“ബന്ധുവല്ലേ” എന്ന് കരുതരുത്;വാടകവീട്ടിൽ ബന്ധുക്കളെ താമസിപ്പിക്കുമ്പോൾ ജാഗ്രതൈ; യുഎഇയിൽ വാടക നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പണി ഉറപ്പ്

PW 190327 cover rent to own MAIN STORY Dubai Motor City archives Read Only resources1 16a30b3db1b

യുഎഇ: യുഎഇയിൽ അപ്പാർട്ട്മെന്റുകളിലും ഫ്ലാറ്റുകളിലും താമസിക്കുന്ന പ്രവാസികൾ യുഎഇയിലെ വാടക നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിക്കണം. നാട്ടിൽ നിന്നും ബന്ധുക്കൾ വിസിറ്റിംഗ് വിസയിലോ പുതിയ ജോലി അന്വേഷിച്ചോ ഒക്കെ വരുമ്പോൾ അവർക്ക് ജോലി ശരിയാകുന്നത് വരെ അല്ലെങ്കിൽ താൽക്കാലികമായി കൂടെ താമസിപ്പിക്കുക എന്നത് പൊതുവെ ചെയ്യാറുള്ള കാര്യമാണ്.എന്നാൽ ദുബായിലെ കടുത്ത വാടക നിയമങ്ങൾ അനുസരിച്ച് ഇങ്ങനെ വാടകവീട്ടിൽ ബന്ധുക്കളെ താമസിപ്പിക്കാൻ അവകാശമുണ്ടോ? യുഎഇ നിയമം അനുസരിച്ച് ദുബായിൽ ഒരു പ്രവാസി ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുക്കുമ്പോൾ ആ ഒപ്പിടുന്ന വാടക കരാറിൽ ആ വീട്ടിൽ എത്ര ആളുകൾ താമസിക്കും അത് ഏത് ആവശ്യത്തിനാണ് എന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടാകും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

2007 ലെ ദുബായ് നിയമം നമ്പർ 26 ലെ ആർട്ടിക്കിൾ 19 അനുസരിച്ച് ഒരു വീട്ടുടമസ്ഥനുമായി കരാറിൽ സമ്മതിച്ച കാര്യങ്ങൾക്ക് വിപരീതമായ രീതിയിൽ കാര്യങ്ങൾ നീക്കാൻ വാടകക്കാരന് നിയമപരമായി അനുവാദമില്ല. ഒരു ഫാമിലിക്ക് താമസിക്കാൻ വേണ്ടി എടുത്ത വീട്ടിൽ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവരെ സ്ഥിരമായി താമസിപ്പിക്കുകയോ, അപ്പാർട്ട്മെന്റിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതും നിയമവിരുദ്ധമാണ്.

ഉടമ എങ്ങനെ ആ അപാർട്മെന്റ് കൊണ്ട് പോകുന്നോ അതെ പോലെ തന്നെ വാടകവീട് പരിപാലിക്കാൻ വാടകക്കാരനും ബാധ്യസ്ഥനാണ്. ദുബായ് വാടക നിയമത്തിൽ ഏറ്റവും കർശനമായി പറയുന്ന ഒന്നാണ് സബ്‌ലീസിംഗ്. അതായത് നമ്മൾ വാടകയ്ക്ക് എടുത്ത വീടോ അല്ലെങ്കിൽ അതിലെ ഒരു മുറിയോ മറ്റൊരു മൂന്നാമതൊരാൾക്ക് വീണ്ടും വാടകയ്ക്ക് കൊടുക്കാൻ പാടുള്ളതല്ല.

നേരത്തെ ഈ രീതിയിൽ യുഎഇയിൽ നിന്ന് നിരവധി കേസുകൾ കണ്ടെത്തിയിരുന്നു തുടർന്ന് ഇത് സംബന്ധിച്ച് കർശന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. കൂടാതെ ദുബായ് വാടക നിയമത്തിലെ ആർട്ടിക്കിൾ 24 അനുസരിച്ച്, വീട്ടുടമസ്ഥൻ രേഖാമൂലം അനുവാദം നൽകാത്ത പക്ഷം ഒരു വാടകക്കാരനും തന്റെ അപ്പാർട്ട്മെന്റോ അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ മറ്റൊരാൾക്ക് കൈമാറാനോ സബ്ലീസിന് നൽകാനോ കഴിയില്ല.

അതുകൊണ്ട് കസിൻസോ സുഹൃത്തുക്കളോ വരുമ്പോൾ അവരിൽ നിന്ന് പണം വാങ്ങി മുറി പങ്കിടുന്നത് കടുത്ത നിയമലംഘനമാണ്. എന്നാൽ നിങ്ങളുടെ കസിൻ സഹോദരിയോ ബന്ധുവോ ജോലി കിട്ടുന്നത് വരെ താൽക്കാലികമായി ഏതാനും ആഴ്ചകൾ മാത്രമാണ് നിങ്ങളുടെ കൂടെ താമസിക്കുന്നതെങ്കിൽ അതിന് സാധാരണയായി ഉടമസ്ഥന്റെ ഔദ്യോഗിക അനുവാദം ആവശ്യമില്ല.

എന്നാൽ നിങ്ങളുടെ ബന്ധുക്കൾ ആഴ്ചകൾ എന്നതിന് അപ്പുറം മാസങ്ങളോളമോ അല്ലെങ്കിൽ ഒരുപാട് കാലത്തേക്കോ നിങ്ങളുടെ കൂടെത്തന്നെ താമസിക്കാൻ പോവുകയാണെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. നിങ്ങളുടെ വാടക കരാറിലെ അധിക നിബന്ധനകളും വ്യവസ്ഥകളും ആദ്യമേ ശ്രദ്ധിക്കണം.

ചില കരാറിൽ കുടുംബാംഗങ്ങളുടെ താമസവുമായി ബന്ധപ്പെട്ട് പ്രത്യേക നിബന്ധനകൾ വെക്കാറുണ്ട്. കൂടാതെ ദുബായ് മുനിസിപ്പാലിറ്റിയുടെയും ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെയും നിയമപ്രകാരം ഒരു അപ്പാർട്ട്മെന്റിൽ അതിന്റെ വലിപ്പത്തിന് അനുസരിച്ച് താമസിക്കാവുന്ന ആളുകളുടെ എണ്ണത്തിന് കൃത്യമായ പരിധിയുണ്ട്. അനുവദിച്ച പരിധിയിൽ കൂടുതൽ ആളുകൾ ഒരേ ഫ്ലാറ്റിൽ താമസിച്ചാൽ വലിയ തുക പിഴ ഈടാക്കാൻ അതോറിറ്റിക്ക് അധികാരവുമുണ്ട്.

കൂടാതെ ഭാവിയിൽ വലിയൊരു തുക പിഴ വരാതിരിക്കാനും അല്ലെങ്കിൽ പെട്ടെന്ന് വീടൊഴിയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനും പ്രവാസികൾ എപ്പോഴും സുരക്ഷിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇനി നിങ്ങളുടെ ബന്ധുക്കൾ ദീർഘകാലത്തേക്ക് നിങ്ങളുടെ കൂടെ താമസിക്കാൻ വരുന്നുണ്ടെങ്കിൽ ആ വിവരം ഒരു ഇമെയിൽ വഴിയോ കത്ത് വഴിയോ നിങ്ങളുടെ ഉടമയോട് പറയുക.

ജോലി ലഭിക്കുന്നത് വരെ താൽക്കാലികമായിട്ടാണ് അവർ നിൽക്കുന്നതെന്നും ഇതിൽ യാതൊരുവിധ സാമ്പത്തിക ഇടപാടുകളോ സബ്‌ലീസിംഗോ ഇല്ലെന്നും അവരെ ബോധ്യപ്പെടുത്തിയാൽ വലിയ കമ്പനികളോ വീട്ടുടമസ്ഥരോ ഇതിന് തടസ്സം നിൽക്കാറില്ല. അവരുടെ മറുപടി ഇമെയിൽ റെക്കോർഡായി സൂക്ഷിക്കുന്നത് പിന്നീട് ഇൻസ്പെക്ഷൻ പോലുള്ള കാര്യങ്ങൾ ഉണ്ടായാൽ നിങ്ങൾക്ക് നിയമപരമായ സുരക്ഷ നൽകും.

.എ.ഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയ്ക്ക് 4 ദിവസവും പൊതുമേഖലയ്ക്ക് 5 ദിവസവും ശമ്പളത്തോടുകൂടിയ അവധി

UAE Greeshma Staff Editor — May 18, 2026 · 0 Comment

uae holley

UAE Eid Al Adha public private sector അബുദാബി: യു.എ.ഇയിൽ ഈ വർഷത്തെ അറഫാ ദിനവും ബലിപെരുന്നാളും പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലാ (ഗവൺമെന്റ്) ജീവനക്കാർക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവും (MoHRE) ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസുമാണ് (FAHR) ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്. ദിവസങ്ങൾക്ക് മുൻപ് ചന്ദ്രക്കല ദൃശ്യമായതിനെ തുടർന്നാണ് പെരുന്നാൾ തീയതികളും അവധികളും അധികൃതർ സ്ഥിരീകരിച്ചത്.

സ്വകാര്യ മേഖലയിലെ അവധി ക്രമീകരണം:

യു.എ.ഇയിലെ എല്ലാ സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നാല് ദിവസത്തെ പെരുന്നാൾ അവധിയാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

  • അവധി ആരംഭിക്കുന്നത്: മെയ് 26 ചൊവ്വാഴ്ച (അറഫാ ദിനം)
  • അവധി അവസാനിക്കുന്നത്: മെയ് 29 വെള്ളിയാഴ്ച
  • ജോലി പുനരാരംഭിക്കുന്നത്: മേയ് 30, 31 ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് (Weekend) ശേഷം ജൂൺ 1 തിങ്കളാഴ്ച മുതൽ സാധാരണ രീതിയിൽ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങും.

പൊതുമേഖലയിലെ അവധി ക്രമീകരണം:

ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലെയും മന്ത്രാലയങ്ങളിലെയും ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട പെരുന്നാൾ അവധിയാണ് അനുവദിച്ചിട്ടുള്ളത്.

  • അവധി ആരംഭിക്കുന്നത്: മെയ് 25 തിങ്കളാഴ്ച
  • അവധി അവസാനിക്കുന്നത്: മെയ് 29 വെള്ളിയാഴ്ച
  • സർക്കാർ മേഖലയിലും വാരാന്ത്യ അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ച മുതൽ കൃത്യമായി ഓഫീസുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു.

ഈ പ്രഖ്യാപനത്തോടെ വാരാന്ത്യ അവധികൾ കൂടി ചേർത്ത് യു.എ.ഇയിലെ ഭൂരിഭാഗം പ്രവാസികൾക്കും സ്വദേശികൾക്കും കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ദീർഘമായ വിശ്രമദിനങ്ങൾ ലഭിക്കും

യു.എ.ഇ സ്വകാര്യ മേഖലയിൽ വലിയ മാറ്റം; ജൂൺ 1 മുതൽ എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നിർബന്ധമാക്കി, ഗ്രേസ് പീരിയഡ് ഒഴിവാക്കി മന്ത്രാലയം

UAE Greeshma Staff Editor — May 18, 2026 · 0 Comment

salary

UAE private sector salary rules ദുബായ്: യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി ജീവനക്കാർക്ക് വലിയ ആശ്വാസമേകുന്ന സുപ്രധാന നിയമ പരിഷ്കാരവുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). 2026 ജൂൺ 1 മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്തിരിക്കണമെന്ന് മന്ത്രാലയം പുതിയ ഉത്തരവിറക്കി. മുൻപ് ശമ്പളം നൽകാൻ കമ്പനികൾക്ക് അനുവദിച്ചിരുന്ന 15 ദിവസത്തെ ഇളവ് (Grace Period) പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം.

രാജ്യത്തെ വേതന സംരക്ഷണ സംവിധാനവും (WPS) തൊഴിൽ നിയമങ്ങളും കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിന്റെ ഭാഗമായാണ് 2026-ലെ 340-ാം നമ്പർ മന്ത്രിതല പ്രമേയത്തിലൂടെ ഈ ചരിത്രപരമായ നിയമം നടപ്പിലാക്കുന്നത്

പുതിയ ശമ്പള നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:

  • ഒന്നാം തീയതി കഴിഞ്ഞാൽ ‘വൈകിയ ശമ്പളം’: പുതിയ നിയമം അനുസരിച്ച് മുൻ മാസത്തെ ജോലിക്ക് അർഹതപ്പെട്ട ശമ്പളം തൊട്ടടുത്ത മാസത്തെ ഒന്നാം തീയതി തന്നെ കൃത്യമായി ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയിരിക്കണം. ഒന്നാം തീയതിക്ക് ശേഷം നടത്തുന്ന എല്ലാ ശമ്പള വിതരണവും ‘വൈകിയ ശമ്പളമായി’ (Delayed Salary) കണക്കാക്കി ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നിരീക്ഷിക്കും.
  • 85% നിയമം (Compliance Threshold): ഒരു കമ്പനി നിയമം കൃത്യമായി പാലിച്ചതായി കണക്കാക്കണമെങ്കിൽ, അവർ ജീവനക്കാർക്ക് നൽകേണ്ട ആകെ ശമ്പള തുകയുടെ 85 ശതമാനമെങ്കിലും നിശ്ചിത സമയത്ത് കൈമാറിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  • കിഴിവുകൾ ശമ്പളം മുടങ്ങലല്ല: ഒരു ജീവനക്കാരന് ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും കൃത്യമായി ലഭിക്കുകയും, ബാക്കി തുക നിയമപരമായ മറ്റ് കിഴിവുകളിലേക്ക് (തൊഴിൽ നിയമപ്രകാരമുള്ള പിഴകളോ മറ്റ് അനുമതികളോ) പോയതായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ‘ശമ്പളം മുടങ്ങിയവരുടെ’ ലിസ്റ്റിൽ ഉൾപ്പെടുത്തില്ല.

നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടി:

ശമ്പളം നൽകാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന കമ്പനികൾക്കെതിരെ കർശനമായ ശിക്ഷാനടപടികളാണ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്:

  • രണ്ടാം ദിവസം മുതൽ മുന്നറിയിപ്പ്: ശമ്പളം മുടങ്ങുന്നതിന്റെ രണ്ടാം ദിവസം മുതൽ തന്നെ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വഴി കമ്പനികൾക്ക് കമ്പ്യൂട്ടർ വഴി ഓട്ടോമേറ്റഡ് മുന്നറിയിപ്പുകൾ (Warning Notices) ലഭിച്ചു തുടങ്ങും.
  • അഞ്ചാം ദിവസം വർക്ക് പെർമിറ്റ് ബ്ലോക്ക്: അഞ്ചാം ദിവസവും കാലതാമസം തുടർന്നാൽ കമ്പനികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ (New Work Permits) നൽകുന്നത് മന്ത്രാലയം താൽക്കാലികമായി നിർത്തിവെക്കും.
  • തുടർനടപടികൾ: ലംഘനം തുടരുകയാണെങ്കിൽ 11-ാം ദിവസം മുതൽ കനത്ത സാമ്പത്തിക പിഴകളും, കമ്പനിയുടെ ബിസിനസ്സ് വർഗ്ഗീകരണത്തിൽ തരംതാഴ്ത്തലും നേരിടേണ്ടി വരും. 16 ദിവസത്തിന് ശേഷവും ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ജീവനക്കാരുടെ പേരിൽ തൊഴിൽ തർക്ക കേസുകൾ രജിസ്റ്റർ ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *