ദുബായ്∙ കോൺസുലേറ്റ് സമുച്ചയത്തിന് സമീപമുള്ള റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടച്ചിടും. ഇന്ന് രാവിലെ മുതൽ ഈ മാസം 19 വരെയാണ് ഓഫിസ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു. ഈ ദിവസങ്ങളിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പാസ്‌പോർട്ട്, വീസ, അറ്റസ്റ്റേഷൻ (രേഖകൾ സാക്ഷ്യപ്പെടുത്തൽ) സേവനങ്ങൾ ലഭ്യമായിരിക്കില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തടസ്സപ്പെട്ട സേവനങ്ങൾ 20 തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ പുനരാരംഭിക്കും. തിങ്കളാഴ്ചത്തെ സേവനങ്ങൾക്കായി അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് 19ന് രാത്രി 8 മുതൽ ഓൺലൈനായി അപോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം, അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ പാസ്‌പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ 17ന് തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി
ദുബായിൽ ജന്മദിനാഘോഷം കണ്ണീരായി; കടലിൽ ജെറ്റ് സ്കി അപകടത്തിൽ പെൺകുട്ടിക്ക് ദാരുണാന്ത്യം
UAE July 17, 2026

ദുബായ്∙ വിനോദയാത്രയ്‌ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്കി (വാട്ടർ സ്കൂട്ടർ) അപകടത്തിൽ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തിൽത്തന്നെ പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ ദുബായ് പൊലീസിന്റെ മറൈൻ റെസ്ക്യൂ ടീം അത്ഭുതകരമായി രക്ഷപ്പെടുത്തി. മൗറീഷ്യസിൽ നിന്ന് ദുബായിലേക്ക് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു ഇവർ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തിരികെ വരുന്നതിനിടയിൽ ഇരുവരും ജെറ്റ് സ്കി ഓടിക്കുന്ന സ്ഥാനം മാറിയതാണ് അപകടത്തിന് കാരണമായത്. പരിചയക്കുറവുള്ള പെൺകുട്ടി നിയന്ത്രണം വിട്ട് ജെറ്റ് സ്കി അമിതവേഗത്തിൽ ബ്രേക്ക് വാട്ടറിലേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടുപേരും കടലിലേക്ക് തെറിച്ചുവീണു. പിറന്നാൾ ആഘോഷിച്ച പെൺകുട്ടി സംഭവസ്ഥലത്തുതന്നെ മുങ്ങിമരിച്ചു. പാറക്കെട്ടുകൾക്കിടയിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ രണ്ടാമത്തെ പെൺകുട്ടിയെ അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ കരയ്‌ക്കെത്തിച്ചത്.
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് തുറമുഖം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദുബായ് പൊലീസിന്റെ വിക്ടിം സപോർട്ട് ടീം ഏറ്റവും വൈകാരികമായി കൈകാര്യം ചെയ്ത കേസുകളിലൊന്നാണിതെന്ന് ഫസ്റ്റ് ലഫ്. മീര അൽ ഹദാദ് പറഞ്ഞു. കടൽ അപകടങ്ങളിൽപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും മാനസികവും നിയമപരവുമായ എല്ലാ പിന്തുണയും നൽകാൻ ക്യാപ്റ്റൻ വലീദ്, മേജർ ഖലീൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘം സജീവമായി രംഗത്തുണ്ട്. 2025-ൽ മാത്രം ഇത്തരത്തിലുള്ള 144 കേസുകളിലാണ് ഈ സംഘം സഹായവുമായെത്തിയത്.
∙ കപ്പൽ ജീവനക്കാരന് രക്ഷകരായി പൊലീസ്
കടലിൽ വച്ച് കപ്പൽ ജീവനക്കാരന് സംഭവിച്ച മറ്റൊരു ദാരുണ അപകടത്തിലും ദുബായ് പൊലീസിന്റെ ഇടപെടൽ തുണയായി. യാനം നീങ്ങുന്നതിനിടെ അതിന്റെ കൂറ്റൻ കയർ അബദ്ധത്തിൽ കാലിൽ കുരുങ്ങി തൊഴിലാളിയുടെ കാൽ അറ്റുപോവുകയായിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയിലൂടെ കാൽ വിജയകരമായി വച്ചുപിടിപ്പിക്കുകയും ചെയ്തു. ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിട്ട തൊഴിലാളിക്ക് ആശുപത്രിയിൽ ആവശ്യമായ എല്ലാ സഹായങ്ങളും പൊലീസ് ഉറപ്പാക്കിയിരുന്നു.
രാജ്യാന്തര തലത്തിൽ വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിലാണ് ദുബായ് പൊലീസിന്റെ പ്രവർത്തനമെന്ന് പോർട്ട്‌സ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്യുന്നതിലപ്പുറം, അപകടത്തിൽപ്പെടുന്നവർ പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നതുവരെ എല്ലാവിധ പിന്തുണയും സഹായവും നൽകുന്നത് തുടരുമെന്നും അധികൃതർ അറിയിച്ചു.
ബംബർ ബംബർ ബംബർ!!!! അടിച്ചു ഇന്ത്യൻ പ്രവാസിക്ക് കോടികളുടെ ബംമ്പർ!!എടുത്ത ആദ്യ ടിക്കറ്റിൽ തന്നെ ‘മില്യനയറായി’ പ്രവാസി യുവതി
UAE July 17, 2026

ദുബായ്∙ കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ച ഇന്ത്യൻ വ്യവസായിക്ക് ഒടുവിൽ കാത്തിരുന്ന ആ വൻ സമ്മാനം തേടിയെത്തി. ഷാർജയിൽ ലൈറ്റ് ഫിറ്റിങ്സ് ബിസിനസ് നടത്തുന്ന മുഹമ്മദ് അയ്യൂബുദ്ദീൻ (45) ആണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിലൂടെ 9 കോടിയിലേറെ രൂപ(ഒരു ദശലക്ഷം യുഎസ് ഡോളർ) സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി തനിക്ക് സമ്മാനം ലഭിക്കുമെന്നൊരു ശക്തമായ തോന്നൽ മനസ്സിലുണ്ടായിരുന്നതായി അയ്യൂബുദ്ദീൻ പറഞ്ഞു. ഈ നേട്ടത്തോടെ ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്യനയർ സമ്മാനം നേടുന്ന 280-ാമത്തെ ഇന്ത്യൻ പൗരനായി ഇദ്ദേഹം മാറി. ഇതേ നറുക്കെടുപ്പിൽത്തന്നെയാണ് ആദ്യമായി ടിക്കറ്റെടുത്ത പ്രവാസി വനിതയും ഭാഗ്യം കൈവരിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആദ്യ ശ്രമത്തിൽത്തന്നെ മില്യനയറായി ഹിര നയ്യർ
ഹപ്രവർത്തകനുമായി നടത്തിയ തികച്ചും അവിചാരിതവും ലളിതവുമായ ഒരു സംഭാഷണമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ ഹിര നയ്യർ (38) എന്ന ദുബായ് നിവാസിയെ ജീവിതത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ആ ഒരു തീരുമാനത്തിലൂടെ പാക്കിസ്ഥാൻ സ്വദേശിയായ ഹിരയും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനത്തുക സ്വന്തമാക്കി. ലോട്ടറിയുടെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽത്തന്നെ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ഭാഗ്യശാലികളിലൊരാളായി ഇതോടെ ഹിര മാറി. 1999-ൽ ഈ പദ്ധതി ആരംഭിച്ചതിനുശേഷം ദുബായ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാനം നേടുന്ന 29-ാമത്തെ പാക്കിസ്ഥാൻ സ്വദേശിയാണ് ഇവർ
കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ ഇങ്ങനെയൊരു ഭാഗ്യപരീക്ഷണത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതിരുന്ന ഹിര ഓഫീസിലെ ചർച്ചയ്ക്കിടയിലാണ് ഈ ലോട്ടറിയെക്കുറിച്ച് അറിയുന്നത്. സമ്മാനം ലഭിക്കാനുള്ള സാധ്യതകൾ കൂടുതലാണെന്ന് സഹപ്രവർത്തകൻ പറഞ്ഞതിനെത്തുടർന്ന് ഓൺലൈനായി ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു. സിസ്റ്റം ജനറേറ്റ് ചെയ്ത് നൽകിയ 1387 എന്ന ടിക്കറ്റ് നമ്പരാണ് ഹിരയ്ക്ക് ലഭിച്ചത്. തന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് അംഗത്വ നമ്പരായ 13837-നോട് ഈ നമ്പരിനുള്ള സാദൃശ്യം കണ്ടപ്പോൾത്തന്നെ എന്തോ ഒരു ശുഭസൂചന മനസ്സിൽ തോന്നിയിരുന്നതായി ഹിര പറയുന്നു.
ടിക്കറ്റ് എടുത്തതിനു ശേഷം ആ വിവരമേ മറന്നുപോയ ഹിര നറുക്കെടുപ്പ് ദിവസമായ ഇന്ന് ഓഫീസിലിരുന്ന് തത്സമയം ഫലം വീക്ഷിക്കുകയായിരുന്നു. സമ്മാനാർഹമായ നമ്പരായി തന്റേത് പ്രഖ്യാപിച്ച നിമിഷം വിശ്വസിക്കാനാകാതെ മരവിച്ചിരുന്നുപോയെന്ന് ഹിര പറഞ്ഞു. ടിക്കറ്റ് എടുത്ത വിവരം ഭർത്താവിനോട് പോലും പറഞ്ഞിരുന്നില്ല. വിളിച്ചു വിവരം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം വിശ്വസിച്ചില്ലെങ്കിലും ടിക്കറ്റിന്റെ ചിത്രവും നറുക്കെടുപ്പിന്റെ ദൃശ്യങ്ങളും അയച്ചുനൽകിയതോടെയാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.
ഈ വലിയ ഭാഗ്യം വന്നെത്തിയിട്ടും ഓഫീസിൽ മറ്റാരോടും പറയാതെ സാധാരണപോലെ ജോലി തുടരുകയാണ് ഈ യുവതി. ലഭിച്ച വൻ തുകകൊണ്ട് ദുബായിലോ പാക്കിസ്ഥാനിലോ സ്വന്തമായി ഒരു വില്ല വാങ്ങണമെന്നാണ് ഹിരയുടെ പ്രധാന ആഗ്രഹം. തന്റെ കുടുംബത്തിലെ സ്ത്രീകൾക്ക് സ്വന്തം പേരിൽ സ്വത്തുക്കൾ വാങ്ങുന്ന പതിവില്ലെന്നും എന്നാൽ ഈ തുക ഉപയോഗിച്ച് സ്വന്തം പേരിൽത്തന്നെ ഒരു വീട് വാങ്ങണമെന്നത് വലിയൊരു സ്വപ്നമാണെന്നും ഹിര കൂട്ടിച്ചേർത്തു.
ആദ്യ ശ്രമത്തിൽത്തന്നെ മില്യനയറായി ഹിര നയ്യർ
ഹപ്രവർത്തകനുമായി നടത്തിയ തികച്ചും അവിചാരിതവും ലളിതവുമായ ഒരു സംഭാഷണമാണ് ചാർട്ടേഡ് അക്കൗണ്ടന്റായ ഹിര നയ്യർ (38) എന്ന ദുബായ് നിവാസിയെ ജീവിതത്തിലെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കാൻ പ്രേരിപ്പിച്ചത്. ആ ഒരു തീരുമാനത്തിലൂടെ പാക്കിസ്ഥാൻ സ്വദേശിയായ ഹിരയും ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനത്തുക സ്വന്തമാക്കി. ലോട്ടറിയുടെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽത്തന്നെ ഈ അപൂർവ നേട്ടം കൈവരിക്കുന്ന ഭാഗ്യശാലികളിലൊരാളായി ഇതോടെ ഹിര മാറി. 1999-ൽ ഈ പദ്ധതി ആരംഭിച്ചതിനുശേഷം ദുബായ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാനം നേടുന്ന 29-ാമത്തെ പാക്കിസ്ഥാൻ സ്വദേശിയാണ് ഇവർ.