78 കോടി രൂപയുടെ യുഎഇ ലോട്ടറി അടിച്ചത് മലയാളിക്ക് ? ഭാഗ്യവാനെ തേടി പ്രവാസ ലോകം

460785

ദുബായ് : യു.എ.ഇ ലോട്ടറിയുടെ ബംപർ സമ്മാനം വീണ്ടും ഇന്ത്യക്കാരന് ലഭിച്ചതായി റിപ്പോർട്ട്. യു.എ.ഇ ലോട്ടറിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്മാനമായ 78 കോടിയോളം രൂപ (30 ദശലക്ഷം ദിർ‌ഹം)​ ഇന്ത്യക്കാരന് ലഭിച്ചെന്നാണ് വിവരം. ഈ ഭാഗ്യവാൻ മലയാളിയാണെന്നും സംശയമുണ്ട്. ജേതാവിന്റെ പേരിന്റെ ആദ്യഭാഗമാണ് മലയാളിയാണെന്ന സംശയത്തിന് ഇടയാക്കിയത്. സുനിൽകു എസ് എന്നാണ് വിജയിയെ കുറിച്ച് അധികൃതർ വെബ്സൈറ്റിലൂടെ വെളിപ്പെടുത്തിയത്. ഇത് സുനിൽകുമാർ എന്ന പേരാകാനാണ് സാദ്ധ്യതയെന്നാണ് മലയാളികളായ പ്രവാസികൾ വിലയിരുത്തുന്നത്. അതേസമയം വിജയി തമിഴ്നാട്ടുകാരൻ ആകാനും സാദ്ധ്യതയുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് പ്രവാസിക്ക് കോടികളുടെ ഭാഗ്യസമ്മാനം ലഭിച്ചത്. കഴിഞ്ഞ വർഷം യു.എ.ഇ ലോട്ടറിയുടെ 100 ദശലക്ഷം ദിർഹം അനിൽകുമാർ ബൊല്ലയെന്ന ഇന്ത്യക്കാരനെയാണ് തേടിയെത്തിയത്. അതിന് ശേഷം മറ്റൊരു ബമ്പർ സമ്മാനമാണ് ഇന്ത്യൻ പ്രവാസിക്ക് ഇപ്പോൾ ലഭിച്ചത്. വരും ദിവസങ്ങളിൽ വിജയിയുടെ പൂർണവിവരങ്ങളും പൗരത്വവും ലോട്ടറി അധികൃതർ ഔദ്യോഗികമായി പുറത്തുവിടും.

അതേസമയം രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം ഈ വാരം ആർക്കും ലഭിച്ചില്ല. ഈ തുക അടുത്ത നറുക്കെടുപ്പിലേക്ക് മാറ്റിവച്ചു. മൂന്നാംസമ്മാനമായ ഒരു ലക്ഷം ദിർഹം വീതം രണ്ടുപേർക്ക് ലഭിച്ചു. 50000 ദിർഹം വിതം ഉറപ്പുനൽകുന്ന പ്രത്യേക വറുക്കെടുപ്പിലൂടെ മൂന്നുപേരും സമ്മാനത്തിന് അർഹരായി.

യുഎഇയിൽ മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

UAE July 2, 2026

459196

അബൂദബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. മുസഫ ഷാബിയ 12ലെ ബഖാലയില്‍ ജോലി ചെയ്തിരുന്ന പറവൂര്‍ കാച്ചപ്പറമ്പില്‍ ദിലീപ് കുമാറിന്റെ മകന്‍ വിബിന്‍ കുമാര്‍ (25) ആണ് മരിച്ചത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ബുധനാഴ്ച താമസ സ്ഥലത്താണ് സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബൂദബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. മാതാവ്: ബിന്ദു. 

ട്രെയിൻ യാത്രക്കാർക്ക് സ്റ്റേഷനുകളിലേക്ക് സുഗമമായി എത്തിച്ചേരുന്നതിനായി തലസ്ഥാന നഗരിയിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്നും മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ഇത്തിഹാദ് റെയിൽ സജ്ജമാക്കിയിട്ടുണ്ട്. വെറും 10 ദിർഹമാണ് ഈ ഫീഡർ ബസുകളുടെ നിരക്ക്

ഇത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് ഇനി വെറും 10 ദിർഹം കൊണ്ട് എത്താം; ഷട്ടിൽ ബസ് സർവീസുകൾ ആരംഭിച്ചു

UAE July 2, 2026

460124

അബുദാബി: യുഎഇയുടെ യാത്രാമേഖലയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിച്ചത്. അബുദബിയെയും ഫുജൈറയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രഥമ റൂട്ട്. ഇരുദിശകളിലേക്കുമായി ദിവസേന ആറ് സർവീസുകളാണ് നിലവിലുള്ളത്. ഔദ്യോഗിക ലോഞ്ചിന് മുൻപ് തന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പദ്ധതിയുടെ വൻ ജനപ്രീതിയാണ് വ്യക്തമാക്കുന്നത്.

ബസ് റൂട്ടുകളും പ്രധാന സ്റ്റോപ്പുകളും 

അബുദബി നഗരത്തിലെ മൂന്ന് പ്രധാന ഹബ്ബുകളിൽ നിന്നാണ് മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക് ഷട്ടിൽ ബസുകൾ സർവീസ് നടത്തുന്നത്:

ADNOC ആസ്ഥാനം: കോർണിഷ് റോഡ് വെസ്റ്റ്, അൽ ഖുബൈറ ഏരിയ.

ADNEC സെന്റർ: അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, അൽ റൗദ.

റീം മാൾ: അൽ റീം ദ്വീപ്.

ഷട്ടിൽ ബസുകളുടെ സമയക്രമം 

1. നഗരത്തിൽ നിന്നും മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്ക്

ADNOC ഹെഡ്ക്വാർട്ടേഴ്സ്: പുറപ്പെടുന്നത് 07:14 (എത്തുന്നത് 07:59), 12:48 (എത്തുന്നത് 13:33), 17:34 (എത്തുന്നത് 18:19).

ADNEC സെന്റർ: പുറപ്പെടുന്നത് 07:29 (എത്തുന്നത് 07:59), 13:03 (എത്തുന്നത് 13:33), 17:49 (എത്തുന്നത് 18:19).

റീം മാൾ: പുറപ്പെടുന്നത് 07:04 (എത്തുന്നത് 07:59), 12:38 (എത്തുന്നത് 13:33), 17:24 (എത്തുന്നത് 18:19).

2. മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ നിന്ന് തിരികെ നഗരത്തിലേക്ക്

(എല്ലാ സ്റ്റോപ്പുകളിലേക്കുമുള്ള ബസുകളും സ്റ്റേഷനിൽ നിന്ന് ഒരേ സമയങ്ങളിലാണ് പുറപ്പെടുന്നത്)

പുറപ്പെടുന്ന സമയം: 07:39, 13:04, 19:33

എത്തിച്ചേരുന്ന സമയം:

ADNOC ആസ്ഥാനത്ത്: യഥാക്രമം 08:24, 13:53, 20:18

ADNEC സെന്ററിൽ: യഥാക്രമം 08:10, 13:34, 20:03

റീം മാളിൽ: യഥാക്രമം 08:34, 14:03, 20:28

ട്രെയിൻ ടിക്കറ്റ് ക്ലാസുകളും നിരക്കുകളും

യാത്രക്കാരുടെ സൗകര്യാർത്ഥം രണ്ട് ക്ലാസുകളിലാണ് ഇത്തിഹാദ് റെയിൽ യാത്ര ഒരുക്കിയിരിക്കുന്നത്:

കംഫർട്ട് ക്ലാസ് (Comfort Class): നിരക്ക് 55 ദിർഹം മുതൽ ആരംഭിക്കുന്നു. സീറ്റ്, സൗജന്യ ഓൺബോർഡ് വൈ-ഫൈ, പവർ ഔട്ട്‌ലെറ്റുകൾ, ആവശ്യത്തിന് ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഇതിന്റെ സവിശേഷതകളാണ്.

പ്രീമിയം ക്ലാസ് (Premium Class): നിരക്ക് 120 ദിർഹം മുതൽ ആരംഭിക്കുന്നു. കംഫർട്ട് ക്ലാസിലെ എല്ലാ ആനുകൂല്യങ്ങൾക്കും പുറമെ കൂടുതൽ വിശാലമായ സീറ്റിംഗ് ക്രമീകരണങ്ങളും സൗജന്യ ലഘുഭക്ഷണങ്ങളും ഇതിൽ ലഭിക്കും.

ഫ്ലെക്സിബിലിറ്റി ഓപ്ഷനുകൾ

യാത്രക്കാരുടെ ആവശ്യാനുസരണം ടിക്കറ്റ് നിരക്കുകൾ താഴെ പറയുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്:

സേവർ (Saver): ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക്. യാത്രാ പ്ലാനുകളിൽ മാറ്റമില്ലാത്തവർക്ക് അനുയോജ്യം.

മൂല്യം (Value): അടിസ്ഥാന നിരക്കിന് പുറമെ 10 ദിർഹം അധികം നൽകിയാൽ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ ടിക്കറ്റ് തീയതികളിൽ മാറ്റം വരുത്താനും സാധിക്കും.

ഫ്ലെക്സ് (Flex): അടിസ്ഥാന നിരക്കിന് പുറമെ 20 ദിർഹം അധികം നൽകണം. ഇതിലൂടെ സീറ്റ് തിരഞ്ഞെടുക്കൽ, ടിക്കറ്റ് മാറ്റങ്ങൾ എന്നിവയ്ക്ക് പുറമെ ടിക്കറ്റ് ക്യാൻസലേഷനും റീഫണ്ടും ലഭ്യമാകും. നിശ്ചിത സമയത്തെ ട്രെയിൻ നഷ്ടമായാലും മറ്റൊരു സമയത്തേക്ക് മാറാൻ ഇത് സഹായിക്കും.

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം?

യാത്രക്കാർക്ക് etihadrail.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇത്തിഹാദ് റെയിൽ ഒഫീഷ്യൽ മൊബൈൽ ആപ്പ് വഴിയോ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാം. ബുക്കിംഗ് പൂർത്തിയാകുമ്പോൾ ഡിജിറ്റൽ ടിക്കറ്റ് ആപ്പിൽ ലഭ്യമാകും. ഇതിന്റെ ഒരു പകർപ്പ് രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും അയക്കുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *