
എയർ ഇന്ത്യ എക്സ്പ്രസ്
അബുദാബി : ഓണക്കാലത്ത് നാട്ടിലേക്ക് എത്താനിരിക്കുന്ന ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലേക്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാരംഭിച്ചു. ഇതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് പ്രവാസികൾക്ക് അബുദാബിയിൽ എത്തി നാട്ടിലേക്ക് യാത്ര ചെയ്യാം.
APPLY NOW FOR THE LATEST VACANCIES
നവി മുംബയ്, ഇൻഡോർ, ലക്നൗ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിനാരംഭിച്ചത്. ഗുവാഹത്തിയിലേക്കുള്ള വിമാനങ്ങൾ ആഗസ്റ്റ് ഏഴുമുതൽ ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അറിയിച്ചു. വിവിധ എമിറേറ്റുകളിൽ നിന്ന് സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുമുണ്ട്. വിമാനത്തിന്റെ സമയം അനുസരിച്ച് ബസുകൾ ബുക്ക് ചെയ്യാം.
ബിസിനസ്, വിനോദ യാത്രകൾ എന്നിവ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് അധിക സർവീസുകൾ ആരംഭിക്കുന്നതെന്ന് അബുദാബി എയർപോർട്ട് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. മുൻനിര പ്രാദേശിക വിമാനക്കമ്പനികളുമായുള്ള പങ്കാളിത്തം അബുദാബി ടൂറിസത്തിനും ഗുണകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സിനിമയെ വെല്ലും ഹീറോയിസം!!‘സഹോദരാ, ഞാനീ കവലയിലുണ്ട്…’: യുവതിയുടെ അർധരാത്രിയിലെ ആ ഫോൺ കോൾ, ഉടനെ ദുബായ് പൊലീസ് ചെയ്തത് സിനിമയെ വെല്ലും
UAE August 5, 2026

ദുബായ്∙ കഴിഞ്ഞ ദിവസം പുലർച്ചെ 3.30. ദുബായ് പൊലീസ് ഓപ്പറേഷൻസ് റൂമിലെ ഫോൺ ബെല്ലടിച്ചു. അറബികിൽ വളരെ പതറിയ ശബ്ദത്തോടെ ഒരു യുവതി പറഞ്ഞു: ‘സഹോദരാ, ഞാനീ കവലയിലുണ്ട്…’ ഇത്രയും പറഞ്ഞ് ലൈൻ നിശ്ശബ്ദമായി. പിന്നീട് കേട്ടത് അവ്യക്തമായ ചില മൂളലുകൾ മാത്രം. അപായസൂചന തിരിച്ചറിഞ്ഞ കോൾ ഹാൻഡ്ലർ സമയം പാഴാക്കാതെ ദുബായ് പൊലീസിന്റെ അത്യാധുനിക എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്തു.
APPLY NOW FOR THE LATEST VACANCIES
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നാദ് അൽ ഷെബ മേഖലയിലാണ് ഫോൺ സന്ദേശം എത്തിയതെന്ന് മനസ്സിലായതോടെ പ്രദേശത്തെ മുഴുവൻ പൊലീസ് പട്രോളിങ് സംഘങ്ങൾക്കും സന്ദേശമയച്ചു. മിനിറ്റുകൾക്കകം റോഡരികിലെ മണൽത്തിട്ടയിൽ നിർത്തിയിട്ട പൂട്ടിയ കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവതിയെ പൊലീസ് കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴ്ന്നതിനെ തുടർന്ന് (ബ്ലഡ് ഷുഗർ ഡ്രോപ്പ്) യുവതിക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.
വാഹനത്തിനുള്ളിൽ കടന്ന റെസ്ക്യൂ ടീം യുവതിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ദുബായ് പൊലീസ് ലഫ്. ജനറൽ ധാഹി ഖൽഫാൻ തമീം എഴുതിയ ‘ഓപ്പറേഷൻസ് മാനേജ്മെന്റ് ഇൻ ക്രിട്ടിക്കൽ ഇൻസിഡന്റ്സ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ്’ എന്ന പുസ്തകത്തിലാണ് ഈ സംഭവം വിവരിക്കുന്നത്. ധാഹി ഖൽഫാൻ നേരിട്ട് ഇടപെട്ട് യുവതിയുടെ ആരോഗ്യാവസ്ഥ അന്വേഷിക്കുകയും ഉറപ്പാക്കുകയും ചെയ്തിരുന്നു.
‘നിങ്ങൾ വളരെ വേഗത്തിലെത്തി. എന്നെ മരണത്തിൽ നിന്ന് രക്ഷിച്ചു’ എന്ന് ആശുപത്രിയിൽ സുഖം പ്രാപിച്ച ശേഷം യുവതി പൊലീസിനോട് നന്ദിയോടെ പറഞ്ഞു
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ പൊലീസിന്റെ ‘ക്രിട്ടിക്കൽ മെഡിക്കൽ കേസസ്’ പ്രോഗ്രാമിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണമെന്ന് ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദുബായ് പൊലീസ് അഭ്യർഥിച്ചു. ഇത് അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ വിവരങ്ങൾ ലഭ്യമാക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
റഷ്യയിലെ കസാനിൽ നിന്നുപോലും ‘യുവർ സെക്യൂരിറ്റി അറ്റ് ദ് ടച്ച് ഓഫ് എ ബട്ടൺ’ എന്ന ദുബായ് പൊലീസ് ആപ്പിലൂടെ പ്രവാസി അയച്ച അടിയന്തര സന്ദേശം സ്വീകരിച്ച് യുഎഇയിലുണ്ടായിരുന്ന കായികതാരത്തിന് അതിവേഗം ചികിത്സ ലഭ്യമാക്കിയ സംഭവവും മുൻപ് നടന്നിട്ടുണ്ട്. അപകടഘട്ടങ്ങളിൽ ലൊക്കേഷൻ കൃത്യമായി പറയാൻ സാധിക്കാത്ത സാഹചര്യങ്ങളിലും ജിപിഎസ് വഴി പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിച്ച് ജീവൻ രക്ഷിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.