
Warning Issued to Those Encroaching on State Land in Kuwait കുവൈത്ത് സിറ്റി: സർക്കാർ ഭൂമി അനധികൃതമായി കയ്യേറുന്നത് തടയുന്നതിനായി “കുവൈത്ത് ഈസ് മോർ ബ്യൂട്ടിഫുൾ വിതൗട്ട് എൻക്രോച്ച്മെന്റ്സ്” (Kuwait is More Beautiful Without Encroachments) ക്യാമ്പയിന്റെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി, പരിസ്ഥിതി പൊതുഅതോറിറ്റി (EPA), വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം എന്നിവ സംയുക്ത പരിശോധന നടത്തി. ഹവല്ലി ഗവർണറേറ്റിലെ അൽ ഷുഹദാ മേഖലയിലായിരുന്നു പരിശോധന.
Apply Now for the latest vacancies
ഹവല്ലി മുനിസിപ്പാലിറ്റിയിലെ ലംഘനങ്ങൾ നീക്കം ചെയ്യുന്ന വിഭാഗം മേധാവി ഇബ്രാഹിം അൽ സബ്ആൻ അറിയിച്ചു പ്രകാരം, സർക്കാർ ഭൂമിയിൽ അനുമതിയില്ലാതെ നിർമിച്ച ഘടനകൾ കണ്ടെത്തി നീക്കം ചെയ്യുന്ന നടപടികൾ പദ്ധതിപ്രകാരം പുരോഗമിക്കുകയാണ്.
പരിശോധനയ്ക്കിടെ ഒരു സ്വകാര്യ വസതിക്ക് സമീപം സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന മെറ്റൽ വേലി പൊളിച്ചുനീക്കി. പരിശോധനയിൽ തൊഴിലാളികളുടെ താമസസൗകര്യവും അനധികൃതമായി സ്ഥാപിച്ച ശുചിമുറി സൗകര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതി പൊതുഅതോറിറ്റിയെ ഉടൻ വിവരമറിയിക്കുകയും വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗവുമായി ചേർന്ന് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സർക്കാർ ഭൂമി കയ്യേറ്റം, പൊതുസ്ഥലങ്ങളുടെ ശുചിത്വം, റോഡുകളുടെ അനധികൃത ഉപയോഗം, പൊതുസുരക്ഷ, കാർഷിക ഭൂമിയുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
സ്വകാര്യ, മോഡൽ റെസിഡൻഷ്യൽ മേഖലകളിൽ സർക്കാർ ഭൂമി കൈയേറിയവർ നിയമനടപടികളും സാമ്പത്തിക പിഴയും ഒഴിവാക്കാൻ അനധികൃത നിർമ്മിതികൾ സ്വമേധയാ നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.
Sahel app Report to Us service സഹേൽ ആപ്പിൽ പുതിയ സേവനം; തൊഴിൽ നിയമലംഘനങ്ങൾ ഇനി നേരിട്ട് റിപ്പോർട്ട് ചെയ്യാം
Kuwait Greeshma Staff Editor — July 30, 2026 · 0 Comment
Sahel app Report to Us service കുവൈത്ത് സിറ്റി: തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിൽ നിയമലംഘനങ്ങൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന “Report to Us” എന്ന പുതിയ സേവനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) സഹേൽ ആപ്പിൽ ആരംഭിച്ചു.
ജോലിസ്ഥലങ്ങളിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുന്നതാണ് പുതിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം.
Apply Now for the latest vacancies
സഹേൽ ആപ്പ് വഴി തൊഴിലാളികൾക്ക് തൊഴിൽ നിയമലംഘനങ്ങൾ സംബന്ധിച്ച പരാതികൾ നേരിട്ട് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് സമർപ്പിക്കാം.
അധികൃതർ പറയുന്നതനുസരിച്ച്, ഈ സേവനം വഴി ലഭിക്കുന്ന പരാതികൾ തൊഴിലിടങ്ങളിലെ നിയമലംഘനങ്ങൾ കുറയ്ക്കാനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ പരാതികളിൽ വേഗത്തിൽ നടപടി സ്വീകരിക്കാനും തൊഴിൽ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കാനും ഇത് സഹായകരമാകും.
എല്ലാ ജീവനക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായാണ് പുതിയ സേവനത്തെ PAM വിശേഷിപ്പിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈത്തിൽ ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം; ഒരാൾ മരിച്ചു
Kuwait Drisya Staff Editor — July 30, 2026 · 0 Comment

Iranian Attack on Kuwait Leaves One Deadകുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ മേഖലയിലെ ഒരു ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് സാരമായ നാശനഷ്ടമുണ്ടാകുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Apply Now for the latest vacancies
പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബിയുടെ പ്രസ്താവന പ്രകാരം, സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സൈന്യം സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സായുധ സേന സജ്ജമാണെന്നും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ദൗത്യം ഉയർന്ന കാര്യക്ഷമതയോടെ തുടരുമെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈത്തിൽ സിസിടിവി ദൃശ്യങ്ങൾ ഇനി 120 ദിവസം നിർബന്ധമായും സൂക്ഷിക്കണം;കാരണമിതാണ്
Kuwait Drisya Staff Editor — July 30, 2026 · 0 Comment

Kuwait Mandates 120-Day Retention of CCTV Footageകുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷാ ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും സംബന്ധിച്ച നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി കുവൈത്ത്. ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൗം പ്രസിദ്ധീകരിച്ച പുതിയ ഡിക്രി നിയമം നമ്പർ 76/2026 പ്രകാരം, നിയമത്തിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് 120 തുടർച്ചയായ ദിവസത്തേക്ക് നിർബന്ധമായും സൂക്ഷിക്കണം.
Apply Now for the latest vacancies
2015-ലെ നിയമം നമ്പർ 61 ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവന്നത്. പുതിയ വ്യവസ്ഥകൾ പ്രകാരം, 120 ദിവസത്തെ നിർബന്ധിത സംഭരണ കാലയളവിനിടെ സിസിടിവി ദൃശ്യങ്ങൾ മാറ്റം വരുത്തുകയോ, മായ്ക്കുകയോ, ഇല്ലാതാക്കുകയോ, ഏതെങ്കിലും രീതിയിൽ തിരുത്തുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
നിലവിലുണ്ടായിരുന്ന സംഭരണ കാലാവധി പല കേസുകളിലും പര്യാപ്തമല്ലെന്ന് പ്രായോഗിക അനുഭവം തെളിയിച്ചതിനാലാണ് നിയമഭേദഗതി നടപ്പിലാക്കിയതെന്ന് വിശദീകരണക്കുറിപ്പിൽ പറയുന്നു. ചില സംഭവങ്ങളിൽ ഇരകൾ വൈകിയാണ് പരാതി നൽകുന്നതെന്നതിനാൽ, അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ തെളിവുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
ഭേദഗതി ചെയ്ത ആർട്ടിക്കിൾ 5 പ്രകാരം സിസിടിവി ദൃശ്യങ്ങൾ 120 ദിവസം വരെ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ആർട്ടിക്കിൾ 6 അനുസരിച്ച്, അന്വേഷണ ഏജൻസികളുടെയോ ബന്ധപ്പെട്ട കോടതിയുടെയോ ഉത്തരവ് ലഭിച്ചാൽ ആവശ്യമായ സിസിടിവി ദൃശ്യങ്ങൾ സ്ഥാപനങ്ങൾ കൈമാറേണ്ടതുമാണ്. അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും ആവശ്യമായ തെളിവുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ഈ വ്യവസ്ഥയെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, പുതിയതായി ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 8 ബിസ് പ്രകാരം നിയമലംഘനം നടത്തിയ സ്ഥാപന ഉടമകൾക്ക് ഒത്തുതീർപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. ലംഘന റിപ്പോർട്ട് ലഭിച്ച ശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അംഗീകരിച്ചാൽ, 30 ദിവസത്തിനകം നിയമലംഘനം പരിഹരിക്കേണ്ടതുണ്ട്. എന്നാൽ ആർട്ടിക്കിൾ 6, 9 എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കൂടാതെ, പുതിയ ആർട്ടിക്കിൾ 8 ബിസ് (1) പ്രകാരം, ഒത്തുതീർപ്പ് അംഗീകരിക്കപ്പെട്ടാൽ സ്ഥാപന ഉടമകൾ നിയമലംഘനത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്ക് അംഗീകൃത തുക നഷ്ടപരിഹാരമായി അടയ്ക്കേണ്ടതുണ്ടെന്നും നിയമം വ്യക്തമാക്കുന്നു.
പുതിയ ഭേദഗതിയിലൂടെ അന്വേഷണ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യുകയാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.