Kuwait unpaid salaries : കുവൈത്തിൽ ശമ്പളം നൽകാത്ത 10,000 കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചു

Kuwait unpaid salaries : കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം നൽകാത്ത സ്വകാര്യ മേഖലയിലെ 10,000 കമ്പനികൾക്കെതിരെ നടപടിയുമായി കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഈ കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചു. തൊഴിലാളികൾക്ക് ദീർഘകാലമായി ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.

ഒരു വർഷം മുതൽ 18 മാസം വരെ ശമ്പളം മുടങ്ങിയ അഞ്ച് പേരോ അതിലധികമോ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളാണ് നടപടിക്ക് വിധേയമായത്. സെപ്റ്റംബർ മുതൽ ഇത്തരം കമ്പനികളുടെ ഫയലുകൾ മരവിപ്പിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ഓരോ മാസത്തെയും ശമ്പളം അടുത്ത മാസം ഏഴാം തീയതിക്കകം തൊഴിലാളികൾക്ക് നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ശമ്പളം വൈകുന്നത് തൊഴിലാളികൾക്കിടയിൽ പ്രതിഷേധങ്ങൾക്കും തൊഴിൽ തർക്കങ്ങൾക്കും കാരണമാകുന്ന സാഹചര്യത്തിലാണ് അധികൃതർ നടപടി ശക്തമാക്കിയത്.

കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുന്നതോടെ അവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്ത് പൗരന്മാർക്കുള്ള തൊഴിൽ പിന്തുണാ പേയ്മെന്റുകളും നിർത്തിവെക്കും. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, കമ്പനികളുടെ രജിസ്ട്രേഷൻ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ചില പൗരന്മാർക്ക് പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *