
US fighter jet shot down Iran pilot found ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാനിൽ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം തകരുന്നതിന് തൊട്ടുമുൻപ് സ്വയം ഇജക്ട് ചെയ്ത രണ്ട് പൈലറ്റുമാരിൽ ഒരാളെ കണ്ടെത്തിയതായും ഇയാൾക്ക് നിലവിൽ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ഇറാൻ പ്രവിശ്യകളിൽ ഊർജ്ജിതമായി തുടരുകയാണ്.
പ്രധാന വിവരങ്ങൾ:
- വിമാനത്തെ ചൊല്ലി തർക്കം: അമേരിക്കയുടെ അത്യാധുനിക എഫ്-35 (F-35) വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുമ്പോൾ, തകർന്നത് എഫ്-15 ഇ (F-15E) ജെറ്റ് വിമാനമാണെന്നാണ് അമേരിക്കൻ മാധ്യമങ്ങളുടെ വിശദീകരണം. ഇക്കാര്യത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിവരമറിയിച്ചു.
- പ്രതിഫലം വാഗ്ദാനം: തെക്ക് പടിഞ്ഞാറൻ ഇറാനിലെ കോഹ്‌ഗിലുയെ ബോയർ അഹ്മദ് പ്രവിശ്യയിലെ തദ്ദേശീയരായ കച്ചവടക്കാർ പൈലറ്റുമാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് വലിയ തുക പ്രതിഫലം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
- ഇറാൻ സൈന്യത്തിന്റെ നിർദ്ദേശം: പൈലറ്റുമാരെ കണ്ടെത്തുകയാണെങ്കിൽ അവരെ ഉപദ്രവിക്കാതെ ജീവനോടെ പോലീസിനോ സൈന്യത്തിനോ കൈമാറണമെന്ന് ഇറാൻ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
- യുദ്ധത്തിലെ വഴിത്തിരിവ്: അഞ്ച് ആഴ്ചയായി തുടരുന്ന ഇറാൻ-അമേരിക്ക സംഘർഷത്തിലെ ഏറ്റവും നിർണ്ണായകമായ സംഭവമായാണ് വിമാനം വെടിവെച്ചിട്ടതിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. എന്നാൽ അമേരിക്കൻ സെൻട്രൽ കമാൻഡോ ഭരണകൂടമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
യുദ്ധമുഖത്തുനിന്നുള്ള റിപ്പോർട്ടുകളായതിനാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ലോകം കാത്തിരിക്കുകയാണ്.
യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
UAE Nazia Staff Editor — April 4, 2026 · 0 Comment

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Gold rate in uae; അബുദാബി: സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യഥാർത്ഥ വിപണി വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് സ്വർണം വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയാണ് മുന്നറിയിപ്പ്.
‘ആറുഗ്രാം സ്വർണത്തിന് യഥാർത്ഥ വിപണിവില 3000 ദിർഹമാണ്. എന്നാൽ ചിലർ 1000 ദിർഹമിന് വിൽക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സ്വർണം വാങ്ങാൻ ശ്രദ്ധിക്കുക. ദുബായ് ജുവലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിച്ച് വിലവിവരങ്ങൾ സ്ഥിരീകരിക്കുക. യഥാർത്ഥ വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് ആരെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. സ്വർണ വിലയിൽ പലവിധ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ ഒരു ദിവസം 20 ശതമാനം വരെ കുറവ് വരാം’- ദുബായ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തവ്‌ഹിദ് അബ്‌ദുള്ള പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെടുള്ള പരസ്യങ്ങൾക്കും സമൂഹമാദ്ധ്യമ പോസ്റ്റുകൾക്കുമെതിരെ ദുബായ് പൊലീസും മുന്നറിയിപ്പ് നൽകി. 70 ശതമാനത്തോളം വിലക്കുറവിൽ സ്വർണം വാങ്ങാമെന്ന വാഗ്ദാനങ്ങളാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം ജനുവരിയിൽ യുഎഇയിൽ സ്വർണവില റെക്കാഡ് ഉയരത്തിൽ എത്തിയിരുന്നു. ഒരു ഔൺസിന് 5500 ഡോളറിലെത്തിയ സ്വർണവില പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഏപ്രിൽ ഒന്നിന് ഔൺസിന് 4765 ഡോളറിലേയ്ക്ക് കൂപ്പുകുത്തി.
Abudhabi big ticket ;അബുദാബി ബിഗ് ടിക്കറ്റ്; കോളടിച്ചത് മൂന്ന് മലയാളികൾക്ക്, വരാൻ പോകുന്നത് 63 കോടിയുടെ സമ്മാനത്തുക
UAE April 4, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Abudhabi big ticket; അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ മലയാളിക്ക് വൻ നേട്ടം. വിജയികളായ നാലുപേരിൽ മൂന്നുപേരും മലയാളികളാണ്. റിസ്‌വാൻ (44), നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25), ജംഷാദ് മഠണത്ത് (39) എന്നീ മലയാളികൾക്കാണ് സമ്മാനം ലഭിച്ചത്. അഫ്‌ഗാൻ സ്വദേശി ഷഫിയുല്ല സാന്താലിയാണ് (46) മറ്റൊരു ഭാഗ്യശാലി. 24 കാരറ്റ് സ്വർണ ബിസ്‌കറ്റുകളാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. ഇതിന് പിന്നാലെ ഈ മാസത്തെ വമ്പൻ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു. 25 ദശലക്ഷം ദിർഹം (ഏകദേശം 63 കോടി രൂപ) ആണ് അടുത്ത ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.
ബഹ്‌റൈനിൽ കാറ്റഗറി മാനേജറായി ജോലി ചെയ്യുന്ന റിസ്‌വാൻ കഴിഞ്ഞ അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഒരു ശീലമായി മാറിക്കഴിഞ്ഞതിനാൽ തന്നെ ബിഗ് ടിക്കറ്റ് ഇപ്പോൾ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴും മൂന്ന് സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുന്നതെന്നും ഈ പ്ലാറ്റ്‌ഫോമിൽ അത്രമാത്രം വിശ്വാസമുണ്ടെന്നും റിസ്വാൻ പറഞ്ഞു. യൂട്യൂബ് ലൈവിലൂടെയാണ് താൻ വിജയിയായ വിവരം അദ്ദേഹം അറിഞ്ഞത്. തന്റെ കുഞ്ഞുമാലാഖയായ മകൾക്കായി ഈ സമ്മാനം സമർപ്പിക്കുന്നുവെന്നും റിസ്വാൻ പറഞ്ഞു.
മലയാളിയായ നാജിയ നസ്രീൻ യഹ്യ മുക്കാലച്ചാൽ പൊതിച്ചി (25) എന്ന വീട്ടമ്മ കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു. പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇത്തവണ നാജിയ ബിഗ് ടിക്കറ്റെടുത്തത്. കഠിനാധ്വാനത്തിന് ഫലം ലഭിച്ചു, ഇനിയും ഞാൻ ബിഗ് ടിക്കറ്റിൽ പങ്കാളിയാകും എന്നാണ് നാജിയ പ്രതികരിച്ചത്. മക്കളുടെ സുരക്ഷിതമായ ഭാവിക്കായി സമ്മാനകത്തുക ഉപയോഗിക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്.
ദുബായിലെ ഹോട്ടൽ ജീവനക്കാരനായ ജംഷാദ മഠണത്ത് കഴിഞ്ഞ പത്ത് വർഷമായി ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. കോൾ വന്നപ്പോൾ ആദ്യം കരുതിയത് എന്തെങ്കിലും പ്രമോഷൻ കോൾ ആകുമെന്നാണ്. പക്ഷേ അതൊരു വലിയ സർപ്രൈസായി മാറി. എപ്പോഴും സുഹൃത്തുക്കളുമായി ചേർന്നാണ് ബിഗ് ടിക്കറ്റെടുക്കുക. നമ്മുടെ പണം സ്‌മാർട്ടായി ഉപയോഗിക്കുക എന്നാണ് അദ്ദേഹം പറയുന്നത്. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഭാര്യയും മക്കളും അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
അൽ ഐനിൽ സ്ഥിരതാമസമാക്കിയ വ്യക്തിയാണ് ഷഫിയുല്ല സാന്താലി. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം ഒറ്റയ്‌ക്ക് ടിക്കറ്റ് എടുക്കുന്നു. കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ല. നട്ടെല്ലിന് പരിക്കേറ്റ മകളുമായി ആ സമയം ആശുപത്രിയിൽ നിൽക്കുകയായിരുന്നു. പിന്നീട് മകളുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമാണ് ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട് വിജയം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ സഹായിക്കുന്ന ബിഗ് ടിക്കറ്റിനോട് വലിയ നന്ദിയുണ്ടെന്നും എല്ലാവരുടെ സ്വപ്‌നങ്ങളും ഇവിടെ യാഥാർത്ഥ്യമാകുന്നുവെന്നും ഷഫിയുല്ല സാന്താലി സന്തോഷം പങ്കുവച്ചു.