
അബുദാബി: ഓണം പ്രമാണിച്ച് പ്രവാസികൾ നാട്ടിലേക്ക് വരുന്ന മാസമാണ് ജൂലായും ഓഗസ്റ്റും. മാത്രമല്ല, യുഎഇയിലെ സ്കൂൾ സമ്മർ വെക്കേഷനും ഈ സമയത്താണ്. അതിനാൽ ഭൂരിഭാഗം മലയാളികളും കുടുംബമായി നാട്ടിലേക്കെത്തുന്നത് ഈ മാസങ്ങളിലാണ്. എന്നാൽ, ഇങ്ങനെ നാട്ടിലെത്തിയവർക്ക് തിരിച്ചടിയായി വിമാനടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാൻ ഇരട്ടിയിലധികം പണം ചെലവാക്കേണ്ടിവരും. ഖലീജ് ടൈംസാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.
APPLY NOW FOR THE LATEST VACANCIES
ഇന്ത്യ, പാകിസ്ഥാൻ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലെ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകളാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. ഇതിൽ എല്ലാ റൂട്ടിലേക്കും ടിക്കറ്റ് നിരക്ക് വർദ്ധിച്ചിട്ടില്ല. ചില റൂട്ടുകളിൽ ഇരട്ടിയിലധികമായി വർദ്ധിച്ചു. ബംഗളൂരു – ദുബായ് റൂട്ടിലാണ് ഏറ്റവുമധികം വർദ്ധനവുണ്ടായത്. ഓഗസ്റ്റ് 13ന് 828 ദിർഹമാണെങ്കിൽ (21,440 രൂപ) ഓഗസ്റ്റ് 30ന് 1,694 ദിർഹമായി (43,865 രൂപ) ഉയർന്നു. അതായത് ഇരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്.
കൊച്ചി – ദുബായ് റൂട്ടിലും സമാനമായ വർദ്ധനവുണ്ടായി. ഓഗസ്റ്റ് 13ന് 1,424 ദിർഹമായിരുന്ന (36,873 രൂപ) ടിക്കറ്റ് ഓഗസ്റ്റ് 30ന് 2,943 ദിർഹമായി (76,207 രൂപ) ഉയർന്നു. കോഴിക്കോട്ട് നിന്നുള്ള ടിക്കറ്റിന് സമാനമായ രീതിയിൽ 1,174 ദിർഹത്തിൽ (30,400 രൂപ) നിന്ന് 2,022 ദിർഹമായി (52,358 രൂപ) വർദ്ധിച്ചു. കൂടാതെ, ഹൈദരാബാദ് – ദുബായ് യാത്രാ നിരക്കുകൾ 857 ദിർഹത്തിൽ (22,191 രൂപ) നിന്ന് 1,321 ദിർഹമായും (34,206 രൂപ) മുംബയ് – ദുബായ് യാത്രാ നിരക്കുകൾ 780 ദിർഹത്തിൽ (20,197 രൂപ) നിന്ന് 1,095 ദിർഹമായും (28,354 രൂപ) വർദ്ധിച്ചു.
അതേസമയം, പാകിസ്ഥാനിലെ കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ കുറഞ്ഞിട്ടുണ്ട്.
ന്യൂയോർക്ക് – ദുബായ് ടിക്കറ്റ് നിരക്കുകളിൽ മാറ്റമില്ല. ലണ്ടനിൽ നിന്ന് ദുബായിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. എന്നാൽ, നേരിട്ടുള്ള ഫ്ലൈറ്റിന് ടിക്കറ്റ് നിരക്ക് നല്ല രീതിയിൽ വർദ്ധിച്ചിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ നിവാസികൾ അറിയാൻ; ഇനി നോ ടെൻഷൻ!! പാസ്പോർട്ട് അപേക്ഷകളിൽ ഇനികാലതാമസം ഇല്ല:പുതിയ മാറ്റം ഇങ്ങനെ
UAE August 6, 2026

ദുബായ്: പുതിയ സേവനദാതാവിലേക്കുള്ള മാറ്റത്തെ തുടർന്ന് അടിയന്തര പാസ്പോർട്ട് അപേക്ഷകളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിലവിൽ തത്കാൽ സേവനം അർഹതയുള്ള അപേക്ഷകർക്ക് മാത്രമാണ് ലഭ്യമാകുകയെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
APPLY NOW FOR THE LATEST VACANCIES
ഈ ആഴ്ച ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ മാധ്യമസമ്മേളനത്തിൽ സംസാരിക്കവെ ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറൽ ഡോ ഇ വിഷ്ണു വർധൻ റെഡ്ഡി, പുതിയ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലേക്ക് മാറിയതിന്റെ തുടക്കത്തിൽ ചില സാങ്കേതികവും പ്രവർത്തനപരവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചു.
ഇന്ത്യയിലെ നിയമപരമായ തടസ്സങ്ങളെ തുടർന്ന് ആഴ്ചകളോളം സേവനങ്ങൾ തടസപ്പെട്ട ശേഷമാണ് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് യുഎഇയിലെ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ കമ്പനി യുഎഇയിലുടനീളമുള്ള 16 ഐസിഎസി കേന്ദ്രങ്ങളിലൂടെ കുറഞ്ഞത് മൂന്ന് മാസത്തേക്കുള്ള ഇടക്കാല സേവനദാതാവായി പ്രവർത്തിക്കുകയാണ്.
സാധാരണ പാസ്പോർട്ട് അപേക്ഷകൾ കരാർ പ്രകാരമുള്ള സമയപരിധിക്കുള്ളിൽ നൽകാൻ ശ്രമിക്കുകയാണ്. എന്നാൽ തത്കാൽ അപേക്ഷകളിൽ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് കോൺസുലേറ്റ് അറിയിച്ചത്. സ്വാതന്ത്ര്യദിനത്തിന് മുമ്പ് അപേക്ഷകളിലെ കാലതാമസം പൂർണമായും ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളിൽ സേവനം ലഭ്യമാക്കാൻ കോൺസുലേറ്റ് മുൻഗണന നൽകി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തത്കാൽ പദ്ധതി, അടിയന്തരമായി പുതിയ പാസ്പോർട്ട് ലഭിക്കുകയോ പാസ്പോർട്ട് പുതുക്കുകയോ ചെയ്യേണ്ടവർക്ക് ഇന്ത്യ സർക്കാർ നൽകുന്ന അതിവേഗ സേവനമാണ്. ഇതിനായി അപേക്ഷകർ സാധാരണയേക്കാൾ ഉയർന്ന ഫീസ് അടയ്ക്കണം. ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഫീസ് പ്രകാരം, മുതിർന്നവർക്കുള്ള 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ നിരക്ക് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായും, 60 പേജുള്ള പാസ്പോർട്ടിന്റെ നിരക്ക് 380 ദിർഹത്തിൽ നിന്ന് 630 ദിർഹമായും ഉയർത്തി.
തത്കാൽ പദ്ധതിയിൽ 36 പേജുള്ള പാസ്പോർട്ടിന് 900 ദിർഹവും, 60 പേജുള്ള പാസ്പോർട്ടിന് 1080 ദിർഹവും ഫീസ് ഈടാക്കും. മുമ്പ് ഇവ യഥാക്രമം 855 ദിർഹവും 950 ദിർഹവും ആയിരുന്നു. യഥാർഥ അടിയന്തര സാഹചര്യം തെളിയിക്കാൻ കഴിയുന്ന അപേക്ഷകർക്ക് ഇപ്പോഴും അതേ ദിവസം തന്നെ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കി നൽകുന്ന സംവിധാനം കോൺസുലേറ്റിൽ തുടരുന്നുണ്ടെന്ന് കോൺസൽ ജനറൽ അറിയിച്ചു.
തത്കാൽ സേവനത്തെ ഒരു സൗകര്യസേവനമായി കാണരുതെന്നും, അത് യഥാർഥ അടിയന്തര ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൂടാതെ തത്കാൽ അപേക്ഷകർ, നവജാത ശിശുക്കൾക്കുള്ള പാസ്പോർട്ട് അപേക്ഷകർ, എമർജൻസി സർട്ടിഫിക്കറ്റ് (സാധുവായ പാസ്പോർട്ട് ഇല്ലാത്തവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കുന്ന യാത്രാരേഖ) ആവശ്യമായവർ എന്നിവർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.