പ്രവാസികളേ… യുഎഇയിൽ വൻ പ്രഖ്യാപനങ്ങൾ; അറിഞ്ഞിരിക്കണം രാജ്യത്ത് പ്രാബല്യത്തിലായ 6 പുതിയ മാറ്റങ്ങൾ

459187 1

ദുബായ്∙ പുതിയ മാസത്തിലേക്ക് ചുവടുവെക്കുമ്പോൾ യുഎഇയിലെ പ്രവാസികളെ കാത്തിരിക്കുന്നത് ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒട്ടേറെ പ്രധാന മാറ്റങ്ങളും പ്രഖ്യാപനങ്ങളുമാണ്. സ്കൂളുകളിലെ വേനലവധി മുതൽ പൊതു പാർക്കിങ് സമയത്തിലെ മാറ്റങ്ങളും കാത്തിരുന്ന പുതിയ യാത്രാ സൗകര്യങ്ങളും വരെ ഇതിൽ ഉൾപ്പെടുന്നു. യുഎഇയിൽ ഈ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ അറിയാം.

വിദ്യാലയങ്ങൾക്ക് വേനലവധി
യുഎഇയിലെ സ്കൂളുകളിൽ ഈ അധ്യയന വർഷത്തെ വേനലവധിക്ക് തുടക്കമാവുകയാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കലണ്ടർ അനുസരിച്ച് ജൂലൈ മൂന്ന് മുതലാണ് സ്കൂളുകൾ അടയ്ക്കുന്നത്. ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ജൂലൈ ആറ് മുതലാണ് അവധി നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം നീളുന്ന വലിയൊരു അവധിക്കാലത്തിന് ശേഷമായിരിക്കും കുട്ടികൾ വീണ്ടും ക്ലാസുകളിലേക്ക് മടങ്ങിയെത്തുക. അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ഒാഗസ്റ്റ് 31ന് ഔദ്യോഗികമായി ആരംഭിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഷാർജയിൽ പാർക്കിങ് സമയം അർധരാത്രി വരെ
ഷാർജയിലെ പൊതു പാർക്കിങ് സമയത്തിൽ നഗരസഭ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതൽ ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവിടങ്ങളിലെ എല്ലാ പെയ്ഡ് പാർക്കിങ് മേഖലകളിലും അർധരാത്രി വരെ ഫീസ് ഈടാക്കും. മുൻപ് മഞ്ഞ ബോർഡുകളുള്ള പാർക്കിങ് മേഖലകളിൽ കുറഞ്ഞ സമയം മാത്രമായിരുന്നു ഫീസ് ഉണ്ടായിരുന്നതെങ്കിൽ, ഇനി മുതൽ നീല ബോർഡുകളുള്ള മേഖലകൾക്ക് സമാനമായി എല്ലാ സ്ഥലങ്ങളിലും ഒരേ സമയം നിലവിൽ വരും.

ഇത്തിഹാദ് റെയിൽ യാത്രാ സർവീസ് യാഥാർഥ്യത്തിലേക്ക്
യുഎഇയുടെ യാത്രാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കാത്തിരുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ സർവീസിന്റെ ആദ്യഘട്ട പ്രാരംഭ സർവീസുകൾക്ക് തുടക്കമായി. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുന്നത്. കേവലം ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ ദൂരം പിന്നിടും. പ്രഖ്യാപനം വന്നയുടൻ തന്നെ ആദ്യ ദിവസങ്ങളിലെ ടിക്കറ്റുകൾ പൂർണമായും വിറ്റുതീർന്നിരുന്നു. ഈ റെയിൽ ശൃംഖലയുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 30ന് നടക്കും. ദുബായ്, അൽ ദൈദ് സ്റ്റേഷനുകൾ സെപ്റ്റംബർ 30നും അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകൾ ഡിസംബർ 30നും തുറക്കും. അടുത്ത വർഷം മാർച്ചോടെ ഷാർജ സ്റ്റേഷനിലും സർവീസ് എത്തും.

ദുബായ് സമ്മർ സർപ്രൈസസ് തിരിച്ചെത്തുന്നു
ഷോപ്പിങ് പ്രേമികൾക്ക് ആവേശമായി ദുബായ് സമ്മർ സർപ്രൈസസ് മേളയ്ക്ക് തുടക്കമാകുന്നു. നാളെ(രണ്ട്) മുതൽ ഒാഗസ്റ്റ് മുപ്പത് വരെ നീളുന്ന അറുപത് ദിവസത്തെ ഈ ഉത്സവത്തിൽ വൻ വിലക്കിഴിവുകളും കലാപരിപാടികളും ആകർഷകമായ സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. 50 ദശലക്ഷത്തിലേറെ ദിർഹം വിലമതിക്കുന്ന പന്ത്രണ്ട് ഫ്ലാറ്റുകൾ, ആഡംബര കാറുകൾ, കിലോഗ്രാം കണക്കിന് സ്വർണം, വൻ തുകകളുടെ പണസമ്മാനങ്ങൾ എന്നിവയാണ് ഇത്തവണ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഭക്ഷണപ്രിയർക്കായി പ്രത്യേക നിരക്കിൽ വിഭവങ്ങൾ ഒരുക്കുന്ന റസ്റ്ററന്റ് വാരവും ഇതിന്റെ ഭാഗമായി നടക്കും

ബിസിനസ് മേഖലയിൽ പുതിയ ഡിജിറ്റൽ സംവിധാനം
യുഎഇയുടെ നികുതി സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഇൻവോയ്സിങ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യഘട്ടം ഈ മാസം ഒന്നിന് ആരംഭിച്ചു. പ്രതിവർഷം 50 ദശലക്ഷത്തിലധികം ദിർഹം വരുമാനമുള്ള വലിയ ബിസിനസ് സ്ഥാപനങ്ങളെയാണ് ആദ്യഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് മറ്റ് ഘട്ടങ്ങളിലൂടെ കടന്ന് വരും വർഷങ്ങളിൽ ഇത് എല്ലാ മേഖലകളിലും പൂർണമായും നിർബന്ധമാക്കും.

ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് സേവന കേന്ദ്രം
യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, വീസ, കോൺസുലർ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ചുമതല ഈ മാസം ഒന്ന് മുതൽ പുതിയ ഏജൻസിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കൈമാറി. മുൻപുണ്ടായിരുന്ന ഏജൻസികളുടെ കാലാവധി കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു. പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി 16 പ്രത്യേക കേന്ദ്രങ്ങളാണ് പുതിയ ഏജൻസി ആരംഭിക്കുന്നത്. അബുദാബി, ദുബായ്, ഫുജൈറ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇതിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്പോർട്ട് സേവന കേന്ദ്രം
യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, വീസ, കോൺസുലർ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ചുമതല ഈ മാസം ഒന്ന് മുതൽ പുതിയ ഏജൻസിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് കൈമാറി. മുൻപുണ്ടായിരുന്ന ഏജൻസികളുടെ കാലാവധി കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു. പ്രവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രാജ്യത്തെ ഏഴ് എമിറേറ്റുകളിലുമായി 16 പ്രത്യേക കേന്ദ്രങ്ങളാണ് പുതിയ ഏജൻസി ആരംഭിക്കുന്നത്. അബുദാബി, ദുബായ്, ഫുജൈറ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഇതിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കും.

യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂടി

ദുബൈ: ആപ്പിളിന്റെ വരാനിരിക്കുന്ന പുത്തൻ മോഡലായ ഐഫോൺ 18 സീരീസിന് വിപണിയിൽ വില കൂടുതലായിരിക്കുമെന്ന റിപ്പോർട്ടുകൾ യുഎഇയിലെ സ്മാർട്ട്‌ഫോൺ വിപണിയെ വൻതോതിൽ സ്വാധീനിക്കുന്നു. ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് മാസങ്ങൾ ബാക്കിനിൽക്കെ, യുഎഇയിലെ പ്രാദേശിക വിപണിയിൽ നിലവിലെ മുൻനിര മോഡലുകളായ ഐഫോൺ 17, ഐഫോൺ 16 എന്നിവയ്ക്ക് ആവശ്യക്കാർ ഏറുകയും വില കുത്തനെ ഉയരുകയും ചെയ്യുന്നതായാണ് വിവരം.

പുതിയ ഫോൺ എത്തുന്നതിന് മുൻപ് തന്നെ പഴയ മോഡലുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ തിരക്ക് കൂട്ടുന്നതായി യുഎഇയിലെ മൊബൈൽ ഫോൺ വ്യാപാരികൾ വ്യക്തമാക്കുന്നു. ഡിമാൻഡ് ഉയർന്നതോടെ ചില ഐഫോൺ 17 മോഡലുകൾക്ക് വിപണിയിൽ 200 ദിർഹം മുതൽ 300 ദിർഹം വരെ വില വർദ്ധിച്ചിട്ടുണ്ട്.

“കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ഏകദേശം 4,700 ദിർഹത്തിന് വിറ്റിരുന്ന ഐഫോൺ 17 പ്രോയ്ക്ക് ഇപ്പോൾ 4,900 ദിർഹത്തിനടുത്താണ് വില. ഡിമാൻഡ് ഇതേപടി തുടരുകയാണെങ്കിൽ ഇതിന്റെ വില 5,100 ദിർഹം വരെ കടക്കാൻ സാധ്യതയുണ്ട്,” ദെയ്റയിലെ ‘ഫോൺലൈൻ’ മൊബൈൽസ് പ്രതിനിധി മൊയ്ദീൻ മുസ്തഫ പറഞ്ഞു. സെക്കൻഡ് ഹാൻഡ് ഐഫോൺ 17 പ്രോ മോഡലുകൾക്ക് നിലവിൽ 4,200 ദിർഹത്തിനടുത്താണ് വിലയെങ്കിലും, വരും ദിവസങ്ങളിൽ ഇതിനും വില കൂടിയേക്കാം. 256 ജിബി ശേഷിയുള്ള ഐഫോൺ 16 പ്രോ മാക്സിന് നിലവിൽ 4,000 ദിർഹമുണ്ടെന്നും വ്യാപാരികൾ കൂട്ടിച്ചേർക്കുന്നു.

നിലവിൽ ഐഫോൺ 17 പ്രോ മാക്സ് മോഡലിനാണ് വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. ഐഫോൺ 18-നെ കുറിച്ചുള്ള സൂചനകൾ പുറത്തുവന്നതോടെ വിപണിയിൽ ഐഫോൺ 17 പ്രോ മാക്സിന് ചെറിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി ദെയ്റയിലെ ഗർഗാഷ് മാർക്കറ്റിലെ വ്യാപാരിയായ സമദ് ഹസ്സൻ വ്യക്തമാക്കി. ഉയർന്ന സ്റ്റോറേജ് വേരിയന്റുകളായ 1TB മോഡലുകൾക്കാണ് ഏറ്റവും കൂടുതൽ വില വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇതിൽ തന്നെ ‘സിൽവർ’ നിറത്തിലുള്ള ഫോണുകൾക്കാണ് ആവശ്യക്കാർ ഏറെയെന്നും അദ്ദേഹം പറഞ്ഞു.

വരും മാസങ്ങളിലും ഇതേ ട്രെൻഡ് തുടരാനാണ് സാധ്യതയെന്ന് മാർക്കറ്റിലെ മറ്റൊരു വ്യാപാരിയായ അഷ്‌റഫ് ഹുസൈൻ വിലയിരുത്തുന്നു. ആപ്പിൾ പുതിയ ഐഫോൺ 18 ഔദ്യോഗികമായി പുറത്തിറക്കുന്ന സെപ്റ്റംബർ മാസം വരെ ഐഫോൺ 17 പ്രോ മാക്സിന്റെ വില ഉയർന്നേക്കുമെന്നും ലോഞ്ചിന് ശേഷം മാത്രമേ വിലയിൽ നേരിയ കുറവുണ്ടാകൂ എന്നുമാണ് വിപണിയിലെ പൊതുവേയുള്ള വിലയിരുത്തൽ. സ്റ്റോക്ക് പരിമിതമാവുക കൂടി ചെയ്താൽ വരും ആഴ്ചകളിൽ വില വീണ്ടും ഉയരാൻ സാധ്യതയുണ്ട്.

ഐഫോൺ 18 സീരീസിന്റെ ഔദ്യോഗിക വിലവിവരങ്ങൾ ആപ്പിൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും, പുതിയ ഫോണിന് വില കൂടുമെന്ന ആശങ്കയാണ് ഉപഭോക്താക്കളെ പെട്ടെന്ന് തന്നെ ഐഫോൺ 17, 16 സീരീസുകളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. പുതിയ തലമുറ ഐഫോൺ വിപണിയിലെത്തുന്നത് വരെ ദുബൈ സ്മാർട്ട്‌ഫോൺ വിപണിയിൽ ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളുടെ വില ഉയർന്ന നിരക്കിൽ തന്നെ തുടരുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *