കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടിയോ?;ടിക്കറ്റ് ഓഫർ കണ്ട് ചാടരുത്; ഒരു ക്ലിക്കിൽ പണം പറക്കും, പ്രവാസികൾക്ക് ദുബായ് പോലീസിന്റെ അടിയന്തര മുന്നറിയിപ്പ്

ദുബായ് പോലീസ് ആരംഭിച്ച കാമ്പെയ്നിന്റെ ഭാഗമായി നമ്മൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട തട്ടിപ്പുകളുടെ രീതികളും അതിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നും അറിയേണ്ടത് അത്യാവശ്യമാണ്. ഇത്തരം തട്ടിപ്പുകൾ യുഎഇയിൽ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ വീണ്ടും തട്ടിപ്പുകൾ വ്യാപകമാകുന്നതോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കൂടാതെ സാധാരണയായി എങ്ങനെയാണ് ഇത്തരം തട്ടിപ്പുകാർ പ്രവർത്തിക്കുന്നത് എന്ന് നമ്മൾ ആദ്യം തിരിച്ചറിയണം. ദുബായ് പോലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ട്രാവൽ ഏജൻസികളുടെയോ വലിയ ടൂറിസം കമ്പനികളുടെയോ ഒറിജിനൽ ലോഗോയും ചിത്രങ്ങളും ഒക്കെ വ്യാജമായി ഉപയോഗിച്ചാണ് ഇവർ സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ സാധാരണയായി നൽകുന്നത്.

നിലവിലെ മാർക്കറ്റിലുള്ള നിരക്കിനേക്കാൾ പകുതി വിലയ്ക്ക് വിമാന ടിക്കറ്റുകൾ, ഹോട്ടൽ താമസം, വിദേശ ടൂറിസം പാക്കേജുകൾ എന്നിവ ഇവർ വാഗ്ദാനം ചെയ്യും. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ മാത്രമല്ല വാട്സാപ്പ് പോലുള്ള മെസ്സേജിംഗ് ആപ്പുകൾ വഴിയും ചിലപ്പോൾ നിങ്ങളെ നേരിട്ട് വിളിച്ച് ഫോണിലൂടെയും ഒക്കെ ഈ ഓഫറുകൾ പറയും.

ഇനി കുറച്ച് സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ എന്നോ അല്ലെങ്കിൽ ഈ ഓഫർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അവസാനിക്കും എന്നോ പറഞ്ഞ് ചിന്തിക്കാൻ പോലും സമയം തരാതെ പെട്ടെന്ന് പണമടയ്ക്കാൻ ഇവർ നിങ്ങളെ നിർബന്ധിക്കും. ഇങ്ങനെ തിടുക്കപ്പെട്ട് പണം നൽകുന്നതോടെയാണ് പല പ്രവാസികളും തട്ടിപ്പിന് ഇരയാകുന്നത്.

അതിനാൽ ഇത്തരം തട്ടിപ്പിന് ഇരയാകാതിരിക്കാൻ ദുബായ് പോലീസ് നൽകുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കണം. ഒന്നാമതായി മറ്റൊരിടത്തും കിട്ടാത്ത വിധം വിശ്വസിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ വിലയിലാണ് ഓഫർ എങ്കിൽ ആദ്യം തന്നെ സംശയിക്കണം. രണ്ടാമതായി സമയം തരാതെ പെട്ടെന്ന് പണം തരാൻ അവർ സമ്മർദ്ദം ചെലുത്തുന്നതാണ്.

മൂന്നാമത്തേത് വളരെ പ്രധാനമാണ് ഒരു കമ്പനിയുടെ അക്കൗണ്ടിലേക്ക് അല്ലാതെ ഏതെങ്കിലും വ്യക്തികളുടെ സ്വന്തം പേര് ഉള്ള പേഴ്സണൽ അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ അവർ ആവശ്യപ്പെടും. നാലാമതായി അവർ അയച്ചുതരുന്ന പേയ്‌മെന്റ് ലിങ്കുകൾ നമ്മൾ കണ്ടതിൽ നിന്നൊക്കെ മാറ്റമുള്ളതായിരിക്കും കൂടാതെ സുരക്ഷിതമല്ലാത്തത് ആണെന്ന് പെട്ടന്ന് തന്നെ മനസ്സിൽ ആകും.

അഞ്ചാമത് അവരുടെ വെബ്‌സൈറ്റുകൾ ശ്രദ്ധിച്ചാൽ അതിൽ അക്ഷരത്തെറ്റുകളോ അല്ലെങ്കിൽ വിചിത്രമായ ഡൊമെയ്ൻ പേരുകളോ കാണാം. ആറാമതായി അവരുടെ സോഷ്യൽ മീഡിയ പേജുകൾക്ക് വലിയ അപ്ഡേഷന് നോ നല്ല റിവ്യൂകളോ ഒന്നും ഉണ്ടാകില്ല. ഈ പറയുന്ന കാര്യങ്ങൾ കണ്ടാൽ അത്തരം ഡീലുകളിൽ നിന്ന് ഉടൻ തന്നെ പിന്മാറണം.

എണ്ണവിപണിയിൽ യുഎഇയുടെ വമ്പൻ ട്വിസ്റ്റ്; ഒറ്റ വർഷം കൊണ്ട് പുതിയ ചിത്രം, ഇന്ത്യ പ്രതീക്ഷയിൽ

UAE May 23, 2026

uaecrudeoilpipeline 1779348229 1

ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തില്‍ വന്‍ പ്രഖ്യാപനവമായി യുഎഇ. രണ്ടാം പൈപ്പ് ലൈന്‍ നിര്‍മാണം പകുതി പിന്നിട്ടു എന്ന് അഡ്‌നോക് സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബിര്‍. അടുത്ത വര്‍ഷം പൈപ്പ് ലൈന്‍ പ്രവര്‍ത്തന സജ്ജമാകും. ഇതോടെ യുഎഇയുടെ എണ്ണ കയറ്റുമതിയുടെ അളവ് കുത്തനെ വര്‍ധിക്കും. യുഎഇയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇത് നേട്ടമാകുമെന്നാണ് കരുതുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അറ്റ്‌ലാന്റിക് കൗണ്‍സിലില്‍ സംസാരിക്കുന്ന വേളയിലാണ് അഡ്‌നോക് സിഇഒ യുഎഇയുടെ പുതിയ പദ്ധതി എവിടെ എത്തി നില്‍ക്കുന്നു എന്ന് വിശദീകരിച്ചത്. ഫുജൈറ തുറമുഖം വഴിയുള്ള എണ്ണ-വാതകം കയറ്റുമതി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ പൈപ്പ് ലൈന്‍. ഇത് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് യുഎഇയെ ബാധിക്കില്ല.

അമേരിക്കയും ഇസ്രായേലും ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഇറാന്‍ ഹോര്‍മുസ് പാത അടച്ചത്. ലോകത്തെ 20 ശതമനം കടല്‍ ചരക്കുകള്‍ കടന്നുപോയിരുന്നത് ഹോര്‍മുസിലൂടെ ആയിരുന്നു. മാര്‍ച്ച് ഒന്നിന് ഇറാന്‍ ഈ പാത അടച്ചതോടെ ജിസിസി രാജ്യങ്ങളുടെ മൊത്തം കയറ്റുമതി സ്തംഭിച്ചു. ഈ വേളയിലാണ് യുഎഇ ബദല്‍മാര്‍ഗം കാണുന്നത് വേഗത്തിലാക്കിയത്.

നിലവില്‍ യുഎഇയില്‍ ഒരു എണ്ണ പൈപ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബ്ഷാനില്‍ നിന്ന് ഫുജൈറ തുറമുഖത്തേക്കാണ് ഈ പൈപ്പ് ലൈന്‍. എന്നാല്‍ 18 ലക്ഷം ബാരല്‍ വരെ കയറ്റുമതിയേ ഇതുവഴി സാധിക്കുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് പുതിയ പൈപ്പ് ലൈന്‍ കൂടി ഒരുക്കുന്നത്. ഇവ യാഥാര്‍ഥ്യമായാല്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയാകും കയറ്റുമതി.

എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് നേട്ടമാകുന്നത്

ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്നാണ് ഫുജൈറ തുറമുഖം. ഇവിടെ നിന്ന് പുറപ്പെടുന്ന കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാതെ തന്നെ അറബിക്കടലിലേക്കും ദക്ഷിണ ഏഷ്യയിലെ എല്ലാ രാജ്യങ്ങളിലേക്കും സഞ്ചരിക്കാന്‍ സാധിക്കും. അതുകൊണ്ടാണ് ഫുജൈറയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് തുറമുഖത്ത് എണ്ണ എത്തിക്കുന്നത്. നിലവില്‍ ഹോര്‍മുസ് പാത ഇറാന്‍ തുറന്നാലും ആറ് മാസം കഴിയും എണ്ണ കയറ്റുമതി പഴയ പോലെ എത്താന്‍ എന്ന് സുല്‍ത്താന്‍ ജാബിര്‍ പറഞ്ഞു.

ഇന്ത്യയുമായി കൂടുതല്‍ അടുക്കുകയാണ് യുഎഇ. പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യന്‍ യാത്രയ്ക്കിടെ യുഎഇയില്‍ ഇറങ്ങിയതും സുപ്രധാന ചര്‍ച്ചകള്‍ നടത്തിയതും ഇതിന്റെ സൂചനയാണ്. മാത്രമല്ല, യുഎഇ പ്രസിഡന്റ് അടുത്തിടെ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഒപെക് എണ്ണ കൂട്ടായ്മയില്‍ നിന്ന് യുഎഇ രാജിവച്ചതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇനി ക്വാട്ടയുടെ പരിധിയില്ലാതെ യുഎഇക്ക് എണ്ണ കയറ്റുമതി ചെയ്യാം.

സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള അസ്വാരസ്യം ശക്തമായതും ഒരുതരത്തില്‍ ഇന്ത്യയ്ക്ക് നേട്ടമായിട്ടുണ്ട്. സൗദി പാകിസ്താനുമായി കൂടുതല്‍ അടുത്തപ്പോള്‍ യുഎഇ ഇന്ത്യയുമായിട്ടാണ് അടുത്തത്. സൗദിയും പാകിസ്താനും പ്രതിരോധ കരാറില്‍ ഒപ്പുവച്ച പിന്നാലെ ഇന്ത്യയും യുഎഇയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ നിലവിലുണ്ട് എന്നതും നേട്ടമാണ്.

അറിഞ്ഞോ ദുബായിൽ സൗജന്യമായി ഐസ്ക്രീം ലഭിക്കും’ എവിടെ?? എപ്പോൾ??എങ്ങനെ??

UAE May 23, 2026

385869

ദുബൈ: ഒമ്പത്​ ദിവസത്തോളം നീണ്ടു നിൽക്കുന്ന ബലി പെരുന്നാൾ അവധി ദിനത്തോടനുബന്ധിച്ച്​ എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും വേണ്ടി വിവിധ ആഘോഷങ്ങൾ പ്രഖ്യാപിച്ച്​ ദുബൈ മുനിസിപ്പാലിറ്റി. എമിറേറ്റിലെ ചില ബീച്ചുകളിൽ കുടുംബങ്ങൾക്ക്​ മാത്രമായി​ പ്രത്യേക മേഖല, പൊതു പാർക്കുകളിൽ സൗജന്യ ഐസ്കക്രീം വിതരണം, തത്സമയ വിനോദ പരിപാടികൾ എന്നിവയാണ്​ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്​.

ജുമൈറ 1, ജുമൈറ 2, ഇവയുടെ നൈറ്റ്​ ബീച്ച്​, ജുമൈറ 3, ഉമ്മു സുഖൈം 1, അതി​ന്‍റെ നൈറ്റ്​ ബീച്ച്​, ഉമ്മുസുഖൈം 2, ഖോർ അൽ മംസാർ ബീച്ച്​ എന്നിവിടങ്ങളിലാണ്​ കുടുംബങ്ങൾക്ക്​ മാത്രം പ്രവേശിക്കാവുന്ന മേഖല ക്രമീകരിച്ചിരിക്കുന്നത്​. പെരുന്നാളിന്‍റെ ആദ്യ രണ്ട്​ ദിവസങ്ങളിലായിരിക്കും ‘ഈദ്​ ഗിഫ്​റ്റ്​’ സംരംഭത്തിലൂടെ സൗജന്യമായുള്ള ഐസ്​ക്രീം വിതരണം. നാല്​ മുതൽ ഏഴുവരെ അൽ ബർഷ പോണ്ട്​ പാർക്ക്​, കമ്യൂണിറ്റി പാർക്ക്​, മുഷ്​രിഫ്​ പാർട്ട്​, സഅബീൽ പാർക്ക്​, അൽ സഫ പാർക്ക്​ എന്നിവിടങ്ങളിലാണ്​ ഐസ്ക്രീം വിതരണം. ആദ്യ രണ്ട്​ അവധി ദിനങ്ങളിൽ വൈകിട്ട്​ നാലു മുതൽ ഏഴുവരെ ദുബൈ ഫ്രെയിമിൽ തത്സമയ സംഗീത പ്രകടനം നടക്കും. സംഗതവും കുടുംബപരമായ വിനോദങ്ങളം ഒത്തിണങ്ങിയ പരിപാടികളായിരിക്കും സംഘടിപ്പിക്കുക.

രണ്ടാത്തെ അവധി ദിനത്തിൽ വൈകിട്ട്​ നാലു മുതൽ ഏഴു വരെ ഹത്ത മാർക്കറ്റിൽ അൽ ഹർബിയ ബാൻഡിന്‍റെ പ്രകടനമുണ്ടാവും. മൂന്നു ദിവസം രാവിലെ ഒമ്പത്​ മുതൽ രാത്രി എട്ടുമണിവരെ ചിൽഡ്രൻസ്​ സിറ്റിയിൽ വിവിധ വിനോദ പരിപാടികളും അരങ്ങേറും. അവധി ദിനങ്ങളിൽ ഖുർആനിക്​ പാർക്ക്​, സഅബീൽ പാർക്ക്​, അൽ മംസാർ പാർക്ക്​, അൽ സഫ പാർക്ക്​, ക്രീക്ക്​ പാർക്ക്​, മുഷ്​രിഫ്​ നാഷനൽ പാർക്ക്​ എന്നിവ രാവിലെ എട്ടു മുതൽ അർധരാത്രി വരെയും ദുബൈ ഫ്രെയിൽ രാവിലെ എട്ട്​ മുതൽ രാത്രി ഒമ്പതുവരെയും പ്രവർത്തിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *