യുദ്ധഭീതിക്ക് ഇടയിൽ പ്രതീക്ഷയുടെ വെളിച്ചം!!!ഇറാൻ – യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

358341

തെഹ്റാൻ: ഇറാനും യു.എസും തമ്മിലുള്ള സംഘർഷം പരിഹരിക്കപ്പെട്ടേക്കുമെന്ന് സൂചന. അമേരിക്ക നൽകിയ 14 ഇന നിർദേശങ്ങൾ പരിഗണിച്ചു വരികയാണെന്നും വിവരം ഉടൻ അറിയിക്കാമെന്നും ഇറാൻ പ്രതികരിച്ചു. അമേരിക്കയുടെ നിലപാടിനോട് അനുകൂല മനോഭാവത്തോടെ ഇറാൻ പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. 
ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇയുമായി രണ്ടര മണിക്കൂറോളം ചർച്ച നടത്തിയതായും ചർച്ച പോസിറ്റീവായിരുന്നുവെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. 

അമേരിക്കയുമായി ബന്ധപ്പെട്ട വിഷയത്തിൽ എടുക്കുന്ന തീരുമാനത്തിൽ ഇറാനിലെ മുതിർന്ന പണ്ഡിതരടക്കമുള്ളവരുടെ അഭിപ്രായ ഐക്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് പെസെഷ്‌കിയാൻ എന്നാണ് റിപ്പോർട്ടുകൾ. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല എന്നതുൾപ്പെടെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ഇറാൻ. അതേസമയം ഹോർമുസ് അന്താരാഷ്ട്ര ചരക്കു ഗതാഗതത്തിന് തുറന്നു കൊടുക്കാമെന്ന് ഇറാൻ സൂചന നൽകിയിട്ടുണ്ട്. ഇസ്റാഈലിന്റെ കപ്പലുകൾക്ക് പൂർണ നിരോധനമെന്ന നിലപാടാണ് ഇറാനുള്ളത്. യു.എസുമായി കരാറിലെത്തിയാൽ അവർക്കും ഹോർമുസ് തുറന്നു കൊടുക്കും. ഉപരോധം ഉൾപ്പെടെ വിഷയത്തിൽ യു.എസ് ഇറാന് ഇളവും മറ്റും നൽകേണ്ടി വരും. 

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ ദിവസം ചൈനയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് എത്രയും വേഗം തുറക്കാൻ യു.എസും ഇറാനും ശ്രമിക്കണമെന്നായിരുന്നു ചൈനയുടെ പ്രസ്താവന. ഇക്കാര്യം ചൈന ഇറാനെ അറിയിച്ചു. ഹോർമുസ് തുറക്കാൻ തയാറാകണമെന്ന് ഇറാന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷികളൊന്നായ ചൈന പറഞ്ഞതോടെയാണ് ഈ വിഷയം ഇറാൻ പരിഗണിക്കുന്നത്. ഹോർമുസ് തുറക്കണമെന്ന നിലപാടിലാണ് റഷ്യയും.

കടലിടുക്ക് തുറന്നാൽ കപ്പലുകൾക്ക് സംരക്ഷണം നൽകാൻ ഫ്രാൻസിന്റെ വിമാനവാഹിനിക്കപ്പൽ ഹോർമുസിലേക്ക് പുറപ്പെട്ടു. ചാൾസ് ഡിഗെല്ല എന്ന കപ്പലാണ് ഹോർമുസിലേക്ക് യാത്ര തിരിച്ചത്. ഇറാൻ യുദ്ധം അവസാനിച്ച ശേഷം മാത്രമേ കപ്പൽ ഹോർമുസിൽ വിന്യസിക്കുകയുള്ളൂവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. 

Big ticket lucky winners:ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായ പ്രവാസി മലയാളികൾ പറയുന്നു:ഇത് 8 വർഷത്തെ കാത്തിരിപ്പിന്റെ ഫലം!കൂട്ടുകാരന് ലഭിച്ച ഒന്നര കോടി പ്രചോദനമായി ;2കോടി നേടാൻ നിങ്ങൾക്കും അവസരം

UAE May 8, 2026

Big Ticket hosts 19395ddba4e large

Big ticket lucky winners:അബുദാബി ∙ ഭാഗ്യദേവത കനിഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി അഞ്ച് പ്രവാസികൾ. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി 10 ലക്ഷം ദിർഹം (രണ്ടര കോടിയിലേറെ രൂപ) വീതമാണ് അഞ്ച് ഇന്ത്യക്കാർക്ക് ലഭിച്ചത്. ഇതിൽ ഒമാനിൽ ജോലി ചെയ്യുന്ന മുരളി വാഴയിൽ, അജ്മാനിൽ അക്കൗണ്ട് മാനേജരായ ലിയോ ലോറൻസ് എന്നീ രണ്ട് മലയാളികളും ഉൾപ്പെടുന്നു.

 എട്ടു വർഷത്തെ കാത്തിരിപ്പിന് ഫലമെന്ന് മുരളി വാഴയിൽ
ഒമാനിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന 50-കാരനായ മുരളി വാഴയിൽ കഴിഞ്ഞ എട്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 20 പേരടങ്ങുന്ന നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് അദ്ദേഹം ടിക്കറ്റെടുക്കാറുള്ളത്. കഴിഞ്ഞ വർഷം തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രാജേഷിന് 1.5 കോടി ദിർഹത്തിന്റെ ബമ്പർ സമ്മാനം ലഭിച്ചത് കണ്ടതാണ് മുരളിക്ക് പ്രചോദനമായത്.

സ്വന്തം പേരിൽ ടിക്കറ്റെടുക്കാൻ തുടങ്ങിയിട്ട് ഒൻപത് മാസമേ ആയുള്ളൂ. ഇപ്പോൾ ലഭിച്ച സമ്മാനത്തുക 20 പേർക്കുമായി വീതിച്ചു നൽകും. ഈ തുക ഞങ്ങളുടെയും കുടുംബങ്ങളുടെയും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും- അദ്ദേഹം പറഞ്ഞു.

സ്വപ്നഭവനത്തിന്റെ ഭാരം കുറയ്ക്കാൻ ലിയോ ലോറൻസ്
2014 മുതൽ അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ലിയോ ലോറൻസിന് ഇതൊരു ‘നിമിത്തം’ പോലെയായിരുന്നു. ടിക്കറ്റ് നറുക്കെടുക്കുന്ന ദിവസം രാവിലെ തനിക്ക് എന്തോ നല്ലത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് ലിയോ ഭാര്യയോട് പറഞ്ഞിരുന്നു. മകളെ ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടെയാണ് ലിയോയെ തേടി ഭാഗ്യവിവരമെത്തിയത്.

10 സഹപ്രവർത്തകർ ചേർന്നാണ് ലിയോ ടിക്കറ്റെടുത്തത്. അടുത്തിടെ സ്വന്തമായി ഒരു വില്ല വാങ്ങിയ ലിയോയ്ക്ക് സമ്മാനത്തുകയിലെ തന്റെ വിഹിതം ലോൺ തിരിച്ചടയ്ക്കാൻ വലിയ സഹായമാകും.

വിജയികളിൽ 2 പേർ കർണാടക, തമിഴ്നാട് സ്വദേശികൾ
മലയാളികൾക്ക് പുറമെ തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ചൈതന്യ കുമാരി, ബംഗളൂരു സ്വദേശി രജത് ഉപാധ്യായ, മംഗളൂരു സ്വദേശി റിതേഷ് ലോബോ എന്നിവർക്കും 10 ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ചൈതന്യ കുമാരി: 14 വർഷമായി യുഎഇയിലുള്ള ചൈതന്യ ആറാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവതിയായത്. തമിഴ്‌നാട്ടിലായിരുന്നപ്പോൾ സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അവർക്ക് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്ത് വാർത്തയുടെ സ്ക്രീൻഷോട്ട് അയച്ചു നൽകിയപ്പോഴാണ് താൻ കോടീശ്വരയായ വിവരം ചൈതന്യ അറിഞ്ഞത്.

ദുബായിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന രജത് അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ആദ്യം ഇതൊരു തമാശയാണെന്ന് കരുതിയെങ്കിലും ഓൺലൈനിൽ ഫലം പരിശോധിച്ചതോടെ സന്തോഷത്തിലായി. നാട്ടിലെ ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കാനാണ് രജതിന്റെ തീരുമാനം.

കർണാടക മംഗളൂരു സ്വദേശിയായ റിതേഷ് 2002 മുതൽ ദുബായിലുണ്ട്. 2013 മുതൽ ടിക്കറ്റെടുക്കുന്ന ഇദ്ദേഹം ജോത്സ്യ ആപ്പുകളുടെ സഹായത്തോടെയാണ് നമ്പറുകൾ തിരഞ്ഞെടുക്കാറുള്ളത്. 10 വർഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ഭാഗ്യം തേടിയെത്തിയത്.

മേയിൽ 2 കോടി ദിർഹം
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച ബിഗ് ടിക്കറ്റ് അധികൃതർ മേയിലെ പുതിയ സമ്മാനവിവരങ്ങളും പുറത്തുവിട്ടു. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 2 കോടി ദിർഹമാണ് (ഏകദേശം 45 കോടി രൂപ). ഇതിനുപുറമെ ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളിൽ ലക്ഷക്കണക്കിന് ദിർഹവും റേഞ്ച് റോവർ വെലാർ, ബിഎംഡബ്ല്യു X6 തുടങ്ങിയ ആഡംബര കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്.

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഭാഗ്യം പരീക്ഷിക്കാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ഈ വിജയികളുടെ കഥകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Eid al-Adha;ബലിപെരുന്നാൾ കളറാകും! യുഎഇയിൽ നീണ്ട പെരുന്നാൾ അവധിക്ക് സാധ്യത, ആകാംക്ഷയോടെ പ്രവാസികൾ

Eid al-Adha അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ ഇത്തവണ നീണ്ട അവധിയക്ക് സാധ്യത. എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം ഈ മാസം 27 ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച് ഹജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട അറഫാ ദിനം 26 നായിരിക്കും. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെങ്കിലും നിലവിലെ ശാസ്ത്രീയ നിഗമനങ്ങൾ പ്രകാരം മെയ് അവസാന വാരം യുഎഇ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഇത്തവണ ആറോളം ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ശനി, ഞായർ ദിവസങ്ങളിലെ ആഴ്ചാവസാന അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ ആറ് ദിവസത്തെ വിശ്രമം താമസക്കാർക്ക് ലഭിക്കും. 25ന് കൂടി വാർഷിക അവധിയിൽ നിന്ന് എടുക്കുന്നവർക്ക് 23 മുതൽ 31 വരെ നീളുന്ന ഒൻപത് ദിവസത്തെ ദീർഘമായ പെരുന്നാൾ അവധിക്കാലം ആസ്വദിക്കാൻ കഴിയും. അതേസമയം, വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഏറെ സന്തോഷം നൽകുന്നതാണ് ഇത്തവണത്തെ കലണ്ടർ. മൂന്നാം അധ്യയന പാദത്തിലെ ഇടവേള (മിഡ്-ടേം ബ്രേക്ക്) പെരുന്നാൾ അവധിയോട് അനുബന്ധിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 25 മുതൽ 29 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും. ഇതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ട് ആഴ്ചാവസാന അവധികൾ ഉൾപ്പെടെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ലഭിക്കും

UAE Residents Prioritize Visa;ടിക്കറ്റ് ചെലവും കുറവ്, വിസയും വേണ്ട;കുറഞ്ഞ ചിലവിൽ കിടിലൻ ട്രിപ്പ്; ബലിപെരുന്നാൾ അവധി പൊളിക്കാൻ പ്രവാസികളുടെ പുതിയ യാത്രാ ട്രെൻഡ് വൈറൽ

UAE Residents Prioritize Visa;ദുബൈ: ഈ മാസാവസാനം എത്തുന്ന ബലിപെരുന്നാൾ അവധി ആഘോഷമാക്കാൻ യു.എ.ഇയിലെ പ്രവാസികൾ തയ്യാറെടുക്കുന്നു. ഈ 26ന് അറഫാ ദിനവും തുടർന്ന് മൂന്ന് ദിവസത്തെ പൊതുഅവധിയും വരുന്നതോടെ, ശനി-ഞായർ വാരാന്ത്യ അവധി കൂടി ചേർത്ത് ആറ് ദിവസത്തെ നീണ്ട അവധിക്കാലമാണ് പ്രവാസികൾക്ക് മുന്നിലുള്ളത്. ഇത്തവണ വിസ നടപടികൾ ലളിതമായ രാജ്യങ്ങളിലേക്കും കുറഞ്ഞ യാത്രാദൂരമുള്ള ഇടങ്ങളിലേക്കുമാണ് സഞ്ചാരികൾ ഏറെയും താൽപ്പര്യം പ്രകടിപ്പിക്കുന്നത്.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങൾ

വിസ ലഭിക്കാനുള്ള കാലതാമസവും നൂലാമാലകളും ഒഴിവാക്കാൻ ‘വിസ ഓൺ അറൈവൽ’, ‘വിസ ഫ്രീ’ സൗകര്യമുള്ള രാജ്യങ്ങളാണ് ട്രാവൽ ഏജൻസികൾ പ്രധാനമായും ശുപാർശ ചെയ്യുന്നത്.

ഏറ്റവും കൂടുതൽ ബുക്കിംഗ് 

ജോർജിയ, അസർബൈജാൻ, കസാക്കിസ്ഥാൻ, അർമേനിയ, മാൽഡീവ്സ്, ശ്രീലങ്ക, തായ്‌ലൻഡ്, സീഷെൽസ് എന്നിവിടങ്ങളിലേക്ക് ആണ് ഏറ്റവും കൂടുതൽ ബുക്കിംഗ് നടക്കുന്നത്.

വിയറ്റ്‌നാം, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും ഇത്തവണ ആവശ്യക്കാർ ഏറെയാണ്.

ചിലവ് ചുരുങ്ങിയ യാത്രകൾ

അഫോർഡബിൾ പാക്കേജുകൾ അന്വേഷിക്കുന്നവർക്ക് ഒരാൾക്ക് ഏകദേശം 3,500 മുതൽ 4,500 ദിർഹം വരെ ചിലവഴിച്ചാൽ 4-5 ദിവസത്തെ യാത്ര പ്ലാൻ ചെയ്യാമെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു. അർമേനിയ, ജോർജിയ, കിർഗിസ്ഥാൻ, ബാക്കു തുടങ്ങിയ ഇടങ്ങളിൽ ഈ ബജറ്റിൽ യാത്ര സാധ്യമാകും.

ഫാമിലി പാക്കേജുകൾ

തുർക്കി, ഈജിപ്ത്, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് 5,000 മുതൽ 7,000 ദിർഹം വരെയാണ് ശരാശരി പാക്കേജ് നിരക്ക്. യൂറോപ്പ്, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് 10,000 ദിർഹത്തിന് മുകളിലാണ് ചിലവ് വരുന്നത്.

മാറുന്ന യാത്രാ രീതികൾ

പഴയതുപോലെ വെറും 2-3 ദിവസത്തെ ചെറിയ ട്രിപ്പുകൾക്ക് പകരം 4 മുതൽ 5 രാത്രികൾ വരെ നീളുന്ന യാത്രകൾക്കാണ് പ്രവാസികൾ മുൻഗണന നൽകുന്നത്. വിമാന ടിക്കറ്റ് നിരക്ക് പെരുന്നാൾ സമയത്ത് കൂടുതലായതിനാൽ, ചിലവഴിക്കുന്ന പണത്തിന് അനുസൃതമായ അനുഭവം ലഭിക്കാൻ ദീർഘദൂര യാത്രകൾ തിരഞ്ഞെടുക്കുന്നു.

കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ

അസർബൈജാനിലെ ബാക്കു പോലുള്ള നഗരങ്ങൾ കുറഞ്ഞ ചിലവിൽ മികച്ച സൗകര്യങ്ങൾ നൽകുന്നതിനാൽ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി തുടരുന്നു. തിരക്ക് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ജോർജിയയിലെ കസ്ബെഗി, അസർബൈജാനിലെ ഷെക്കി തുടങ്ങിയ ഓഫ്-ബീറ്റ് സ്ഥലങ്ങളും ഇത്തവണ തിരഞ്ഞെടുക്കുന്നുണ്ട്. അയൽരാജ്യമായ ഒമാനും ചുരുങ്ങിയ അവധിക്ക് അനുയോജ്യമായ കേന്ദ്രമായി പട്ടികയിലുണ്ട്

Related Posts

Leave a Reply

Your email address will not be published. Required fields are marked *