body =====

ഒറ്റ നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യം; ദുബായ് ഡ്യൂട്ടി ഫ്രീയിൽ വീണ്ടും താരങ്ങളായി ഇന്ത്യക്കാർ!

1000059593

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനർ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് പത്തു ലക്ഷം ഡോളർ (9 കോടിയോളം രൂപ) വീതം സമ്മാനം. ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും ബിഎംഡബ്ല്യു ബൈക്കും ഇന്ത്യക്കാർ സ്വന്തമാക്കി.

മില്ലേനിയം മില്യനർ സീരീസ് 557-ൽ 0489 എന്ന ടിക്കറ്റ് നമ്പറിലൂടെ ദുബായിൽ താമസിക്കുന്ന ഭാനു ശോഭാനി (40)യും സീരീസ് 558-ൽ 4905 എന്ന ടിക്കറ്റ് നമ്പറിലൂടെ അബുദാബിയിലെ നിർമാണ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ധാരാവണൻ മലൈരാജു (36)മാണ് കോടീശ്വരന്മാരായത്.

ബിസിനസ് ആവശ്യത്തിനായി പോളണ്ടിലേക്ക് പോകുന്നതിനിടെ ഈ മാസം രണ്ടിനാണ് ദുബായിൽ ടെക്സ്റ്റൈൽ ഫാക്ടറി നടത്തുന്ന ഭാനു ടിക്കറ്റെടുത്തത്. കഴിഞ്ഞ 10 വർഷമായി ദുബായിൽ താമസിക്കുന്ന ഇദ്ദേഹം 2021 മുതൽ നറുക്കെടുപ്പിൽ പങ്കാളിയാണ്. അടുത്ത മാസം എന്റെ ജന്മദിനമാണ്, അതിനാൽ ഇത് എനിക്ക് ലഭിച്ച മുൻകൂർ സമ്മാനമാണ്. സമ്മാനത്തുക റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനുമാണ് തീരുമാനമെന്നും ഭാനു പറഞ്ഞു.

ഈ മാസം ഒന്നിന് ഓൺലൈൻ വഴിയാണ് ധാരാവണൻ ടിക്കറ്റെടുത്തത്. കഴിഞ്ഞ ആറു മാസമായി നറുക്കെടുപ്പിൽ പങ്കെടുത്തു വരുന്ന ഇദ്ദേഹം 2009 മുതൽ അബുദാബിയിലാണ് താമസിക്കുന്നത്. തമിഴ്‌നാട്ടിൽ ഒരു മാൾ തുടങ്ങുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. ഈ സമ്മാനത്തിലൂടെ ദുബായ് ഡ്യൂട്ടി ഫ്രീ ആ സ്വപ്നം സത്യമാക്കി മാറ്റി എന്ന് സന്തോഷം പങ്കുവച്ചുകൊണ്ട് മലൈരാജ് പറഞ്ഞു. 1999ൽ ആരംഭിച്ച മില്ലേനിയം മില്യനർ പ്രമോഷനിലൂടെ പത്തു ലക്ഷം ഡോളർ സ്വന്തമാക്കുന്ന 283-ാമത്തെയും 284-ാമത്തെയും ഇന്ത്യക്കാരാണ് ഇവർ.

വാഹനങ്ങളും സ്വന്തമാക്കി ഇന്ത്യക്കാർ

മില്ലേനിയം മില്യനർ നറുക്കെടുപ്പിന് പുറമേ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ ദുബായിൽ ഇൻഷുറൻസ് മാനേജരായ ഷൈലേഷ് കുമാർ (47) റേഞ്ച് റോവർ എസ്ഇ പി360 കാർ സ്വന്തമാക്കി. സെപ്റ്റംബർ 17ന് ഓൺലൈൻ വഴി എടുത്ത 1346 എന്ന ടിക്കറ്റിലൂടെയാണ് നേട്ടം.

സൗദി അറേബ്യയിലെ റിയാദിലുള്ള ഇന്ത്യൻ പ്രവാസി സജ്ജാദ് സിദ്ദിഖിക്ക് ബിഎംഡബ്ല്യു ആർ 12 ജിഎസ് മോട്ടർ ബൈക്കും സമ്മാനമായി ലഭിച്ചു. ഈ മാസം 17-ന് എടുത്ത 0749 എന്ന ടിക്കറ്റിലൂടെയാണ് സജ്ജാദ് ബൈക്ക് സ്വന്തമാക്കിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട

UAE drisya — September 21, 2026·0 Comment

passort e1789964934344

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്‌പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്‌പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

APPLY NOW FOR THE LATEST VACANCIES

16 കേന്ദ്രങ്ങളിലും ഞായറാഴ്ച സേവനം

യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് ഞായറാഴ്ച കേന്ദ്രത്തിലെത്തി പാസ്‌പോർട്ട് കൈപ്പറ്റാം

അപേക്ഷാ കെട്ടിക്കിടപ്പ് പരിഹരിച്ചു

സേവനം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഇപ്പോൾ പൂർണമായും പരിഹരിച്ചതായി അൽഹിന്ദ് അറിയിച്ചു. നിലവിൽ 16 കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും സേവനങ്ങൾ സുഗമമായും സമയബന്ധിതമായും മുന്നോട്ടുപോകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

കോൺസുലർ സേവനങ്ങൾക്കായി നേരത്തെ ഉണ്ടായിരുന്ന കാലതാമസം കുറയ്ക്കുന്നതിനും അപേക്ഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഏകീകൃത നിരക്ക് 19 ദിർഹം

അപേക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾക്കായി അൽഹിന്ദ് 19 ദിർഹം ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അപേക്ഷാ നടപടികൾക്കായി പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. അപേക്ഷകർക്ക് ആവശ്യമായ സേവനങ്ങൾ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഓൺലൈൻ അപ്പോയിന്റ്മെന്റ്

അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കും.

16 കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകരെ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ

ബുർ ദുബൈ കേന്ദ്രത്തിൽ 45 കൗണ്ടറുകൾ

ബുർ ദുബൈയിലെ അൽഹിന്ദ് കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy