പരീക്ഷ എഴുതാനിറങ്ങിയ മകൻ മടങ്ങിയെത്തിയത് ചേതനയറ്റ ശരീരമായി;..വാഹനാപകടം, 18-കാരന് ദാരുണാന്ത്യം

456474

റാസൽഖൈമ: പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോകുന്ന വഴിയിലുണ്ടായ വാഹനാപകടത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. റാസൽഖൈമയിൽ 18 വയസുകാരനായ സലീം അൽ മസ്രൂയി ആണ് മരിച്ചത്. അപകടത്തിൽ സലീമിന്റെ സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു.

അൽ ഗൈലിലെ വീട്ടിൽ നിന്ന് റാസൽഖൈമ അദേൻ പ്രദേശത്തുള്ള സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോകും വഴിയാണ് അപകടം സംഭവിച്ചത്. കുട്ടികൾ സഞ്ചരിച്ചിരുന്ന കാർ പ്രധാന റോഡിലേക്ക് പെട്ടെന്ന് പ്രവേശിച്ച ട്രെയിലർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മകന്റെ വേർപാടിൽ തകർന്നുപോയ പിതാവ് അലി റാഷിദ് അൽ മസ്രൂയി അപകടത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: “ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കാനിരുന്ന പരീക്ഷ എഴുതാനാണ് മകൻ സ്കൂളിലേക്ക് പോയത്. സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. വലതുവശത്ത് നിന്ന് ഒരു വലിയ ട്രക്ക് പെട്ടെന്ന് പ്രധാന റോഡിലേക്ക് കയറിവന്നു. കാർ ഓടിച്ചിരുന്ന സുഹൃത്ത് ട്രക്ക് വെട്ടിച്ചൊഴിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ട്രെയിലറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു.”

അപകട സ്ഥലത്തുതന്നെ സലീം മരണപ്പെട്ടു. കാറോടിച്ചിരുന്ന സുഹൃത്തിന് ഇടുപ്പ്, കഴുത്ത്, കൈ എന്നിവയ്ക്ക് ഒടിവുകൾ ഉൾപ്പെടെ ഗുരുതര പരിക്കേറ്റു. പ്രാരംഭ ഘട്ടത്തിൽ നില വഷളായിരുന്നെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കണ്ണീരോടെ അധ്യാപകരും സുഹൃത്തുക്കളും

പഠനത്തിലും സ്വഭാവത്തിലും ഏറെ മികച്ചുനിന്നിരുന്ന സലീമിന്റെ വിയോഗം നാടിനെയും വിദ്യാലയത്തെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ മുന്നിൽ നിന്നിരുന്ന സലീമിനെക്കുറിച്ച് അധ്യാപകർക്കും സുഹൃത്തുക്കൾക്കും ഏറെ നല്ലതുമാത്രമേ പറയാനുള്ളൂ.

“അവൻ കഠിനാധ്വാനിയും എല്ലാവരോടും മാന്യമായി പെരുമാറുന്ന കുട്ടിയുമായിരുന്നു. അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയ അധ്യാപകരിൽ പലരും മകനെ ഓർത്ത് പൊട്ടിക്കരയുകയായിരുന്നു,” പിതാവ് അലി റാഷിദ് ദുഃഖത്തോടെ കൂട്ടിച്ചേർത്തു.

ജീവൻ പോലും അപകടത്തിലാകാം;പ്രവാസികൾ ചെയ്യുന്ന വലിയ തെറ്റ്, ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു

UAE June 30, 2026

UAE 3

അബുദാബി: ഓരോ തവണ നാട്ടിൽ വരുമ്പോഴും ധാരാളം സമ്മാനങ്ങളുമായി എത്തുന്നവരാണ് പ്രവാസികൾ. പ്രത്യേകിച്ച് കുട്ടികളുള്ളവരാണെങ്കിൽ അവർക്കായി കളിപ്പാട്ടങ്ങളും കൊണ്ടുവരാറുണ്ട്. എന്നാൽ, നിങ്ങൾ സന്തോഷത്തോടെ കൊണ്ടുവരുന്ന സമ്മാനങ്ങൾ അവർക്ക് ദോഷമായാലോ? കളിപ്പാട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ചില ആപത്തുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അടുത്തിടെ ഷാർജയിൽ താമസിക്കുന്ന അഞ്ച് വയസുകാരന്റെ കുടലിൽ കാന്തങ്ങളടങ്ങിയ 52 മുത്തുകൾ കണ്ടെടുത്തിരുന്നു. തുടർന്ന് കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.

നിലവിൽ കുട്ടി സുഖം പ്രാപിച്ചെങ്കിലും ഇത്തരം കളിപ്പാട്ടങ്ങൾ വലിയ അപകടമുണ്ടാക്കുമെന്നാണ് ഈ സംഭവം ഓർമപ്പെടുത്തുന്നത്. ഇത്തരം കളിപ്പാട്ടങ്ങൾ യുഎഇയിലും മറ്റ് രാജ്യങ്ങളിലും വിപണിയിൽ സജീവമാണ്. എന്നാൽ, ഈ ചെറിയ കാന്തങ്ങൾ കുട്ടികൾ വിഴുങ്ങിയാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും അറിയില്ല. നാണയങ്ങളോ മറ്റ് വസ്‌തുക്കളോ വിഴുങ്ങുന്നതിൽ നിന്ന് വ്യത്യസ്‌തമായി ആന്തരികമായി ഗുരുതര പരിക്കുണ്ടാകാൻ ഇവ കാരണമാകുന്നു.

ബിൽഡിംഗ് കിറ്റുകൾ, കാന്തങ്ങളടങ്ങിയ ബോളുകൾ, മുത്തുകൾ തുടങ്ങി നിരവധി കളിപ്പാട്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. ഇതിൽ പലതിലും ശക്തിയേറിയ നിയോഡൈമിയം കാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തീരെ ചെറുതും ആകർഷകവുമായതിനാൽ കുട്ടികൾ വിഴുങ്ങാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കുട്ടികൾ ഒന്നിലധികം കാന്തങ്ങൾ വിഴുങ്ങിയാൽ അവ കുടലിന്റെ വിവിധ ഭാഗങ്ങളിലായി പരസ്‌പരം ആകർഷിക്കും. ഇതോടെ രക്തപ്രവാഹം തടസപ്പെടും. ആന്തരികമായി മുറിവുണ്ടാകാനും കാരണമാകും. ഇത് മൂലം കുടലിൽ ദ്വാരങ്ങളുണ്ടാകാനും അണുബാധയുണ്ടാകാനും മരണം പോലും സംഭവിച്ചേക്കാനും സാദ്ധ്യതയുണ്ട്.

ഒന്നോ രണ്ടോ കാന്തങ്ങൾ പോലും വളരെ അപകടം വിളിച്ചുവരുത്തുമെന്നാണ് ഡോക്‌ടർമാർ പറയുന്നത്. ലക്ഷണങ്ങൾ ഉടൻ പ്രത്യക്ഷപ്പെടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ, ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് വാങ്ങിക്കൊടുക്കാതിരിക്കുന്നതാണ് ഉത്തമം

Related Posts

Leave a Reply

Your email address will not be published. Required fields are marked *