
ദുബൈ: യുഎഇയിലെ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. 24 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 527.50 ദിര്‍ഹമായി ഉയര്‍ന്നു. തിങ്കളാഴ്ച 524.25 ദിര്‍ഹമായിരുന്ന വിലയാണ് മൂന്ന് ദിര്‍ഹം വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണവില 488.50 ദിര്‍ഹമായി ഉയര്‍ന്നു.
ജൂണ്‍ നാലിന് രേഖപ്പെടുത്തിയ 538.50 ദിര്‍ഹത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഗസ്റ്റ് മൂന്നിന് 483 ദിര്‍ഹമായിരുന്ന 24 കാരറ്റ് സ്വര്‍ണവില എട്ട് ദിവസത്തിനിടെ 45.75 ദിര്‍ഹമാണ് ഉയര്‍ന്നത്. 22 കാരറ്റ് വിലയും ഇതേ കാലയളവില്‍ 447 ദിര്‍ഹത്തില്‍ നിന്ന് 488 ദിര്‍ഹമായി ഉയര്‍ന്നു.
APPLY NOW FOR THE LATEST VACANCIES
ജൂലൈയില്‍ ഭൂരിഭാഗം സമയവും 500 ദിര്‍ഹത്തില്‍ താഴെയായിരുന്ന സ്വര്‍ണവില ഓഗസ്റ്റില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഓഗസ്റ്റ് നാലിന് 492.25 ദിര്‍ഹമായിരുന്ന 24 കാരറ്റ് വില അഞ്ചിന് 514 ദിര്‍ഹവും ഏഴിന് 523.75 ദിര്‍ഹവുമായി. തിങ്കളാഴ്ച 524.25 ദിര്‍ഹത്തിലെത്തിയ ശേഷമാണ് ഇന്ന് 527.50 ദിര്‍ഹമായി ഉയര്‍ന്നത്. എന്നാല്‍ മേയ് 14ന് രേഖപ്പെടുത്തിയ 563.75 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ വില ഇപ്പോഴും താഴെയാണ്.
ഇന്നത്തെ സ്വര്‍ണവില
24 കാരറ്റ് 527.50 ദിര്‍ഹം
22 കാരറ്റ് 488.50 ദിര്‍ഹം
21 കാരറ്റ് 468.50 ദിര്‍ഹം
18 കാരറ്റ് 401.50 ദിര്‍ഹം
14 കാരറ്റ് 313.25 ദിര്‍ഹം
ആഗോള വിപണിയിലും സ്വര്‍ണത്തിന് മുന്നേറ്റം
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയും രണ്ട് മാസത്തെ ഉയരത്തിലെത്തി. ചൊവ്വാഴ്ച ഒരു ട്രോയ് ഔണ്‍സിന് 4,400 ഡോളറിന് മുകളിലേക്ക് വില ഉയര്‍ന്നു. രണ്ട് വ്യാപാരദിനങ്ങളിലായി 3.6 ശതമാനം നേട്ടമുണ്ടാക്കിയ ശേഷമാണ് ചൊവ്വാഴ്ച വില വീണ്ടും ഉയര്‍ന്നത്.
നിക്ഷേപകരുടെ സ്വര്‍ണത്തിലേക്കുള്ള തിരിച്ചുവരവ്, സ്വര്‍ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ എന്നിവയാണ് വില ഉയരാന്‍ സഹായിക്കുന്ന പ്രധാന ഘടകങ്ങള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും വിപണിയെ സ്വാധീനിക്കുന്നുണ്ട്.