Suraj Lama death : മദ്യദുരന്തത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ നടന്ന സൂരജ് ലാമ പോയി , കുറ്റിക്കാട്ടിൽ കണ്ട ജീർണിച്ച മൃതദേഹം ലാമയുടെത് തന്നെ

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Suraj Lama death : കുവൈറ്റിലെ മദ്യദുരന്തത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ വരുമെന്ന് കരുതിയ ബെംഗളുരു സ്വദേശി സൂരജ് ലാമയുടെ അന്ത്യം കൊച്ചിയിലെ കുറ്റിക്കാട്ടിൽ അനാഥമായിട്ടായിരുന്നുവെന്ന് ഡിഎൻഎ പരിശോധനയിലൂടെ ഒടുവിൽ തെളിഞ്ഞു. കളമശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ ജീർണിച്ച മൃതദേഹം തന്റെ പിതാവിന്റേതാണോ എന്നറിയാൻ ആഴ്ചകളോളം നീണ്ട മകൻ സന്ദൻ ലാമയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പാണ് ഇപ്പോൾ സങ്കടകരമായ അന്ത്യത്തിൽ എത്തിനിൽക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടന്ന പരിശോധനാ ഫലം പോലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ, അവിടുത്തെ മദ്യദുരന്തത്തിന് പിന്നാലെ ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലായിരുന്നു. എന്നാൽ ബന്ധുക്കളെപ്പോലും അറിയിക്കാതെ ഒക്ടോബർ നാലിന് അദ്ദേഹത്തെ ആരോരുമില്ലാത്ത കൊച്ചിയിലേക്ക് കയറ്റിവിട്ടതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. തൃക്കാക്കരയിൽ അലഞ്ഞുതിരിയുന്ന അവസ്ഥയിൽ ലാമയെ കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസ് അദ്ദേഹത്തെ ഒരു ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളേജിലേക്ക് അയച്ചെങ്കിലും അവിടെ നിന്ന് ആരും ശ്രദ്ധിക്കാനില്ലാതെ ലാമ പുറത്തേക്ക് നടന്നുപോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും ലാമയെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയതോടെയാണ് അന്വേഷണം ഊർജ്ജിതമായതും കുറ്റിക്കാട്ടിൽ നിന്നും മൃതദേഹം കണ്ടെടുത്തതും. ഒരു പ്രവാസി മലയാളിക്ക് ഇത്തരമൊരു ദുർഗതി ഉണ്ടായത് അത്യന്തം നടുക്കുന്നതാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിലവിൽ കൊച്ചിയിലെത്തിയ കുടുംബം കോടതിയുടെ അനുമതിയോടെ സംസ്കാര ചടങ്ങുകൾ ഇവിടെത്തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്

 ചൊവ്വാഴ്ച കുവൈറ്റിൽ ശൈത്യകാലത്തിന്റെ അവസാന ഘട്ടം ആരംഭിക്കും, 26 ദിവസം വരെ തണുപ്പ് തുടരും

Kuwait Greeshma Staff Editor — February 6, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

kuwait 111111

Kuwait winter season അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചതുപ്രകാരം, പ്രാദേശികമായി ‘അൽ-അഖ്‌റബ്’ (സ്കോർപിയോൺ) സീസൺ എന്നറിയപ്പെടുന്ന ശൈത്യകാലത്തിന്റെ അവസാന ഘട്ടം അടുത്ത ചൊവ്വാഴ്ച ആരംഭിക്കും. ഈ കാലഘട്ടം 26 ദിവസം നീണ്ടുനിൽക്കും. ഈ സമയത്ത് എപ്പോഴും തണുത്ത കാലാവസ്ഥ തുടരാനാണ് സാധ്യത.

കുവൈറ്റിലെ ശൈത്യകാലത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ് അൽ-അഖ്‌റബ് സീസൺ. ഇത് മൂന്നു ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ഈ സീസൺ ശൈത്യകാലത്തിൽ നിന്ന് വസന്തകാലത്തിലേക്കുള്ള ഒരു മാറ്റഘട്ടമാണ്. ആദ്യ ഘട്ടമായ ‘വിഷത്തിന്റെ തേൾ’ ഫെബ്രുവരി 10 ന് ആരംഭിക്കും. ഈ സമയത്ത് പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിലും മരുഭൂമികളിലും തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടും.

സ്കോർപിയോൺ സീസണിൽ തണുപ്പിനും മിതമായ ചൂടിനുമിടയിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ശൈത്യകാല തണുപ്പ് ക്രമേണ കുറയുകയും വസന്തകാലത്തിന്റെ സൂചനകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഘട്ടമായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതോടെ കുവൈറ്റിലെ ശൈത്യകാലത്തിന് സമാപനം കുറിക്കും.

മദ്യപിച്ച് തോന്നി‌യത് പൊലെ വാഹനം ഓടിച്ചു , പോലീസിനെ കണ്ടതും രക്ഷപ്പടാൻ ശ്രമിച്ചു ; ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തി

Kuwait Greeshma Staff Editor — February 6, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Drunk Driving Incident : മദ്യപിച്ച നിലയിൽ വാഹനം ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാൾ അഹമ്മദി പോലീസിന്റെ പിടിയിൽ . ഇയാളുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ തുടർന്ന് ഉണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

അഹമ്മദി മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ലെയിൻ പാലിക്കാതെ അതിവേഗത്തിൽ സഞ്ചരിച്ച വാഹനത്തെ ശ്രദ്ധിച്ചു. വാഹനം നിർത്താൻ ശ്രമിച്ചപ്പോൾ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുകയും, അതിനിടെ ഒരു മോട്ടോർസൈക്കിളിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാളുടെ കാലിന് ഒടിവ് ഉൾപ്പെടെ നിരവധി പരിക്കുകൾ സംഭവിച്ചു. പരിക്കേറ്റയാളെ അടാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവർ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റാൻഡേർഡ് നടപടിക്രമങ്ങൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു സംഭവത്തിൽ, ഹവല്ലി പ്രദേശത്ത് ട്രാഫിക് നിയമലംഘനം നടത്തിയ 40 വയസുള്ള ഒരു കുവൈറ്റ് പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ട്രാഫിക് പട്രോളിംഗ് സംഘം വാഹനം നിർത്തി പരിശോധിച്ചപ്പോൾ ഡ്രൈവർ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണെന്നും മയക്കുമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്നും കണ്ടെത്തി.

കൂടുതൽ പരിശോധനയിൽ ഇയാൾക്ക് മുൻ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വ്യക്തമായി. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

സാൽമിയയിൽ ഗർഭസ്ഥ ശിശുവിനെ മാലിന്യക്കുഴിയിൽ തള്ളി

Kuwait Greeshma Staff Editor — February 6, 2026 · 0 Comment

POLICE

Foetus found in Salmiya : കുവൈറ്റ് സിറ്റി, ഫെബ്രുവരി 5: സാൽമിയയിലെ ഒരു മാലിന്യക്കുഴിയിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

മാലിന്യക്കുഴി ശുചീകരിക്കുന്നതിനിടെ ഒരു ജീവനക്കാരനാണ് ഗർഭസ്ഥ ശിശുവിനെ കണ്ടെത്തിയ വിവരം അധികൃതരെ അറിയിച്ചത്. തുടർന്ന് സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു.

സംഭവത്തിന്റെ പിന്നിൽ ആരാണെന്നതും എങ്ങനെ ശിശുവിനെ അവിടെ ഉപേക്ഷിച്ചുവെന്നതുമടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

റമദാൻ മാസത്തിൽ കുവൈറ്റ് സർക്കാർ ഓഫീസുകൾക്ക് പുതിയ ജോലി സമയം; ദിവസേനെ ഇത്ര മണിക്കൂർ ജോലി ചെയ്താൽ മതി

Kuwait Greeshma Staff Editor — February 5, 2026 · 0 Comment

KUWAIT SAVED 3

Kuwait Ramadan working hours : കുവൈറ്റ് സിറ്റി, ഫെബ്രുവരി 5: വിശുദ്ധ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെ ജോലി സമയം സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ ഇന്ന് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. പുതിയ ഫ്ലെക്സിബിൾ ജോലി സമയ സംവിധാനപ്രകാരം റമദാൻ കാലയളവിൽ സർക്കാർ ജീവനക്കാർ ദിവസേന നാല് മണിക്കൂർ മുപ്പത് മിനിറ്റ് ജോലി ചെയ്യണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

2024-ലെ എക്സ്റ്റേണൽ ഡിസിഷൻ നമ്പർ (1) അനുസരിച്ച്, റമദാൻ മാസത്തിൽ ഫ്ലെക്സി ടൈം സംവിധാനം നടപ്പിലാക്കും. സർക്കാർ ജീവനക്കാർക്ക് രാവിലെ 8.30 മുതൽ 10.30 വരെ ഏതെങ്കിലും സമയത്ത് ജോലി ആരംഭിക്കാനുള്ള സൗകര്യം ഉണ്ടാകും.

റമദാന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും ജീവനക്കാരുടെ സൗകര്യവും കാര്യക്ഷമതയും വർധിപ്പിക്കാനുമാണ് ഈ തീരുമാനം എടുത്തതെന്ന് കമ്മീഷൻ അറിയിച്ചു. ജോലി സമയം, നിയമങ്ങൾ, മറ്റ് ക്രമീകരണങ്ങൾ എന്നിവ എല്ലാ സർക്കാർ വകുപ്പുകളിലും ഒരേ രീതിയിൽ നടപ്പാക്കണമെന്നും നിർദേശിച്ചു.

റമദാന്റെ ആത്മീയ പ്രാധാന്യം മാനിച്ചുകൊണ്ടും സർക്കാർ പ്രവർത്തനങ്ങൾ സുഗമമായി തുടരുന്നതിനുമായി ഈ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ അഭ്യർത്ഥിച്ചു. ഈ തീരുമാനം ഓരോ വർഷവും റമദാൻ മാസത്തിൽ പ്രാബല്യത്തിൽ വരുന്നതായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

ഒട്ടകവുമായി കൂട്ടിയിടിച്ച് ബൈക്കപകടം, ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു, ഒരാൾക്ക് പരിക്ക്

Kuwait Greeshma Staff Editor — February 5, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

camel collision bike accident : കുവൈത്ത് സിറ്റി: കുവൈത്തിലെ ഫലാഹ് റോഡിൽ മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർ സൈക്കിൾ ഒട്ടകവുമായി കൂട്ടിയിടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ ഒട്ടകം സമീപത്തുണ്ടായിരുന്ന മൂന്ന് പ്രവാസികളുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. ഒട്ടകം ശരീരത്തിലേക്ക് വീണതിനെ തുടർന്നാണ് ഒരു പ്രവാസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്.

രണ്ടാമത്തെയാൾക്ക് ശരീരത്തിൽ ഒന്നിലധികം ഒടിവുകളും ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ സബാഹ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെയാൾ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മോട്ടോർ സൈക്കിൾ ഇടിച്ചതിനെത്തുടർന്നാണ് ഒട്ടകം പ്രവാസികളുടെ മേലേക്ക് വീണതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

അബ്ദാലി ക്ലിനിക്കിൽ നിന്നുള്ള വിവരമനുസരിച്ച് ഖശാനിയ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച ബംഗ്ലാദേശി പൗരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 8:30 ഓടെയാണ് സംഭവം നടന്നതെന്ന് ഇയാൾ മൊഴി നൽകി. മരുഭൂമി മേഖലകളിലെ റോഡുകളിൽ ഒട്ടകങ്ങൾ കുറുകെ വരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംഭവത്തിൽ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

കുവൈത്തിലെ മരുഭൂമിയിലെ ക്യാമ്പിൽ തീപിടിത്തം, ഒരാൾ മരിച്ചു

Kuwait Greeshma Staff Editor — February 5, 2026 · 0 Comment

KUWAIT NW SAV

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait desert camp fire : കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-സൽമി മരുഭൂമിയിലുള്ള ഒരു ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. ക്യാന്പിലെ താത്കാലികമായി നിർമ്മിച്ച ഒരു ‘കിർബി’ മുറിക്കാണ് തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ജഹ്‌റ ഇൻഡസ്ട്രിയൽ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. അഗ്നിശമന സേന വളരെ വേഗത്തിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും, കിർബി മുറി ഭാഗികമായി നശിക്കുകയും ഉള്ളിലുണ്ടായിരുന്ന ഒരാൾ മരണപ്പെടുകയും ചെയ്തു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കുവൈത്ത് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശൈത്യകാലമായതിനാൽ മരുഭൂമികളിലെ ക്യാന്പുകളിൽ ഹീറ്ററുകളും മറ്റും ഉപയോഗിക്കുന്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താമസസ്ഥലങ്ങളിൽ പുക കണ്ടെത്താനുള്ള അലാറങ്ങളും അഗ്നിശമന ഉപകരണങ്ങളും കരുതേണ്ടതിന്റെ പ്രാധാന്യവും ഫയർ ഫോഴ്‌സ് വീണ്ടും ഓർമ്മിപ്പിച്ചു.

സഹേൽ ആപ്പ് വഴി ഇനി പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം

Latest Greeshma Staff Editor — February 4, 2026 · 0 Comment

sahel neww

Kuwait passport update online : കുവൈറ്റ് സിറ്റി: ഫെബ്രുവരി 4 – കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രവാസികൾക്ക് പാസ്പോർട്ട് വിവരങ്ങൾ ഇലക്ട്രോണിക് ആയി അപ്ഡേറ്റ് ചെയ്യാനുള്ള പുതിയ സേവനം ആരംഭിച്ചു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് കൂടാതെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് സഹകരിച്ച് ആരംഭിച്ച ഈ സേവനം, “സഹേൽ” ആപ്ലിക്കേഷൻ വഴി ലഭ്യമാകും. ഇതിന്റെ ഫലമായി, പ്രവാസികൾ സേവന കേന്ദ്രങ്ങൾ നേരിൽ സന്ദർശിക്കാതെ തന്നെ അവരുടെ പാസ്പോർട്ട് വിവരങ്ങൾ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയും.

കുവൈത്തിൽ ബംഗ്ലാദേശി പൗരൻമാർക്ക് നേരെ മനപ്പൂർവ്വം വാഹനമോടിച്ച് കയറ്റി ; ഒരാൾ മരിച്ചു, കുവൈറ്റ് പൗരന് കടുത്ത ശിക്ഷ

Kuwait Greeshma Staff Editor — February 4, 2026 · 0 Comment

POLICE

A tragic incident in Kuwait : കുവൈറ്റ് സിറ്റി, ഫെബ്രുവരി 3: സബാഹ് ഹെൽത്ത് ഡിസ്ട്രിക്റ്റിലെ ഒരു ആശുപത്രിക്ക് സമീപം മൂന്ന് ബംഗ്ലാദേശി പൗരന്മാരെ വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ ഒരു കുവൈറ്റ് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഒരാൾ മരണപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു പ്രകാരം, സംഭവത്തിന് പിന്നിലെ പ്രതിക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി, മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകക്കുറ്റം ചുമത്തി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഡ്രൈവിങ് ലൈസൻസിന് കർശന മാനദണ്ഡങ്ങൾ; ടാക്സി ഡ്രൈവർമാരുടെ യോഗ്യതയിലും മാറ്റം വരുത്തുമെന്ന് കുവൈറ്റ്

Kuwait Greeshma Staff Editor — February 4, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

KUWAIT 1111

Kuwait driving license rules : ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ കർശനമായ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അറിയിച്ചു. നിലവിൽ മറ്റ് രാജ്യങ്ങളിൽ നടപ്പിലുള്ള മാതൃകകൾ പരിശോധിച്ച ശേഷമാണ് ഈ തീരുമാനം. ഇനി മുതൽ നിർബന്ധമായും നിശ്ചിത പരിശീലന മണിക്കൂറുകൾ പൂർത്തിയാക്കി, എഴുത്തും പ്രായോഗികവുമായ പരീക്ഷകൾ വിജയകരമായി പാസാകുന്നവർക്കു മാത്രമേ ഡ്രൈവിങ് ലൈസൻസ് അനുവദിക്കുകയുള്ളൂ.

വാഹനം പാർക്ക് ചെയ്യാൻ അറിയുന്നതോ അടിസ്ഥാന ഡ്രൈവിങ് കഴിവുകളോ മാത്രം ലൈസൻസ് നേടാൻ മതിയാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ, റോഡ് സൈൻബോർഡുകൾ, സുരക്ഷിതമായ ഡ്രൈവിങ് രീതികൾ എന്നിവയിൽ പൂർണമായ അറിവ് തെളിയിച്ചാൽ മാത്രമേ ലൈസൻസ് നൽകുകയുള്ളൂ. അബുദാബിയിൽ നിലവിലുള്ള സംവിധാനം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, അവിടെ കുറഞ്ഞത് 20 മണിക്കൂർ നിർബന്ധ പരിശീലനം വേണമെന്നും, പരീക്ഷയിൽ പരാജയപ്പെട്ടാൽ അധിക പരിശീലന മണിക്കൂറുകൾ നിർദേശിക്കപ്പെടുമെന്നും പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും പൂർണമായി കൈവശപ്പെടുത്തിയ ശേഷമാണ് അവിടെ ലൈസൻസ് നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ ടാക്സി സർവീസുകളുമായി ബന്ധപ്പെട്ടും ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിരവധി ടാക്സി ഡ്രൈവർമാർക്ക് അറബി ഭാഷയിൽ പ്രാവീണ്യം ഇല്ലെന്നും, നഗരത്തിലെ പ്രധാന റോഡുകളും സ്ഥലങ്ങളും പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു കാരണം യാത്രക്കാരുമായി ശരിയായ ആശയവിനിമയം സാധ്യമാകുന്നില്ലെന്നും, സേവന ഗുണനിലവാരം ബാധിക്കപ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കുവൈത്തിൽ ടാക്സികളും പൊതുഗതാഗതവും ഇനി AI നിരീക്ഷണത്തിൽ; പുതിയ ഇലക്ട്രോണിക് സംവിധാനം ഉടൻ

Kuwait Greeshma Staff Editor — February 3, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Kuwait traffic system കുവൈറ്റ് സിറ്റി, ഫെബ്രുവരി 2: ടാക്സികൾ, റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ, കാർ വാടക വാഹനങ്ങൾ, പൊതുഗതാഗതം എന്നിവയ്ക്ക് വേണ്ടി പുതിയ ഇലക്ട്രോണിക് മോണിറ്ററിംഗ് സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ജനറൽ ട്രാഫിക് വകുപ്പിലെ ഏകോപന–വിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ-അദ്വാനിയാണ് ഇത് അറിയിച്ചത്. തിങ്കളാഴ്ച ജനറൽ ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നാഷണൽ ഫോറം ഫോർ ട്രാൻസ്പോർട്ടേഷൻ ആൻഡ് സ്മാർട്ട് സർവീസസ് എന്ന പരിപാടിയിലാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയുടെ പ്രതിനിധികളും ഫോറത്തിൽ പങ്കെടുത്തു.

പുതിയ സംവിധാനത്തിൽ കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് റോഡുകളിലെ ഗതാഗത പെരുമാറ്റം നിരീക്ഷിക്കും. നിയമലംഘനങ്ങൾ സ്വയം കണ്ടെത്തുകയും അവയ്ക്കുള്ള പിഴകൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇതുവഴി ഗതാഗത അച്ചടക്കം മെച്ചപ്പെടുകയും റോഡ് സുരക്ഷ വർധിക്കുകയും ചെയ്യുമെന്ന് അൽ-അദ്വാനി പറഞ്ഞു.

ഭക്ഷണം ഉൾപ്പെടെയുള്ള ഉപഭോക്തൃ സാധനങ്ങൾ വിതരണം ചെയ്യുന്ന ആപ്പുകളിലൂടെയുള്ള സേവനങ്ങൾ നിയന്ത്രിക്കുന്നതിനും ഈ സംവിധാനം സഹായകരമാകും. ടാക്സികൾ, ഡെലിവറി വാഹനങ്ങൾ, ട്രക്കുകൾ, പൊതുഗതാഗതം, ദിവസവാടക കാറുകൾ എന്നിവയെല്ലാം പുതിയ സംവിധാനത്തിന്റെ പരിധിയിൽ വരും.

സമൂഹത്തെ നെഗറ്റീവ് പ്രവണതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനും സഹായിക്കുന്ന സമഗ്ര നിരീക്ഷണ–നിയന്ത്രണ സംവിധാനമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

അറിഞ്ഞോ ? കുവൈറ്റിൽ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ പ്രതിദിന പണ പരിധി 1,000 കെഡിയായി കുറച്ചു

Kuwait Greeshma Staff Editor — February 2, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

kuwait 1

കുവൈറ്റ് സിറ്റി, ഫെബ്രുവരി 2: പണമിടപാടുകളിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, എക്സ്ചേഞ്ച് കമ്പനികൾക്ക് ഉപഭോക്താക്കളിൽ നിന്ന് സ്വീകരിക്കാവുന്ന പ്രതിദിന ക്യാഷ് പരിധി കുവൈറ്റ് സെൻട്രൽ ബാങ്ക് 3,000 കെഡിയിൽ നിന്ന് 1,000 കെഡിയായി കുറച്ചു.

പുതിയ തീരുമാനം വിദേശ പണമയയ്ക്കൽ, കറൻസി വാങ്ങൽ-വിൽപ്പന ഉൾപ്പെടെയുള്ള എല്ലാ ഉപഭോക്തൃ ഇടപാടുകൾക്കും ബാധകമാണ്.

എന്തുകൊണ്ട് ഈ നടപടി?

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ അനധികൃത സാമ്പത്തിക പ്രവർത്തനങ്ങൾ തടയുന്നതിനും പണമിടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഈ തീരുമാനം എടുത്തതെന്ന് അധികൃത വൃത്തങ്ങൾ അറിയിച്ചു.

എന്താണ് പുതിയ നിർദേശം?

ഒരു ഉപഭോക്താവിൽ നിന്ന് ഒരു ദിവസം പരമാവധി 1,000 കെഡി (അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസി) മാത്രമേ ക്യാഷായി സ്വീകരിക്കാവൂ

ഈ പരിധി കവിയുന്ന തുകകൾ ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ, അല്ലെങ്കിൽ സെൻട്രൽ ബാങ്ക് അംഗീകരിച്ച മറ്റ് നോൺ-ക്യാഷ് പേയ്മെന്റ് മാർഗങ്ങൾ വഴി മാത്രമേ നടത്താവൂ

ആകെ ഇടപാടുകൾക്ക് പരിധിയില്ല

കൈമാറ്റങ്ങളുടെയോ കറൻസി ഇടപാടുകളുടെയോ ആകെ മൂല്യത്തിന് ഈ തീരുമാനം പരിധി ഏർപ്പെടുത്തുന്നില്ല. ക്യാഷ് ഇടപാടുകൾക്ക് മാത്രമാണ് 1,000 കെഡി എന്ന പരിധി ബാധകമാകുന്നത്.

പുതിയ നടപടികൾ എക്സ്ചേഞ്ച് മേഖലയിൽ കൂടുതൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുമെന്ന് സെൻട്രൽ ബാങ്ക് വിലയിരുത്തുന്നു.

കുവൈറ്റിൽ നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റിന് സാധ്യത

Kuwait Greeshma Staff Editor — February 2, 2026 · 0 Comment

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

rain 5

Kuwait weather tomorrow : കുവൈറ്റ് സിറ്റി, ഫെബ്രുവരി 2: ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കുവൈത്ത് രാജ്യത്തുടനീളം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയുണ്ടാകുമെന്നും വൈകുന്നേരം വരെ ഇത് തുടരാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം കുവൈറ്റിൽ ഉപരിതല ന്യൂനമർദ്ദം രൂപപ്പെടുമെന്നും, ചൂടും ഈർപ്പവും നിറഞ്ഞ വായുവിനൊപ്പം ഉയർന്ന ലെവൽ ന്യൂനമർദ്ദ സംവിധാനവും സജീവമാകുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി അറിയിച്ചു. ഇതിന്റെ ഫലമായി താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ കാറ്റ് വടക്ക് പടിഞ്ഞാറോട്ട് മാറി മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ടെന്നും കടലിൽ ആറടിയിലധികം ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.

ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷം കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും മേഘാവരണം കുറയുകയും മഴയ്ക്കുള്ള സാധ്യത താഴ്ന്നുവരികയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *