
Uae traffic alert ഷാർജ: അൽ താവൂൻ ടണൽ വികസന പദ്ധതിയുടെ ഭാഗമായി അൽ താവൂൻ സ്ട്രീറ്റിൽ ജൂൺ 13 ശനിയാഴ്ച്ച മുതൽ ഗതാഗത നിയന്ത്രണം. ഷാർജ റോഡ് സ് ആൻഡ് ട്രാൻസ്‌പോർട്ടാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 13 മുതൽ ഷാർജയ്ക്കും ദുബായിക്കും ഇടയിൽ യാത്ര ചെയ്യുന്ന വാഹന യാത്രക്കാർ ഗതാഗത വഴിതിരിച്ചുവിടലുകൾ പാലിക്കണം. നിലവിലുള്ള അൽ താവൂൻ റൗണ്ട് എബൗട്ടിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് താത്ക്കാലികമായ അടച്ചിടലും ഗതാഗത വഴിതിരിച്ചുവിടലും ആവശ്യമാണെന്ന് അതോറിറ്റി അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഷാർജയുടെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. അംഗീകൃ ഗതാഗത മാനേജ്‌മെന്റ് പദ്ധതി പ്രകാരം ദുബായിലേക്കും അൽ നഹ്ദ പാലത്തിലേക്കും പോകുന്ന വാഹനങ്ങൾ അൽ കോർണിഷ് സ്ട്രീറ്റ് വഴി തിരിച്ചുവിടും. അൽ നഹ്ദ പാലത്തിൽ നിന്നും ഷാർജയിലേക്ക് വരുന്ന വാഹനമോടിക്കുന്നവരെ അതോറിറ്റി അംഗീകരിച്ച ബദൽ റൂട്ടുകൾക്ക് അനുസൃതമായി പുതുതായി വികസിപ്പിച്ച അൽ താവൂൻ സ്ട്രീറ്റിലേക്ക് വഴി തിരിച്ചുവിടുമെന്നും അധികൃതർ വ്യക്തമാക്കി
Dubai speed limit rules ദുബായിൽ സ്പീഡ് ലിമിറ്റ് കടന്നാൽ വൻ പിഴ; 3000 ദിർഹം വരെ ശിക്ഷയും ബ്ലാക്ക് പോയിന്റുകളും—റഡാർ പരിധി അറിയാതെ പോകരുത്!
UAE June 10, 2026
Dubai speed limit rules ദുബായ്: ദുബായിൽ വാഹനമോടിക്കുന്നവർ സ്പീഡ് ലിമിറ്റിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. റോഡിൽ കാണുന്ന സ്പീഡ് ലിമിറ്റും റഡാർ ക്യാമറകൾ പിഴ ചുമത്താൻ ഉപയോഗിക്കുന്ന വേഗപരിധിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ദുബായ് പൊലീസിന്റെ വിവരമനുസരിച്ച്, ഓരോ റോഡിനും നിശ്ചയിച്ചിരിക്കുന്ന ഔദ്യോഗിക വേഗപരിധിക്കു മുകളിൽ നിശ്ചിത തോതിൽ ‘ഗ്രേസ് സ്പീഡ്’ അനുവദിക്കാറുണ്ട്. സാധാരണയായി റോഡിനെ ആശ്രയിച്ച് മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ അധിക വേഗതയിലാണ് റഡാർ ക്യാമറകൾ ലംഘനം രേഖപ്പെടുത്തിത്തുടങ്ങുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഉദാഹരണത്തിന്, മണിക്കൂറിൽ 100 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ പലതിലും റഡാർ നിയന്ത്രണ പരിധി 121 കിലോമീറ്ററാണ്. അതേസമയം, 80 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ റഡാർ സാധാരണയായി 101 കിലോമീറ്റർ വേഗത മുതൽ ലംഘനം രേഖപ്പെടുത്തും.ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, അൽ ഖൈൽ റോഡ്, ദുബായ്-അൽ ഐൻ റോഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഹൈവേകളിൽ വ്യത്യസ്ത വേഗപരിധികളാണ് നിലവിലുള്ളത്. അതിനാൽ റോഡിലെ സൈൻബോർഡുകൾ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു.
അമിതവേഗത്തിന് കർശന പിഴയും ശിക്ഷയും നിലവിലുണ്ട്. നിശ്ചിത വേഗപരിധിയെ മണിക്കൂറിൽ 80 കിലോമീറ്ററിലധികം മറികടന്നാൽ 3,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്, 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ എന്നിവ നേരിടേണ്ടിവരും.60 കിലോമീറ്ററിലധികം അധികവേഗത്തിൽ വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും ലഭിക്കും. അതേസമയം, 20 കിലോമീറ്റർ വരെ അധിക വേഗതയ്ക്ക് 300 ദിർഹം പിഴയും ചുമത്തും.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി എല്ലാ വാഹനയാത്രികരും നിശ്ചിത വേഗപരിധി പാലിക്കണമെന്ന് ദുബായ് പൊലീസ് വീണ്ടും ഓർമ്മിപ്പിച്ചു.
എമിറേറ്റ്‌സ് റോഡപകടം: മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും 10 മില്യൺ രൂപയുടെ (1 മില്യൺ ദിർഹം) ധനസഹായയം, മരിച്ച ഏഴുപേരിൽ ആറു പേരും ഇന്ത്യക്കാർ
UAE Greeshma Staff Editor — June 10, 2026 · 0 Comment

Indian expats died Emirates Road accident Dubai : ദുബായ്: യുഎഇയിലെ എമിറേറ്റ്‌സ് റോഡിലുണ്ടായ ദൂരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഏഴ് പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമായി വൻ ധനസഹായം പ്രഖ്യാപിച്ച് പ്രമുഖ പ്രവാസി വ്യവസായിയും ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. 1 മില്യൺ ദിർഹത്തിന്റെ (ഏകദേശം 2.27 കോടി ഇന്ത്യൻ രൂപ) പ്രത്യേക മാനുഷിക സഹായ പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സാങ്കേതിക തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനിബസ് ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സഹായ പാക്കേജ് ഇങ്ങനെ:
- ആശ്രിതർക്കുള്ള ധനസഹായം: അപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളുടെ കുടുംബങ്ങൾക്കായി ഒരു ലക്ഷം ദിർഹം വീതം (ആകെ 7,00,000 ദിർഹം) കൈമാറും.
- ചികിത്സാ സഹായം: പരിക്കേറ്റ ഒമ്പത് പേരുടെ അടിയന്തര ആരോഗ്യ-ചികിത്സാ ആവശ്യങ്ങൾക്കായി 1,80,000 ദിർഹം അനുവദിച്ചു.
- യാത്രാ-താമസ ചെലവുകൾ: ദുരന്തവിവരം അറിഞ്ഞ് യുഎഇയിൽ എത്തുന്ന ബന്ധുക്കളുടെ യാത്രാ, താമസ ചെലവുകൾക്കായി 70,000 ദിർഹവും മാറ്റിവെച്ചു.
- വിദ്യാഭ്യാസ സഹായം: വരുമാനക്കാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടർ പഠനത്തിനായി 50,000 ദിർഹം നൽകും. ചെറിയ കുട്ടികളുള്ള കുടുംബങ്ങൾക്ക് പാക്കേജിൽ പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്.
മരിച്ചവരിൽ 6 ഇന്ത്യക്കാർ അപകടത്തിൽ മരിച്ച ഏഴ് പേരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ പൗരനുമാണ്. ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരിൽ മൂന്ന് പേർ ഉത്തർപ്രദേശ് സ്വദേശികളും മൂന്ന് പേർ തെലങ്കാന സ്വദേശികളുമാണ്. ഇവർക്ക് പുറമെ നേപ്പാൾ സ്വദേശികളായ തൊഴിലാളികളും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരിൽ ചിലർ ആശുപത്രി വിട്ടതായും മറ്റുള്ളവർ യുഎഇയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ച് ദുബായ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയതയോ ജാതിയോ നോക്കാതെ ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും ഈ സഹായം ലഭ്യമാക്കുമെന്ന് ഡോ. ഷംഷീർ വയലിൽ അറിയിച്ചു. ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായം കൃത്യമായി എത്തിക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് പകരമാകാൻ ഒരു സാമ്പത്തിക സഹായത്തിനും കഴിയില്ലെങ്കിലും, അനാഥമായിപ്പോയ കുടുംബങ്ങൾക്ക് ഇതൊരു തണലാകുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു.