UAE air defense Iranian missile attack യുഎഇക്ക് നേരെ ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം; വ്യോമ പ്രതിരോധ സംവിധാനം തകർത്തു, അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർക്ക് പരിക്ക്

2026 05 0422 05 61uae says it has right to respond strongly after iran missile attack 1

UAE air defense Iranian missile attack അബുദാബി: 2026 മെയ് 8-ന് ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് മൂന്ന് പേർക്ക് നേരിയ പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

  • പ്രതിരോധം: ഇറാൻ്റെ ആക്രമണങ്ങൾ തുടങ്ങിയത് മുതൽ ഇതുവരെ 551 ബാലിസ്റ്റിക് മിസൈലുകളും, 29 ക്രൂയിസ് മിസൈലുകളും, 2,263 ഡ്രോണുകളും യുഎഇ തകർത്തിട്ടുണ്ട്.
  • ആഘാതം: ഇതുവരെയുള്ള ആക്രമണങ്ങളിൽ ആകെ 230 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഇന്ത്യക്കാരും മലയാളികൾ ഉൾപ്പെടെയുള്ള വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
  • മരണസംഖ്യ: ആക്രമണങ്ങളിൽ ഇതുവരെ 10 സിവിലിയൻമാരും ഒരു മൊറോക്കൻ കരാറുകാരൻ ഉൾപ്പെടെ മൂന്ന് സൈനികരും കൊല്ലപ്പെട്ടു. മരിച്ചവരിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.
  • യുഎഇയുടെ നിലപാട്: രാജ്യത്തിൻ്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ യുഎഇ പൂർണ്ണ സജ്ജമാണെന്നും ഏത് ഭീഷണിയെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ സംഭവങ്ങൾക്ക് പിന്നാലെ മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായി തുടരുകയാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

14 വർഷമായി പ്രവാസി, ഒടുവിൽ ഒറ്റയ്ക്കെടുത്ത ടിക്കറ്റിൽ കോടികളുടെ സമ്മാനം

UAE Nazia Staff Editor — May 8, 2026 · 0 Comment

359434

അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തുണച്ചത് ഇന്ത്യക്കാരിയെ. ദുബായിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ചൈതന്യ കുമാ‌രി രാമചന്ദ്രനാണ് ഇത്തവണത്തെ ഭാഗ്യശാലി. 14 വർഷമായി യുഎഇയിൽ കമ്പ്യൂട്ടർ എ‌ഞ്ചിനീയറായി ജോലി ചെയ്യുകയാണ് ചൈതന്യ. ബിഗ് ടിക്കറ്റിലൂടെ പത്ത് ലക്ഷം ദിർഹമാണ് (ഏകദേശം രണ്ട് കോടി രൂപ) ചൈതന്യക്ക് സമ്മാനമായി ലഭിക്കുന്നത്.

ആറാം തവണയാണ് ചൈതന്യ ബിഗ് ടിക്കറ്റ് എടുക്കുന്നത്. മുൻപ് സഹപ്രവർത്തകർക്കൊപ്പം എടുത്തിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. ഇത്തവണ ഒറ്റയ്ക്കാണ് ചൈതന്യ ടിക്കറ്റെടുത്തത്. സമ്മാനത്തുക മകളുടെ നിയമപഠനത്തിനായി മാറ്റി വയ്ക്കുമെന്ന് ചൈതന്യ പറഞ്ഞു. പതിനൊന്നാം ക്ളാസുകാരിയാണ് മകളിപ്പോൾ. മകളെ യുകെയിലോ ഓസ്‌ട്രേലിയയിലോ ഉപരിപഠനത്തിനായി അയക്കണമെന്നാണ് ചൈതന്യയുടെ ആഗ്രഹം. സിംഗിൾ മദർ എന്ന നിലയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെന്നും അതിനാൽ സമ്മാനത്തുക ആഡംബരങ്ങൾക്കായി ചെലവാക്കില്ലെന്നും അവർ പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ ചൈതന്യ സ്വദേശത്താണുള്ളത്. സമ്മാനമടിച്ച വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചെങ്കിലും സ്‌പാം കോൾ ആണെന്ന് കരുതി എടുത്തില്ല. പിന്നീട് ദുബായിലുള്ള സുഹൃത്ത് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലും ഇമെയിലും പരിശോധിച്ചാണ് ഉറപ്പ് വരുത്തിയത്. മാതാപിതാക്കളോട് പറഞ്ഞപ്പോൾ തമാശയാണെന്നാണ് അവർ കരുതിയതെന്നും ചൈതന്യ പറഞ്ഞു. നാട്ടിൽ വാങ്ങിയ കാറിന്റെ ബാങ്ക് വായ്‌പ അടച്ചുതീർക്കാനുണ്ടെന്നും ചൈതന്യ പറഞ്ഞു.

Big ticket lucky winners:ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായ പ്രവാസി മലയാളികൾ പറയുന്നു:ഇത് 8 വർഷത്തെ കാത്തിരിപ്പിന്റെ ഫലം!കൂട്ടുകാരന് ലഭിച്ച ഒന്നര കോടി പ്രചോദനമായി ;2കോടി നേടാൻ നിങ്ങൾക്കും അവസരം

UAE May 8, 2026

Big Ticket hosts 19395ddba4e large

Big ticket lucky winners:അബുദാബി ∙ ഭാഗ്യദേവത കനിഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി അഞ്ച് പ്രവാസികൾ. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി 10 ലക്ഷം ദിർഹം (രണ്ടര കോടിയിലേറെ രൂപ) വീതമാണ് അഞ്ച് ഇന്ത്യക്കാർക്ക് ലഭിച്ചത്. ഇതിൽ ഒമാനിൽ ജോലി ചെയ്യുന്ന മുരളി വാഴയിൽ, അജ്മാനിൽ അക്കൗണ്ട് മാനേജരായ ലിയോ ലോറൻസ് എന്നീ രണ്ട് മലയാളികളും ഉൾപ്പെടുന്നു.

 എട്ടു വർഷത്തെ കാത്തിരിപ്പിന് ഫലമെന്ന് മുരളി വാഴയിൽ
ഒമാനിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന 50-കാരനായ മുരളി വാഴയിൽ കഴിഞ്ഞ എട്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 20 പേരടങ്ങുന്ന നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് അദ്ദേഹം ടിക്കറ്റെടുക്കാറുള്ളത്. കഴിഞ്ഞ വർഷം തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രാജേഷിന് 1.5 കോടി ദിർഹത്തിന്റെ ബമ്പർ സമ്മാനം ലഭിച്ചത് കണ്ടതാണ് മുരളിക്ക് പ്രചോദനമായത്.

സ്വന്തം പേരിൽ ടിക്കറ്റെടുക്കാൻ തുടങ്ങിയിട്ട് ഒൻപത് മാസമേ ആയുള്ളൂ. ഇപ്പോൾ ലഭിച്ച സമ്മാനത്തുക 20 പേർക്കുമായി വീതിച്ചു നൽകും. ഈ തുക ഞങ്ങളുടെയും കുടുംബങ്ങളുടെയും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും- അദ്ദേഹം പറഞ്ഞു.

സ്വപ്നഭവനത്തിന്റെ ഭാരം കുറയ്ക്കാൻ ലിയോ ലോറൻസ്
2014 മുതൽ അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ലിയോ ലോറൻസിന് ഇതൊരു ‘നിമിത്തം’ പോലെയായിരുന്നു. ടിക്കറ്റ് നറുക്കെടുക്കുന്ന ദിവസം രാവിലെ തനിക്ക് എന്തോ നല്ലത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് ലിയോ ഭാര്യയോട് പറഞ്ഞിരുന്നു. മകളെ ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടെയാണ് ലിയോയെ തേടി ഭാഗ്യവിവരമെത്തിയത്.

10 സഹപ്രവർത്തകർ ചേർന്നാണ് ലിയോ ടിക്കറ്റെടുത്തത്. അടുത്തിടെ സ്വന്തമായി ഒരു വില്ല വാങ്ങിയ ലിയോയ്ക്ക് സമ്മാനത്തുകയിലെ തന്റെ വിഹിതം ലോൺ തിരിച്ചടയ്ക്കാൻ വലിയ സഹായമാകും.

വിജയികളിൽ 2 പേർ കർണാടക, തമിഴ്നാട് സ്വദേശികൾ
മലയാളികൾക്ക് പുറമെ തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ചൈതന്യ കുമാരി, ബംഗളൂരു സ്വദേശി രജത് ഉപാധ്യായ, മംഗളൂരു സ്വദേശി റിതേഷ് ലോബോ എന്നിവർക്കും 10 ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു.

ചൈതന്യ കുമാരി: 14 വർഷമായി യുഎഇയിലുള്ള ചൈതന്യ ആറാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവതിയായത്. തമിഴ്‌നാട്ടിലായിരുന്നപ്പോൾ സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അവർക്ക് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്ത് വാർത്തയുടെ സ്ക്രീൻഷോട്ട് അയച്ചു നൽകിയപ്പോഴാണ് താൻ കോടീശ്വരയായ വിവരം ചൈതന്യ അറിഞ്ഞത്.

ദുബായിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന രജത് അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ആദ്യം ഇതൊരു തമാശയാണെന്ന് കരുതിയെങ്കിലും ഓൺലൈനിൽ ഫലം പരിശോധിച്ചതോടെ സന്തോഷത്തിലായി. നാട്ടിലെ ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കാനാണ് രജതിന്റെ തീരുമാനം.

കർണാടക മംഗളൂരു സ്വദേശിയായ റിതേഷ് 2002 മുതൽ ദുബായിലുണ്ട്. 2013 മുതൽ ടിക്കറ്റെടുക്കുന്ന ഇദ്ദേഹം ജോത്സ്യ ആപ്പുകളുടെ സഹായത്തോടെയാണ് നമ്പറുകൾ തിരഞ്ഞെടുക്കാറുള്ളത്. 10 വർഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ഭാഗ്യം തേടിയെത്തിയത്.

മേയിൽ 2 കോടി ദിർഹം
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച ബിഗ് ടിക്കറ്റ് അധികൃതർ മേയിലെ പുതിയ സമ്മാനവിവരങ്ങളും പുറത്തുവിട്ടു. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 2 കോടി ദിർഹമാണ് (ഏകദേശം 45 കോടി രൂപ). ഇതിനുപുറമെ ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളിൽ ലക്ഷക്കണക്കിന് ദിർഹവും റേഞ്ച് റോവർ വെലാർ, ബിഎംഡബ്ല്യു X6 തുടങ്ങിയ ആഡംബര കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്.

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഭാഗ്യം പരീക്ഷിക്കാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ഈ വിജയികളുടെ കഥകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്

Eid al-Adha;ബലിപെരുന്നാൾ കളറാകും! യുഎഇയിൽ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ആകാംക്ഷയോടെ പ്രവാസികൾ

Eid al-Adha അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഇത്തവണ നീണ്ട അവധിയക്ക് സാധ്യത. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 27 ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച് ഹജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം 26 നായിരിക്കും. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെങ്കിലും നിലവിലെ ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം മെയ് അവസാന വാരം യുഎഇ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഇത്തവണ ആറോളം ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ശനി, ഞായർ ദിവസങ്ങളിലെ ആഴ്ചാവസാന അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. 25ന് കൂടി വാർഷിക അവധിയിൽ നിന്ന് എടുക്കുന്നവർക്ക് 23 മുതൽ 31 വരെ നീളുന്ന ഒൻപത് ദിവസത്തെ ദീർഘമായ പെരുന്നാൾ അവധിക്കാലം ആസ്വദിക്കാൻ കഴിയും. അതേസമയം, വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഏറെ സന്തോഷം നൽകുന്നതാണ് ഇത്തവണത്തെ കലണ്ടർ. മൂന്നാം അധ്യയന പാദത്തിലെ ഇടവേള (മിഡ്-ടേം ബ്രേക്ക്) പെരുന്നാൾ അവധിയോട് അനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 25 മുതൽ 29 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. ഇതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ട് ആഴ്ചാവസാന അവധികൾ ഉൾപ്പെടെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ലഭിക്കും

Related Posts

Leave a Reply

Your email address will not be published. Required fields are marked *