
ഷാര്‍ജ: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു. കുറ്റ്യാടി ചെറിയകുമ്പളം ആര്‍.പി നവാസാണ് (50) മരിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഷാര്‍ജ ഖാസിമിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
APPLY NOW FOR THE LATEST VACANCIES
ഇന്നലെ രാവിലെയാണ് മരണം. ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഹസീനയാണ് ഭാര്യ. മക്കള്‍: നിജാസ്, ഫാത്തിമ, ഫാദിയ, നദ നസ്‌വിന്‍. മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം.. കേരളത്തിലേതിനേക്കാള്‍ ഇത്രയും രൂപ കുറവ്
UAE August 17, 2026

സ്വര്‍ണം എന്നത് വളരെ നാളുകളായി ഇന്ത്യക്കാര്‍ക്ക് കേവലം ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളെ സാകൂതം നിരീക്ഷിക്കുന്നവരാണ് ഇന്ത്യക്കാര്‍. മാത്രമല്ല സ്വര്‍ംണത്തിന് വിലക്കുറവുള്ളപ്പോള്‍ വാങ്ങി വെക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഗള്‍ഫ് സ്വര്‍ണ വിപണിയിലെ ഏറ്റവും വലിയ ഉപഭോക്താക്കളും ഇന്ത്യക്കാരാണ്.
പ്രവാസി മലയാളികള്‍ ഏറെയുണ്ട് എന്നതിനാല്‍ കേരളത്തിലെ ഉപഭോക്താക്കളാണ് ഇതില്‍ കൂടുതല്‍. അതുകൊണ്ട് തന്നെ കേരളത്തിലേയും ഗള്‍ഫിലേയും സ്വര്‍ണ വില നിലവാരം താരതമ്യം ചെയ്താണ് പലരും പൊന്ന് വാങ്ങിക്കുന്നത്. ഇന്ത്യയിലേത് പോലെ നികുതി പോലുള്ള അധിക നിരക്കുകള്‍ ഇല്ല എന്നതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എപ്പോഴും സ്വര്‍ണവില കുറവായിരിക്കും
ഗള്‍ഫിലെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ വിപണി ദുബായിലേതാണ്. യുഎഇയിലെ സ്വര്‍ണ വിപണിയില്‍ ഇന്ന് നിരക്കുകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 527.50 യുഎഇ ദിര്‍ഹമാണ് ഇന്നത്തെ വില. ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 488.50 ദിര്‍ഹവുമാണ് വില. ആഗസ്റ്റില്‍ ലോകത്തെമ്പാടും ഉണ്ടായ സ്വര്‍ണ വിലക്കയറ്റം ദുബായിലും പ്രതിഫലിച്ചിട്ടുണ്ട്.