മലയാളി പൊളിയല്ലേ മച്ചാനെ!!മറുനാട്ടിലും വറ്റാത്ത കാരുണ്യം; 105 തവണ രക്തമേകി മലയാളി മാതൃകയാകുമ്പോൾ..കേൾക്കണം ഈ കഥയും നിങ്ങൾ ധമനികളിൽ പടരുന്ന പ്രവാസിനന്മ

429015

അജ്മാന്‍: സ്വന്തം രക്തം നല്‍കി ഒമാനിലെയും യുഎഇയിലെയും പ്രവാസി സമൂഹത്തിന് മാതൃകയാവുകയാണ് അജ്മാനില്‍ താമസിക്കുന്ന മലയാളി ബാബു വി. തന്റെ 51ാം ജന്മദിനത്തിലും പതിവ് തെറ്റിക്കാതെ രക്തദാനം നടത്തിയാണ് അദ്ദേഹം വേറിട്ട മാതൃകയായത്. കഴിഞ്ഞദിവസം ബാബു നല്‍കിയത് അദ്ദേഹത്തിന്റെ നൂറ്റി അഞ്ചാമത്തെ രക്തദാനമായിരുന്നു.
ബാബു മിലാനോ എന്നറിയപ്പെടുന്ന ബാബു കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി യുഎഇയില്‍ സജീവമായി രക്തദാന രംഗത്തുണ്ട്. സാധാരണ രക്തദാനത്തേക്കാള്‍ പ്രയാസകരമായ ‘പ്ലേറ്റ്‌ലെറ്റ് ഡോണേഷന്‍’ ആണ് അദ്ദേഹം പതിവായി ചെയ്യുന്നത്. ഓരോ 15 ദിവസം കൂടുമ്പോഴും ദുബൈ ബ്ലഡ് ഡൊണേഷന്‍ സെന്ററിലെത്തി അദ്ദേഹം പ്ലേറ്റ്‌ലെറ്റ് നല്‍കാറുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഭാര്യയും മക്കളും ബാബുവിന്റെ വഴിയില്‍

1997ല്‍ യുഎഇയിലെത്തിയ ബാബു, കേരളത്തില്‍ ആയിരുന്ന കാലത്തും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. രക്തം ദാനം ചെയ്യുന്നത് വഴി ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ അത് വലിയൊരു പുണ്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. താന്‍ രക്തം ദാനം ചെയ്യാന്‍ തുടങ്ങിയതോടെ തന്റെ കുടുംബാംഗങ്ങളും അതില്‍ പങ്കാളികളായി. ഭാര്യയും മക്കളും ഇപ്പോള്‍ രക്തദാനത്തിന്റെ ഭാഗമാണ്.

സൂചി കുത്തുമ്പോഴുള്ള വേദന ഇപ്പോഴും തനിക്ക് അനുഭവപ്പെടാറുണ്ടെന്നും, പലപ്പോഴും വേദന കൊണ്ട് കണ്ണുനിറയാറുണ്ടെന്നും ബാബു തുറന്നു പറയുന്നു. എങ്കിലും, തന്റെ രക്തം ആവശ്യമുള്ള രോഗികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആ വേദനയൊക്കെ മറക്കും. ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ (BDK UAE) വോളന്റിയര്‍ ഗ്രൂപ്പിനൊപ്പവും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

ജൂണ്‍ 14 ലോക രക്തദാന ദിനം

രക്തദാനത്തെക്കുറിച്ചുള്ള പേടിയും അജ്ഞതയും മാറ്റാന്‍ താന്‍ നിരന്തരം ശ്രമിക്കാറുണ്ട്. ദാനം ചെയ്യുന്നത് കൊണ്ട് ആരോഗ്യത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും മറിച്ച് അത് ശരീരത്തിന് ഗുണകരമാണെന്നും അദ്ദേഹം പറയുന്നു. അനേകം രോഗികള്‍ക്ക് ജീവന്റെ തുടിപ്പേകിയ ബാബുവിന്റെ ഈ സേവനപാത പ്രവാസ ലോകത്തിന് വലിയൊരു പ്രചോദനമാണ്. ജൂണ്‍ 14 ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബാബുവിന്റെ ഈ മഹത്തായ സേവനത്തെ പ്രശംസിക്കുകയാണ് പ്രവാസി സമൂഹം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *