Air India Express medical emergency വിമാനത്തിൽ നഴ്സ് ഉണ്ടോ? അറിയിപ്പ് കേട്ടുടൻ മലയാളി പെൺകുട്ടി ഓടി എത്തി, പിന്നെ കണ്ടത് മനുഷ്യസ്‌നേഹത്തിന്റെ ‘മാലാഖ’ മാതൃക. അഭിനനന്ദനം അറിച്ച് എയർ ഇന്ത്യയും

AIR INDIA

Air India Express medical emergency തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ഒരു മലാഖയുണ്ടായിരുന്നു. മനുഷ്യ സ്നേഹം കൊണ്ട് ഒരു ജീവന് കരുതലായ ഒരു മലയാളി നഴ്സ്. യാത്രയ്ക്കിടെ ഒരു വനിതാ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മലയാളി നഴ്സിന്റെ സമയോചിത ഇടപെടൽ അവർക്ക് വലിയ ആശ്വാസമായി.കൊല്ലം പരവൂർ സ്വദേശിനിയും യുഎഇയിലെ റാസൽഖൈമ ആശുപത്രിയിലെ നഴ്സുമായ പൂജ രാജകുമാരൻ ആണ് യാത്രക്കാരിക്ക് ഉടൻ പ്രഥമശുശ്രൂഷ നൽകി ജീവിതത്തിലേക്ക് തിരികെ നടത്തിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം നടന്നത്.

വൈകിട്ട് 7.50ന് ദുബായിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX-530 വിമാനത്തിൽ യാത്ര തുടരുന്നതിനിടെ കാബിൻ ക്രൂ മെഡിക്കൽ അടിയന്തരാവസ്ഥ അറിയിച്ച് ഡോക്ടറുടെയോ നഴ്സിന്റെയോ സഹായം അഭ്യർഥിച്ചു. അവധിക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന പൂജ ഉടൻ തന്നെ സഹായത്തിനായി എത്തി.ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു വനിതാ യാത്രക്കാരിക്കാണ് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടത്. ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്ന യാത്രക്കാരിക്ക് പൂജ പ്രഥമശുശ്രൂഷ നൽകി. വെള്ളം നൽകി, സംസാരിച്ച് ആശ്വസിപ്പിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്തു. പിന്നീട് ഭയം മൂലം വിറയലുണ്ടായപ്പോൾ കൈകൾ ചൂടാക്കി ആത്മവിശ്വാസം പകരാനും അവർ ശ്രദ്ധിച്ചു.

ഇത് ടെൻഷൻ മൂലമുണ്ടായ താൽക്കാലിക പ്രശ്നമാണെന്നും പൂജ ക്യാപ്റ്റനെയും കാബിൻ ക്രൂവിനെയും അറിയിച്ചു. ഇതോടെ വിമാനം നിശ്ചയിച്ച പ്രകാരം തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് വീണ്ടും യാത്രക്കാരിയെ പരിശോധിച്ചപ്പോൾ അവർ പൂർണമായും സുഖം പ്രാപിച്ചിരുന്നു. യാത്രക്കാരിയുടെ നന്ദിയും പുഞ്ചിരിയും തന്റെ നഴ്സിങ് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്ന് പൂജ പറഞ്ഞു.

സംഭവത്തിന് ശേഷം മികച്ച സേവനത്തിന് അഭിനന്ദനമായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വിമാനത്തിനുള്ളിൽ വെച്ചുതന്നെ പൂജയ്ക്ക് ‘താങ്ക് യൂ’ കാർഡ് നൽകി ആദരിച്ചു. കാബിൻ ക്രൂവിന്റെ മികച്ച സഹകരണത്തിനും പൂജ നന്ദി അറിയിച്ചു.കഴിഞ്ഞ അഞ്ച് വർഷമായി ഗൾഫ് രാജ്യങ്ങളിൽ നഴ്സായി ജോലി ചെയ്യുന്ന പൂജ, മൂന്ന് വർഷം സൗദി അറേബ്യയിലെ നജ്റാനിലും ഒരു വർഷം ജിദ്ദയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് മുതൽ റാസൽഖൈമ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.

14-ാം വയസിൽ സ്വന്തമായി എഐ സ്റ്റാർട്ടപ്പ്; ബുർജ് ഖലീഫയിൽ ഓഫീസും; ദുബൈയിലെ ഇന്ത്യൻ മാജിക്കൽ ബോയ്

UAE Nazia Staff Editor — July 4, 2026 · 0 Comment

463116

ദുബൈ: സാധാരണയായി ഒൻപതാം-പത്താം ക്ലാസിലെ പഠനത്തിലാണ് 14 വയസ്സുകാരുടെ ശ്രദ്ധ. എന്നാൽ അതേ പ്രായത്തിൽ തന്നെ കൃത്രിമ ബുദ്ധി (AI) രംഗത്ത് സ്വന്തം സ്റ്റാർട്ടപ്പ് ആരംഭിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥിയായ ജൈനം ജെയിൻ. ദുബൈയിൽ പ്രവർത്തിക്കുന്ന കൗമാരക്കാരന്റെ Mengo Engine എന്ന AI കമ്പനിയുടെ ഓഫീസ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിപണനം, ഉപഭോക്തൃ സേവനം, വിൽപ്പന പിന്തുണ, കണ്ടന്റ് തയ്യാറാക്കൽ തുടങ്ങി വിവിധ ബിസിനസ് പ്രവർത്തനങ്ങൾ AIയുടെ സഹായത്തോടെ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുന്ന പ്ലാറ്റ്ഫോമാണ് Mengo Engine. ദുബൈയിൽ AI സ്റ്റാർട്ടപ്പ് ആരംഭിച്ച ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിൽ ഒരാളായാണ് ജൈനം ജെയിനെ വിലയിരുത്തുന്നത്.

ആറാം വയസ്സിലാണ് ജൈനത്തിന് ബിസിനസിനോടുള്ള താൽപര്യം ആരംഭിച്ചത്. പിതാവിനൊപ്പം ഒരു ബിസിനസ് മീറ്റിംഗിൽ പങ്കെടുത്ത അനുഭവമാണ് സംരംഭകത്വത്തിലേക്ക് അദ്ദേഹത്തെ ആകർഷിച്ചതെന്ന് ജൈനം പറയുന്നു. തുടർന്ന് പഠനത്തോടൊപ്പം ബിസിനസ് പരിപാടികളിൽ പങ്കെടുക്കുകയും വിവിധ സംരംഭകരെ നേരിൽ കണ്ടുമുട്ടി അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

13-ാം വയസ്സിൽ വെറും 105 ദിവസങ്ങൾക്കുള്ളിൽ IGCSE പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയും ജൈനം ശ്രദ്ധ നേടിയിരുന്നു. പുതിയ ആശയങ്ങൾ വികസിപ്പിക്കാനും സ്വന്തം കമ്പനി മുന്നോട്ടുകൊണ്ടുപോകാനും കൂടുതൽ സമയം കണ്ടെത്താനാണ് അതിവേഗ പഠനരീതി സ്വീകരിച്ചതെന്ന് അവൻ വ്യക്തമാക്കുന്നു.

സ്റ്റാർട്ടപ്പ് സ്ഥാപിച്ചതിന് പുറമെ TEDx വേദിയിൽ പ്രഭാഷണം നടത്തിയിട്ടുള്ള ജൈനത്തിന് രണ്ട് പേറ്റന്റുകളും സ്വന്തമായുണ്ട്. ഒരു പുസ്തകത്തിന്റെ രചയിതാവുമാണ്. യൂട്യൂബ് ചാനലിന് ഒന്നര ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുമുണ്ട്.

10-ാം വയസ്സ് മുതൽ 50 ദിവസത്തെ വ്യക്തിഗത വെല്ലുവിളികൾ സ്വയം നിശ്ചയിച്ച് നടപ്പാക്കുന്ന ശീലവും ജൈനത്തിനുണ്ട്. ഇതിന്റെ ഭാഗമായി 50 പുസ്തകങ്ങൾ വായിക്കുകയും 50 ബിസിനസ് പരിപാടികളിൽ പങ്കെടുക്കുകയും ഇന്ത്യയിലുടനീളം ഏകദേശം 6,000 കിലോമീറ്റർ സഞ്ചരിച്ച് വിവിധ മേഖലകളിലെ സംരംഭകരെയും വിദഗ്ധരെയും നേരിൽ കാണുകയും ചെയ്തതായി ജൈനം പറയുന്നു.

ലോകമെമ്പാടും അറിയപ്പെടുന്ന ഒരു സാങ്കേതിക കമ്പനി കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ജൈനം വ്യക്തമാക്കുന്നു. 

അരുത് അത് വലിയ ആപത്ത്!! അശ്രദ്ധമായ ഡ്രൈവിംഗ്; ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങൾ പങ്കുവെച്ച് പൊലിസ്

UAE July 4, 2026

462943

അബുദബി: റോഡിൽ കൃത്യമായ അകലം പാലിക്കാതെയും ശ്രദ്ധയില്ലാതെയും വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദബി പൊലിസ്. ഗതാഗതം മന്ദഗതിയിലായ സമയത്ത് മതിയായ സുരക്ഷിത അകലം പാലിക്കാത്തതിനെ തുടർന്ന് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതാണ് വീഡിയോയിലുള്ളത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പൊലിസ് പുറത്തുവിട്ട ദൃശ്യത്തിൽ, അമിതവേഗതയിലെത്തിയ ഒരു കാർ മുന്നിലുള്ള വാഹനത്തിന്റെ പിൻഭാഗത്ത് ശക്തമായി ഇടിക്കുന്നതും, ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന വാഹനം റോഡിലേക്ക് പൂർണ്ണമായും മറിഞ്ഞു വീഴുന്നതും ദൃശ്യമാണ്

റോഡിൽ നിന്നുള്ള ഡ്രൈവർമാരുടെ ശ്രദ്ധ തിരിയുന്നതാണ് ഇത്തരം ഗുരുതരമായ ഗതാഗത അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് അബുദബി പൊലിസ് ഓർമ്മിപ്പിച്ചു. വാഹനമോടിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങളിൽ ഏർപ്പെടരുതെന്ന് അധികൃതർ കർശന നിർദേശം നൽകി:

  • മൊബൈൽ ഫോണിൽ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ സൈറ്റുകൾ ബ്രൗസ് ചെയ്യുക.
  • ഫോൺ കോളുകൾ ചെയ്യുകയോ ഫോട്ടോകൾ എടുക്കുകയോ ചെയ്യുക.
  • ഡ്രൈവറുടെ ശ്രദ്ധ റോഡിൽ നിന്ന് മാറ്റുന്ന മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുക

ശിക്ഷാ നടപടികൾ കടുപ്പിച്ച് പൊലിസ്

വാഹനമോടിക്കുന്നതിനിടയിൽ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നത് ഗുരുതരമായ നിയമലംഘനമായാണ് യുഎഇ കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 800 ദിർഹം പിഴയും നാല് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.

റോഡിൽ എപ്പോഴും ജാഗ്രത പാലിക്കണമെന്നും, മുൻപിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാൻ എല്ലാ ഡ്രൈവർമാരും തയ്യാറാകണമെന്നും അബുദബി പൊലിസ് ആവർത്തിച്ച് ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group