Dubai drone delivery parks and beaches പാർക്കുകളിലും ബീച്ചുകളിലും ഇനി ആഹാരവും അവശ്യവസ്ത്തുക്കളും തനിയെ പറന്നു വരും ; പുതിയ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

delivery

Dubai drone delivery parks and beaches ദുബായിലെ പൊതു പാർക്കുകളിലും ബീച്ചുകളിലും ഡ്രോൺ വഴി സാധനങ്ങൾ എത്തിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയും കീറ്റ ഡ്രോണും (Keeta Drone) തമ്മിൽ തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു.

  • സൗകര്യങ്ങൾ: പാർക്കുകളിലോ ബീച്ചുകളിലോ എത്തുന്ന സന്ദർശകർക്ക് ഭക്ഷണം, പാനീയങ്ങൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ ഇനി ഡ്രോണുകൾ വഴി വേഗത്തിൽ ലഭ്യമാകും.
  • പദ്ധതിയുടെ ലക്ഷ്യം: സ്മാർട്ട് മൊബിലിറ്റി രംഗത്ത് ദുബായിയുടെ സ്ഥാനം ഉറപ്പിക്കുക, സന്ദർശകർക്ക് കൂടുതൽ ആധുനികവും സുഗമവുമായ അനുഭവം നൽകുക എന്നിവയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
  • നടപ്പിലാക്കൽ: പദ്ധതിയുടെ ആദ്യഘട്ട പരീക്ഷണങ്ങൾ ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലും ആരംഭിക്കും. തുടർന്ന് നഗരത്തിലുടനീളം ഘട്ടം ഘട്ടമായി ഇത് വ്യാപിപ്പിക്കും.
  • അടിസ്ഥാന സൗകര്യം: ഡ്രോണുകൾ പറന്നുയരുന്നതിനും സാധനങ്ങൾ വിതരണം ചെയ്യുന്നതിനുമുള്ള പ്രത്യേക പോയിന്റുകൾ മുനിസിപ്പാലിറ്റി ഇതിനായി സജ്ജീകരിക്കും.

ദുബായ് നിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതു ഇടങ്ങളെ കൂടുതൽ സ്മാർട്ട് ആക്കുന്നതിനുമുള്ള നീക്കമാണിതെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. സന്ദർശകർ എവിടെയാണോ അവിടേക്ക് സേവനങ്ങൾ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് കീറ്റ ഡ്രോൺ പ്രസിഡന്റ് ഡോ. യിനിയൻ മാവോയും വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഉറങ്ങിയത് സാധാരണക്കാരായി, ഉണർന്നത് കോടീശ്വരന്മാരായി; മലയാളിയുൾപ്പെടെ നാല് പ്രവാസികൾക്ക് ബിഗ് ടിക്കറ്റ് കോടികളുടെ ഭാഗ്യം

UAE Nazia Staff Editor — May 15, 2026 · 0 Comment

372406

abu dhabi Big Ticket അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 ‘ബിഗ് വിൻ’ മത്സരത്തിൽ മലയാളി ഉൾപ്പെടെ നാല് പ്രവാസികൾ ചേർന്ന് 5,60,000 ദിർഹം (ഒന്നര കോടിയിലധികം രൂപ) സമ്മാനമായി നേടി. ഇന്ത്യ, സുഡാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തവണത്തെ ഭാഗ്യശാലികൾ. ഖത്തറിൽ താമസിക്കുന്ന മലയാളിയായ രതീഷ് ജയചന്ദ്രൻ നായർ വസന്ത 1,40,000 ദിർഹമാണ് സ്വന്തമാക്കിയത്. പത്ത് സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് എടുത്തു വരികയായിരുന്നു ഇദ്ദേഹം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തന്റെ കടബാധ്യതകൾ തീർക്കാൻ ഈ തുക വിനിയോഗിക്കുമെന്ന് രതീഷ് പറഞ്ഞു. ബോട്സ്വാനയിൽ താമസിക്കുന്ന ദിവ അനുരാധ 1,20,000 ദിർഹം നേടി. ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ഈ തുക ഉപയോഗിക്കുമെന്നും ഭാവിയിൽ ഇത്തരം കുട്ടികൾക്കായി ഒരു ഫൗണ്ടേഷൻ തുടങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ വ്യക്തമാക്കി. യുദ്ധക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ട് രണ്ട് മാസം മുൻപ് അബുദാബിയിലെത്തിയ അബ്ദുൽ റഹ്മാൻ അലിക്ക് 1,50,000 ദിർഹം സമ്മാനമായി ലഭിച്ചു. ജോബെൻ അക്വിനോ (ഫിലിപ്പീൻസ്) യും ഇദ്ദേഹവും 1,50,000 ദിർഹം സമ്മാനത്തുകയായി കൈക്കലാക്കി. ജൂൺ മൂന്നിന് നടക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം (ഏകദേശം 45 കോടി രൂപ) ആണ് ഒന്നാം സമ്മാനം. ഇതിന് പുറമെ ആഴ്ചതോറുമുള്ള ഇ-നറുക്കെടുപ്പുകളിലൂടെ ലക്ഷക്കണക്കിന് ദിർഹവും ആഡംബര കാറുകളും സ്വന്തമാക്കാനുള്ള അവസരവും പ്രവാസികൾക്കുണ്ട്. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ ലഭ്യമാണ്.

പ്രവാസികളെ…അങ്ങനെ പുറത്താക്കാൻ പറ്റില്ല!! അത് വീടിന്റെ ഉടമയായാലും;യുഎഇയിൽ വാടകക്കാരെ പെട്ടെന്ന് പുറത്താക്കാൻ കഴിയില്ല, വാടക നിയമങ്ങൾ ഇങ്ങനെ

UAE May 15, 2026

uae.1.3793752

യുഎഇ: മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ജോലി നഷ്ടപ്പെടുകയോ, ശമ്പളം മുടങ്ങുകയോ ചെയ്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരുപാട് ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ വാടക നൽകാൻ വൈകി എന്ന കാരണത്താൽ ഒരു ഉടമയ്ക്കും നിങ്ങളെ പെട്ടെന്ന് വീട്ടിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ല.അതിനാൽ പേടിക്കേണ്ട ഒരു ആവശ്യവുമില്ല. ഇനി നിങ്ങൾ വാടക കൊടുക്കാൻ വൈകിയാൽ ഉടമ നോട്ടറി പബ്ലിക് വഴിയോ രജിസ്റ്റർ ചെയ്ത പോസ്റ്റ് വഴിയോ നിങ്ങൾക്ക് ഒരു ഔദ്യോഗിക നോട്ടീസ് അയക്കും. ഈ നോട്ടീസ് ലഭിച്ച തീയതി മുതൽ നിങ്ങൾക്ക് 30 ദിവസത്തെ നിയമപരമായ സമയമുണ്ട്. ഈ മുപ്പത് ദിവസത്തിനുള്ളിൽ വാടക നൽകാൻ സാധിച്ചാൽ കുടിയൊഴിപ്പിക്കൽ നടപടികൾ ഒഴിവാക്കാം.

യുഎഇയിലെ സംഘർഷം കാരണമോ മറ്റ് സാമ്പത്തിക തകർച്ചകൾ കാരണമോ ജോലി പോയ സാഹചര്യം പലരെയും തളർത്തിയിട്ടുണ്ടാകാം. അതിനാൽ തന്നെ കയ്യിൽ പണമില്ലാത്ത അവസ്ഥ വരികയും വാടക നൽകാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ടാകാം എന്നാൽ ഈ അവസ്ഥയിൽ ഉടമ നിങ്ങളെ പുറത്താക്കാൻ ശ്രമിച്ചാൽ നിങ്ങൾക്ക് വാടക തർക്ക പരിഹാര കേന്ദ്രത്തെ സമീപിക്കാം.

നിങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ട രേഖകളും സാമ്പത്തിക ബുദ്ധിമുട്ടും അവിടെ ബോധ്യപ്പെടുത്തിയാൽ ഒരു മാനുഷിക പരിഗണന എന്ന നിലയിൽ നിങ്ങൾക്ക് ഒന്നുങ്കിൽ നിങ്ങൾക്ക് പണം തിരിച്ചടയ്ക്കാൻ കൂടുതൽ സമയം ലഭിക്കുകയും അല്ലെങ്കിൽ മറ്റ് ഇളവുകളോ നൽകാൻ സാധ്യതയുണ്ട്.
ഇനി നിയമം ഉടമയ്ക്ക് അനുകൂലമാണെങ്കിലും.

നിങ്ങളുടെ ഭാഗത്ത് ചില വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ നിങ്ങളുട ഭാഗം വിശദീകരിക്കാനുള്ള അവസരം ലഭിക്കും. അതേസമയം നിങ്ങൾ താമസിക്കുന്ന വീട് വിൽക്കാൻ ഉടമ തീരുമാനിച്ചാൽ നിങ്ങളോട് ഉടൻ ഒഴിഞ്ഞുപോകണം എന്ന് പറയാൻ ഉടമയ്ക്ക് നിയമമില്ല. എന്നാൽ വസ്തു വിൽക്കുന്നതിനായി വാടകക്കാരനെ ഒഴിപ്പിക്കണമെങ്കിൽ ഉടമ 12 മാസം മുമ്പേ നിങ്ങൾക്ക്നോട്ടീസ് നൽകിയിരിക്കണം.

ഒരു വർഷത്തെ ഒരു സമയം നിങ്ങൾക്ക് അവിടെ താമസിക്കാൻ ലഭിക്കും. ആ സമയത്തിനുള്ള മറ്റൊരു വീട് കണ്ടെത്തുകയും സാധനങ്ങൾ മാറ്റുകയും ചെയ്യാം. കൂടാതെ ഉടമ അയക്കുന്ന ഈ നോട്ടീസും നോട്ടറി പബ്ലിക് മുഖേന തന്നെ ലഭിക്കണം. കൂടാതെ പുതിയ ഉടമ വീട് വാങ്ങിയാലും, നിങ്ങളുടെ നിലവിലുള്ള വാടക കരാറിലെ നിബന്ധനകൾ പാലിച്ച് കൊണ്ട് മുന്നോട്ട് പോകാൻ വാടകക്കാരന് അവകാശമുണ്ട്.

അതേസമയം വാടക നൽകാതിരിക്കുന്നത് നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിക്കും അതിനാൽ പ്രതിസന്ധി ഘട്ടങ്ങളിൽ ഉടമയുമായി സംസാരിച്ച് ഒരു ധാരണയിലെത്താൻ ശ്രദ്ധിക്കുക എന്നതാണ് ഏറ്റവും നല്ല വഴി. ഇനി വാടക കുറയ്ക്കാനോ അല്ലെങ്കിൽ തവണകളായി നൽകാനോ ഉടമയോട് നിങ്ങൾക്ക് അഭ്യർത്ഥിക്കുകയും ചെയ്യാം. കൂടാതെ ഇനി എഗ്രിമെന്റിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ അത് എഴുതി ഒപ്പിടണം.

കൂടാതെ നിയമവിരുദ്ധമായി ഉടമ നിങ്ങളുടെ വൈദ്യുതിയോ വെള്ളമോ വിച്ഛേദിക്കുകയാണെങ്കിൽ നിങ്ങൾക്ക് പോലീസിലോ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിലോ പരാതി നൽകാം. പ്രതിസന്ധികൾ താൽക്കാലികമാണ് ഇപ്പോൾ യുഎഇ സാധാരണ നിലയിലേക്ക് മാറി എന്നിരുന്നാലും ഇനിയും ഇതേ രീതിയിൽ ഒരു അവസ്ഥ വരികയാണെങ്കിൽ നിയമങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്

ബലിപ്പെരുന്നാൾ ഈ ദിവസം ആയേക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് ; പ്രവചനം ഇങ്ങനെ

UAE May 15, 2026

371135

അബുദാബി∙  ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്റർ പുറത്തുവിട്ട പുതിയ ജ്യോതിശാസ്ത്ര റിപ്പോർട്ടുപ്രകാരം ഇസ്‌ലാമിക മാസമായ ദുൽഹജിന് ആരംഭം കുറിക്കുന്ന ചന്ദ്രക്കല ഈ മാസം 17ന് ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ, 18ന് ദുൽഹജ് 1447 ഹിജ്റ വർഷത്തിന്റെ ആദ്യദിനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതനുസരിച്ച്, ബലിപെരുന്നാൾ 27 നായിരിക്കാനാണ് സാധ്യത.

അബുദാബി ആസ്ഥാനമായുള്ള കേന്ദ്രം വ്യക്തമാക്കുന്നതനുസരിച്ച്, മേയ് 17 ന് വിവിധ ഇസ്‌ലാമിക രാജ്യങ്ങളിൽ ദുൽഹജ് ചന്ദ്രദർശന ശ്രമങ്ങൾ നടക്കും. 

കിഴക്കൻ ഏഷ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ടെലിസ്കോപ്പിന്റെ സഹായത്തോടെ ചന്ദ്രക്കല കാണാനാകുമെന്നാണ് നിരീക്ഷണം. മധ്യ-പശ്ചിമ ഏഷ്യ, ഉത്തരാഫ്രിക്ക, അമേരിക്കൻ ഭൂഖണ്ഡത്തിലെ ഭൂരിഭാഗം മേഖലകൾ എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ടും ചന്ദ്രക്കല ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നിരുന്നാലും, വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ചന്ദ്രദർശന സമിതികളുടെ പ്രഖ്യാപനങ്ങൾക്കുശേഷമായിരിക്കും ദുൽഹജ് മാസാരംഭവും ബലിപെരുന്നാൾ തീയതിയും അന്തിമമായി സ്ഥിരീകരിക്കുക

യുഎഇയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മരണം;19 പേർക്ക് പരിക്ക്

UAE May 14, 2026

370643

‌ദുബൈ: അൽ യലായിസ് സ്ട്രീറ്റിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ഒരു തൊഴിലാളി മരിച്ചു. 19 പേർക്ക് പരുക്കേറ്റതായും ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നും ദുബൈ പൊലിസ് അറിയിച്ചു. ഇന്ന് ഉച്ചയോടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള ദിശയിൽ ശൈഖ് സായിദ് ബിൻ ഹംദാൻ പാലത്തിന് സമീപമായിരുന്നു അപകടം.

സാങ്കേതിക തകരാർ മൂലം ബസ് റോഡിന് നടുവിൽ പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമായത്. പുറകിൽ വന്ന ട്രക്ക് സുരക്ഷിതമായ അകലം പാലിക്കാത്തതിനാലും ഡ്രൈവറുടെ അശ്രദ്ധ മൂലവുമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

പരുക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലിസ് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.

കർശന മുന്നറിയിപ്പുമായി പൊലിസ്

റോഡിന്റെ മധ്യത്തിൽ വാഹനങ്ങൾ നിർത്തുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ദുബൈ പൊലിസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

“വാഹനങ്ങൾ തകരാറിലായാൽ റോഡിൽ നിന്ന് സുരക്ഷിതമായി മാറ്റാൻ കഴിയുന്നില്ലെങ്കിൽ ഉടൻ പൊലിസിനെ വിവരമറിയിക്കണം. ഹസാർഡ് ലൈറ്റുകൾ തെളിക്കാനും മുന്നറിയിപ്പ് ത്രികോണങ്ങൾ സ്ഥാപിക്കാനും ഡ്രൈവർമാർ ശ്രദ്ധിക്കണം.” ബ്രിഗേഡിയർ ബിൻ സുവൈദാൻ വ്യക്തമാക്കി.

പിഴയും നടപടികളും

റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു. റോഡിന് നടുവിൽ വാഹനം നിർത്തിയാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ചുമത്തും.

യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളുടെ സാങ്കേതികക്ഷമത ഉറപ്പാക്കണമെന്നും, ടെയിൽഗേറ്റിംഗ് (മുന്നിലുള്ള വാഹനത്തോട് കൃത്യമായ അകലം പാലിക്കാതിരിക്കൽ) പോലുള്ള നിയമലംഘനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന 849 അപകടങ്ങൾക്കും കാരണം ഇത്തരം അശ്രദ്ധകളാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *