
യുഎഇ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് ഉടമകൾക്കും സാമ്പത്തിക ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ലേബർ മന്ത്രാലയം. വിസ പുതുക്കൽ, കാർഡ് പുതുക്കൽ, അല്ലെങ്കിൽ ചെറിയ സാങ്കേതിക പിഴവുകൾ എന്നിവ കാരണം വരുന്ന വലിയ തുകയുടെ ലേബർ ഫൈനുകളും സർവീസ് ഫീസുകളും ഇനി മുതൽ ഒറ്റയടിക്ക് അടയ്ക്കേണ്ടതില്ല.
20,000 ദിർഹം വരെയുള്ള ഫൈനുകൾ ടാബി വഴിയോ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴിയോ 4 മുതൽ 12 മാസം വരെയുള്ള ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. അതായത് ഇനിമുതൽ ഇത്തരം ഫൈനുകളും ഫീസുകളും ഒറ്റയടിക്ക് കൈയിൽ എടുത്ത് അടയ്‌ക്കേണ്ടതില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മറിച്ച് പെയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘Tabby’ വഴി 4 മുതൽ 12 മാസം വരെ ചെറിയ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നിരിക്കുകയാണ്. യുഎഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ ഔദ്യോഗികമായി അറിയിച്ച ഈയൊരു ആശ്വാസം പ്രവാസികൾക്ക് സാമ്പത്തികമായി വലിയൊരു സഹായമാണ് നൽകുന്നത്.
അതിനാൽ MoHRE ഡിജിറ്റൽ ആപ്പ് വഴിയോ പോർട്ടൽ വഴിയോ ഫീസുകളോ ഫൈനുകളോ അടയ്ക്കുമ്പോൾ ‘Tabby’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. ശേഷം തുക 4 മാസം മുതൽ 12 മാസം വരെ മാസത്തവണകളായി നൽകാം കൂടാതെ ടാബി വഴി പരമാവധി 20,000 ദിർഹം വരെയുള്ള ഫീസുകളും ഫൈനുകളുമാണ് ഇങ്ങനെ ഇൻസ്റ്റാൾമെന്റ് ആക്കാൻ സാധിക്കുക.
ടാബി കൂടാതെ യുഎഇയിലെ 8 പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ അതായത് (Emirates NBD, ADCB, ADIB, FAB, Mashreq, CIB, RAKBANK, CBD) എന്നിവ വഴിയും വിത്തൗട്ട് ടാബി ലിമിറ്റ് 12 മാസത്തെ ക്രെഡിറ്റ് കാർഡ് ഇൻസ്റ്റാൾമെന്റ് ആക്കാനും സാധിക്കും. മാസശമ്പളത്തിൽ നിന്ന് വലിയൊരു തുക ഒറ്റയടിക്ക് പോകുന്നത് ഇത് വഴി ഒഴിവാകും പകരം ചെറിയ ചെറിയ തുകകളായി ഇത് വഴി അടയ്ക്കാം.
അതിനായി ആദ്യം നിങ്ങളുടെ ലേബർ ആപ്ലിക്കേഷന്റെയോ ഫൈനിന്റെയോ പേയ്‌മെന്റ് നടത്താനായി MoHRE ന്റെ ഔദ്യോഗിക ആപ്പിലോ വെബ്‌സൈറ്റിലോ ലോഗിൻ ചെയ്യണം. ശേഷം പേയ്‌മെന്റ് പേജിൽ സാധാരണ നൽകുന്ന ഡിജിറ്റൽ കാർഡ് പെയ്‌മെന്റിന് ഒപ്പം ‘Pay with Tabby’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
ശേഷം ടാബി അക്കൗണ്ട് ഉള്ളവരാണെങ്കിൽ ഫോൺ നമ്പർ ടൈപ്പ് ചെയ്ത് ഒടിപി കൊടുത്ത് ലോഗിൻ ചെയ്യാം. ഇത്രയും ചെയ്ത് കഴിഞ്ഞാൽ അവിടെ നിങ്ങൾക്ക് 4 മാസത്തെ അടവാണോ അതോ അതിൽ കൂടുതൽ വേണമെന്നുള്ള പ്ലാൻ തിരഞ്ഞെടുത്ത് കൺഫേം ചെയ്യാം. ഇത് ബിസിനസ് ചെയ്യുന്ന സിആർ ഉടമകൾക്കോ വലിയ തുക പെട്ടെന്ന് കൊടുക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്കും ഉപകാരപ്പെടും.
പക്ഷെ കൃത്യസമയത്ത് തന്നെ തുക അടയ്ക്കാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ ലേറ്റ് ഫീസുകൾ വരാൻ സാധ്യതയുണ്ട്. കൂടാതെ 20,000 ദിർഹം ലിമിറ്റ് ഉണ്ട് അതിനാൽ ടാബി ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ യോഗ്യത അനുസരിച്ചായിരിക്കും ക്രെഡിറ്റ് ലിമിറ്റ് കിട്ടുക. ഫൈൻ ഇളവ് ചെയ്തു തരാം എന്ന് പറഞ്ഞു വരുന്ന വ്യാജ വാട്ട്‌സ്ആപ്പ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്ന കാര്യം കൂടെ ശ്രദ്ധിക്കണം,.
പ്രവാസികളെ…ട്രിപ്പ് മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.
സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്
2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.
അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.
ഈ മൂന്ന് ദിവസത്തെ അവധി സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പ് വന്നിട്ടില്ല എന്നതും ശ്രദ്ധിക്കണം. എന്നാൽ ഈ ദിവസത്തിനോട് അടുക്കുമ്പോൾ എന്തായാലും ഉദ്യോഗിക അറിയിപ്പ് ഉണ്ടാകും. ഇസ്ലാമിക കലണ്ടർ എന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയുള്ളതാണ് അതിനാൽ ചന്ദ്രനെ കാണുന്നതിന് അനുസരിച്ച് മാത്രമേ റബീഉൽ അവ്വൽ മാസം എപ്പോഴാണ് തുടങ്ങുക എന്ന് കൃത്യമായി പറയാൻ സാധിക്കൂകയുള്ളു.
ഓഗസ്റ്റ് പകുതിയോടെയെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും. കൂടാതെ യുഎഇയിലെ ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ അവധി തീയതികൾ സർക്കാർ പ്രഖ്യാപിക്കുകയുള്ളൂ. അവധിക്ക് ജോലി ചെയ്യേണ്ടി വരുന്നവർക്ക് യുഎഇ തൊഴിൽ നിയമം അനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിൽ ഉടമകൾക്കും നിർദേശം നൽകി.
ഔദ്യോഗിക അവധിക്ക് ജീവനക്കാരനോട് ജോലി ചെയ്യാൻ ആവശ്യപ്പെട്ടാൽ, അതിന് കൃത്യമായ നഷ്ടപരിഹാരം നൽകാൻ തൊഴിലുടമ നിയമപരമായി ബാധ്യസ്ഥനാണ്. കൂടാതെ അടിസ്ഥാന ശമ്പളവും മറ്റ് അലവൻസുകളും നോക്കി മൊത്തം ശമ്പളത്തെ അടിസ്ഥാനമാക്കിയല്ല എന്ന കാര്യം കൂടെ ഓർക്കണം