
ദുബൈ: പ്രാദേശിക സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ തൊഴിൽ വിപണിയിൽ താൽക്കാലിക മന്ദഗതി എന്ന് പുതിയ റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിലെ മൊത്തത്തിലുള്ള നിയമനങ്ങൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം കുറഞ്ഞതായി പ്രമുഖ തൊഴിൽ പോർട്ടലായ നൗക്രിഗൾഫ് (Naukrigulf) പുറത്തുവിട്ട പുതിയ നിയമന സൂചിക വ്യക്തമാക്കുന്നു. ഗൾഫ് മേഖലയിലെ യാത്രാ, വ്യാപാര, ടൂറിസം മേഖലകളെ ബാധിച്ച സാമ്പത്തിക മന്ദഗതിയാണ് സ്വകാര്യ കമ്പനികളെ പുതിയ നിയമനങ്ങളിൽ നിന്ന് പിന്നോട്ട് വലിപ്പിച്ചത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ 7,000-ത്തിലധികം കമ്പനികളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ശമ്പള നിരക്കുകളിലെ ഇടിവ് ഇങ്ങനെ
റിപ്പോർട്ട് പ്രകാരം പ്രതിമാസം 10,000 ദിർഹം വരെയുള്ള കുറഞ്ഞ ശമ്പളമുള്ള ജോലികളിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്.
- 10,000 ദിർഹം വരെ: നിയമനങ്ങളിൽ 26 ശതമാനം ഇടിവ്.
- 11,000 – 20,000 ദിർഹം: നിയമനങ്ങളിൽ 22 ശതമാനം ഇടിവ്.
- 21,000 – 40,000 ദിർഹം: നിയമനങ്ങളിൽ 19 ശതമാനം ഇടിവ്.
- 41,000 – 80,000 ദിർഹം: നിയമനങ്ങളിൽ 11 ശതമാനം ഇടിവ്.
- 80,000 – 150,000 ദിർഹം: ഏറ്റവും ഉയർന്ന ശമ്പളമുള്ള ഈ വിഭാഗത്തിൽ വെറും 5 ശതമാനത്തിന്റെ മാത്രം കുറവാണ് രേഖപ്പെടുത്തിയത്.
മൊത്തത്തിലുള്ള വിപണി മന്ദഗതിയിലായെങ്കിലും സാങ്കേതികവിദ്യ (Tech), ഐടി മേഖലകൾ വലിയ തകർച്ചയില്ലാതെ പിടിച്ചുനിന്നു. ഐടി-ഡിജിറ്റൽ മേഖലകളിൽ 6 ശതമാനവും മറ്റ് കോർ ടെക് ജോലികളിൽ 3 ശതമാനവും മാത്രമാണ് കുറവുണ്ടായത്.
പ്രത്യേകിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, ഡാറ്റ എന്നീ അത്യാധുനിക മേഖലകളിലെ തൊഴിലവസരങ്ങളിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. എഞ്ചിനീയറിംഗ് ജോലികൾ 16 ശതമാനം ഇടിവോടെ വലിയ പരിക്കില്ലാതെ തുടർന്നു.
എന്നാൽ സെയിൽസ്, മാർക്കറ്റിംഗ് (42% കുറവ്), എച്ച്ആർ (34% കുറവ്), ധനകാര്യം (34% കുറവ്), ഓയിൽ ആൻഡ് ഗ്യാസ് (30% കുറവ്) എന്നീ മേഖലകളെയാണ് ഈ മന്ദഗതി ഏറ്റവും കൂടുതൽ ബാധിച്ചത്.
യുഎഇയിലെ 68 ശതമാനം കമ്പനികളും നിയമന സമയത്ത് പ്രത്യേക ദേശീയതകൾക്ക് മുൻഗണന നൽകുന്നില്ല. എന്നാൽ മുൻഗണന നൽകുന്ന കമ്പനികളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് അറബ് ഉദ്യോഗാർത്ഥികൾക്കാണ് (21%). യൂറോപ്യൻ, ദക്ഷിണേഷ്യൻ ഉദ്യോഗാർത്ഥികളെ ആവശ്യപ്പെടുന്നവർ 6 ശതമാനം വീതമാണ്.
വിപണിയിൽ മൊത്തത്തിൽ കുറവുണ്ടായെങ്കിലും പല മേഖലകളും ഇപ്പോഴും തൊഴിലുടമകളെ ആകർഷിക്കുന്നുണ്ടെന്നും, യുഎഇയിൽ സാങ്കേതിക മേഖലയും ഖത്തറിൽ ധനകാര്യ-നിർമ്മാണ മേഖലകളും മികച്ച പ്രകടനം തുടരുകയാണെന്നും നൗക്രിഗൾഫ് ബിസിനസ് ഹെഡ് ശരദ് സിന്ധ്വാനി വ്യക്തമാക്കി.
മാമ്പഴമേ… മാമ്പഴമേ…” സർവകാല റെക്കോർഡ് വിലയിലും പാകിസ്താനി മാമ്പഴത്തിന് ആരാധകർ കൂടുന്നു!കാരണം ഇതാണ് 🍋
UAE July 7, 2026

യുഎഇയില്‍ പാകിസ്ഥാനി മാമ്പഴത്തിന് വില റെക്കോഡ് തിരുത്തി കുറിച്ച് കുതിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ ഏകദേശം 20 ശതമാനത്തോളം വര്‍ധനയാണ് ഇത്തവണ മാമ്പഴ വിലകളില്‍ നേരിട്ടിരിക്കുന്നത്. പാകിസ്താനിലെ മോശം കാലാവസ്ഥ കാരണം വിളവെടുപ്പ് വൈകിയതും മൊത്തം ഉല്‍പ്പാദനത്തില്‍ ഉണ്ടായ 20 മുതല്‍ 30 ശതമാനം വരെയുള്ള വന്‍ കുറവും വിപണിയിലെ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
വിമാന-കപ്പല്‍ ഗതാഗത ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും വില കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ സര്‍വകാല റെക്കോഡിലേക്ക് മാമ്പഴ വില എത്തിയിട്ടും ഡിമാന്‍ഡിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ല എന്നാണ് യുഎഇയിലെ വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി 3 മുതല്‍ 3.5 കിലോഗ്രാം വരെയുള്ള സിന്ധ്രി ഇനം മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടിക്ക് 40 മുതല്‍ 45 ദിര്‍ഹം വരെയായിരുന്നു സാധാരണ ഈടാക്കിയിരുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
എന്നാല്‍ ഇത്തവണ ഈ ജനപ്രിയ ഇനത്തിന്റെ വില 50 ദിര്‍ഹത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഇതോടൊപ്പം കൂടുതല്‍ ഉയര്‍ന്ന പ്രീമിയം ഇനങ്ങളായ ചൗന്‍സ, അന്‍വര്‍ റാതോള്‍ എന്നിവയുടെ വില മുന്‍വര്‍ഷത്തെ 60-65 ദിര്‍ഹത്തില്‍ നിന്ന് ഇത്തവണ പെട്ടിക്ക് 70 ദിര്‍ഹത്തിന് മുകളിലേക്ക് ഉയരുകയുണ്ടായി. പാകിസ്താനില്‍ നിന്ന് യുഎഇയിലേക്ക് പഴവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്ന വ്യാപാരികള്‍ക്ക് ഇത്തവണ വന്‍തോതിലുള്ള ഗതാഗത ചെലവുകളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
പാകിസ്താനില്‍ നിന്ന് വിമാന മാര്‍ഗമുള്ള കയറ്റുമതി കൂലി കിലോഗ്രാമിന് 350 പാകിസ്താനി രൂപയില്‍ നിന്ന് ഇത്തവണ 500 പാകിസ്താനി രൂപയായി കുതിച്ചുയര്‍ന്നു. സീസണിന്റെ പ്രാരംഭ ഘട്ടത്തില്‍ വിമാനങ്ങള്‍ കുറവായിരുന്നതും ലഭ്യമായ ചരക്കുസ്ഥലം പരിമിതമായിരുന്നതും കാരണം വിമാന മാര്‍ഗം വേഗത്തിലെത്തിക്കുന്ന ഉയര്‍ന്ന ഗുണനിലവാരമുള്ള ഇത്തരം പ്രീമിയം മാമ്പഴങ്ങള്‍ക്ക് ഇറക്കുമതി ചെലവ് വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായി.
ദുബായിലെ പ്രമുഖ പാകിസ്താനി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ പറയുന്നത് പ്രകാരം അവരുടെ പത്തോളം ശാഖകളിലായി ആഴ്ചയില്‍ 40,000 മുതല്‍ 45,000 കിലോഗ്രാം വരെ മാമ്പഴമാണ് നിലവില്‍ വിറ്റഴിക്കുന്നത്. കറാച്ചി, ലാഹോര്‍, മുല്‍ട്ടാന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് വിമാന മാര്‍ഗം കൃത്യസമയത്ത് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനാണ് അവര്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്നത്.