
അബുദബി: കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘങ്ങൾ പുതിയ വിതരണരീതികൾ പരീക്ഷിക്കുന്നതായി യുഎഇ നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിട്ടായികൾ, A4 പേപ്പറുകൾ, അപരിചിതമായ ഡെലിവറി പാക്കറ്റുകൾ എന്നിവയിലൊളിപ്പിച്ച് ലഹരിവസ്തുക്കൾ എത്തിക്കുന്ന പുതിയ തന്ത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ അടുത്തിടെ കണ്ടെത്തിയത്.
രാജ്യത്തെ കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ ഇത്തരം കെണികളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായാണ് അതോറിറ്റി ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലഹരി കടത്ത് തടയാൻ അതിർത്തികളിൽ ഫെഡറൽ, ലോക്കൽ കസ്റ്റംസ് വിഭാഗങ്ങളുമായി ചേർന്ന് പരിശോധനകൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.
APPLY NOW FOR THE LATEST VACANCIES
ലഹരിവസ്തുക്കൾ A4 പേപ്പറിന്റെ ഷീറ്റുകളിൽ ലയിപ്പിച്ചോ മുക്കിവച്ചോ കടത്തുന്നതാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയ ഒരു രീതി. ഇത് കടത്തുമ്പോഴും വിതരണം ചെയ്യുമ്പോഴും സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ഏറെ പ്രയാസകരമാണ്.
മിട്ടായികൾക്കുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചു കടത്തുന്നതാണ് രണ്ടാമത്തെ രീതി. അപരിചിതമായ നമ്പറുകളിൽ നിന്ന് ഡെലിവറി കമ്പനികൾ വഴി അയക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിച്ചാണ് മൂന്നാമത്തെ രീതിയിൽ ലഹരി എത്തിക്കുന്നത്.
ഇത്തരം സമ്മാനങ്ങളോ പാക്കറ്റുകളോ അപരിചിതരിൽ നിന്ന് സ്വീകരിക്കരുതെന്നും അജ്ഞാത വ്യക്തികളുമായി ബന്ധപ്പെടരുതെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. ഇലക്ട്രോണിക് സിഗരറ്റുകളും വാപ്പിംഗും ലഹരി കടത്താനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ കുടുംബങ്ങളാണ് പ്രതിരോധത്തിന്റെ ആദ്യ നിരയെന്ന് നാഷണൽ ആന്റി-നാർക്കോട്ടിക്സ് അതോറിറ്റി ചൂണ്ടിക്കാട്ടി.
കുട്ടികളുമായി നല്ല രീതിയിലുള്ള തുറന്ന ആശയവിനിമയം നിലനിർത്താനും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കാനും മാതാപിതാക്കൾ ജാഗ്രത പുലർത്തണം. ലഹരി ഉപയോഗത്തെ ഭയത്തോടും അപമാനത്തോടും കാണാതെ, ചികിത്സ ആവശ്യമായ ഒരു രോഗമായി കണക്കാക്കി സഹായം തേടാൻ തയ്യാറാകണം. ആസക്തിക്കെതിരെ പോരാടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സഹായത്തിനായി 80044 എന്ന നമ്പറിൽ ‘ഹിസ്ൻ’ (Hisn) സേവനവുമായി ബന്ധപ്പെടാം. ഈ സേവനത്തിലൂടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും മാനസിക പിന്തുണയും ചികിത്സയും പൂർണ്ണമായും രഹസ്യ സ്വഭാവത്തോടെ ലഭ്യമാക്കാനും സാധിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇതൊക്കെ ഭാഗ്യമല്ല… മഹാ ഭാഗ്യം!!!ഗൾഫിലെ ‘ബംപർ കേരളത്തിലിരുന്നു നേടി’; മലയാളി യുവാവിനെ ‘ഫ്രീ’യായി അബുദാബിയിലെത്തിച്ച് സമ്മാനം നൽകി അധികൃതർ
UAE August 8, 2026

അബുദാബി∙ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ‘ബിഗ് സ്പിൻ’ നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്കും ഒരു ജോർദാൻ സ്വദേശിക്കും ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചു. മൂന്ന് ഭാഗ്യശാലികളും ചേർന്ന് 4.5 ലക്ഷം ദിർഹമാണ് നേടിയത്. ഈ മാസം 3ന് നടന്ന തത്സമയ നറുക്കെടുപ്പിലാണ് ആദ്യ ബിഗ് സ്പിൻ വിജയികളെ പ്രഖ്യാപിച്ചത്.
മലയാളികളായ ദിനേശ് കുമാരൻ നായർ(42)ക്ക് 64 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ (രണ്ടര ലക്ഷം ദിർഹം)യും നിതിൻ ജോയിക്കും ജോർദാൻ സ്വദേശി ഒസാമ മഹ്മൂദ്(59)യ്ക്കും 25 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിർഹം) വീതവും ലഭിച്ചു.
കേരളത്തിൽ നിന്ന് അബുദാബിയിലെത്തിച്ച് സമ്മാനം നൽകി
ബിഗ് സ്പിനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ ജോയിയെ കേരളത്തിൽ നിന്ന് ബിഗ് ടിക്കറ്റ് അധികൃതർ അബുദാബിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. ഇദ്ദേഹത്തിന് വിമാന ടിക്കറ്റുകൾ നൽകുകയും അബുദാബിയിൽ താമസം ഒരുക്കുകയും ചെയ്തിരുന്നു. ഇത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നും നിതിൻ പറഞ്ഞു.
120451 നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. ലഭിച്ച തുക കടങ്ങൾ വീട്ടുന്നതിനും മസ്തിഷ്കാർബുദ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സഹായിക്കുന്നതിനുമായി ഉപയോഗിക്കും. കഴിഞ്ഞ 16 വർഷമായി അബുദാബിയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന എൻജിനീയറായ ദിനേശ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി ആറംഗ സംഘത്തോടൊപ്പം എല്ലാ മാസവും ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ട്. സമ്മാനത്തുക വായ്പകൾ തീർക്കാൻ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബായിൽ പ്രിന്റി്ങ് പ്രസ്സ് നടത്തുന്ന ഒസാമ ലഭിച്ച സമ്മാനത്തുക ബിസിനസ് വായ്പകൾ തീർക്കാൻ വിനിയോഗിക്കുമെന്ന് പറഞ്ഞു