
US Iran 45 day ceasefire talks 2026 : വാഷിംഗ്ടൺ/ടെഹ്റാൻ: ആഴ്ച്ചകളായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടാക്കാൻ 45 ദിവസത്തെ വെടിനിർത്തൽ കരാറിനായി ഊർജ്ജിത ചർച്ചകൾ നടക്കുന്നു. പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ 48 മണിക്കൂർ സമയപരിധി അവസാനിക്കാൻ ഇരിക്കെയാണ് സമാധാന ശ്രമങ്ങൾ സജീവമായത്.
പ്രധാന വിവരങ്ങൾ:
- രണ്ട് ഘട്ടങ്ങളായുള്ള കരാർ: ആദ്യഘട്ടത്തിൽ 45 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കും. ഈ സമയപരിധിക്കുള്ളിൽ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള ചർച്ചകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
- ട്രംപിന്റെ നിലപാട്: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നു കൊടുത്തില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. “അവർ കരാറിലെത്തിയില്ലെങ്കിൽ അവിടെയുള്ളതെല്ലാം ഞാൻ തകർക്കും” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- നിർണ്ണായക ചർച്ചകൾ: ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗിയും തമ്മിൽ സന്ദേശങ്ങൾ കൈമാറി. ഇറാൻ്റെ യുറേനിയം ശേഖരം കുറയ്ക്കുകയോ രാജ്യത്തിന് പുറത്തേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം.
- അന്ത്യശാസനം: ചൊവ്വാഴ്ചയാണ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കുന്നത്. ഇതിനുള്ളിൽ ഭാഗികമായെങ്കിലും കരാറിലെത്താൻ സാധിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഞ്ച് ആഴ്ച്ച മുമ്പ് ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യം വെച്ച് അമേരിക്ക ആരംഭിച്ച വ്യോമാക്രമണം മേഖലയിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. പുതിയ ചർച്ചകൾ വിജയിച്ചാൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധഭീതിക്ക് വലിയൊരു ആശ്വാസമാകും.
യുഎഇയിൽ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നു , ഫുജൈറയിൽ ടെലികോം കെട്ടിടത്തിന് നേരെ ആക്രമണം
UAE Greeshma Staff Editor — April 6, 2026 · 0 Comment

UAE Iran missile drone attack Fujairah ഫുജൈറ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്നു. ഫുജൈറയിലെ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതായിഅധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ഫുജൈറയിലെ ‘ഡു’ ടെലികമ്മ്യൂണിക്കേഷൻ കെട്ടിടത്തിന് നേരെയാണ് പതിച്ചത്. എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.
അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അബുദാബി മുസഫയിലെ ഐകാഡ് സിറ്റിയിലുള്ള ‘റിൻ സിസ്റ്റംസ്’ കമ്പനിക്ക് മുകളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിരുന്നു. യുഎഇ വ്യോമപ്രതിരോധ സംവിധാനം മിസൈൽ ആകാശത്തുവെച്ച് തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് കെട്ടിടത്തിന് മുകളിൽ വീണത്. ഈ സംഭവത്തിൽ ഒരു ഘാന സ്വദേശിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുഎഇ അധികൃതർ പൊതുജനങ്ങളോട് കർശനമായി നിർദ്ദേശിച്ചു.
അതേസമയം മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യയും ചൈനയും സംയുക്ത ശ്രമം നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു. വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചുവെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുന്ന ഇറാനെതിരെ രൂക്ഷ വിമർശനവുമായി യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് രംഗത്തെത്തിയിരുന്നു. മേഖലയില്‍ ഇറാന് നടത്തുന്ന ആക്രമണങ്ങള്‍ ഇറാന്റെ കരുത്തല്ല, അഹങ്കാരവും തന്ത്രപരമായ വീഴ്ച്ചയുമാണെന്നും ആയിരുന്നു ഡോ. അൻവർ ഗർഗാഷ് കുറിച്ചത്. ഇറാന് മുന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ്, അമേരിക്കന്‍ മാഗസിനായ ‘ഫോറിന് അഫയേഴ്സില്’ എഴുതിയ ലേഖനത്തോടുള്ള പ്രതികരണമായിരുന്നു ഇത്.
ഹബ്ഷാൻ പ്ലാന്റിൽ മിസൈൽ അവശിഷ്ടം വീണ് അപകടം; അബുദാബിയിൽ പ്രവാസി മരണപ്പെട്ടു
UAE Nazia Staff Editor — April 6, 2026 · 0 Comment
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Habshan facility damaged അബുദാബി: മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ ഒരു ഈജിപ്ഷ്യൻ സ്വദേശി മരിച്ചതായി അഡ്നോക് ഗ്യാസ് സ്ഥിരീകരിച്ചു. പ്ലാന്റിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടയിലാണ് ഇദ്ദേഹത്തിന് ജീവൻ നഷ്ടമായത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ വിജയകരമായി തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്ലാന്റ് പരിസരത്ത് പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് കരാർ തൊഴിലാളികൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ഹബ്ഷാൻ മേഖലയിൽ മിസൈലുകൾ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ചാണ് പ്ലാന്റിന് നാശനഷ്ടങ്ങൾ സംഭവിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്ലാന്റിൽ നിന്ന് ജീവനക്കാരെ മാറ്റുന്നതിനിടെയാണ് ദൗർഭാഗ്യകരമായ മരണം സംഭവിച്ചത്. ഹബ്ഷാൻ പ്ലാന്റിലെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും മറ്റ് പ്ലാന്റുകൾ വഴി രാജ്യത്തെ ഗ്യാസ് വിതരണം തടസ്സമില്ലാതെ തുടരുമെന്ന് അഡ്നോക് അറിയിച്ചു. ഉപഭോക്താക്കളെ ഇത് ബാധിക്കില്ലെന്നും കമ്പനി ഉറപ്പുനൽകി. ജീവനക്കാരന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അഡ്നോക് ഗ്യാസ് സിഇഒ ഫാത്തിമ അൽ നുഐമി പറഞ്ഞു. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പ്ലാന്റിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായ പഠനം നടന്നുവരികയാണ്. തകരാറുകൾ പരിഹരിക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഇത്തരം പ്രതിസന്ധികൾ കമ്പനിയുടെ സാമ്പത്തിക അടിത്തറയെ ബാധിക്കില്ലെന്നും ഓഹരി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. മാർച്ചിലും സമാനമായ രീതിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണിരുന്നെങ്കിലും അന്ന് ആളപായമോ പ്ലാന്റിന്റെ പ്രവർത്തനത്തിന് കാര്യമായ തടസ്സമോ ഉണ്ടായിരുന്നില്ല.
Khor Fakkan Port;ഗൾഫിൽ ആശങ്ക പടർത്തി വൻ ആക്രമണം;ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ആക്രമണം
Khor Fakkan Port;ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണങ്ങൾ തുടരുന്നതിനിടയിൽ, യുഎഇയിലെ ഷാർജയിലുള്ള ഖോർഫക്കാൻ തുറമുഖത്തിന് നേരെ ഇറാനിയൻ സേന വ്യോമാക്രമണം നടത്തി. ഖോർഫക്കാൻ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലിന് സമീപം മിസൈൽ പതിച്ചതായി ഷാർജ അധികൃതർ സ്ഥിരീകരിച്ചു. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച ഇറാന്റെ നാശമാകും കാണുക എന്നാണ് ട്രംപിന്റെ ഭീഷണി.
Big ticket lucky draw: മലയാളി എടുത്താൽ സമ്മാനം ഉറപ്പോ? അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും കോടികളുടെ ബമ്പർ
Big ticket lucky draw;ദുബായ്: അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. ബിഗ് ടിക്കറ്റിന്റെ 285ാം സീരിസ് നറുക്കെടുപ്പിലാണ് മലയാളിയെത്തേടി കോടികളുടെ സമ്മാനമെത്തിയത്. ഷാമോൺ ഷാജിയെന്ന 32കാരനാണ് ആ ഭാഗ്യശാലി. 229425 നമ്പറുള്ള ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടി രൂപ) ആണ് സമ്മാനമായി ലഭിക്കുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ഷാമോൺ സ്ഥിരമായി നറുക്കെടുപ്പിന്റെ ഭാഗമായിരുന്നു. ഭാര്യയുമൊത്ത് ബിസിനസ് ചെയ്യുന്ന ഷാമോൺ മാതാപിതാക്കളെ കാണാൻ ദുബായിലെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയത്. കുടുംബവുമൊത്ത് യാത്ര ചെയ്യവേയാണ് ബിഗ് ടിക്കറ്റ് സംഘാടകരിൽ നിന്ന് സന്തോഷവാർത്ത അറിയിച്ചുകൊണ്ടുള്ള വിളിയെത്തിയത്. സമ്മാനം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ദുബായിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള സാദ്ധ്യതകൾ തേടുമെന്നും ഷാമോണിന്റെ ഭാര്യ പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലും മലയാളികൾ വൻ നേട്ടം കൊയ്തിരുന്നു. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിക്കുക. ബഹ്റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുകയാണ് റിസ്വാൻ. നാജിയ എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. ദുബായിലെ ഹോട്ടൽ ജീവനക്കാരനാണ് ജംഷാദ്
Eid Al Adha;ഈദ് അൽ അദ്ഹ എപ്പോൾ? യുഎഇ ജ്യോതിശാസ്ത്രജ്ഞരുടെ പുതിയ പ്രവചനം പുറത്ത്
Eid Al Adha ദുബായ്: ഈദ് അൽ അദ്ഹ മെയ് 27 നെന്ന് യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ. എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. മെയ് 18 തിങ്കളാഴ്ച ഇസ്ലാമിക ചാന്ദ്ര കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമായ ദുൽ ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് അൽ ജർവാൻ വ്യക്തമാക്കി.
ഈദുൽ അദ്ഹയ്ക്ക് മുമ്പുള്ളതും ഹജ്ജ് തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കപ്പെടുന്നതുമായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 17 ഞായറാഴ്ച യുഎഇ സമയം പുലർച്ചെ 12:01 ന് ദുൽ ഹിജ്ജയിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു