നിങ്ങൾ അറിഞ്ഞോ ഇത്???യുഎഇയിലെ 8 മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

369415

ദുബൈ: അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിലെ പ്രമുഖ മ്യൂസിയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും. മെയ് 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ അബുദബിയിലെയും ദുബൈയിലെയും എട്ട് പ്രധാന കേന്ദ്രങ്ങളാണ് പങ്കുചേരുന്നത്. ‘വിഭജിക്കപ്പെട്ട ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾ’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

അബുദബിയിലെ വിശ്വപ്രസിദ്ധമായ ലൂവ്രെ അബുദബിയിലേക്കുള്ള പ്രവേശനം ഈ മൂന്ന് ദിവസങ്ങളിൽ സൗജന്യമായിരിക്കും. മുതിർന്നവർക്ക് സാധാരണ 70 ദിർഹം ഈടാക്കുന്ന ഇവിടെ, പിക്കാസോ പ്രദർശനം, ഗൈഡഡ് ടൂറുകൾ, കുട്ടികൾക്കായുള്ള പ്രത്യേക വർക്ക്ഷോപ്പുകൾ എന്നിവ ആസ്വദിക്കാനുള്ള അവസരമുണ്ട്. കൂടാതെ, അബുദബിയിലെ ഏറ്റവും പഴക്കമേറിയ നിർമ്മിതിയായ ഖസർ അൽ ഹോസ്ൻ (മെയ് 17, 18 തീയതികളിൽ), യുഎഇയുടെ 300,000 വർഷത്തെ ചരിത്രം പറയുന്ന സായിദ് നാഷണൽ മ്യൂസിയം എന്നിവയും സൗജന്യമായി സന്ദർശിക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലെ ആദ്യത്തെ മ്യൂസിയമായ അൽ ഐൻ മ്യൂസിയം, മുത്ത് വ്യാപാരത്തിന്റെ ചരിത്രം വിളിച്ചോതുന്ന ഡെൽമ മ്യൂസിയം, വിന്റേജ് പൊലിസ് വാഹനങ്ങളുടെ ശേഖരമുള്ള അൽ മഖ്ത മ്യൂസിയം എന്നിവയും ഈ പട്ടികയിലുണ്ട്. പ്രകൃതി ചരിത്ര മ്യൂസിയത്തിൽ എത്തുന്നവർക്ക് കോടിക്കണക്കിന് വർഷം പഴക്കമുള്ള ദിനോസർ ഫോസിലുകൾ നേരിട്ട് കാണാനുള്ള അപൂർവ അവസരവും ലഭിക്കും. ദുബൈയിൽ നിന്നുള്ള സന്ദർശകർക്കായി സാദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിലേക്ക് സൗജന്യ ‘കൾച്ചറൽ എക്സ്പ്രസ്’ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.

എക്സ്പോ സിറ്റി ദുബൈയിലെ എക്സ്പോ 2020 മ്യൂസിയം, വിഷൻ പവലിയൻ എന്നിവിടങ്ങളിലേക്കും മെയ് 16 മുതൽ 18 വരെ പ്രവേശനം സൗജന്യമായിരിക്കും. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങൾ പ്രമേയമായ വിഷൻ പവലിയൻ നഗരത്തിന്റെ പരിവർത്തന യാത്രയാണ് അവതരിപ്പിക്കുന്നത്. ഇതിനുപുറമെ, ടെറ സുസ്ഥിരതാ പവലിയനിലേക്കുള്ള ടിക്കറ്റുകൾക്ക് പ്രത്യേക ഇളവ് നൽകി 20 ദിർഹമാക്കി കുറച്ചിട്ടുണ്ട്.

ചരിത്രപ്രേമികൾക്കും കുടുംബങ്ങൾക്കും യുഎഇയുടെയും ലോകത്തിന്റെയും സമ്പന്നമായ പൈതൃകം അടുത്തറിയാനുള്ള മികച്ച അവസരമാണിതെന്ന് മന്ത്രാലയം അറിയിച്ചു. ഓരോ മ്യൂസിയത്തിന്റെയും പ്രവൃത്തിസമയങ്ങളിൽ മാറ്റമുള്ളതിനാൽ സന്ദർശകർ മുൻകൂട്ടി സമയം പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. പൊതുഗതാഗത സംവിധാനങ്ങളായ ദുബൈ മെട്രോയും ഷട്ടിൽ ബസുകളും ഉപയോഗിക്കുന്നത് യാത്ര കൂടുതൽ സുഗമമാക്കും.

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA

ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു

പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള  മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.

കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്‌ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *