big update whatsapp sim binding;പ്രവാസികൾക്ക് ഇത് തിരിച്ചടി :നാട്ടിലെ വാട്സാപ്പ് ഇനി ഉപയോഗിക്കാൻ പറ്റില്ല;പുതിയ നിയമം പ്രാബല്യത്തിൽ

Indian WhatsApp users flooded with spam calls 188006d0f50 large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

big update whatsapp sim binding;ന്യൂഡൽഹി: മൊബൈൽ ഫോണുകളിൽ നിന്ന് സിം കാർഡ് മാറ്റിയാൽ വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത ‘സിം ബൈൻഡിങ്’ സംവിധാനം പ്രാബല്യത്തിൽ . പുതിയ ചട്ടം നടപ്പിലാക്കാൻ ടെലികോം കമ്പനികൾക്കും ആപ്പുകൾക്കും നൽകിയിരുന്ന മൂന്ന് മാസത്തെ കാലാവധി നീട്ടിനൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

എന്താണ് സിം ബൈൻഡിങ്?

നിലവിൽ വാട്‌സാപ് പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മാത്രമേ സിം കാർഡിന്റെ (ഒടിപി വെരിഫിക്കേഷൻ) ആവശ്യമുള്ളൂ. ഒരിക്കൽ ലോഗിൻ ചെയ്താൽ പിന്നീട് സിം ഊരിമാറ്റിയാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ പുതിയ നിയമം വരുന്നതോടെ ഫോണിൽ ഏത് നമ്പറിലാണോ വാട്‌സാപ് ഉള്ളത്, ആ സിം കാർഡ് ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കണം. സിം കാർഡ് മാറ്റുകയോ ഫോണിൽ നിന്ന് നീക്കം ചെയ്യുകയോ ചെയ്താൽ ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും.

സൈബർ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. കുറ്റവാളികൾ പലപ്പോഴും സിം കാർഡ് നശിപ്പിച്ച ശേഷം വൈഫൈ വഴി ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത് അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളിയാകാറുണ്ട്. സിം ബൈൻഡിങ് വരുന്നതോടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വാദം.

പുതിയ ചട്ടം പാലിക്കുന്നതിനായി വാട്‌സാപ് നടപടികൾ ആരംഭിച്ചതായാണ് വിവരം. ഇതിനായുള്ള പ്രത്യേക അപ്ഡേറ്റുകൾ വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പുകളിൽ കണ്ടുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ എല്ലാ ഉപഭോക്താക്കൾക്കും ഈ മാറ്റം ബാധകമാകും.

വാട്‌സാപ്പ് വെബ്ബിനും കടുക്കും

കമ്പ്യൂട്ടറിലും ലാപ്‌ടോപ്പിലും വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്കും പുതിയ നിയന്ത്രണങ്ങൾ ബാധകമാകും. ഓരോ 5 മണിക്കൂർ കൂടുമ്പോഴും വാട്‌സാപ്പ് വെബ് തനിയെ ലോഗ് ഔട്ട് ആകും. തുടർന്ന് ഉപയോഗിക്കണമെങ്കിൽ ഫോണിലെ ആപ്പ് വഴി വീണ്ടും ക്യുആർ കോഡ് (QR Code) സ്കാൻ ചെയ്യണം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, റജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിലുണ്ടോ എന്ന് വാട്‌സാപ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. നിലവിൽ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ സിം കാർഡ് ഇല്ലാതെ പ്രവർത്തിക്കാത്തതിന് സമാനമായ സുരക്ഷാ ക്രമീകരണമാണ് വാട്‌സാപ്പിലും വരുന്നത്.

പ്രവാസികൾക്കും വിദേശസഞ്ചാരികൾക്കും വെല്ലുവിളി

ഈ പരിഷ്കാരം വിദേശയാത്ര നടത്തുന്നവർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ട്. വിദേശത്തെത്തുമ്പോൾ പലരും ഇന്ത്യൻ സിം മാറ്റി അവിടുത്തെ താൽക്കാലിക സിം കാർഡുകളാണ് ഉപയോഗിക്കാറുള്ളത്. ഇത്തരക്കാർക്ക് ഫോണിൽ പഴയ സിം ഇല്ലാത്തതിനാൽ വാട്‌സാപ് ഉപയോഗിക്കാൻ കഴിയില്ല.

ഇന്ത്യൻ സിം ഫോണിൽ നിലനിർത്തുകയാണെങ്കിൽ വൈഫൈ (WiFi) വഴി ആപ്പുകൾ ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്ന് ടെലികോം വകുപ്പ് സൂചിപ്പിക്കുന്നു. ഇതിനായി മിക്കവാറും ഫോണുകളിലെ ‘ഡ്യുവൽ സിം’ സൗകര്യം പ്രയോജനപ്പെടുത്തേണ്ടി വരും.

ഇറാൻ-ഇസ്രായേൽ സംഘർഷം; കുതിച്ചു കയറി എണ്ണവില

Latest March 2, 2026

236882
Oplus_16908288

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. 8 മുതൽ 10 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 72 ഡോളറിൽ നിന്ന് കുതിച്ചുയർന്ന് ഏകദേശം 79-80 ഡോളറിൽ എത്തി. WTI Crude-ന്റെ വിലയും ഏകദേശം 8% വർധിച്ച് ബാരലിന് 72 ഡോളറിന് മുകളിലെത്തി. സംഘർഷം തുടർന്നാൽ 100 ഡോളർ കടന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

2026 സൽമാൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശകപ്പലിൽ തീപിടുത്തം; മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരാൾ മരിച്ചു, ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് സേന

Bahrain Salman Industrial City missile fire 2026 : മനാമ: ബഹ്റൈനിൽ സൽമൻ ഇൻഡസ്ട്രിയൽ മേഖലയിൽ വിദേശ കപ്പലിലുണ്ടായ തീപിടുത്തത്തിൽ ഒരു മരണം. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഏഷ്യാക്കാരൻ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ വെടിവെച്ചിട്ടു

മുന്നറിയിപ്പുമായി ജിസിസി

കൂടുതൽ പ്രകോപനങ്ങൾ ഉണ്ടായാൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ജിസിസി കൗൺസിൽ മുന്നറിയിപ്പ് നൽകി.ലോക സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ജിസിസി കൗൺസിൽ ചർച്ചകളുടെ വഴിയേ പ്രശ്നം പരിഹരിക്കാൻ ആഹ്വാനം ചെയ്തു. ചർച്ചകളിലൂടെ പരിഹാരം സാധ്യമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഒമാൻ വിദേശകാര്യ മന്ത്രി. സമയം വൈകിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങിയാൽ അത്രയും നല്ലതെന്ന് ബദർ അൽ ബുസൈദ് വ്യക്തമാക്കി

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തെന്ന് അമേരിക്കൻ സൈന്യം. ‘പാമ്പിന്‍റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആർജിസി ഉത്തരവാദികളാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആർജിസിക്ക് ഇപ്പോൾ ആസ്ഥാനമില്ലെന്നും സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു.

ഐആർജിസി, ഇന്‍റലിജൻസ് ആസ്ഥാനം, ഐആർജിസി വ്യോമസേന കമാൻഡ് സെന്‍ററുകൾ, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുൾപ്പെടെ ഇറാന്‍റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നൽകിയെന്നും ഇസ്രയേൽ സേന പറയുന്നു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണം ഇറാനിൽ തുടരുകയാണ്.

ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇസ്രയേൽ ടെഹ്റാനിലെ ആശുപത്രി ഉൾപ്പെടെ ലക്ഷ്യം വെച്ചതായി ആരോപണമുണ്ട്. ഇറാന്‍റെ തലസ്ഥാനത്തിന്റെ ഹൃദയഭാഗമാണ് തങ്ങളുടെ ആക്രമണങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സേന അവകാശപ്പെട്ടു. അതേസമയം ഇസ്രയേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ടാണ് ഇറാൻ പ്രതികരിച്ചത്.

Donald Trump Iran war statement March 2026 ലോകം ഞെട്ടുന്ന ട്രംപിന്റെ മറുപടി; യുദ്ധം അവസാനിപ്പിക്കില്ല, ഇറാൻ കീഴടങ്ങിയാലും യുദ്ധം തുടരും

Donald Trump Iran war statement March 2026 വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനിൽക്കുമെന്ന കാര്യത്തിൽ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികൾ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഡെയ്‌ലി മെയിലിന് നൽകിയ ഹ്രസ്വമായ ടെലിഫോൺ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച് ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതിൽ കുറവോ സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി

ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചെന്ന് ട്രംപ്
ഇസ്രയേലുമായി ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത ആക്രമണത്തിൽ ഇറാനിലെ 48 ഉന്നത നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ ഒരൊറ്റ നീക്കത്തിലൂടെ ഇല്ലാതായതായെന്നാണ് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ, അതിരൂക്ഷമായ ഈ സംഘർഷത്തിനിടയിലും സമാധാനത്തിന്റെ സൂചനകളും ട്രംപ് പുറത്തുവിട്ടു. ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിത്. ഒമാൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചെന്നും ഇതിന് പിന്നാലെ താനും ചർച്ചകൾക്ക് സന്നദ്ധനാണെന്ന് അറിയിച്ചതായും യു എസ് പ്രസിഡന്‍റ് വ്യക്തമാക്കി. മേഖലയിൽ സമാധാനം കൊണ്ടുവരികയാണ് തന്‍റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ വലിയ യുദ്ധഭീതിക്ക് നയതന്ത്രപരമായ അന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *