
Arab League Chief Urges Immediate End to Gulf Attacksകുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അറബ് ലീഗ് സെക്രട്ടറി ജനറൽ നബിൽ ഫാഹ്മി. ഗൾഫ് മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് നബീൽ ഫഹ്മി ഓർമിപ്പിച്ചു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും ചർച്ചകളിലേക്ക് മടങ്ങിവരാനും അമേരിക്കയോടും ഇറാനോടും അദ്ദേഹം ആവശ്യപ്പെട്ടു. അറബ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.
ജൂണിൽ ഒപ്പുവെച്ച ധാരണാപത്രം പാലിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ രക്ഷാസമിതി പ്രമേയത്തിനും അനുസൃതമായി ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം. സമ്മർദ്ദം ചെലുത്തുന്നതിനോ സാമ്പത്തിക നിർബന്ധനത്തിനോ ഉള്ള ഉപാധിയായി ഈ ജലപാതയെ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഫഹ്മി ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംഘർഷം വഷളാകുന്നത് തടയുന്നതിനുമുള്ള ഏക മാർഗ്ഗം ചർച്ചകളും കൂടിക്കാഴ്ചകളുമാണെന്നും അറബ് ലീഗ് സെക്രട്ടറി ജനറൽ ഓർമിപ്പിച്ചു.
ആക്രമണങ്ങൾ തുടരുന്നത് സാഹചര്യം നിയന്ത്രണാതീതമാക്കാനും, എല്ലാ കക്ഷികൾക്കും വലിയ നഷ്ടമുണ്ടാക്കാനും, പ്രാദേശികവും ആഗോളവുമായ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കാനും ഇടയാക്കും. അറബ് രാജ്യങ്ങൾ യുദ്ധത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. യുദ്ധം തുടരുന്നതിൻ്റെയോ അതിൻ്റെ വ്യാപ്തി വർധിക്കുന്നതിൻ്റെയോ പ്രത്യാഘാതങ്ങൾ തങ്ങൾ വഹിക്കേണ്ടതില്ലെന്നും നബിൽ ഫാഹ്മി പറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwait Prime Minister Visits the Injuredജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ; പരിക്കേറ്റവരെ സന്ദർശിച്ച് കുവൈത്ത് പ്രധാനമന്ത്രി
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Kuwait Prime Minister Visits the Injuredകുവൈത്ത് സിറ്റി: രാജ്യത്തെ സിവിലിയൻമാരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുണ്ടായ ഇറാൻ ആക്രമണത്തിൽ പരുക്കേറ്റ് അൽ അദാൻ ആശുപത്രിയിൽ കഴിയുന്നവരെ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് സന്ദർശിച്ചു. ആക്രമണത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ അദ്ദേഹം നിർദേശം നൽകി.
അതിനിടെ, തങ്ങളുടെ രാജ്യത്തെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയതായി ബഹ്റൈൻ പ്രതിരോധ സേന അറിയിച്ചു. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ ശത്രുരാജ്യത്തിന്റെ ഒട്ടേറെ വ്യോമലക്ഷ്യങ്ങളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടസ്സപ്പെടുത്തുകയും തകർക്കുകയും ചെയ്തതായി സൈന്യം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ സൈനിക വ്യൂഹങ്ങളും അതീവ ജാഗ്രതയിലാണെന്നും ബഹ്റൈൻ വ്യക്തമാക്കി.
Kuwait drone ownership transfer കുവൈത്തിൽ സഹേൽ ആപ്പിൽ പുതിയ സേവനം; ഡ്രോൺ ഉടമസ്ഥാവകാശം ഇനി ഓൺലൈനായി കൈമാറാം
Kuwait Greeshma Staff Editor — July 20, 2026 · 0 Comment

Kuwait drone ownership transfer : കുവൈറ്റ് സിറ്റി, ജൂലൈ 19: കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സഹേൽ (Sahel) ആപ്പിൽ പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ചു. ഇതിലൂടെ സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഡ്രോണിന്റെ ഉടമസ്ഥാവകാശം ഡിജിറ്റലായി മറ്റൊരാളിലേക്ക് കൈമാറാൻ ഇനി സാധിക്കും.
പുതിയ സേവനം ഉപയോഗിച്ച് നിലവിലെ ഉടമയ്ക്കും പുതിയ ഉടമയ്ക്കും സഹേൽ ആപ്പിലൂടെ തന്നെ ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാകും. ഇതോടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ കഴിയുകയും സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ട ആവശ്യം ഒഴിവാകുകയും ചെയ്യും.
ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുകയും പൊതുജനങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഈ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ ഭരണനടപടികൾ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം
Kuwait Merlin Staff Editor — July 19, 2026 · 0 Comment

Kuwait new law to regulate places of worship കുവൈറ്റിലെ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം (ഡിക്രി ലോ നമ്പര്‍ 72/2026) പ്രാബല്യത്തില്‍ വന്നു. ആരാധനാലയങ്ങളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കോ മതപരമല്ലാത്ത മറ്റ് കാര്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കുന്നത് തടയാനും വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള പള്ളികള്‍ ഒഴികെയുള്ള എല്ലാ ആരാധനാലയങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. പുതിയ നിയമപ്രകാരം ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സിനും മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിക്കും. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര-വിദേശ നയങ്ങളില്‍ ഇടപെടാനോ വര്‍ഗീയതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കാനോ ആരാധനാലയങ്ങളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമം വ്യക്തമാക്കുന്നു.
മറ്റ് മതങ്ങളെ അപമാനിക്കുന്നതും അനുമതിയില്ലാതെ പൊതുവഴികള്‍ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ചടങ്ങുകള്‍ നടത്തുന്നതും കുറ്റകരമാണ്. വിദേശ നയതന്ത്ര കാര്യാലയങ്ങളുമായി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ബന്ധപ്പെടുന്നത് ഉള്‍പ്പെടെ ഒമ്പത് തരം പ്രവര്‍ത്തനങ്ങള്‍ ആരാധനാലയങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കുവൈറ്റ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിച്ചാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. നിലവിലുള്ള ആരാധനാലയങ്ങള്‍ക്ക് നിയമം അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടാകും. അടുത്ത ആറുമാസത്തിനുള്ളില്‍ ഇതിനാവശ്യമായ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കും. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കുവൈറ്റില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുതിയ പ്രവൃത്തി സമയം; അറിയാം
Kuwait Merlin Staff Editor — July 19, 2026 · 0 Comment

Kuwait traffic department announces new working hours കുവൈറ്റിലെ വിവിധ ഗവര്ണറേറ്റുകളിലുള്ള ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രഖ്യാപിച്ചു. വാഹന പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ്, ലൈസന്‍സ് നടപടികള്‍, വാഹന രജിസ്ട്രേഷന്, ട്രാഫിക് നിയമലംഘനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം താഴെ നല്കുന്നു
സാങ്കേതിക പരിശോധന, ഡ്രൈവിംഗ് ടെസ്റ്റ് വിഭാഗങ്ങള്‍
രാവിലെ: 7:30 മുതല്‍ 1:30 വരെ.
വൈകുന്നേരം: 1:30 മുതല്‍ 6:00 വരെ.
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്, ട്രാഫിക് ലംഘന വിഭാഗങ്ങള്‍
രാവിലെ: 7:30 മുതല്‍ 1:30 വരെ.
വൈകുന്നേരം: 5:00 മുതല്‍ 9:30 വരെ.
രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ഈ പുതിയ സമയക്രമം ബാധകമായിരിക്കും. വിവിധ വിഭാഗങ്ങളുടെ വൈകുന്നേരത്തെ ജോലി സമയത്തില്‍ മാറ്റമുള്ളതിനാല്‍ സന്ദര്‍ശകര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അപേക്ഷകളും മറ്റ് ഇടപാടുകളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ ഓഫീസ് സമയം അവസാനിക്കുന്നതിന് മുന്‍പായി തന്നെ എത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക