Malayalam actor Sreenivasan passes away കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാൻ ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. തൃപ്പൂണിത്തുറ എത്തിയപ്പോൾ ആരോഗ്യ നില മോശമാവുകയായിരുന്നു. ഭാര്യ വിമല ഒപ്പമുണ്ടായിരുന്നു.
മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രതിഭയാണ് അദ്ദേഹം. ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. 48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. സാധാരണക്കാരുടെ പ്രശ്നങ്ങളെ ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാൻ ശ്രീനിവാസന് സവിശേഷമായ കഴിവുണ്ടായിരുന്നു. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും നാടോടിക്കാറ്റും ടിപി ഗോപാലഗോപാലൻ എംഎയും സന്ദേശവും വടക്കുനോക്കിയന്ത്രവും തലയണമന്ത്രവും ഒന്നും മലയാളികൾക്ക് ഒരിക്കലും മറക്കാനാവില്ല. അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു.
1956 ഏപ്രിൽ 4 ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂർ ഗവ സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് പഠിച്ചത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടി. 1977-ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. 1984ൽ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങി ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമകൾ ഏറെ ജനപ്രീതി നേടി.
സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത, ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം, ഉദയനാണ് താരം , മഴയെത്തും മുമ്പേ, അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരക്കഥ എഴുതി. 2018 ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരക്കഥ എഴുതിയ ചിത്രം.
വിമലയാണ് ഭാര്യ. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
യു എയിൽ ഇന്നും അസ്ഥിര കാലാവസ്ഥ തുടരും: ചിലയിടങ്ങളിൽ ശക്തമായ കാറ്റ് ; എൻസിഎം
Latest Greeshma Staff Editor — December 20, 2025 · 0 Comment

UAE weather forecast : യുഎഇയിൽ ശനിയാഴ്ചയും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ, മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.ദിവസം മുഴുവൻ മേഘാവൃതത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാമെന്നും കാലാവസ്ഥാ ബുള്ളറ്റിനിൽ പറയുന്നു. ഡിസംബർ 21 വരെ തുടരുന്ന അന്തരീക്ഷ അസ്ഥിരതയാണ് ഇതിന് കാരണം.
ശനിയാഴ്ച കാറ്റ് മിതമായതോ ചില സമയങ്ങളിൽ ശക്തമായതോ ആയിരിക്കും. ചില പ്രദേശങ്ങളിൽ കാറ്റ് പൊടിയും മണലും ഉയർത്താൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയാമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെയും ചിലപ്പോൾ 45 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിച്ചു. വേലിയേറ്റവും വേലിയിറക്കവും നിശ്ചിത സമയങ്ങളിൽ ഉണ്ടാകുമെന്നാണ് പ്രവചനം.
രാജ്യത്തുടനീളം താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും വാരാന്ത്യത്തിൽ പകൽ നേരിയതോ തണുപ്പുള്ളതോ ആയ കാലാവസ്ഥയും രാത്രിയിൽ കൂടുതൽ തണുപ്പും അനുഭവപ്പെടുമെന്നും, പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ, എൻസിഎം അറിയിച്ചു. പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
വ്യാഴാഴ്ച രാത്രി മുതൽ വെള്ളി വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ ലഭിച്ചതായും ചില പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായും കേന്ദ്രം വ്യക്തമാക്കി. അൽ ഗസ്ന, മിന സഖർ, ജബൽ അൽ റഹിബ, ജബൽ ജൈസ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചു.
കാലാവസ്ഥാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരാനും എൻസിഎം പൊതുജനങ്ങളോടും വാഹനമോടിക്കുന്നവരോടും നാവികരോടും അഭ്യർത്ഥിച്ചു.
യുഎഇയിൽ കനത്ത മഴ: ദുബൈയിലെ മുഹൈസ്നയിൽ മണ്ണ് ഇടിഞ്ഞു വീണു ; വാഹനങ്ങൾ നശിച്ചു
Latest Greeshma Staff Editor — December 19, 2025 · 0 Comment
ദുബൈ: യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് ശക്തമായ മഴയും ഇടിമിന്നലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു. ദുബൈയിലെ മുഹൈസ്ന മേഖലയിൽ ഭൂമി ഇടിഞ്ഞതിനെ തുടർന്ന് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
രാത്രിയിലുടനീളം പെയ്ത മഴ മൂലം ദുബൈയിലെ വിവിധ ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. ഇതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. ദേശീയ കാലാവസ്ഥ കേന്ദ്രം വെള്ളിയാഴ്ച രാവിലെ 10.30 വരെ കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
മോശം കാലാവസ്ഥയെ തുടർന്ന് യുഎഇയിൽ നിന്നുള്ള ചില വിമാന സർവീസുകൾ റദ്ദാക്കി. ദുബൈയിൽ നിന്ന് അജ്മാൻ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു.
സ്കൂളുകൾ പുറത്തുള്ള പ്രവർത്തനങ്ങളും ഓഫ്-കാമ്പസ് പരിപാടികളും ഒഴിവാക്കണമെന്ന് നിർദേശം നൽകി. അബുദാബിയിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി, ജല ബന്ധങ്ങളിൽ തടസ്സം നേരിട്ടതായും റിപ്പോർട്ടുണ്ട്. ഷാർജയിൽ പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
ദുബായിലെ സ്കൂളുകളിൽ ഇനി ഈ ദിവസം പഠനസമയം മാറും
Latest Greeshma Staff Editor — December 19, 2025 · 0 Comment
Dubai school timing change ദുബൈ: ദുബൈയിലെ സ്കൂളുകളിൽ വെള്ളിയാഴ്ചകളിലെ പഠനസമയം രാവിലെ 11.30 വരെ മാത്രമാക്കിമാറ്റിയതായി വിദ്യാഭ്യാസ അതോറിറ്റിയായ കെഎച്ച്ഡിഎ അറിയിച്ചു. ഈ സമയമാറ്റം ജനുവരി 9 മുതൽ പ്രാബല്യത്തിൽ വരും.
യുഎഇയിൽ ജുമുഅ നമസ്കാര സമയത്തിൽ മാറ്റം വന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആറാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ ഓൺലൈൻ പഠനത്തിന് അനുമതി തേടാമെന്നും കെഎച്ച്ഡിഎ വ്യക്തമാക്കി. രക്ഷിതാക്കളുടെയും വിദ്യാഭ്യാസ അതോറിറ്റിയുടെയും മുൻകൂർ അനുമതിയോടെയാണ് ഈ സൗകര്യം ലഭിക്കുക.
മറ്റുദിവസങ്ങളിൽ സ്കൂൾ സമയം പഴയതുപോലെ തുടരും.ജനുവരി 2 മുതൽ യുഎഇയിൽ ജുമുഅ ഖുതുബയുടെ സമയം നേരത്തെയാക്കിയിട്ടുണ്ട്. നേരത്തെ ഉച്ചയ്ക്ക് 1.15ന് ആരംഭിച്ചിരുന്ന ഖുതുബ ഇനി ഉച്ചയ്ക്ക് 12.45നാണ് ആരംഭിക്കുന്നത്.