ഒമാൻ തീരത്ത് യുഎഇ ടാങ്കറിൽ നിന്ന് ഇന്ധന ചോർച്ച; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആശങ്ക

369055

മസ്‌കത്ത്: ഒമാൻ തീരത്ത് നങ്കൂരമിട്ടിരുന്ന യുഎഇ ഉടമസ്ഥതയിലുള്ള എംവി ബരാക ഇന്ധന ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്നതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഇറാൻ തൊടുത്ത ഡ്രോണുകൾ പതിച്ചതിനെതുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേത്തുടർന്ന് ചെറിയ അളവിൽ ഇന്ധനം കടലിലേക്ക് ചോർന്നതായി അഡ്‌നോക് ലോജിസ്റ്റിക്സ് ആൻഡ് സർവീസസ് ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

മെയ് 4-നാണ് ഇറാന്റെ രണ്ട് ഡ്രോണുകൾ കപ്പലിൽ പതിച്ചത്. നിലവിൽ ഒമാൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ നിന്ന് ബങ്കർ ഇന്ധനം ആണ് പുറത്തുവന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. സംഭവത്തെത്തുടർന്നുണ്ടായ പാരിസ്ഥിതിക അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായും വിദഗ്ധ സംഘങ്ങളുമായും ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അഡ്‌നോക് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടിയതോടെ മേഖലയിലെ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്. നിലവിൽ നൂറുകണക്കിന് കപ്പലുകളാണ് ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. സംഘർഷാവസ്ഥ തുടരുന്നത് അന്താരാഷ്ട്ര ഷിപ്പിംഗ് ഇടനാഴിയിൽ വലിയ സുരക്ഷാ ഭീഷണിയും പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്

നിയന്ത്രണം വിട്ട് കടലിലേക്ക്; ഒരു നിമിഷം വൈകിയിരുന്നെങ്കിൽ ദുരന്തം; മരണം മുഖാമുഖം കണ്ട നിമിഷം!! രക്ഷകരായി അവരെത്തി; പിന്നാലെ സംഭവിച്ചത്

UAE May 13, 2026

367667

ഷാർജ: നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ കാറിൽ കുടുങ്ങിപ്പോയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തിയ രണ്ട് യുവാക്കളെ ആദരിച്ച് ഷാർജ പൊലിസ്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി വാഹനം കടലിലേക്ക് വീഴുകയായിരുന്നു. വാഹനം മുങ്ങിക്കൊണ്ടിരുന്ന സമയത്ത് കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിക്കാൻ ഇവർ കാട്ടിയ മനസാന്നിധ്യമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

വാഹനം മുങ്ങാൻ തുടങ്ങിയതോടെ ഡ്രൈവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ഡോറുകൾ തുറക്കാനോ ഗ്ലാസ് പൊട്ടിക്കാനോ കഴിഞ്ഞിരുന്നില്ല. ഈ സമയത്താണ് യുവാക്കൾ കടലിലേക്ക് ചാടി ഡ്രൈവറെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ പൊലിസിന്റെ പ്രത്യേക സംഘം സ്ഥലത്തെത്തിയിരുന്നു. അടിയന്തര സാഹചര്യത്തിൽ യുവാക്കൾ നടത്തിയ ഇടപെടൽ മാനുഷിക മൂല്യങ്ങളുടെയും സഹകരണത്തിന്റെയും ഉത്തമ ഉദാഹരണമാണെന്ന് പൊലിസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഇബ്രാഹിം അൽ അജേൽ പറഞ്ഞു.

ജീവകാരുണ്യപരമായ ഇത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഷാർജ പൊലിസ് വ്യക്തമാക്കി. തങ്ങളെ ആദരിച്ചതിന് ഇരുവരും പൊലിസിനോട് നന്ദി അറിയിച്ചു. ഒരു മനുഷ്യജീവന്റെ വില തിരിച്ചറിഞ്ഞുള്ള കടമ മാത്രമാണ് തങ്ങൾ നിർവ്വഹിച്ചതെന്നും യുഎഇ സമൂഹം ഉയർത്തിപ്പിടിക്കുന്ന പരസ്പര സഹായത്തിന്റെ മൂല്യമാണ് തങ്ങളെ ഇതിന് പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു.

പ്രവാസികള്‍ക്ക് കോളടിച്ചു, സൗജന്യ ഇന്റര്‍നെറ്റ് മുതല്‍ കുടിക്കാന്‍ തണുത്ത വെള്ളം വരെയായി താമസ സൗകര്യം

ദുബായ്: പ്രവാസി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കണമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം. വേനല്‍ച്ചൂട് കടുക്കുന്നതിന് മുന്നോടിയായിട്ടാണ് രാജ്യത്തെ തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം. തൊഴിലാളികള്‍ക്ക് അന്തസ്സുള്ള താമസസൗകര്യം ഒരുക്കുക എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല, മറിച്ച് നിയമപരമായ ബാദ്ധ്യതയാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശനമായ നടപടിക്കും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട താമസ സൗകര്യം, സൗജന്യ ഇന്റര്‍നെറ്റ്, കുടിക്കാന്‍ തണുത്ത വെള്ളം എന്നിവ ഒരുക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. ‘അന്തസ്സുള്ള താമസം, സുസ്ഥിര തൊഴില്‍ സാഹചര്യം’ എന്ന പ്രമേയത്തില്‍ രാജ്യവ്യാപക ബോധവല്‍ക്കരണ ക്യാംപെയിനും തുടക്കമിട്ടു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രത്യേക സൂപ്പര്‍വൈസര്‍മാരെ നിയമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

വസ്ത്രങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിക്കാന്‍ ലോക്കറുകള്‍, വാര്‍ത്താവിനിമയത്തിനായി ഇന്റര്‍നെറ്റ് സൗകര്യം എന്നിവയും നിര്‍ബന്ധം. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ രാജ്യത്തിന്റെ ലേബര്‍ വെല്‍ഫെയര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരായാണ് കണക്കാക്കുകയെന്നും ഇവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ക്യാമറകള്‍ സ്ഥാപിക്കുകയും വേണമെന്നും ഉത്തരവില്‍ പറയുന്നു.

ദുബായിൽ വണ്ടി ഓടിക്കാണോ? എങ്കിൽ ഇതൊക്കെ അറിഞ്ഞേ പറ്റൂ;വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് RTA

ദുബായ്∙ മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ ഡ്രൈവിങ് പരിശീലന രീതികളിലും വിപ്ലവകരമായ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആധുനിക വാഹനങ്ങളിലെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (അഡാസ്) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തി ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് പരിശീലന സിലബസ് ആർടിഎ പരിഷ്കരിച്ചു

പരിശീലനത്തിൽ ഇനി ഇവയും, ലക്ഷ്യം റോഡ് സുരക്ഷ
വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി മുന്നറിയിപ്പ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ മാറ്റം ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, നൈറ്റ് വിഷൻ സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇനി പരിശീലനത്തിന്റെ ഭാഗമാകും. രാജ്യാന്തര നിലവാരത്തിലുള്ള  മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

റോഡ് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാരുടെ പെരുമാറ്റരീതികളിൽ ഗുണപരമായ മാറ്റം വരുത്തുക, അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർടിഎ ഡ്രൈവർ ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ അക്റഫ് പറഞ്ഞു. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് തയാറാക്കിയ പുതിയ സിലബസ് തിയറി, പ്രാക്ടിക്കൽ ക്ലാസുകളിലും ഡ്രൈവർ ഹാൻഡ് ബുക്കിലും ഉൾപ്പെടുത്തിക്കഴിഞ്ഞു.

കാൽലക്ഷം പേർക്ക് ഗുണകരമായി
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 2,50,000-ത്തിലേറെ ട്രെയിനികൾക്ക് പരിഷ്കരിച്ച സിലബസിന്റെ ഗുണം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യകൾ ഡ്രൈവർമാർക്ക് പരിചിതമാക്കുന്നതിനായി ദുബായിലെ വിവിധ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പരിശീലകർക്കായി പ്രത്യേക വർക്ക്‌ഷോപ്പുകളും ആർടിഎ സംഘടിപ്പിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലുള്ള സേവനം ഉപയോക്താക്കൾക്ക് നൽകാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *