
അബുദാബി: യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാ താമസക്കാർക്കും മുന്നറിയിപ്പ് നൽകി യുഎഇ നാഷണൽ മീഡിയ അതോറിറ്റി. രാജ്യത്തെ മാദ്ധ്യമ നിയമങ്ങൾ ലംഘിച്ചാൽ സോഷ്യൽ മീഡിയ അക്കൗണ്ട് നീക്കം ചെയ്യുന്നത് മാത്രമല്ല, തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് മീഡിയ അതോറിറ്റി സെക്രട്ടറിയുടെ മുന്നറിയിപ്പിൽ പറയുന്നത്.
സ്വകാര്യ കുടുംബ വാട്സാപ്പ് ഗ്രൂപ്പുകളിൽ പോലും നിയമത്തിനെതിരായി ഒന്നുംതന്നെ ചെയ്യാൻ പാടില്ല. ഏഴ് ലംഘനങ്ങളെക്കുറിച്ചാണ് വിദഗ്ദ്ധർ വ്യക്തമാക്കിയിരിക്കുന്നത്. അതിൽ ഒന്നാമത്തേത് ഇസ്ലാമിക വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന വീഡിയോകൾ പ്രചരിപ്പിക്കലാണ്. ഇങ്ങനെ ചെയ്യുന്നത് ഇസ്ലാമിക സിദ്ധാന്തങ്ങളെ അനാദരിക്കലാണ്. അതിനാൽ ഇത്തരം വീഡിയോകളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ പാടില്ല.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അനുമതിയില്ലാതെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതും അത് ഓൺലൈനിൽ പ്രചരിപ്പിക്കുന്നതുമാണ് രണ്ടാമത്തെ കുറ്റം. എമിറാത്തി ദേശീയ വസ്ത്രമായ കന്ദൂരയുടെ ദുരുപയോഗമാണ് മൂന്നാമത്തെ കുറ്റം. സാംസ്കാരിക പ്രാധാന്യത്തെ അപമാനിക്കുന്നതോ വളച്ചൊടിക്കുന്നതോ ആയ രീതിയിൽ ഈ വസ്ത്രം ധരിക്കുന്നതും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നാലാമത്തേത്, രാജ്യത്തെ കറൻസിയെ അതിന്റെ മൂല്യത്തെ അനാദരിക്കുന്ന രീതിയിൽ ഉപയോഗിക്കുന്നതാണ്. അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരും.
ഒരു വ്യക്തിയുടെ വീഡിയോ അല്ലെങ്കിൽ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതാണ് അഞ്ചാമത്തെ കുറ്റം. ഇതിനെ സ്വകാര്യത ലംഘനമായാണ് കണക്കാക്കുന്നത്. സെലിബ്രിറ്റികളുടെ വീഡിയോകൾ അവരുടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുന്നതും ഈ നിയമത്തിന് കീഴിൽ വരും. തെറ്റായ വാർത്ത ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നതാണ് ആറാമത്തെ കുറ്റം. ഇങ്ങനെ ചെയ്യുന്നവരെ ഉടനടി ജയിലിലടക്കും.
ഏഴാമത്തേത്, ഇറാനുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കിടുന്നതാണ്. ഉദാഹരണത്തിന്, അടുത്തിടെ യുഎഇയിൽ പ്രവർത്തിക്കുന്ന ഇറാനുമായി ബന്ധപ്പെട്ട ചിലർ അറസ്റ്റിലായെന്ന് വാർത്ത വന്നിരുന്നു. ഇവരുടെ പേരുകൾ പലരും സോഷ്യൽ മീഡിയയിൽ തെരഞ്ഞു. ശേഷം അറസ്റ്റിലായവരെന്ന് തെറ്റിദ്ധരിച്ച് വാർത്തയ്ക്കൊപ്പം ഉൾപ്പെടുത്തിയത് എമിറാത്തികളുടെ ചിത്രമാണ്. ഇത് ഗുരുതരമായ കുറ്റമാണ്. അതിനാൽ സ്ഥിരീകരിക്കാത്ത വിവരങ്ങളൊന്നും പ്രചരിപ്പിക്കാൻ പാടില്ല.
പ്രവാസികൾ കാത്തിരുന്ന അപ്ഡേറ്റ്;സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? യുഎഇയിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
UAE May 22, 2026

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 546.75 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 506.50 ദിർഹമായി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 485.50 ദിർഹം, 416.25 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.
| type | morning | afternoon | evening | yesterday |
| Ounce | 17,006 | 17,006 | 17,029 | |
| 24K | 546.75 | 546.75 | 547.50 | |
| 22K | 506.50 | 506.50 | 507.00 | |
| 21K | 485.50 | 485.50 | 486.00 | |
| 18K | 416.25 | 416.25 | 416.75 |
Dubai RTA free public parking Eid പെരുന്നാൾ സമ്മാനമായി ദുബായ്; മെട്രോ സർവീസുകൾ പുലർച്ചെ 1 വരെ നീട്ടി, 5 ദിവസം പൊതുപാർക്കിങ് പൂർണ്ണമായും സൗജന്യമാക്കി ആർടിഎ
UAE May 22, 2026

Dubai RTA free public parking Eid ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെയും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളുടെയും പുതുക്കിയ പ്രവർത്തന സമയക്രമം റോഡ് ഗതാഗത അതോറിറ്റി പ്രഖ്യാപിച്ചു. യാത്രക്കാർക്ക് വലിയ ആശ്വാസമേകി ദുബായിലെ മൾട്ടി സ്റ്റോറി പാർക്കിങ്ങുകൾ ഒഴികെയുള്ള എല്ലാ പൊതുപാർക്കിങ് കേന്ദ്രങ്ങളും ജൂൺ 25 മുതൽ 29 വരെ പൂർണ്ണമായും സൗജന്യമായിരിക്കും. ശനിയാഴ്ച മുതൽ മാത്രമായിരിക്കും വീണ്ടും നിരക്ക് ഈടാക്കുക. പെരുന്നാൾ തിരക്ക് നിയന്ത്രിക്കുന്നതിനായി ദുബായ് മെട്രോ (റെഡ്, ഗ്രീൻ ലൈനുകൾ), ട്രാം സർവീസുകളുടെ സമയം നീട്ടിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ മെട്രോ രാവിലെ 5:00 മണി മുതൽ പിറ്റേന്ന് പുലർച്ചെ 1:00 മണി വരെയും, ഞായറാഴ്ചകളിൽ രാവിലെ 8:00 മുതൽ പുലർച്ചെ 1:00 വരെയും സർവീസ് നടത്തും. ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6:00 മണി മുതലും, ഞായറാഴ്ചകളിൽ രാവിലെ 9:00 മണി മുതലും ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 1:00 മണി വരെ സർവീസ് തുടരുന്നതായിരിക്കും.
അവധിക്കാലത്തെ ദുബായ് ബസ് സർവീസുകളുടെ കൃത്യമായ വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾ ആർടിഎയുടെ സ്മാർട്ട് ആപ്ലിക്കേഷൻ പരിശോധിക്കേണ്ടതാണ്. എന്നാൽ ജൂൺ 23 മുതൽ 31 വരെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ100 നമ്പർ അബുദാബി ബസ് സർവീസ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു. ഈ ദിവസങ്ങളിൽ അബുദാബിയിലേക്ക് പോകുന്ന യാത്രക്കാർ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള ഇ101 നമ്പർ ബസ് സർവീസ് പ്രയോജനപ്പെടുത്തണം. അവധി പ്രമാണിച്ച് ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾക്കും വാഹന പരിശോധനാ കേന്ദ്രങ്ങൾക്കും (ജൂൺ 26 മുതൽ 29 വരെ) അവധിയായിരിക്കും. എന്നാൽ ഉമ്മു റമൂലിലെ കേന്ദ്രവും ദെയ്റ, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ് എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകളും ആർടിഎ പ്രധാന കാര്യാലയത്തിലെ കിയോസ്കും പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും. വാഹന പരിശോധനാ കേന്ദ്രങ്ങൾ ജൂൺ 30 മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങുമെന്നും ആർടിഎ അറിയിച്ചു.