സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ ‘ഈ സേവനം വഴി ഉടനെ റിപ്പോർട്ട് ചെയ്യാം

502985

ദുബൈ: നഗരത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക സേവനവുമായി ദുബൈ പൊലിസ്. കുറ്റകൃത്യങ്ങൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ വേഗത്തിൽ പൊലിസിനെ അറിയിക്കാൻ ‘പൊലിസ് ഐ’ (Police Eye) സേവനം സഹായിക്കും. ദുബൈയിലെ താമസക്കാർക്കും സന്ദർശകർക്കും 24 മണിക്കൂറും ഈ സൗകര്യം ഉപയോഗപ്പെടുത്താം. റിപ്പോർട്ട് ചെയ്യുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

ഏതൊക്കെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാം?

പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് സംഭവവും ‘പൊലിസ് ഐ’ വഴി റിപ്പോർട്ട് ചെയ്യാൻ കഴിയും:

അശ്രദ്ധമായ ഡ്രൈവിംഗ്, റേസിംഗ് തുടങ്ങിയ ഗതാഗത ലംഘനങ്ങൾ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ, യാചന, മനുഷ്യക്കടത്ത്

മയക്കുമരുന്ന്, മദ്യം, ചൂതാട്ടം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ

പൊതുജന അസ്വസ്ഥതകൾ, നശീകരണ പ്രവർത്തനങ്ങൾ, സംശയാസ്പദമായ ഒത്തുചേരലുകൾ അല്ലെങ്കിൽ വാഹനങ്ങൾ

എങ്ങനെ റിപ്പോർട്ട് സമർപ്പിക്കാം?

മാർഗ്ഗങ്ങൾ: ദുബൈ പൊലിസ് ആപ്പ് (Dubai Police App), ഔദ്യോഗിക വെബ്‌സൈറ്റ് (www.dubaipolice.gov.ae), സ്മാർട്ട് പൊലിസ് സ്റ്റേഷനുകൾ (SPS) എന്നിവ വഴി സേവനം ഉപയോഗിക്കാം.

ചെയ്യേണ്ട രീതി: ആപ്പിലോ വെബ്‌സൈറ്റിലോ ‘Personal Services’ എന്നതിന് കീഴിലുള്ള ‘Share Information’ തിരഞ്ഞെടുത്ത് ‘Police Eye’ ക്ലിക്ക് ചെയ്യുക.

നൽകേണ്ട വിവരങ്ങൾ: സംഭവം നടന്ന കൃത്യമായ സ്ഥലം, സംഭവത്തിന്റെ വ്യക്തമായ വിവരണം എന്നിവ നൽകണം. സാധ്യമെങ്കിൽ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ വോയ്‌സ് റെക്കോർഡിംഗുകൾ തെളിവായി അറ്റാച്ച് ചെയ്യാം.

ജാഗ്രത: നൽകുന്ന വിവരങ്ങൾ സത്യസന്ധമായിരിക്കണം. തെറ്റായ വിവരങ്ങൾ നൽകുന്നത് നിയമനടപടികൾക്ക് ഇടയാക്കും. കൂടാതെ സംഭവം ദുബൈ എമിറേറ്റിന്റെ പരിധിയിൽ നടന്നതായിരിക്കണം.

അടിയന്തരമല്ലാത്ത സഹായങ്ങൾക്ക്: റിപ്പോർട്ടുകളിലെ തുടർനടപടികൾക്കോ സംശയങ്ങൾക്കോ ദുബൈ പൊലിസിന്റെ അടിയന്തരമല്ലാത്ത 901 എന്ന നമ്പറിലോ ലൈവ് ചാറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസികളെ…ട്രിപ്പ്‌ മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.

സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്

2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.

ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.

ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.

ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം

Related Posts

Leave a Reply

Your email address will not be published. Required fields are marked *