Alhind Air operations:പ്രവാസികൾക്ക് സന്തോഷവാർത്ത; അൽഹിന്ദ് എയറിന് അനുമതി; കുറഞ്ഞ നിരക്കിൽ വിമാനയാത്ര ഉടൻ സാധ്യമാകും

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

Alhind Air operations:ന്യൂഡൽഹി/ദുബായ്: യുഎഇയിലെ പ്രവാസികൾക്കും യാത്രക്കാർക്കും ആശ്വാസമായി പുതിയ വിമാനക്കമ്പനി വരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ‘അൽഹിന്ദ് എയറിന്’ (Al Hind Air) ഇന്ത്യയിൽ സർവീസ് നടത്താനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി (No Objection Certificate – NOC) ലഭിച്ചു.

ഇന്ത്യൻ വ്യോമയാന വിപണിയിലെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനുമാണ് പുതിയ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയിരിക്കുന്നത്. അൽഹിന്ദ് എയറിനൊപ്പം ‘ഫ്ലൈ എക്സ്പ്രസ്’ (FlyExpress), ‘ശങ്ക് എയർ’ (Shankh Air) എന്നീ കമ്പനികൾക്കും അനുമതി ലഭിച്ചിട്ടുണ്ട്.

Apply for the latest job vacancies

പ്രധാന വിവരങ്ങൾ:

  • തുടക്കം കൊച്ചിയിൽ നിന്ന്: കൊച്ചി വിമാനത്താവളം (CIAL) ആസ്ഥാനമായാണ് അൽഹിന്ദ് എയർ പ്രവർത്തിക്കുക. തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, തിരുവനന്തപുരം, ചെന്നൈ, കൊച്ചി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും സർവീസ്.
  • വിമാനങ്ങൾ: എടിആർ 72-600 (ATR 72-600) ടർബോപ്രോപ്പ് വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ സർവീസിനായി ഉപയോഗിക്കുക.
  • ലക്ഷ്യം ഗൾഫ് സർവീസ്: ആഭ്യന്തര സർവീസുകൾ ആരംഭിച്ച് അധികം വൈകാതെ തന്നെ അന്താരാഷ്ട്ര സർവീസുകളിലേക്ക് കടക്കാനാണ് കമ്പനിയുടെ തീരുമാനം. 20 വിമാനങ്ങൾ എന്ന കടമ്പ കടന്നാൽ ഉടൻ യുഎഇയിലേക്കുള്ള സർവീസുകൾ ആരംഭിക്കും. ഇത് പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സഹായിക്കും.
  • പ്രവാസികൾക്ക് ഗുണകരം: 30 വർഷത്തിലധികമായി ട്രാവൽ രംഗത്തുള്ള അൽഹിന്ദ് ഗ്രൂപ്പിന് യുഎഇയിൽ ശക്തമായ സാന്നിധ്യമുണ്ട്. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിലൂടെ പ്രവാസികൾക്ക് വലിയാരു ആശ്വാസമാകാൻ അൽഹിന്ദ് എയറിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവയുടെ ആധിപത്യമുള്ള ഇന്ത്യൻ ആകാശത്ത് പുതിയ കമ്പനികൾ വരുന്നത് ടിക്കറ്റ് നിരക്ക് കുറയാനും സേവനങ്ങൾ മെച്ചപ്പെടാനും കാരണമാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു. അടുത്ത വർഷം (2026) ആദ്യത്തോടെ സർവീസുകൾ ആരംഭിക്കാനാണ് അൽഹിന്ദ് എയർ ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *