പ്രവാസികളെ അവസരം തേടി വരില്ല വന്നാൽ വിട്ടു കളയരുത്!!! യുഎഇയിൽ ഇതാ 50 മില്യൺ ഡോളർ നേടാനുള്ള അവസാന അവസരം

434881

സൂപ്പർ സാറ്റർഡേസ് തിരികെയെത്തി. ഇതുവരെ എമിറേറ്റ്സ് ഡ്രോയിലൂടെ 88 മില്യൺ ഡോളർ സമ്മാനമായി നൽകി. വിജയികൾ 10 ലക്ഷത്തിന് മുകളിൽ.

ഏറ്റവും പുതിയ എമിറേറ്റ്സ് ഡ്രോ മെഗാ7 ഡ്രോയുടെ ഭാഗമാകാനുള്ള അവസാന അവസരം ജൂൺ 21 വരെ മാത്രം. ഒരു ടിക്കറ്റിലൂടെ നേടാനാകുക 50 മില്യൺ ഡോളർ (ഏതാണ്ട് 475 കോടി രൂപ).

ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഗ്രാൻഡ് പ്രൈസുകളിൽ ഒന്നാണ് സാധാരണക്കാരുടെ കൈകളിലേക്ക് എത്താൻ ഒരുങ്ങുന്നത്.

അവസാന അവസരം – 50 മില്യൺ ഡോളർ, ഈ ഞായറാഴ്ച്ച കൂടെ മാത്രം

വലിയ സ്വപ്നങ്ങൾ നിറവേറ്റാനുള്ള അവസരമാണ് ഈ ജൂൺ 21-ന് ലഭിക്കുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ലോൺ വീട്ടാനാണെങ്കിലും, ബിസിനസ് തുടങ്ങാനാണെങ്കിലും, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണെങ്കിലും ഈ 50 മില്യൺ ഡോളർ വലിയ സഹായമാകും.

മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി പങ്കെടുക്കാം. ഓരോ ടിക്കറ്റിനും തുല്യമായ സാധ്യത. ഡ്രോ ഇനി നീളില്ല. ഈ അവസരവും ഇനി ലഭിച്ചേക്കില്ല.

ഈ ഞായറാഴ്ച്ച ഫാദേഴ്സ് ഡേ ആണെന്ന പ്രത്യേകതയുമുണ്ട്. നിങ്ങളുടെ ഒരു ടിക്കറ്റിലൂടെ അച്ഛന് ഒരു 50 മില്യൺ ഡോളർ സ്നേഹസമ്മാനം നൽകുന്നത് എങ്ങനെയുണ്ടാകും. അതിനേക്കാൾ വലിയ സമ്മാനം നൽകാനാകുമോ?

ഫാസ്റ്റ്5 കളിക്കാനും ശനിയാഴ്ച്ച അവസാന അവസരം

ജൂൺ 20-ന് ഫാസ്റ്റ്5 ഡ്രോയുടെ ഈ സീസണിലെ അവസാന ഡ്രോയാണ്.

25 വർഷത്തേക്ക് 6000 ഡോളർ വീതം നേടാം. ഒരു ടിക്കറ്റിലൂടെ ദശകങ്ങൾ നീളുന്ന അഭിവൃദ്ധി നേടാൻ നിങ്ങൾക്കാകും. മാസം തോറും പണം. അവസരം നഷ്ടമാകും മുൻപു തന്നെ ഡ്രോയിൽ പങ്കെടുക്കൂ.

WILD5: സൂപ്പർ സാറ്റർഡേകൾ തിരികെയെത്തുന്നു

ശനിയാഴ്ച്ചകൾ ഇനി കൂടുതൽ ആനന്ദകരം. വൈൽഡ്5 ഗെയിം തിരികെ എത്തുകയാണ്. സൂപ്പർ സാറ്റർഡേയിൽ പങ്കെടുക്കാം, ടിക്കറ്റിന് വെറും 10 ഡോളർ മാത്രം. 27 ജൂൺ മുതൽ ശനിയാഴ്ച്ചകളിൽ വൈകീട്ട് 5 മണി (യു.ടി.സി) ആകുമ്പോൾ ഡ്രോ നടക്കും.

49-ൽ 5 നമ്പറുകൾ മാച്ച് ചെയ്യുന്നവർക്ക് 3 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് പങ്കിടാം. ചെറിയ നമ്പർ പൂളും ഒറ്റ പ്രൈസ് കാറ്റഗറിയും മാത്രമുള്ളതുകൊണ്ട്, ഓരോ ടിക്കറ്റും വലിയ സമ്മാനങ്ങൾ നൽകും.

ചിലർ പിന്മാറും എന്നാൽ ചിലർ കളി തുടരും

ഒരു തവണ മാത്രം ഡ്രോയിൽ പങ്കെടുത്ത് ഒന്നും ലഭിച്ചെല്ലെന്ന് കരുതി മടങ്ങുന്നവരുണ്ട്. അതേ സമയം, സ്ഥിരമായി കളിക്കുന്നവരുമുണ്ട്. അവർക്കറിയാം, ഓരോ ഡ്രോയിലും അവസരങ്ങളുണ്ടെന്ന്.

ഇത് ഭാഗ്യം മാത്രമല്ല, വിശ്വാസം കൂടെയാണെന്ന് അവർക്കറിയാം. ഒരു തവണ കൊണ്ട് മാത്രം അവരുടെ സ്വപ്നത്തിന്റെ എക്സ്പയറിയാകില്ലെന്ന് അവർക്കറിയാം. അവർ സാധ്യതകളിൽ വിശ്വസിക്കുന്നവരാണ്. അവർ അവസരങ്ങൾക്ക് തയാറാണ്.

ഒരു മില്യണിലധികം വിജയികൾ നേടിയത് 88 മില്യൺ ഡോളർ

ഓരോ എൻട്രിക്ക് പിന്നിലും മികച്ച ട്രാക്ക് റെക്കോഡ് ഉണ്ട്. സമ്മാനമായി ഇതുവരെ എമിറേറ്റ്സ് ഡ്രോ നൽകിയത് 88 മില്യൺ ഡോളർ. ഇത് ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്കും.

ചില വിജയികൾ അവരുടെ കടം വീട്ടി. ചിലർ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കി, ചിലർ ബിസിനസുകൾ തുടങ്ങി. ചിലർക്ക് ഇത് സാമ്പത്തിക സ്വാതന്ത്ര്യം നൽകി.

സമ്മാനങ്ങളും പങ്കെടുക്കുന്നവരും വളരുകയാണ്. എമിറേറ്റ്സ് ഡ്രോ സി.ഇ.ഒ പോൾ സെബെസ്റ്റ്യൻ പറയുന്നതുപോലെ, “എമിറേറ്റ്സ് ഡ്രോ ഒരു പുതിയ അവസരമാണ്. ഈ ഞായർ അതിലെ ഏറ്റവും വലിയ അവസരവും. വിശ്വാസവും ദൃഢനിശ്ചയവും കൊണ്ട് ലക്ഷക്കണക്കിന് വിജയികളെ ഞങ്ങൾ സൃഷ്ടിച്ചു. അവർക്കൊപ്പം ഇനിയാര് എന്നതിനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ.”

മെഗാ7 ഡ്രോ ജൂൺ 21-ന് വൈകീട്ട് 4.50 (യു.ടി.സി) അവസാനിക്കും. അതിന് ശേഷം ഗ്രാൻഡ് പ്രൈസ് 30 മില്യൺ ഡോളർ ആയിരിക്കും.

യുഎഇയിൽ ഇക്കൂട്ടർക്ക്സോഷ്യൽ മീഡിയ നിരോധിച്ചു; മന്ത്രിസഭയുടെ നിർണ്ണായക പ്രമേയത്തിന് അംഗീകാരം

UAE June 19, 2026

434850 2

അബുദബി: കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമനിർമ്മാണവുമായി യുഎഇ. രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ടുള്ള പ്രമേയത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന ഡിജിറ്റൽ വെല്ലുവിളികളും അനുചിതമായ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ്.

പുതിയ നിയമം നടപ്പിലാക്കുന്നതിനും ആവശ്യമായ പ്രായ പരിശോധനാ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിനുമായി സോഷ്യൽ മീഡിയ കമ്പനികൾക്ക് 12 മാസം വരെ സമയം അനുവദിച്ചിട്ടുണ്ട്.

പുതിയ പ്രമേയമനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ നിർമ്മിക്കാനോ ഉപയോഗിക്കാനോ അനുവാദമുണ്ടാകില്ല. ഇതിൽ ഏറ്റവും നിർണ്ണായകമായ കാര്യം, രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ പോലും ഈ നിയമത്തിൽ ഇളവ് ലഭിക്കില്ല എന്നതാണ്. കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്തുകൊണ്ട് വാണിജ്യ-പരസ്യ ആവശ്യങ്ങൾക്കായി അവരുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും കമ്പനികളെ പ്രമേയം പൂർണ്ണമായി വിലക്കുന്നു.

അതേസമയം, 15 നും 16 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് കർശനമായ നിയന്ത്രണങ്ങളോടെ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവർക്കായി പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്ക വർഗ്ഗീകരണം, പരിമിതമായ ഉപയോഗ സമയം, രക്ഷാകർതൃ നിയന്ത്രണങ്ങൾ എന്നിവ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കേണ്ടതുണ്ട്.

പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം; ലംഘിച്ചാൽ വൻ പിഴയും നിരോധനവും

യുഎഇയിൽ ലഭ്യമാകുന്നതോ രാജ്യത്തെ ഉപയോക്താക്കളെ ലക്ഷ്യം വെയ്ക്കുന്നതോ ആയ എല്ലാ സോഷ്യൽ മീഡിയ അപ്ലിക്കേഷനുകൾക്കും ഈ നിയമം ബാധകമാണ്. കൃത്യമായ പ്രായ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ പ്ലാറ്റ്‌ഫോമുകൾ ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കണം.

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളെ കൂടുതൽ ഉത്തരവാദിത്തത്തോടെ നയിക്കാൻ സഹായിക്കുന്ന വ്യക്തമായ ചട്ടക്കൂട് ഈ പ്രമേയം കുടുംബങ്ങൾക്ക് നൽകുന്നുണ്ട്. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായി മേൽനോട്ടം വഹിക്കാനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനും രക്ഷിതാക്കൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തുന്നതിനും ആവശ്യമായ മുൻകരുതലുകൾ നിർദ്ദേശിക്കുന്നതിനുമായി ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിൽ’ പ്രത്യേകമായി പ്രവർത്തിക്കും. ഡിജിറ്റൽ കുട്ടികളുടെ സംരക്ഷണത്തിൽ ആഗോളതലത്തിൽ തന്നെ മാതൃകയാകുന്ന ഒരു സുരക്ഷിത സമൂഹം കെട്ടിപ്പടുക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ പുതിയ നിയമനിർമ്മാണം അടിവരയിടുന്നത്.

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിൽ കൂട്ടിയ പലചരക്ക് സാധനങ്ങളുടെ വിലയോ??എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

UAE June 19, 2026

434840

ദുബൈ: യുഎസ്-ഇറാൻ സമാധാന കരാറിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് മിഡിൽ ഈസ്റ്റിലെ ബിസിനസ് മേഖലയ്ക്ക് വലിയ ആശ്വാസമേകുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോർമുസ് സാധാരണ നിലയിലാകുന്നതോടെ, യുഎഇയിലെ ജനങ്ങളുടെ പലചരക്ക് ബില്ലുകൾ കുറയുമെന്നും സൂപ്പർമാർക്കറ്റുകളിൽ ഉൽപ്പന്നങ്ങളുടെ ലഭ്യത വർദ്ധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ

എന്നാൽ, വിപണിയിൽ ഇതിന്റെ അനുകൂലമായ പ്രതിഫലനം ഉടനടി ദൃശ്യമാകില്ലെന്നും, ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ യഥാർത്ഥ നേട്ടം ലഭിക്കാൻ ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നും യുഎഇയിലെ പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു.

എന്തുകൊണ്ട് വില പെട്ടെന്ന് കുറയില്ല?

സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ധനവില ബാരലിന് 114 ഡോളർ കടന്നിരുന്നു. ഇത് ആഗോളതലത്തിൽ ഷിപ്പിംഗ് ചെലവ്, ഇൻഷുറൻസ് പ്രീമിയം, ഗതാഗത സമയം എന്നിവ വർദ്ധിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസമായി യുഎഇയിലും ഇതിന്റെ ഭാഗമായി വിലക്കയറ്റമുണ്ടായി. നിലവിൽ വിപണിയിലുള്ള സാധനങ്ങളെല്ലാം ഉയർന്ന ചരക്ക് കൂലി നൽകി മുൻപ് ഇറക്കുമതി ചെയ്തവയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.

ചരക്ക് കൂലി വളരെ കൂടുതലായിരുന്ന സമയത്ത് ബുക്ക് ചെയ്ത് എത്തിയ ഉൽപ്പന്നങ്ങളാണ് നിലവിൽ ചില്ലറ വ്യാപാരികളുടെ പക്കലുള്ളത്. അതുകൊണ്ട് തന്നെ ആ ഉയർന്ന ചെലവുകളും നിലവിലെ വിലയിൽ ഉൾപ്പെടും. കുറഞ്ഞ ഗതാഗത ചെലവിൽ ബുക്ക് ചെയ്യുന്ന പുതിയ സ്റ്റോക്കുകൾ യുഎഇയിൽ എത്തിത്തുടങ്ങുമ്പോൾ മാത്രമേ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കൂ.” ഡാന്യൂബ് ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ അനിസ് സാജൻ വിശദീകരിച്ചു

ഹോർമുസ് വീണ്ടും തുറന്നതോടെ ഷിപ്പിംഗ് കമ്പനികളുടെ ആത്മവിശ്വാസം വർദ്ധിക്കും. റിസ്ക് സർചാർജുകൾ കുറയുന്നതും ലോജിസ്റ്റിക്സ് സുഗമമാകുന്നതും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിതരണം കൃത്യമാക്കും. ദീർഘകാലാടിസ്ഥാനത്തിൽ ഇത് വിലക്കയറ്റം കുറയ്ക്കാൻ സഹായിക്കും. ആദിൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ദത്തർ പറഞ്ഞു.

മാറ്റങ്ങൾ ക്രമേണ മാത്രം; മൂന്നാം പാദത്തിൽ ആശ്വാസം പ്രതീക്ഷിക്കാം

ഷിപ്പിംഗ് മേഖലയിൽ നിന്നുള്ള പ്രതികരണങ്ങളും ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസമാണ് പങ്കുവെക്കുന്നത്. ദുബൈയിലെ ഗാലപ്പ് ഷിപ്പിംഗ് സിഇഒ ഹാരിസ് ഷെയ്ഖ് വ്യക്തമാക്കുന്നത് ബിസിനസുകൾക്ക് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയം വേണമെന്നാണ്. എണ്ണവില സ്ഥിരത പുലർത്തുകയും ഷിപ്പിംഗ് ചെലവുകൾ കുറയുകയും ചെയ്താൽ വരും ആഴ്ചകളിൽ വിപണിയിലേക്ക് എത്തുന്ന പുതിയ സ്റ്റോക്കുകളിൽ വിലക്കുറവ് പ്രതിഫലിക്കും.

ചുരുക്കത്തിൽ, ഒറ്റരാത്രികൊണ്ട് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വിലക്കുറവ് ഉണ്ടാകില്ലെങ്കിലും, വരും മാസങ്ങളിൽ പലചരക്ക് ബില്ലുകൾ ക്രമേണ കുറയുമെന്നും ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർദ്ധിക്കുമെന്നും ഉറപ്പാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *