UAE gold price;യു.എ.ഇയിൽ സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്;ഈയാഴ്ച മാത്രം ഇത്രയും തുക കൂടി

Gold prices in Dubai
Gold prices in Dubai

UAE gold price;ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണവില വീണ്ടും വർധിക്കുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയ വലിയ വിലക്കുറവിൽ നിന്ന് ഗ്രാമിന് 21 ദിർഹത്തിന്റെ വർധനവാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടായത്. ഇതോടെ 24 കാരറ്റ് സ്വർണവില ഗ്രാമിന് 570 ദിർഹത്തിന് അടുത്തെത്തി.

ഇന്ന് രാവിലെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 569 ദിർഹമാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഇത് 566.50 ദിർഹമായിരുന്നു. ആഭരണങ്ങൾ വാങ്ങാൻ മലയാളി ഉപഭോക്താക്കൾ പ്രധാനമായും ആശ്രയിക്കുന്ന 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 527.25 ദിർഹമായി ഉയർന്നു. ബുധനാഴ്ചത്തെ വില 524.50 ദിർഹമായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ ആഴ്ചയിലെ വില നിലവാരം (ഗ്രാമിന് ദിർഹത്തിൽ):

തിങ്കൾ: 548.50 (24K), 508 (22K)

വ്യാഴം: 569.50 (24K), 527.25 (22K)

തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 21 ദിർഹവും 22 കാരറ്റിന് 19.25 ദിർഹവുമാണ് വർധിച്ചത്. മെയ് ആദ്യവാരം വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ചൊവ്വാഴ്ച മുതൽ വില വീണ്ടും കുതിക്കുകയായിരുന്നു. തിങ്കളാഴ്ച 20 ഗ്രാം സ്വർണാഭരണം വാങ്ങിയ ഒരാൾക്ക് വ്യാഴാഴ്ച വാങ്ങുന്നതിനേക്കാൾ ഏകദേശം 385 ദിർഹത്തോളം ലാഭിക്കാനാകുമായിരുന്നു.

ആഗോള വിപണിയിലെ സ്വാധീനം 

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4,700 ഡോളറിന് മുകളിൽ എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ബുധനാഴ്ച മാത്രം ആഗോള വിപണിയിൽ മൂന്ന് ശതമാനത്തിന്റെ വർധനവുണ്ടായി. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും ബോണ്ട് യീൽഡുകൾ കുറഞ്ഞതും സ്വർണത്തിന് അനുകൂലമായി. 

മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടി 

 സഊദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലും സമാനമായ വില വർധനവ് ദൃശ്യമാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളും ഹോർമുസ് വഴിയുള്ള ചരക്കുനീക്കത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. 

ഭയക്കേണ്ട, രക്ഷിക്കാനാണ്!യുഎഇ ഫോണുകളിൽ പെട്ടെന്ന് വരുന്ന അലേർട്ടുകൾ എന്തിന്? പ്രവാസികൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ;അലേർട്ടുകൾക്ക് പിന്നിലെ സുരക്ഷാ രഹസ്യങ്ങൾ അറിയാം

UAE May 7, 2026

352391

യുഎഇ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുകളിൽ വരുന്ന അലേർട്ട് ശബ്ദം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പാതിരാത്രിയിലോ അതിരാവിലെയോ ഒക്കെ വരുന്ന ഈ സന്ദേശങ്ങൾ പലരെയും പേടിപ്പിക്കാറുണ്ട്. എന്നാൽ ആരും പേടിക്കേണ്ട ആവശ്യമില്ല കാരണം ഇത് പ്രവാസികളുടെ സുരക്ഷയ്ക്കായാണ് ഈയൊരു സംവിധാനം ഒരുക്കിയത്.യുഎഇയിലെ നിലവിലെ സ്ഥിതിഗതികളും പൊതുജനങ്ങൾ പാലിക്കേണ്ട നിർദേശങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് യുഎഇ പ്രതിരോധ മന്ത്രാലയവും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ചേർന്ന് ഈ മുന്നറിയിപ്പുകൾ നൽകുന്നത്.

അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാനുള്ള ഒരു പ്രതിരോധ ഉപകരണമാണ്. അടുത്തിടെ നടന്ന മിസൈൽ പ്രതിരോധങ്ങളുമായി ബന്ധപ്പെട്ടും, കനത്ത മഴയോ കാറ്റോ ഉള്ള സമയങ്ങളിലും നിങ്ങൾ ഈ അലേർട്ടുകൾ ലഭിച്ചിട്ടുണ്ടാകും. കൂടാതെ രാജ്യത്തിന്റെ ഔദ്യോഗിക സുരക്ഷാ ഏജൻസികൾക്ക് ഒരേസമയം ലക്ഷക്കണക്കിന് ആളുകളിലേക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കാൻ ഈ സംവിധാനം വഴി സാധിക്കുന്നു.

ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇത് പ്രവർത്തിക്കുന്നത് നിങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം അടിസ്ഥാനമാക്കിയാണ് അതായത് ഒരു അപകടത്തിന്റെ സ്വഭാവം, അതിന്റെ വ്യാപ്തി, അത് ബാധിക്കാൻ സാധ്യതയുള്ള പ്രദേശം എന്നിവ നോക്കി ആ പ്രശ്നം ബാധിത പ്രദേശങ്ങളിലേക്ക് മാത്രമേ ഈ അലേർട്ടുകൾ അയയ്ക്കൂകയുള്ളു.

ദുബായിൽ ഒരു ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിൽ ആ പ്രദേശത്തുള്ളവർക്ക് മാത്രമായിരിക്കും അലേർട്ട് ലഭിക്കും. കൂടാതെ അബുദാബിയിലുള്ളവർക്ക് അത് ലഭിക്കണമെന്നില്ല. മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഇതേ രീതിയാണ് സിസ്റ്റം പാലിക്കുന്നത്. തിരഞ്ഞെടുത്ത പ്രദേശത്തുള്ള എല്ലാ മൊബൈൽ ഉപകരണങ്ങളിലേക്കും സിം കാർഡ് ആരുടേതാണെന്ന് നോക്കാതെ തന്നെ അലേർട്ടുകൾ എത്തിയിരിക്കും.

കൂടാതെ ഇതിനിടയിൽ എന്റെ സുഹൃത്തിന് അലേർട്ട് ലഭിച്ചു, എനിക്ക് ലഭിച്ചില്ല എന്ന് പലരും പരാതിപ്പെടാറുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന് അലേർട്ട് നൽകുന്ന സമയത്ത് നിങ്ങൾ ആ മേഖലയ്ക്ക് പുറത്തായിരിക്കാം. അതായത് ഈ സിസ്റ്റം അത്രമേൽ കൃത്യതയോടെ ടാർഗെറ്റ് ചെയ്താണ് ഈ അലേർട്ടുകൾ അയക്കുന്നത് അതിനാൽ തന്നെ നിങ്ങൾ പുറത്ത് ആണെങ്കിൽ ഈ അലേർട്ടുകൾ ലഭിക്കില്ല.

രണ്ടാമത്തെ കാരണം ഫോണിലെ ‘എമർജൻസി അലേർട്ട്’ സെറ്റിംഗ്സ് ഓഫായിരിക്കാം. എന്നിരുന്നാലും മിക്ക സ്മാർട്ട് ഫോണുകളിലും ഇത് ഡിഫോൾട്ട് ആയി ഓൺ ആയിരിക്കും. കൂടാതെ അലേർട്ട് ലഭിച്ചില്ല എന്നത് സിസ്റ്റത്തിന്റെ തകരാറല്ല, മറിച്ച് നിങ്ങൾ സുരക്ഷിതമായ മേഖലയിലാണെന്നോ അല്ലെങ്കിൽ നിങ്ങളുടെ സാന്നിധ്യം ആ അപകടമേഖലയിലില്ല അതിനാൽ നിങ്ങൾ സേഫ് ആണ് എന്നാണ് പറയുന്നത്.

അതേസമയം ഈ സംവിധാനത്തിൽ രണ്ട് തരം അലേർട്ട് ശബ്ദങ്ങളാണ് വരുന്നത്. ഒന്ന് രാവിലെ 9 മണി മുതൽ രാത്രി 10:30 വരെ വളരെ ഉയർന്ന ടോണിലുള്ള അലേർട്ടും തുടർന്ന് സന്ദേശം അവസാനിച്ചുവെന്ന് കാണിക്കുന്ന ടോണും ഉണ്ടാകും. എന്നാൽ രാത്രി 10:30-ന് ശേഷമാണെങ്കിൽ ആളുകളുടെ ഉറക്കത്തെയും വിശ്രമത്തെയും മാനിച്ച് വളരെ കുറഞ്ഞ രീതിയിലുള്ള സ്റ്റാൻഡേർഡ് മെസേജ് ടോൺ മാത്രമേ ലഭിക്കുകയുള്ളു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *