UAE flu season : സീസൺ കഴിഞ്ഞെന്ന് കരുതിയെങ്കിൽ തെറ്റി! യുഎഇയിൽ വീണ്ടും പനികോള്, ഇൻഫ്ലുവൻസ

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

UAE SAVED

UAE flu season ദുബായ്: യുഎഇയിൽ ഫ്ലൂ സീസൺ വീണ്ടും സജീവമാകുന്നു. ഇത് രണ്ടാം ഘട്ടമോ അല്ലെങ്കിൽ നീണ്ടുനിൽക്കുന്ന സീസണോ ആകാം എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പനി, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായി കൂടുതൽ രോഗികൾ എത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നു. പ്രായമായവർ, ചെറിയ കുട്ടികൾ എന്നിവരിൽ ഈ രോഗം കൂടുതലായി കാണപ്പെടുന്നു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സിലും ഇൻഫ്ലുവൻസ കേസുകൾ വർധിച്ചു വരുന്നുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.


ഫ്ലൂ സീസൺ സാധാരണയായി രണ്ട് ഘട്ടങ്ങളിലായാണ് ഉണ്ടാകുന്നത്. ഇൻഫ്ലുവൻസ എ സാധാരണയായി ഡിസംബർ മുതൽ ജനുവരി വരെയും, ഇൻഫ്ലുവൻസ ബി ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുമാണ് കൂടുതലായി കാണപ്പെടുന്നത്. ഈ പാറ്റേൺ കാരണം, സീസണിന്റെ തുടക്കത്തിൽ രോഗം വരാതെ രക്ഷപ്പെട്ടവർക്കും ഇപ്പോഴും രോഗം വരാൻ സാധ്യതയുണ്ട്

ദുബായിൽ നഗരത്തിനുള്ളിലെ യാത്രകൾ ഇനി കൂടുതൽ എളുപ്പവും ; ​ഗതാ​ഗത കുരക്ക് കുറയും കാരണം ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ

Latest Greeshma Staff Editor — February 3, 2026 · 0 Comment

rta 1

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Dubai driverless pods : ദുബായ്: ദുബായിൽ നഗരത്തിനുള്ളിലെ യാത്രകൾ കൂടുതൽ എളുപ്പവും ഗതാഗതക്കുരുക്ക് കുറവുമായതായി മാറ്റാൻ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ അവതരിപ്പിക്കാനുള്ള പദ്ധതി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അവതരിപ്പിച്ചു. 2026ലെ വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിൽ (WGS) ‘റെവല്യൂഷനൈസ് അർബൻ മൊബിലിറ്റി’ എന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്.

മെട്രോ സ്റ്റേഷനുകളെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി ഇടുങ്ങിയതും സമർപ്പിതവുമായ ട്രാക്കുകളിൽ ഓടുന്ന ചെറിയ സ്വയം ഓടിക്കുന്ന വാഹനങ്ങൾ ആയിരിക്കും ഈ സംവിധാനം. ആദ്യ ഘട്ടത്തിൽ നഗരത്തിലെ നാല് സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

പദ്ധതി നടപ്പിലാക്കുന്ന സ്ഥലങ്ങൾ:
ബ്ലൂവാട്ടർ ഐലൻഡ്, ഉം സുഖീം, അൽ ഖൂസ്, ദുബായ് ഫെസ്റ്റിവൽ സിറ്റി.

ബ്ലൂവാട്ടർ ഐലൻഡിൽ, നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷനിൽ നിന്ന് 2.8 കിലോമീറ്റർ ദൂരത്തിലാണ് പരീക്ഷണ പാത. ഉം സുഖീമിൽ, മാൾ ഓഫ് ദി എമിറേറ്റ്‌സ് മെട്രോ സ്റ്റേഷനും മദീനത്ത് ജുമൈറയ്ക്കും ഇടയിൽ 1.9 കിലോമീറ്റർ നീളമുള്ള പാതയുണ്ടാകും. അൽ ഖൂസിൽ, ഓൺപാസീവ് മെട്രോ സ്റ്റേഷനിൽ നിന്ന് അൽസെർക്കൽ അവന്യൂവിലേക്കും ടൈംസ് സ്ക്വയർ സെന്ററിലേക്കും 2.6 കിലോമീറ്റർ നീളമുള്ള ട്രാക്കാണ് ആസൂത്രണം ചെയ്തത്. ഏറ്റവും ദൈർഘ്യമേറിയ പാത ദുബായ് ഫെസ്റ്റിവൽ സിറ്റി മേഖലയിൽ, 7 കിലോമീറ്റർ നീളത്തിലായിരിക്കും. ഇത് പിന്നീട് ദുബായ് മെട്രോ ബ്ലൂ ലൈനുമായി ബന്ധിപ്പിക്കാനും സാധ്യതയുണ്ട്.

4–6 പേർക്ക് യാത്ര ചെയ്യാവുന്ന പോഡുകൾ

ഈ പദ്ധതിയിൽ ഉപയോഗിക്കുന്ന അടച്ചിട്ട ഇലക്ട്രിക് പോഡുകൾക്ക് ഒരേസമയം നാല് മുതൽ ആറു വരെ ആളുകൾക്ക് ഇരിക്കാനാകുംഒറ്റ ചാർജിൽ 250 കിലോമീറ്റർ സഞ്ചരിക്കാനും, മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാനും കഴിയും. ഇരു ദിശകളിലേക്കുമായി മണിക്കൂറിൽ 10,000-ത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സംവിധാനത്തിന് കഴിവുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പോഡിന്റെ ഉള്ളിൽ ടിക്കറ്റ് സ്കാൻ ചെയ്യാനും സഹായം തേടാനും സൗകര്യമുണ്ട്. അടിയന്തരാവസ്ഥകൾക്കായി SOS ബട്ടണും ഒരുക്കിയിട്ടുണ്ട്.

ചെലവ് കുറയും, സാങ്കേതിക വിദ്യ മുന്നിൽ

കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്ലൈഡ്‌വേയ്‌സ് എന്ന കമ്പനിയാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തത്. ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആവശ്യമായ മൂലധനം 90 ശതമാനം വരെ കുറയുമെന്നും, പ്രവർത്തന ലാഭം 70 ശതമാനം വരെ എത്താമെന്നും പറയുന്നു.

ഒരു ബൈക്ക് പാതയുടെ വീതിയിലുള്ള പ്രത്യേക ട്രാക്കുകളിലാണ് പോഡുകൾ ഓടുന്നത്. അധിക വയറിംഗോ വലിയ നിർമാണങ്ങളോ ഇല്ലാതെ, നിലവിലുള്ള റോഡുകളുടെ അരികിലൂടെയോ നിലത്തിന്മുകളിലോ ഭൂഗർഭത്തിലോ ഈ സംവിധാനം സ്ഥാപിക്കാൻ കഴിയും.

കഴിഞ്ഞ വർഷം മുതൽ ദുബായിലും അബുദാബിയിലും ഈ സ്വയംഭരണ മാസ് ട്രാൻസിറ്റ് സംവിധാനം നടപ്പിലാക്കാനുള്ള സാധ്യതകൾ ഗ്ലൈഡ്‌വേയ്‌സ് പരിശോധിച്ചു വരികയാണ്. നവംബറിൽ, അബുദാബിയിലുടനീളം നൂതന ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇൻവെസ്റ്റ്‌മെന്റ് ഓഫീസുമായി കമ്പനി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

ദുബായിൽ പോയേക്കാം എന്ന് ഇനി പറയല്ലേ, ദുബായ് പഴയ ദുബായ് അല്ല, തൊഴിൽ വിപണി മാറുന്നു

UAE Greeshma Staff Editor — February 3, 2026 · 0 Comment

jobs neww 1

dubai job market : യുഎഇ: പഴയ ദുബായ് അല്ല ഇന്നത്തെ ദുബായ്. വർഷങ്ങൾ കഴിയുംതോറും അതിന്റെതയായ മാറ്റങ്ങൾ യുഎഇയിലെ എല്ലാ തൊഴിൽ മേഖലയിലും കാണുന്നതായി റിപ്പോർട്ടുകൾ പുറത്ത്. നിലവിലെ തൊഴിൽ രീതികൾ പരിഷ്കരിക്കുകയാണ്. നേരത്തെ എമറാത്തികൾ ഗവൺമെന്റ് ഓഫീസുകളിൽ മാത്രം ജോലി ചെയ്യുന്നതിൽ നിന്നും ഇപ്പോൾ സാഹചര്യം ഒരുപാട് മാറി. ഇന്ന് ബാങ്കുകളിലും, വലിയ പ്രൈവറ്റ് കമ്പനികളിലും, മാളുകളിലുമൊക്കെ പ്രവാസികളേക്കാൾ എമറാത്തികൾക്കാണ് സ്ഥാനം. കൂടാതെ ഗവൺമെന്റ് അവർക്ക് നല്ല ട്രെയിനിംഗും പ്രോത്സാഹനവും നൽകി വരികയും ചെയ്യുന്നു. അതിനാൽ യുഎഇയിലെ തൊഴിൽ വിപണി മാറികൊണ്ടിരിക്കുകയാണ്.

കൂടാതെ ഇത് വഴി യുഎഇയുടെ സ്വന്തം ജനതയെ എല്ലാ മേഖലകളിലും പ്രാപ്തരാക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തരം മാറ്റങ്ങൾ പ്രവാസികൾക്ക് ഭീഷണിയല്ലേ എന്നതാണ് പലരുടെയും ആശങ്ക. ദുബായ് ലോകത്തിന് മുന്നിൽ അതിവേഗം വളരുകയാണ്. അതിനാൽ വികസനങ്ങൾ ഉണ്ടാകുമ്പോഴും നിരവധി അവസരങ്ങൾ കൂടെയാണ് ഇവിടെ തുറക്കപ്പെടുന്നത്.

സ്വദേശികളെ മാത്രം വെച്ച് ഈ വളർച്ച നിലനിർത്താൻ യുഎഇയ്ക്ക് ഒരിക്കലും സാധിക്കില്ല. അതിനാൽ അവർക്ക് ഇനിയും ഒരുപാട് പ്രവാസികളെ ആവശ്യമാണ്. അത്കൊണ്ട് നിലവിലുള്ള ജോലിയിൽ തുടരുന്നവർ കുറച്ച് കൂടെ കാര്യങ്ങൾ മനസിലാക്കി പുതിയ കാര്യങ്ങൾ കൂടി പഠിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇനി ജോലി തേടുന്നവർ ആണെങ്കിൽ എഐ പോലുള്ള പുതിയ കാര്യങ്ങൾ പഠിക്കുന്നതും തീർച്ചയായും ഭാവിയിൽ ഉപകാരപ്പെടും. അതേസമയം പുറത്ത് വരുന്ന സൂചനകൾ പ്രകാരം എയർപോർട്ട് മേഖലയിലാണ് കൂടുതൽ ജോലി ഒഴിവുകൾ ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോടീശ്വരനാകാൻ വെള്ളിയോ? യുഎഇയിലെ പ്രവാസി നിക്ഷേപകർ ഇനി ഈ ട്രെൻഡിനൊപ്പം

UAE Greeshma Staff Editor — February 3, 2026 · 0 Comment

silver

UAE expat investors : ദുബായ്: യുഎഇയിലെ പ്രവാസികൾക്കിടയിൽ നിലവിലെ സംസാര വിഷയം മുന്നിലുള്ള അവസരങ്ങൾ വെച്ച് എങ്ങനെ കോടീശ്വരൻ ആകാമെന്നാണ്. എന്നാൽ ഇതാണ് ഈ ബെസ്റ്റ് ടൈം എന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നത്. കാരണം മറ്റൊന്നുമല്ല സ്വർണത്തെ മറികടന്നുള്ള വെളളിയുടെ ഉയർച്ചയാണ്. ഇത് യുഎഇയിലെ നിക്ഷേപ രംഗത്ത് ഇപ്പോൾ വലിയൊരു മാറ്റത്തിന് തിരികൊളുത്തുകയും ചെയ്തു.

യുഎഇയിലെ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ദുബായിലെ വെള്ളി വിപണി വലിയൊരു പ്രതിസന്ധിയിലാണ്, ഡിമാൻഡ് കൂടിയിട്ടും സാധനം കിട്ടാനില്ല. ഇത് എവിടെ കിട്ടും എന്ന നെട്ടോട്ടത്തിലാണ് പ്രവാസികൾ. സാധാരണയായി സ്വർണ്ണത്തിന് വില കൂടുമ്പോൾ ആളുകൾ വെള്ളിയെ ഒരു ബദൽ നിക്ഷേപമായിട്ടാണ് കാണാറുള്ളത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വെള്ളിക്ക് വിപണിയിൽ ലഭ്യത കുറഞ്ഞതോടെ വിപണി വിലയേക്കാൾ കൂടുതൽ പൈസ നൽകി വെള്ളി വാങ്ങാൻ നിക്ഷേപകർ തയ്യാറാകുന്നു എന്നതാണ് നിലവിലെ സാഹചര്യം. കൂടാതെ ഒരു കിലോ വെള്ളിക്ക് വിപണി വിലയേക്കാൾ 1,500 മുതൽ 2,000 ദിർഹം വരെ അധികം നൽകാനും ആളുകൾ തയ്യാറാണ്. അതേസമയം വിപണിയിൽ ഡിമാൻഡ് കൂടിയതോടെ ദുബായിൽ വെള്ളിയും കിട്ടാക്കനിയായി. വെള്ളി കിലോയ്ക്ക് 9,000 ദിർഹം കടന്നതോടെയാണ് നിക്ഷേപകരുടെ താൽപ്പര്യം വൻതോതിൽ വർദ്ധിച്ചത്. നിലവിൽ ഇത് 16,600 ദിർഹത്തിന് മുകളിലാണ് വില വരുന്നതും.

ബിഗ് ടിക്കറ്റ്: ജനുവരി അവസാന ഇ-ഡ്രോ വിജയികളിൽ മലയാളിയും; അടുത്ത ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹം

UAE Greeshma Staff Editor — February 2, 2026 · 0 Comment

Big Ticket established in 1992 is the largest and longest running raffle draw in the region

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Big Ticket January E-Draw ബിഗ് ടിക്കറ്റ് ജനുവരി മാസത്തെ അവസാനത്തെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. നാല് വിജയികളും ഇന്ത്യക്കാരാണ്. ഒരു മലയാളിയും സമ്മാനം നേടി. ഫെബ്രുവരിയിൽ വാലന്റൈൻസ് സീസണിലേക്ക് കടക്കുമ്പോൾ പുതിയ പ്രൊമോഷനുകളും ഡ്രോകളും സമ്മാനങ്ങളുമാണ് അവതരിപ്പിക്കുന്നതെന്ന് ബിഗ് ടിക്കറ്റ് അറിയിച്ചു.

അബുദാബിയിൽ താമസിക്കുന്ന 54 വയസ്സുകാരനായ പ്രവാസി അബ്ദുൾ റഹുമാനാണ് സമ്മാനം നേടിയ മലയാളി. സുഹൃത്തുക്കളായ 21 പേർക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ എല്ലാ മാസവും പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബം നാട്ടിൽതന്നെയാണ്. സമ്മാനം ലഭിച്ചു എന്നറിയിച്ചുള്ള ഫോൺകോൾ വന്നപ്പോൾ തട്ടിപ്പാണെന്നാണ് ആദ്യം കരുതിയത് എന്ന് റഹുമാൻ പറയുന്നു. പക്ഷേ, പിന്നീട് അദ്ദേഹം വിജയം ഔദ്യോഗികമായി ബിഗ് ടിക്കറ്റിലൂടെ ഉറപ്പിച്ചു.

ഇന്ത്യയിൽ നിന്നുള്ള ഹക്കിം ഷാ ഹബീബാണ് ഒരു വിജയി. ഓൺലൈനായാണ് ഹക്കിം ടിക്കറ്റ് എടുത്തത്. വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ എടുക്കാൻ ഹക്കിമിന് കഴിഞ്ഞില്ല. പക്ഷേ, പിന്നീട് അദ്ദേഹം വിജയത്തെക്കുറിച്ച് നേരിട്ടറിഞ്ഞു. 123322 എന്ന ടിക്കറ്റിലൂടെയാണ് ഹക്കിം വിജയിയായത്.

ഇതെന്ത് കഷ്ടം!!! യുഎഇയിൽ തൊഴിലുണ്ട്, പക്ഷേ ആളില്ല; കാരണം ഇതാണ്

UAE Nazia Staff Editor — February 2, 2026 · 0 Comment

STOCK OFFICE STAFF IN DUBAI EMPLOYEES JOBS UAE 18c3e679e77 large

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

emirati job seekers in uae; ദുബൈ: രാജ്യത്തെ സ്വദേശി തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വൻകുറവ്. അഞ്ച് വർഷത്തിനിടെ തൊഴിലില്ലായ്മ തൊണ്ണൂറ്റിയൊന്ന് ശതമാനം കുറഞ്ഞു. മുമ്പ് എണ്ണായിരത്തിലധികം ഉണ്ടായിരുന്ന തൊഴിലന്വേഷകർ നിലവിൽ വെറും എഴുന്നൂറ്റി എൺപത്തിയഞ്ച് പേരാണ്. 2021-ൽ എണ്ണായിരത്തി എണ്ണൂറ് സ്വദേശികൾ ജോലി തേടിയിരുന്നു.

കൃത്യമായ സംവിധാനങ്ങളുടെ ഫലപ്രാപ്തിയാണ് ഈ മാറ്റത്തിന് കാരണം. ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സസ് കൗൺസിൽ ഈ കണക്കുകൾ പുറത്തുവിട്ടത്. ദുബൈ എമിറാറ്റൈസേഷൻ ഫോറത്തിലായിരുന്നു അധികൃതരുടെ പ്രഖ്യാപനം.

സർക്കാർ ജോലികൾക്ക് പുറമെ സ്വകാര്യ മേഖലയിലേക്ക് സ്വദേശി യുവാക്കൾ വൻതോതിൽ ആകർഷിക്കപ്പെടുന്നു എന്നതാണ് ഈ മാറ്റത്തിന്റെ പ്രധാന സവിശേഷത. 2021-ൽ 7,060 സ്വദേശികൾ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നതെങ്കിൽ, 2025-ൽ ഇത് 32,087 ആയി ഉയർന്നു. ഏകദേശം 350 ശതമാനത്തിലധികം വർദ്ധനവാണിത്.

ഇമാറാത്തി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പരിശീലന പരിപാടികൾ ഈ നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 42,000-ത്തിലധികം പേർക്ക് വിദഗ്ദ്ധ പരിശീലനം നൽകി. 174 റിക്രൂട്ട്‌മെന്റ് ദിനങ്ങളിലൂടെ 15,000-ത്തിലധികം പേർക്ക് ജോലി ഉറപ്പാക്കാനും കൗൺസിലിന് സാധിച്ചു. സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ വഴി നിയമന നടപടികൾ 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന സംവിധാനവും നിലവിൽ വന്നു.

വ്യോമയാനം, ധനകാര്യം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലാണ് ഇനി വരാനിരിക്കുന്ന വലിയ തൊഴിൽ സാധ്യതകളെന്ന് ദുബൈ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ അബ്ദുള്ള അലി ബിൻ സായിദ് അൽ ഫലാസി പറഞ്ഞു. അൽ മക്തൂം വിമാനത്താവള വികസനവും ‘ഏവിയേഷൻ ടാലന്റ്സ് 33’ പോലുള്ള പദ്ധതികളും സ്വദേശി യുവാക്കൾക്ക് പുതിയ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദേശ പ്രതിഭകളും സ്വദേശി വൈദഗ്ധ്യവും ഒരേപോലെ ഉൾക്കൊള്ളാൻ ദുബൈ വിപണിക്ക് ശേഷിയുണ്ടെന്നും രണ്ടും തമ്മിൽ യാതൊരുവിധ സംഘർഷവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *