പൊതുജന ശ്രദ്ധയ്ക്ക്!!! ഹാന്റവൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി യുഎഇ

369539

യുഎഇ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാന്റവൈറസ് റിപ്പോർട്ട് ചെയ്തത്തോടെ യുഎഇയിലെ പ്രവാസികൾക്കിടയിലും ആശങ്കകൾ നിലനിന്നിരുന്നു. ഇതോടെ ഹാന്റവൈറസ് ഉൾപ്പെടെയുള്ള ഏത് ആരോഗ്യ ഭീഷണികളെയും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും പ്രവാസികൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.യുഎഇയിലെ ജനങ്ങളുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള മുൻകരുതൽ നടപടികൾ യുഎഇ ഇതിനോടകം സ്വീകരിച്ചു. ഏറ്റവും മികച്ച ആരോഗ്യ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ നിരീക്ഷണ സംവിധാനമാണ് യുഎഇയിൽ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഭീഷണി ഉണ്ടായാൽ അത് നേരിടാൻ രാജ്യം എല്ലാ രീതിയാലും തയ്യാറാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി. അതിനാൽ കോവിഡ് പോലെ ഈ രോഗവും വരുമോ എന്ന പേടി ആർക്കും വേണ്ട.

ഹാന്റവൈറസ് എന്നത് എലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ്. എലികളുടെ ഉമിനീർ, മൂത്രം, കാഷ്ഠം എന്നിവയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് സാധാരണയായി ഈ രോഗം മനുഷ്യരിലേക്ക് എത്തിക്കുന്നത്. ഇത് കോവിഡ് പോലെ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന ഒരു രോഗമല്ല അതിനാൽ തന്നെ പേടിക്കേണ്ട ആവശ്യമില്ല. കൂടാതെ ചില അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമേ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ രോഗം പടരുകയുള്ളു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കൂടാതെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഹാന്റവൈറസ് ഒരു വലിയ പകർച്ചവ്യാധിയായി മാറാനുള്ള സാധ്യത വളരെ കുറവാണ് എന്നും അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുന്നേ അന്താരാഷ്ട്ര ക്രൂയിസ് കപ്പലുകളിൽ ഹാന്റവൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇത് മനുഷ്യരിലേക്ക് വ്യാപിക്കുമോ തുടങ്ങിയ ചർച്ചകളും സജീവമായത്. നിലവിൽ ‘ഹോണ്ടിയസ്’ എന്ന ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ ചില കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടന ഇതുവരെ ഒമ്പത് കേസുകൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ചവരിൽ ഭൂരിഭാഗവും ഡച്ച്, ജർമ്മൻ പൗരന്മാരാണ്. ഈ രോഗത്തിന്റെ ഇൻകുബേഷൻ കാലയളവ് അല്പം കൂടുതലായതിനാൽ കൂടുതൽ കേസുകൾ ഉണ്ടായേക്കാമെങ്കിലും, ഇത് കോവിഡ് പോലെ ഒരു പാൻഡെമിക് ആകാനുള്ള സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതിനാൽ യുഎഇയിലെ പ്രവാസികൾ ഇക്കാര്യത്തിൽ അമിതമായി ആശങ്കപ്പെടേണ്ട ഒരു ആവശ്യമില്ല.

ഹാന്റവൈറസ് പൊട്ടിപ്പുറപ്പെടാനുള്ള യാതൊരു സൂചനയും യുഎഇയിലോ പരിസര പ്രദേശങ്ങളിലോ നിലവിലില്ല എന്നത് ആശ്വാസമാണ് എന്നിരുന്നാലും ശുചിത്വ കാര്യങ്ങളിൽ നമ്മൾ ഇപ്പോഴും ശ്രദ്ധിക്കുന്നത് നല്ലതാണ്. നമ്മുടെ താമസസ്ഥലങ്ങളിലും പരിസരങ്ങളിലും എലികളുടെ ശല്യം ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി മൂടിവെക്കാനും അതുപോലെ മാലിന്യങ്ങൾ കൃത്യസമയത്ത് തന്നെ കളയാനും ശ്രദ്ധിക്കണം. കാരണം വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ ഇത്തരം വൈറസുകളെ നമുക്ക് പൂർണമായും അകറ്റാൻ സാധിക്കും.

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA

ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു

പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള  മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.

കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്‌ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *