യുദ്ധം തകർത്ത സ്വപ്നങ്ങൾ!!!ദുബായിൽ കൂട്ടപ്പിരിച്ചുവിടൽ; ശമ്പളവും വെട്ടിക്കുറച്ചു, യുദ്ധം പ്രവാസികളുടെ ജീവിതം മാറ്റി മറിച്ചു

JOB e1784438338172

ദുബായ്: നിലവിൽ തുടർന്ന് കൊണ്ടിരിക്കുന്ന യുഎസ് ഇസ്രായേൽ ഇറാൻ യുദ്ധം ദുബായുടെ തിളക്കത്തിന് വലിയ മങ്ങലേൽപ്പിച്ചിരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു. സംഘർഷാവസ്ഥ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ദുബായിയുടെ സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കുമെന്നും സൂചിപ്പിക്കുന്നു.

യുദ്ധം കാരണം ദുബായിൽ വലിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കലുകളുമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ കടുത്ത ചൂടിലും ജോലി അന്വേഷിച്ച് നടക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. കൂടാതെ ചില കമ്പനികൾ പൂട്ടിപോയതും കടുത്ത ആശങ്കയുണ്ടാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുടിയേറ്റ തൊഴിലാളികൾ പോലും ജോലി അന്വേഷിച്ച് വീടുകൾ കയറിയിറങ്ങുകയാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ നാല് മാസമായി 100 ഡിഗ്രിയിലധികം വരുന്ന കടുത്ത ചൂടിലും പലരും ജോലി അന്വേഷിച്ച് നടക്കുകയാണ്. അതിനാൽ ഇത്തരം പ്രതിസന്ധികൾ വന്നതോടെ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

ഈ യുദ്ധം ദുബായിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മിസൈലുകളും ഡ്രോണുകളും ദുബായിലെ കെട്ടിടങ്ങൾക്ക് നേരെ അക്രമണമ ഉണ്ടാക്കിയപ്പോൾ പ്രധാന വരുമാന സ്രോതസ്സുകളായ ടൂറിസവും വ്യോമയാനവും കടുത്ത പ്രതിസന്ധിയിലായി. സുരക്ഷാ ഭീഷണിയെത്തുടർന്ന് വിദേശ വിനോദസഞ്ചാരികൾ വൻതോതിൽ ദുബായിലേക്ക് വരുന്നത് ഒഴുവാക്കിയിരിക്കുകയാണ്.

ഒപ്പം ദുബായിൽ വൻ നിക്ഷേപങ്ങൾ നടത്തിയിരുന്ന പല വിദേശികളും സുരക്ഷിതത്വം തേടി രാജ്യം വിട്ടുപോയതായാണ് വ്യക്തമാക്കുന്നത്. നിക്ഷേപകർ പോയതും ടൂറിസ്റ്റുകൾ വരാത്തതും ഹോട്ടൽ, റെസ്റ്റോറന്റ്, കൺസ്ട്രക്ഷൻ, ഗാർഹിക സേവനങ്ങൾ എന്നീ മേഖലകളെ സാരമായി തന്നെ ബാധിച്ചു.

കൂടാതെ ഇതിൽ ഇടത്തരം വരുമാനക്കാരായ വിദേശ തൊഴിലാളികളാണ് ഉണ്ടായിരുന്നത് അവരിൽ പലരും മറ്റുള്ള ജോലികൾ തേടി പോയി. ഒപ്പം പല കമ്പനികളും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയോ, ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കുകയോ, അല്ലെങ്കിൽ നിർബന്ധിത ശമ്പളരഹിത അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്.

അതിനാൽ ഇത്തരം യുദ്ധങ്ങൾ യുഎഇയെ സംബന്ധിച്ച് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിലെ ഈ സാഹചര്യത്തിൽ യുഎഇയിലുള്ള പ്രവാസികളും അതീവ ജാഗ്രത പാലിക്കണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാൽ അനാവശ്യ ചെലവുകൾ പൂർണ്ണമായും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം വിമാന സർവീസുകളിൽ ഇടയ്ക്കിടയ്ക്ക് മാറ്റങ്ങൾ വരുന്നുണ്ട്. അതിനാൽ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് എയർലൈനുകളുടെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം യാത്രക്കാർ പരിശോധിക്കണമെന്നും യുഎഇ അധികൃതർ വ്യക്തമാക്കുന്നു.

യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്!!എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; വിമാനത്താവളങ്ങളിൽ കർശന പരിശോധന

ദുബൈ: വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇ പ്രവാസികൾ യാത്രയിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി കരുതാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവൽ രംഗത്തെ വിദഗ്ദ്ധർ. മുംബൈ, ഡൽഹി, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനത്താവളങ്ങൾക്ക് പുറമേ ആഗോളതലത്തിലെ വിവിധ എയർപോർട്ടുകളിലും യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളിൽ നിന്ന് ഒറിജിനൽ എമിറേറ്റ്സ് ഐഡി ഹാജരാക്കാൻ ഇമിഗ്രേഷൻ-എയർലൈൻ അധികൃതർ ആവശ്യപ്പെടുന്നുണ്ട്. ഒറിജിനൽ കാർഡില്ലാത്തതിനെ തുടർന്ന് യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ഓർമ്മപ്പെടുത്തൽ.

പല പ്രവാസികളും ഫോണിലുള്ള ഡിജിറ്റൽ പതിപ്പുകളെയോ അല്ലെങ്കിൽ യുഎഇ പാസ് (UAE Pass) ആപ്പിലെ രേഖകളെയോ ആണ് ആശ്രയിക്കാറുള്ളത്. എന്നാൽ വിദേശ വിമാനത്താവളങ്ങളിലെ പരിശോധനയിൽ ഇത്തരം ഡിജിറ്റൽ രേഖകൾ എപ്പോഴും എയർലൈൻ ജീവനക്കാർ അംഗീകരിക്കാറില്ല.

ഷാർജയിൽ നിന്ന് നാട്ടിലേക്ക് പോയ ഒരു പ്രവാസിക്ക് ഒറിജിനൽ എമിറേറ്റ്സ് ഐഡി മറന്നുവെച്ചതിനെ തുടർന്ന് മടക്കയാത്ര നിഷേധിക്കപ്പെട്ട സംഭവം ദുബൈയിലെ പ്ലൂട്ടോ ട്രാവൽസ് മാർക്കറ്റിംഗ് ഡയറക്ടർ സപ്ന ഐദാസനി പങ്കുവെച്ചു. യുഎഇ പാസ് ആപ്പ് വഴി രേഖകൾ കാണിച്ചിട്ടും ഒറിജിനൽ ഫിസിക്കൽ കാർഡ് വേണമെന്ന നിലപാടിൽ എയർലൈൻ ഉറച്ചുനിന്നതിനെ തുടർന്ന് സമാനമായ അനുഭവം മറ്റൊരു പ്രവാസിക്കും ഉണ്ടായതായി അവർ ചൂണ്ടിക്കാട്ടി. ഫോട്ടോകോപ്പികളെയോ സ്ക്രീൻഷോട്ടുകളെയോ ആശ്രയിക്കാതെ ഒറിജിനൽ കാർഡ് തന്നെ കൈവശം വെക്കുന്നത് യാത്രയിലെ വലിയ സാമ്പത്തിക നഷ്ടവും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കും.

2022-ൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) നടപ്പിലാക്കിയ നിയമ പരിഷ്കാരമാണ് ഇതിന് കാരണം.

വിസ സ്റ്റിക്കറുകൾക്ക് പകരം എമിറേറ്റ്സ് ഐഡി: പാസ്‌പോർട്ടുകളിൽ റസിഡൻസ് വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി യുഎഇ നിർത്തലാക്കിയിരുന്നു. പകരം, എമിറേറ്റ്സ് ഐഡിയാണ് പ്രവാസികളുടെ ഔദ്യോഗിക താമസരേഖയായി കണക്കാക്കുന്നത്.

താമസവിസയുടെ ലിങ്ക്: നിങ്ങളുടെ താമസവിസ എമിറേറ്റ്സ് ഐഡിയുമായി പൂർണ്ണമായും ബന്ധിപ്പിച്ചിരിക്കുന്നതിനാൽ, വിദേശ വിമാനത്താവളങ്ങളിലെ ജീവനക്കാർക്ക് നിങ്ങളുടെ യുഎഇ റസിഡൻസി പരിശോധിക്കാനുള്ള ഏക മാർഗ്ഗം ഈ കാർഡാണ്.

“ഇന്ത്യയിൽ നിന്ന് മാത്രമല്ല, ലോകത്തിന്റെ ഏത് കോണിൽ നിന്നും യുഎഇയിലേക്ക് മടങ്ങാൻ ഒറിജിനൽ എമിറേറ്റ്സ് ഐഡി അത്യാവശ്യമാണ്. കാനഡയിലെ ടൊറന്റോ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്ക്ക് എനിക്കും ഒറിജിനൽ കാർഡ് ഹാജരാക്കേണ്ടി വന്നിട്ടുണ്ട്,” Musafir.com വൈസ് പ്രസിഡന്റ് റിക്കിൻ ഷെത്ത് വ്യക്തമാക്കി.

അതുകൊണ്ട് തന്നെ യുഎഇ വിട്ടു പുറത്തേക്ക് യാത്ര ചെയ്യുന്ന എല്ലാ രാജ്യക്കാരായ പ്രവാസികളും തങ്ങളുടെ അന്താരാഷ്ട്ര യാത്രകളിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി മറക്കാതെ കൂടെക്കരുതാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *