പ്രവാസികളെ ശ്രദ്ധിക്കുക!!യുഎഇയിൽ വൻ മാറ്റങ്ങൾ; ജൂൺ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

uae.1.3793752

ദുബായ്: യുഎഇയിലെ സിവിൽ നിയമത്തിൽ വൻ പരിഷ്കാരങ്ങൾ വരാൻ പോകുന്നു. ജൂൺ ഒന്ന് മുതൽ നടപ്പിലാക്കുന്ന ഈ മാറ്റങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെയും അതുപോലെ സാമ്പത്തിക ഇടപാടുകളെയും ബാധിക്കും. ഈ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പ്രായപൂർത്തിയാകാനുള്ള പ്രായപരിധിയിലാണ്.യുഎഇയിൽ നിലവിൽ 21 വയസ്സായിരുന്നു പ്രായപൂർത്തിയായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിയമം അനുസരിച്ച് ഇത് 18 വയസ്സായി കുറച്ചു. ഇനി 18 വയസ്സ് തികയുന്ന ഒരാൾക്ക് സ്വന്തം പേരിൽ കരാറുകളിൽ ഒപ്പിടാനും നിയമപരമായും സാമ്പത്തികമായും ഉള്ള കാര്യങ്ങൾ സ്വതന്ത്രമായി തീരുമാനിക്കാനും അവകാശമുണ്ടാകും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നേരത്തെ തന്നെ യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള പ്രായം 17 ആയും, ബിസിനസ് ഇടപാടുകൾ നടത്താനുള്ള പ്രായം 18 ആയും കുറച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതിലും ഈ ഇളവ് ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ നിയമത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യമെന്നത് പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ലഭിക്കുന്ന ഇളവാണ്.

പുതിയ നിയമം അനുസരിച്ച് കോടതിയുടെ പ്രത്യേക അനുമതിയോടെ 15 വയസിൽ കൂടുതലുള്ളവർക്ക് പാരമ്പര്യമായി ലഭിച്ചതോ സ്വന്തമായുള്ളതോ ആയ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ അവകാശമുണ്ട്. എന്നാൽ കർശനമായ ജുഡീഷ്യൽ മേൽനോട്ടത്തിലായിരിക്കും ഇത് നടപ്പിലാക്കുക. കുട്ടികൾക്ക് സാമ്പത്തിക കാര്യങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകുക എന്നതാണ് ലക്‌ഷ്യം.

അതേസമയം കരാറുകളുടെ രജിസ്‌ട്രേഷനിലും മാറ്റം വന്നിട്ടുണ്ട്. അതായത് ഇനി മുതൽ ഏത് കരാറുകൾ ആയാലും രജിസ്‌ട്രേഷൻ നിർബന്ധമാണ്. നിലവിൽ വാടക കരാറുകൾക്ക് ഇജാരിയും, തൊഴിൽ കരാറുകൾക്ക് ലേബർ ഡിപ്പാർട്ട്‌മെന്റ് രജിസ്‌ട്രേഷനും പോലെ മറ്റ് സിവിൽ കരാറുകൾക്കും രജിസ്‌ട്രേഷൻ ആവശ്യമാണ്.

യുഎഇയിൽ താമസിക്കുന്ന ഒരു പ്രവാസി വിൽപത്രം എഴുതാതെ മരിക്കുകയും, നിയമപരമായ അവകാശികൾ ആരും ഇല്ലാതിരിക്കുകയും ചെയ്താൽ ആ സ്വത്തുക്കൾ സർക്കാർ മേൽനോട്ടത്തിൽ ചാരിറ്റബിൾ എൻഡോവ്‌മെന്റുകളിലേക്ക് മാറ്റാനാണ് പുതിയ നിയമം നിർദേശിക്കുന്നത്.
എന്നാൽ ഇത് സംബന്ധിച്ച വ്യക്തമായ അറിയിപ്പുകൾ അധികൃതർ വരും ദിവസങ്ങളിൽ പുറത്ത് വിടും.

ബിസിനസ് രംഗത്തുള്ളവർക്ക് പ്രധാനപ്പെട്ട മറ്റൊരു മാറ്റമുണ്ട് അതായത് കരാറിന് മുൻപുള്ള ചർച്ചകളെക്കുറിച്ചാണ്. കരാറിൽ ഒപ്പിടുന്നതിന് മുൻപ് തന്നെ എല്ലാ വിവരങ്ങളും സത്യസന്ധമായി രണ്ട് വിഭാഗം വെളിപ്പെടുത്തണം. വിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് നടത്തുന്ന ചതിക്കുഴികൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇനി ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത ശിക്ഷ തന്നെ ലഭിച്ചേക്കാം.

ഇനി മുതൽ സാധനങ്ങൾ വാങ്ങുന്നവർക്കും പ്രോപ്പർട്ടി വാങ്ങുന്നവർക്കും പുതിയ നിയമം കൂടുതൽ സംരക്ഷണം നൽകുന്നു. അത് കൊണ്ട് തന്നെ വാങ്ങിയ സാധനത്തിന് എന്തെങ്കിലും കേടുപാടുകൾ പറ്റിയതാണെങ്കിൽ അത് നിരസിക്കാനോ, പകരമായി മറ്റൊന്ന് ആവശ്യപ്പെടാനോ അല്ലെങ്കിൽ വില കുറച്ച് വാങ്ങാനോ ഉപഭോക്താവിന് എന്നും അവകാശമുണ്ടാകും. ഇതിന്റെ കൂടെ തന്നെ കേടായ സാധനങ്ങളെക്കുറിച്ച് പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

അതേസമയം അപകടങ്ങളിലോ മറ്റ് സാഹചര്യങ്ങളിലോ മരണം സംഭവിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ, നിലവിലുള്ള ‘ബ്ലഡ് മണി’ക്ക് പുറമെ കൂടുതൽ നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകളും യുഎഇയിലെ പുതിയ നിയമത്തിലുണ്ട്. ശാരീരികമായ നഷ്ടങ്ങൾ കൂടാതെ മാനസികമായി ഉണ്ടായ ആഘാതങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ഈ നിയമം സഹായിക്കുമെന്നും വ്യക്തമാകുന്നു.

യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മരണം;19 പേർക്ക് പരിക്ക്

UAE May 14, 2026

370643

‌ദുബൈ: അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചു. 19 പേർക്ക് പരുക്കേറ്റതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ദിശയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപമായിരുന്നു അപകടം.

സാങ്കേതിക തകരാർ മൂലം ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. പുറകിൽ വന്ന ട്രക്ക് സുരക്ഷിതമായ അകലം പാലിക്കാത്തതിനാലും ഡ്രൈവറുടെ അശ്രദ്ധ മൂലവുമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

പരുക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലിസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

കർശന മുന്നറിയിപ്പുമായി പൊലിസ്

റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

“വാഹനങ്ങൾ തകരാറിലായാൽ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഉടൻ പൊലിസിനെ വിവരമറിയിക്കണം. ഹസാർഡ് ലൈറ്റുകൾ തെളിക്കാനും മുന്നറിയിപ്പ് ത്രികോണങ്ങൾ സ്ഥാപിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം.” ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.

പിഴയും നടപടികളും

റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പാക്കണമെന്നും, ടെയിൽഗേറ്റിംഗ് (മുന്നിലുള്ള വാഹനത്തോട് കൃത്യമായ അകലം പാലിക്കാതിരിക്കൽ) പോലുള്ള നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന 849 അപകടങ്ങൾക്കും കാരണം ഇത്തരം അശ്രദ്ധകളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *