തടി കുറച്ച് സുന്ദരനും സുന്ദരിയുമാവണോ?? ഇതാ തടി കുറയ്ക്കാൻ ഗുളികകൾ ;യുഎഇയിൽ ഈ മരുന്നിന് വൻ സ്വീകാര്യത

434441

അമിതവണ്ണത്തിനുള്ള ചികിത്സയിൽ നിർണ്ണായക മാറ്റവുമായി യുഎഇ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശരീരഭാരം കുറയ്ക്കുന്നതിനുള്ള വെയ്‌ഗോവി (Wegovy) ഗുളികകൾ യുഎഇയിൽ ലഭ്യമായി തുടങ്ങി. അമേരിക്കയ്ക്ക് പുറത്ത് ഈ മരുന്ന് ഗുളിക രൂപത്തിൽ ലഭ്യമാകുന്ന ആദ്യ രാജ്യം എന്ന നേട്ടവും ഇതോടെ യുഎഇ സ്വന്തമാക്കി. കുത്തിവെപ്പുകൾക്ക് പകരമായി എളുപ്പത്തിൽ കഴിക്കാവുന്ന ഗുളികകൾ എത്തിയതോടെ വലിയൊരു വിഭാഗം ആളുകളാണ് ഇതിനെ സ്വീകരിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദിവസവും ഒരു ഗുളിക വീതം കഴിക്കുന്ന രീതിയിലാണ് ഇതിന്റെ ചികിത്സാ ക്രമം. നേരത്തെ കുത്തിവെപ്പിലൂടെ മാത്രം ലഭിച്ചിരുന്ന ചികിത്സാ രീതിക്ക് പകരം ഗുളികകൾ ലഭ്യമായത് രോഗികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അമിതവണ്ണമുള്ളവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മരുന്ന് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരുകാലത്ത് കുത്തിവെപ്പുകൾക്ക് പ്രിയമേറിയരുന്നെങ്കിലും, ഗുളികകൾ എത്തിയതോടെ ആളുകൾ കൂടുതൽ സൗകര്യപ്രദമായ ഈ ചികിത്സാ രീതിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുഎഇയിലെ മികച്ച ആരോഗ്യ സംവിധാനങ്ങളും ടെലിഹെൽത്ത് സൗകര്യങ്ങളും പരിഗണിച്ചാണ് നോവോ നോർഡിസ്‌ക് (Novo Nordisk) തങ്ങളുടെ ഈ പുതിയ ഉൽപ്പന്നം ആദ്യമായി യുഎഇയിൽ അവതരിപ്പിച്ചത്. ചികിത്സാ ആവശ്യങ്ങൾക്കായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അമിതവണ്ണത്തിന് പുറമെ ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും ഈ ഗുളിക സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ വിപണിയിൽ വൻ ഡിമാൻഡാണ് ഈ ഗുളികകൾക്കുള്ളത്. ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *