം തേടിയെത്തിയ മലയാളി കഥകൾ
എയർ അറേബ്യയിൽ എയർക്രാഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസിൽ നാസറി(33)ന് ഇത് അപ്രതീക്ഷിത വിജയമായിരുന്നു. 2022 മുതൽ യുഎഇയിലുള്ള അൻസിൽ ഇത്തവണ സുഹൃത്തുക്കൾക്കൊപ്പം ചേരാതെ തനിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം സ്വന്തമാക്കിയത്. സമ്മാനവിവരം അറിയിക്കാൻ ബിഗ് ടിക്കറ്റിൽ നിന്ന് ഫോൺ വന്നപ്പോൾ ഇതൊരു പരസ്യ കോൾ ആണെന്നാണ് ആദ്യം കരുതിയതെന്ന് അൻസിൽ പറഞ്ഞു.
പ്രമോഷനൽ കോൾ ആണെന്നു കരുതി എടുത്ത ഫോൺ കോളിലൂടെ തേടിയെത്തിയത് ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനം. കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പങ്കാളിയാകാറുണ്ട്. സാധാരണയായി സുഹൃത്തുക്കൾക്കൊപ്പം ഗ്രൂപ്പായി ടിക്കറ്റെടുക്കാറുള്ള അൻസിൽ, ഇത്തവണ ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വിജയിച്ചുവെന്ന വിവരം അറിയിക്കാൻ വിളിച്ചപ്പോൾ അതൊരു സാധാരണ പരസ്യ കോൾ ആണെന്നാണ് ആദ്യം കരുതിയത്. വാർത്ത അറിഞ്ഞപ്പോൾ വലിയ അതിശയം തോന്നി. അൻസിലിന്റെ കുടുംബം നാട്ടിലാണ്. ബിഗ് ടിക്കറ്റിൽ ആദ്യ വിജയവുമാണിത്. സമ്മാനത്തുക എന്തുചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
∙ഭാഗ്യനമ്പർ ‘എട്ട്’; യുഎഇയിലെത്തിയിട്ട് 8 വർഷത്തിനിടെ ആദ്യ ഭാഗ്യം
തന്റെ ഭാഗ്യനമ്പറായ എട്ടിൽ വിശ്വസിച്ച് ടിക്കറ്റെടുത്തപ്പോഴാണ് തൃശൂർ സ്വദേശിനി അമൃത ബാബു (30)വിനെ തേടി ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനമെത്തിയത്. ഷാർജയിലെ ജെംസ് സ്കൂളിൽ ടീച്ചിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അമൃത കഴിഞ്ഞ എട്ട് വർഷമായി യുഎഇയിലുണ്ട്. നാലാം തവണ മാത്രം ഭാഗ്യം പരീക്ഷിച്ചപ്പോഴാണ് ഈ തിരുവനന്തപുരം സ്വദേശിനിയെ തേടി ആദ്യമായി വലിയൊരു വിജയം എത്തുന്നത്.
ഓൺലൈൻ വഴിയാണ് അമൃത ടിക്കറ്റെടുത്തത്. എന്റെ ഭാഗ്യനമ്പറായ എട്ട് ഉൾപ്പെടുന്ന ടിക്കറ്റാണ് ഞാൻ തിരഞ്ഞെടുത്തത്. നറുക്കെടുപ്പ് നടക്കുന്നത് അറിഞ്ഞിരുന്നില്ല. ഫോൺ വന്നപ്പോൾ റിച്ചഡിന്റെ ശബ്ദം തിരിച്ചറിഞ്ഞതോടെയാണ് സമ്മാനം ലഭിച്ച കാര്യം മനസ്സിലായത്. വലിയ സന്തോഷവും ആവേശവും തോന്നി. ടിക്കറ്റ് വാങ്ങുമ്പോൾ തന്നെ ഇത്തവണ എന്തോ നല്ലത് സംഭവിക്കുമെന്ന് ഒരു തോന്നലുണ്ടായിരുന്നതായും അവർ കൂട്ടിച്ചേർത്തു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തിൽ അമൃത കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടില്ല. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് തുക ബുദ്ധിപൂർവ്വം വിനിയോഗിക്കാനാണ് തീരുമാനം. ഈ വലിയ സന്തോഷം കുടുംബത്തോടൊപ്പം പങ്കിടാനൊരുങ്ങുകയാണ് അമൃത.
∙ഭർത്താവെടുത്ത ടിക്കറ്റിലൂടെ ഫാത്തിമയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം
പ്രവാസഭൂമിയിലെ അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനം ഈ മലയാളി കുടുംബത്തെ തേടിയെത്തിയത്. മലയാളിയായ ഫാത്തിമ അഫീദ കോയാന്റെ തൊടുകുറി പേരിൽ കുവൈത്തിൽ കഴിഞ്ഞ 15 വർഷമായി സൂപ്പർവൈസറായി ജോലി ചെയ്യുന്ന ഭർത്താവ് എടുത്ത ടിക്കറ്റിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
അഞ്ചു വർഷം മുമ്പാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് ഇവർ അറിയുന്നത്. അന്നുമുതൽ സ്ഥിരമായി ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ഭാര്യയുടെ പേരിലാണ് ഇത്തവണ ടിക്കറ്റെടുത്തത്. വലിയ സന്തോഷമുണ്ട്. അപ്രതീക്ഷിതമായ ഈ നേട്ടത്തിൽ അതിയായ ആഹ്ലാദത്തിലാണ് കുടുംബം.
ലഭിച്ച സമ്മാനത്തുക എന്തുചെയ്യണമെന്ന കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. വീട്ടിലെ എല്ലാവർക്കും വലിയൊരു സർപ്രൈസ് ആയി മാറിയിരിക്കുകയാണ് ഈ വിജയം.
∙പിറന്നാൾ ദിനത്തിൽ ഈസ്റ്റർ സമ്മാനമായി ഭാഗ്യം
കാൽനൂറ്റാണ്ടായി പ്രവാസജീവിതം നയിക്കുന്ന കർണാടക മംഗളൂരു സ്വദേശിനി വീര ലോബോ (50)ക്ക് പിറന്നാൾ ദിനത്തിൽ ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനം. ദുബായിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന വീര ഈസ്റ്റർ ദിനത്തിലായിരുന്നു ടിക്കറ്റെടുത്തത്. അന്ന് തന്നെയായിരുന്നു ഇവരുടെ ജന്മദിനവും.
വാർത്തയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞതെന്ന് വീര പറഞ്ഞു. സ്വന്തം ജന്മദിനവും ഈസ്റ്ററും ഒരേ ദിവസം വന്നപ്പോൾ ഭാഗ്യം പരീക്ഷിക്കാമെന്നു കരുതി. നാലുപേരടങ്ങുന്ന ഗ്രൂപ്പിനൊപ്പമാണ് ടിക്കറ്റെടുത്തത്. വിജയിച്ചുവെന്ന വാർത്ത വിശ്വസിക്കാനായില്ല. വല്ലാത്ത സന്തോഷവും ആവേശവും തോന്നുന്നു. സമ്മാനത്തുക നാലുപേരും ചേർന്ന് വീതിക്കും. തന്റെ വിഹിതത്തിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാനാണ് തീരുമാനം. ബിഗ് ടിക്കറ്റിൽ തുടർന്നും ഭാഗ്യം പരീക്ഷിക്കുമെന്നും ഒരിക്കലെങ്കിലും ശ്രമിച്ചു നോക്കാതെ ഭാഗ്യം നമ്മുടെ വാതിലിൽ മുട്ടുമോ എന്ന് അറിയാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ 25 വർഷമായി കുടുംബത്തോടൊപ്പം ദുബായിലാണ് വീര താമസിക്കുന്നത്.
∙കോടീശ്വരന്മാരുടെ ഏപ്രിൽ
ഈ മാസം ‘കോടീശ്വരന്മാരുടെ മാസം’ എന്നാണ് ബിഗ് ടിക്കറ്റ് വിശേഷിപ്പിക്കുന്നത്. മേയ് മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിൽ ഒരാൾക്ക് 2.5 കോടി ദിർഹവും (ഏകദേശം 56 കോടിയിലേറെ രൂപ) മറ്റ് അഞ്ച് പേർക്ക് പത്ത് ലക്ഷം ദിർഹം വീതവും ഉറപ്പായ സമ്മാനങ്ങളുണ്ട്. കൂടാതെ, വരും ആഴ്ചകളിലും 25,000 ദിർഹത്തിന്റെ വാരാന്ത്യ നറുക്കെടുപ്പുകൾ തുടരും. ലാൻഡ് റോവർ ഡിഫൻഡർ, റേഞ്ച് റോവർ വേലാർ തുടങ്ങിയ ആഡംബര കാറുകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാം.
Rental Agreement Without Penalty ;പ്രവാസികളെ..ദുബായിൽ ജോലി നഷ്ടപ്പെട്ടോ? പിഴ ഇല്ലാതെ എങ്ങനെ വാടക വീട് ഒഴിയാം
Rental Agreement Without Penalty: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ബാധ്യതകളിൽ ഒന്ന് അവർ താമസിക്കുന്ന വീടിന്റെ വാടകയാണ്. എന്നാൽ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാലോ, മറ്റൊരു സ്ഥലത്തേക്ക് മാറിപോകേണ്ടി വന്നാലോ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കരാർ കാലാവധി തീരുന്നതിന് മുൻപ് വീട് ഒഴിയുക അല്ലെങ്കിൽ വീടിന്റെ വാടക അധികം നൽകുക എന്നതാണ്.മുൻകൂട്ടി രണ്ടുമാസം മുന്നേ അറിയിച്ചില്ലങ്കിൽ പല ഇടങ്ങളിലും പിഴ നൽകേണ്ടി വരാം. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വാടകക്കാർ എന്ത് ചെയ്യും? നിയമം സംരക്ഷിക്കാൻ ഉണ്ടാകുമോ? യുഎഇയിൽ ജോലി നഷ്ടപെടുന്ന ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ വീട് ഒഴിയാനും സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ലഭിക്കാനുമുള്ള മാർഗങ്ങൾ നോക്കാം.
ജോലി നഷ്ടപ്പെടുക എന്നത് ഒരു വ്യക്തിയുടെ നിയന്ത്രണത്തിനും പ്ലാനിങ്ങിനും അപ്പുറമുള്ള കാര്യമാണ്. നിയമപരമായി ഇതിനെ ‘അപ്രതീക്ഷിത സാഹചര്യം’ ആയി പരിഗണിക്കപ്പെടാം. എന്നാൽ നിയമത്തിനപ്പുറം ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ ഇത്തരം സന്ദർഭങ്ങളിൽ പ്രവാസികൾക്ക് മാനുഷികമായ പരിഗണന നൽകാറുണ്ട്.
ജോലി നഷ്ടമായി വീട് ഒഴിയാൻ നിൽക്കുന്ന പ്രവാസികൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം1 കരാർ പരിശോധിക്കുകഇവിടെ ആദ്യം പ്രവാസികൾ എജാരി കരാർ കൃത്യമായി വായിക്കുക. അതിൽ ജോലി നഷ്ടപ്പെടുന്നത് പോലുള്ള സാഹചര്യങ്ങളെ കുറിച്ച് എന്തെങ്കിലും പ്രത്യേക പരാമർശം ഉണ്ടോ എന്ന് വ്യക്തമായി നോക്കുക.
2 വീട് ഉടമക്ക് നോട്ടീസ് അയക്കുകനിങ്ങളുടെ തൊഴിൽ ഇടത്തിൽ നിന്നോ കമ്പനിയിൽ നിന്നോ ‘ടെർമിനേഷൻ ലെറ്റർ ‘ ലഭിച്ചിട്ടുണ്ടെങ്കിൽ, അത് കൈപ്പറ്റിയ ഉടൻ തന്നെ ഉടമയ്ക്ക് രേഖാമൂലം നോട്ടീസ് നൽകുക. ഈ നോട്ടീസ് നൽകാൻ താമസിക്കുന്നത് അല്ലെങ്കിൽ നീട്ടിക്കൊണ്ടുപോകുന്നത് നിങ്ങളുടെ ബാധ്യത വർദ്ധിപ്പിക്കും.
3 രേഖകൾജോലി നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്ന കമ്പനിയുടെ കത്ത്, നിങ്ങളുടെ വിസ റദ്ദാക്കിയതിന്റെ രേഖകൾ എന്നിവ കൃത്യമായി കരുതി വെക്കുക.
വീട് ഒഴിയുന്നത് സംബന്ധിച്ച് കരാർ ഉടമ നിയമ നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് ഉടമയുമായി നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് നേരിട്ട് സംസാരിക്കുക. നിങ്ങളുടെ സാഹചര്യം ആ വ്യക്തിയെ ബോധ്യപ്പെടുത്തുക. ഇവിടെ നിങ്ങൾ ബഹളം വെയ്ക്കാനോ, വഴക്ക് ഉണ്ടാക്കാനോ പോകരുത്. ജോലി നഷ്ടപ്പെട്ടത് കൊണ്ടാണ് പോകുന്നതെന്നും പിഴ ഒഴിവാക്കിത്തരണമെന്നും വളരെ മാന്യമായി പറയുക. മിക്കവാറും ഉടമകൾ ഇത്തരം സന്ദർഭങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാറുണ്ട്.”
ഉടമ സമ്മതിക്കുകയാണെങ്കിൽ, ‘മ്യൂച്ചൽ ടെർമിനേഷൻ എഗ്രിമെന്റ് ‘ എന്നൊരു രേഖ തയ്യാറാക്കി രണ്ടുപേരും ഒപ്പിടുന്നത് നല്ലതായിരിക്കും. ഇത് ഭാവിയിൽ ബാങ്ക് ചെക്കുകൾ മടങ്ങാതിരിക്കാനും സെക്യൂരിറ്റി ടെപോസിറ്റ് തിരികെ ലഭിക്കാനും സഹായിക്കും.
ഉടമ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നില്ലെങ്കിൽ എന്ത് ചെയ്യും?ഇവിടെയാണ് ദുബായ് റെന്റൽ ഡിസ്പ്യൂട്ട് സെന്റർ വരുന്നത്. നിങ്ങൾക്ക് അവിടെ ഒരു പരാതി ഫയൽ ചെയ്യാം. ജോലി നഷ്ടപ്പെട്ട രേഖകൾ ഹാജരാക്കിയാൽ, ഒരുപക്ഷെ കോടതിക്ക് നിങ്ങളുടെ സാഹചര്യം ബോധ്യപ്പെട്ടാൽ പിഴ തുക ഒഴിവാക്കി നൽകാനോ അല്ലെങ്കിൽ പകുതിയായി കുറച്ചു നൽകാനോ ഉത്തരവിടാൻ അധികാരമുണ്ട്.
നിങ്ങൾ വീട് ഒഴിയാൻ തീരുമാനിച്ചാൽ, മുൻപ് വീട്ടുടമക്ക് ചെക്കുകൾ നൽകിയിട്ടുണ്ടെങ്കിൽ, ചെക്കുകൾ ഉടമയുടെ പക്കൽ നിന്നും തിരികെ വാങ്ങാൻ മറക്കരുത്. പിഴ നൽകാത്തതിന്റെ പേരിൽ ഉടമ ചെക്ക് ബാങ്കിൽ കൊടുത്താൽ, അത് മടങ്ങുകയും നിങ്ങൾക്ക് യാത്ര വിലക്ക് പോലുള്ള നിയമപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തേക്കാം. നിയമപരമായി കരാർ അവസാനിപ്പിക്കുന്നത് വരെ ചെക്കുകളുടെ കാര്യത്തിൽ ജാഗ്രത പാലിക്കുക.