
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ബെയ്റൂട്ട് ∙ പിതാവിന്റെ കബറടക്കച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഒന്നര വയസ്സുകാരി തലീൻ സായിദിന് ദാരുണാന്ത്യം. കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. മധ്യ ബെയ്റൂട്ടിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണു തലീന്റെ പിതാവ് സായിദ് കൊല്ലപ്പെട്ടത്. തലീന്റെ സഹോദരി അലീനും (7) ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെയും ലബനനിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം തുടർന്നു.
ഇറാൻ–യുഎസ് താൽക്കാലിക വെടിനിർത്തൽ ആരംഭിച്ച കഴിഞ്ഞ ബുധനാഴ്ച മധ്യബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മാത്രം 350 പേരാണു കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ ലബനനിൽ കൊല്ലപ്പെട്ട 2000 പേരിൽ 166 കുട്ടികളും ഉൾപ്പെടുന്നു.
Abu Dhabi Police Warning;500 ദിര്‍ഹം പിഴ, നാല് ട്രാഫിക് പോയിന്റ്, വാഹനം കണ്ടുകെട്ടും; യുഎഇയിൽ അനുമതിയില്ലാതെ ഇക്കാര്യം മാത്രം ചെയ്യരുതേ…..
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abu Dhabi Police Warning:അബൂദബി: ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വാഹനങ്ങള്‍ കൊണ്ടുള്ള ആഹ്ലാദപ്രകടനങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കരുതെന്ന് പൊലിസിന്റെ മുന്നറിയിപ്പ്. സുരക്ഷ ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന പെരുമാറ്റങ്ങള്‍ തടയുന്നതിനും ബാധകമായ നിയമങ്ങളും ചട്ടങ്ങളും എല്ലാവരും പാലിക്കണമെന്ന് അബൂദബി പൊലിസ് ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആവശ്യപ്പെട്ടു.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമായിരിക്കണം. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഇത് പ്രധാനമാണ്. നിയമം പാലിക്കുന്നതിനൊപ്പം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതും സാമൂഹിക ഉത്തരവാദിത്തമാണെന്ന് പൊലിസ് വ്യക്തമാക്കി.
റോഡുകളില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നതും വാഹനങ്ങളുടെ സണ്‍റൂഫുകളില്‍ നിന്നോ വിന്‍ഡോകളില്‍ നിന്നോ ശരീരഭാഗങ്ങള്‍ പുറത്തിടുന്നതും സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇവ ഗതാഗത നിയമലംഘനങ്ങളുടെ പരിധിയില്‍ പെടുന്നതാണ്. വാഹനത്തിലുള്ളവരുടെയോ മറ്റുള്ളവരുടെയോ ജീവനോ സുരക്ഷയോ അപകടപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴ, 23 ട്രാഫിക് പോയിന്റുകള്‍, 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കല്‍ എന്നീ ശിക്ഷകള്‍ ലഭിക്കും.
അനുമതിയില്ലാതെ വാഹന പരേഡ് നടത്തിയാല്‍ 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയിന്റുകളും 15 ദിവസത്തെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷയെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കി
Rain alert in uae: കയ്യിൽ ഒരു കുട കരുതിക്കോ!!! പൊതുജനമേ യുഎഇയിലെ ഇന്നത്തെ കാലാവസ്ഥയിൽ മാറ്റമുണ്ട്
UAE April 13, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Rain alert in uae: ദുബൈ: രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന്മ ഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻ.സി.എം) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമോ പൂർണമായും മേഘാവൃതമോ ആയിരിക്കുമെന്നും കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചു. ദുബൈയിലും അബൂദബിയിലും താപനില 21 ഡിഗ്രി വരെ കുറയാനും പരമാവധി 29 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്.
അതേസമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനില അനുഭവപ്പെടാനിടയുണ്ട്. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ ഭാഗങ്ങളിലും ഈർപ്പം കൂടുതലായിരിക്കും. അതോടൊപ്പം മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ടെന്ന് അധികൃതർ പ്രവചിക്കുന്നുണ്ട്. ചെറിയ കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറോട്ട് വീശും. എന്നാലിത് ചില സമയങ്ങളിൽ ശക്തമാകുകയും ചെയ്യും. കാറ്റിന്റെ വേഗത 10 മുതൽ 25 കി.മീറ്റർ വരെ ആയിരിക്കുമെങ്കിലും ചിലപ്പോൾ 40 കി.മീറ്റർ വരെ വർധിക്കാനിടയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ തിരമാലകൾ സാധാരണ നിലയിലായിരിക്കും
പ്രത്യേകതയാണ്.
യുഎഇ ലോട്ടറിയുടെ പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇനി മുതൽ ആഴ്ചയിൽ രണ്ടുതവണ നറുക്കെടുപ്പ് ഉണ്ടാകും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 15 ബുധനാഴ്ചയാണ് നടക്കുക. ശനിയാഴ്ചകളിൽ മാത്രമുണ്ടായിരുന്ന നറുക്കെടുപ്പ് ബുധനാഴ്ചകളിലേക്ക് കൂടി മാറ്റിയതോടെ വിജയിക്കാനുള്ള സാധ്യതകൾ ഇരട്ടിയായിരിക്കുകയാണ്.
അതേസമയം യുഎഇ ലോട്ടറിയിൽ പങ്കെടുക്കുന്നവർ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം വാങ്ങിക്കുക. ഗ്രൂപ്പായി ടിക്കറ്റ് എടുക്കുന്ന മലയാളികൾ പണമിടപാടുകളിലും മറ്റും കൃത്യത പാലിക്കുകയും വേണം. ഏപ്രിൽ 15-ന് നടക്കുന്ന അടുത്ത നറുക്കെടുപ്പിനായി ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.