
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ മാറ്റങ്ങളുംമൂലം വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും കൂടാൻ സാധ്യത. അസംസ്‌കൃത എണ്ണയുടെ വിലയും അത് ശുദ്ധീകരിച്ച് ലഭിക്കുന്ന ഇന്ധനത്തിന്റെ വിലയും തമ്മിലുള്ള വ്യത്യാസമായ ‘ക്രാക്ക് സ്പ്രെഡ്’ 50 ഡോളറിലധികം ഉയരാൻ സാധ്യതയുള്ളതാണ് നിരക്ക് വർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സാധാരണ ഇത് ഒരു ബാരലിന് 20 ഡോളറോ അതിൽ താഴെയോ ആയിരുന്നു നിലനിന്നത്. എന്നാൽ ഈ വർഷം ശരാശരി 50 ഡോളറിലധികം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇന്ധനച്ചെലവ് ഇത്രയധികം വർധിക്കുന്നത് വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഗൾഫ് മേഖലയിലെയും ഏഷ്യയിലെയും പ്രധാന ശുദ്ധീകരണ ശാലകളിൽനിന്നുള്ള ഉൽപാദനം കുറഞ്ഞത് വിതരണത്തെ ബാധിച്ചിട്ടുണ്ട്. ലോകത്തെ മൊത്തം വിമാന ഇന്ധനത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത് ഈ മേഖലകളിൽ നിന്നാണ്.
നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ധന കയറ്റുമതി ഭാഗികമായി നിയന്ത്രിച്ചിരിക്കുകയാണ്. ഇത് വിതരണത്തിലെ കുറവ് നികത്തുന്നതിന് തടസ്സമാകുന്നു. ആഗോളതലത്തിലെ മിക്ക ശുദ്ധീകരണ ശാലകളും നിലവിൽ പൂർണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉൽപാദനത്തിൽ പെട്ടെന്നൊരു വർധനവുണ്ടാക്കാൻ പ്രയാസമാണ്.
ഒരു വിമാന ടിക്കറ്റിന്റെ ഏകദേശം 30 ശതമാനത്തോളം ഇന്ധനച്ചെലവിലേക്കാണ് പോകുന്നത്. അതിനാൽ ഇന്ധനവിലയിൽ ഉണ്ടായേക്കാവുന്ന വലിയ വർധനവ് ടിക്കറ്റ് നിരക്കിൽ നേരിട്ട് പ്രതിഫലിക്കും. ഇന്ധനച്ചെലവ് ഇരട്ടിയായാൽ വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ട്.
അവധി ദിവസം തിരയുന്ന പ്രവാസികൾക്കായി അറിയാം..യുഎഇയിലെ അടുത്ത അവധി എപ്പോഴാണ്?
UAE June 25, 2026

യുഎഇയിലെ അടുത്ത അവധി എപ്പോഴാണ്? കലണ്ടറിൽ അടുത്ത പൊതു അവധി ദിവസം തിരയുന്ന പ്രവാസികൾക്കായി യുഎഇയിലെ പൊതു അവധി കലണ്ടർ വിവരങ്ങൾ വിശദമായി അറിയാം.
2026 ലെ ബാക്കി മാസങ്ങളിലും പ്രവാസികൾക്ക് നിരവധി പൊതു അവധികളുണ്ട്. പ്രവാചക ജന്മദിന അവധി വരുന്നത് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ്. ഇതും ആഴ്ചയുടെ മധ്യത്തിലായതിനാൽ ട്രാൻസ്ഫർ നിയമം അനുസരിച്ച് ഒരു നീണ്ട ഇടവേളയായി മാറാൻ സാധ്യതയുണ്ട്.ശേഷം യുഎഇ ദേശീയ ദിനം ഡിസംബർ 2, 3 തീയതികളിലായി ഉണ്ടാകും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഈ അവധി ബുധൻ, വ്യാഴം ദിവസങ്ങളിലാണ് വരുന്നത്. അതിനാൽ തന്നെ തൊട്ടുപിന്നാലെ വെള്ളി, ശനി വാരാന്ത്യങ്ങൾ കൂടെ ഉൾപ്പെടുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായി നാല് ദിവസത്തെ വലിയൊരു അവധിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു അവധി ലഭിച്ചിരുന്നത്.
യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് മിക്ക ഔദ്യോഗിക അവധി ദിനങ്ങളും മന്ത്രിസഭാ തീരുമാന അനുസരിച്ച് മാറ്റാമെങ്കിലും ഈദ് അവധി ദിനങ്ങൾക്ക് ഇത് ബാധകമല്ല. കൂടാതെ ഒരു പൊതു അവധി വാരാന്ത്യ ദിവസങ്ങളിലാണ് വരുന്നതെങ്കിൽ അത് അടുത്ത ദിവസത്തേക്ക് നീട്ടി നൽകില്ലെന്നും നിയമത്തിൽ കർശനമായി പറയുന്നുണ്ട്
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ബംമ്പർ വാർത്ത! ഇനി വാങ്ങിയില്ലെങ്കിൽ നഷ്ടം! ദുബായിൽ സ്വർണ്ണവില കുത്തനെ താഴേക്ക്; ഗ്രാമിന് കുറഞ്ഞത് ഇത്രയും തുക
UAE June 25, 2026

ഗൾഫിൽ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്ന പ്രവാസികൾക്കും നാട്ടിൽ നിന്നെത്തുന്നവർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് ദുബായ് വിപണിയിൽ സ്വർണ്ണവിലയിൽ വൻ ഇടിവ്. ജൂൺ മാസത്തിന്റെ തുടക്കത്തിൽ റെക്കോർഡ് ഉയരത്തിലായിരുന്ന നിരക്കുകളാണ് ഇപ്പോൾ വലിയ രീതിയിൽ താഴേക്ക് വന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ദുബായിൽ സ്വർണ്ണവ്യാപാരം നടക്കുന്നത്. കല്യാണ ആവശ്യങ്ങൾക്കും മറ്റുമായി വലിയ അളവിൽ സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് ബില്ലിൽ വലിയൊരു തുക ലാഭിക്കാൻ ഈ വിലക്കുറവ് സഹായിക്കും.ദുബായിലെ ഇന്നത്തെ വില നിലവാരം ഇങ്ങനെ
ബുധനാഴ്ച രാവിലെ പുറത്തുവന്ന കണക്കുകൾ പ്രകാരം ദുബായിൽ 24 കാരറ്റ് സ്വർണ്ണം ഗ്രാമിന് 491.50 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തൊട്ടുതലേന്നായ ചൊവ്വാഴ്ച ഇത് 498.75 ദിർഹമായിരുന്നു. അതായത് ഒറ്റയടിക്ക് വലിയൊരു കുറവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ തന്നെ സാധാരണക്കാർ കൂടുതലായി വാങ്ങുന്ന 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 455.25 ദിർഹമായി വില കുറഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച ഇത് 461.75 ദിർഹമായിരുന്നു.
ജൂൺ മാസത്തിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഈ മാറ്റം വളരെ വലുതാണ്. ജൂൺ 2-ന് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 542.50 ദിർഹം വരെ ഉയർന്നിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ ഗ്രാമിന് 50 ദിർഹത്തിലധികം കുറഞ്ഞ് വില 491.50-ൽ എത്തിനിൽക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 50 ദിർഹത്തോളം കുറയുക എന്ന് പറഞ്ഞാൽ വലിയ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ആകെ ബില്ലിൽ പതിനായിരക്കണക്കിന് രൂപയുടെ ലാഭമാണ് ഉണ്ടാകാൻ പോകുന്നത്
ആഗോള വിപണിയിൽ സംഭവിച്ചത് എന്ത്?
അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളർ ശക്തമായതാണ് സ്വർണ്ണത്തിന് തിരിച്ചടിയായത്. ഡോളറിന്റെ മൂല്യം കൂടിയപ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നവർക്ക് ചെലവ് കൂടി. ഇതോടെ നിക്ഷേപകർ സ്വർണ്ണം വിറ്റഴിച്ച് പണമാക്കാൻ തുടങ്ങിയതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണമായത്. ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,070 ഡോളറിന് താഴേക്ക് പോയിട്ടുണ്ട്. ഇതിനുപുറമെ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശനിരക്കുകൾ ഉടനെയൊന്നും കുറയ്ക്കില്ലെന്ന സൂചന നൽകിയതും സ്വർണ്ണത്തിന്റെ തിളക്കം കുറയാൻ കാരണമായി. പലിശനിരക്ക് ഉയർന്നുനിൽക്കുമ്പോൾ ആളുകൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനേക്കാൾ മറ്റ് മേഖലകൾക്ക് പ്രാധാന്യം നൽകുന്നതാണ് വിപണിയിലെ പൊതുരീതി.ഇപ്പോൾ സ്വർണ്ണം വാങ്ങാമോ?
വില വലിയ രീതിയിൽ കുറഞ്ഞ സാഹചര്യത്തിൽ സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. പ്രത്യേകിച്ച് വരും മാസങ്ങളിൽ കല്യാണം പോലുള്ള ആവശ്യങ്ങൾ ഉള്ളവർക്ക് ഈ കുറഞ്ഞ നിരക്ക് പ്രയോജനപ്പെടുത്താം. എന്നാൽ വിപണിയിൽ എപ്പോൾ വേണമെങ്കിലും വലിയ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ കൈയ്യിലുള്ള പണം മുഴുവൻ ഒന്നിച്ച് ഉപയോഗിച്ച് സ്വർണ്ണം വാങ്ങുന്നതിന് പകരം, പല തവണകളായി കുറേശ്ശെ വാങ്ങുന്നതായിരിക്കും കൂടുതൽ ബുദ്ധി എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.