അറേബ്യൻ മണലിൽ ‘ബിഗ്’ ഭാഗ്യം വീണ്ടും മലയാളികൾക്ക്;സ്വപ്നം കണ്ടത് കോടികൾ ആയി; ഒന്നല്ല രണ്ടല്ല 5 പ്രവാസികൾക്ക് ബിഗ് ടിക്കറ്റിൽ കോടികളുടെ ഭാഗ്യം

356519

അബുദാബി ∙ ഭാഗ്യദേവത കനിഞ്ഞപ്പോൾ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി അഞ്ച് പ്രവാസികൾ. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി 10 ലക്ഷം ദിർഹം (രണ്ടര കോടിയിലേറെ രൂപ) വീതമാണ് അഞ്ച് ഇന്ത്യക്കാർക്ക് ലഭിച്ചത്. ഇതിൽ ഒമാനിൽ ജോലി ചെയ്യുന്ന മുരളി വാഴയിൽ, അജ്മാനിൽ അക്കൗണ്ട് മാനേജരായ ലിയോ ലോറൻസ് എന്നീ രണ്ട് മലയാളികളും ഉൾപ്പെടുന്നു.

എട്ടു വർഷത്തെ കാത്തിരിപ്പിന് ഫലമെന്ന് മുരളി വാഴയിൽ
ഒമാനിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന 50-കാരനായ മുരളി വാഴയിൽ കഴിഞ്ഞ എട്ടു വർഷമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 20 പേരടങ്ങുന്ന നാല് വ്യത്യസ്ത ഗ്രൂപ്പുകളിലായാണ് അദ്ദേഹം ടിക്കറ്റെടുക്കാറുള്ളത്. കഴിഞ്ഞ വർഷം തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ രാജേഷിന് 1.5 കോടി ദിർഹത്തിന്റെ ബമ്പർ സമ്മാനം ലഭിച്ചത് കണ്ടതാണ് മുരളിക്ക് പ്രചോദനമായത്.

സ്വന്തം പേരിൽ ടിക്കറ്റെടുക്കാൻ തുടങ്ങിയിട്ട് ഒൻപത് മാസമേ ആയുള്ളൂ. ഇപ്പോൾ ലഭിച്ച സമ്മാനത്തുക 20 പേർക്കുമായി വീതിച്ചു നൽകും. ഈ തുക ഞങ്ങളുടെയും കുടുംബങ്ങളുടെയും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കും- അദ്ദേഹം പറഞ്ഞു.

∙ സ്വപ്നഭവനത്തിന്റെ ഭാരം കുറയ്ക്കാൻ ലിയോ ലോറൻസ്
2014 മുതൽ അജ്മാനിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ലിയോ ലോറൻസിന് ഇതൊരു ‘നിമിത്തം’ പോലെയായിരുന്നു. ടിക്കറ്റ് നറുക്കെടുക്കുന്ന ദിവസം രാവിലെ തനിക്ക് എന്തോ നല്ലത് സംഭവിക്കാൻ പോകുന്നുണ്ടെന്ന് ലിയോ ഭാര്യയോട് പറഞ്ഞിരുന്നു. മകളെ ഡോക്ടറെ കാണിക്കാൻ പോകുന്നതിനിടെയാണ് ലിയോയെ തേടി ഭാഗ്യവിവരമെത്തിയത്.

10 സഹപ്രവർത്തകർ ചേർന്നാണ് ലിയോ ടിക്കറ്റെടുത്തത്. അടുത്തിടെ സ്വന്തമായി ഒരു വില്ല വാങ്ങിയ ലിയോയ്ക്ക് സമ്മാനത്തുകയിലെ തന്റെ വിഹിതം ലോൺ തിരിച്ചടയ്ക്കാൻ വലിയ സഹായമാകും.

∙ വിജയികളിൽ 2 പേർ കർണാടക, തമിഴ്നാട് സ്വദേശികൾ
മലയാളികൾക്ക് പുറമെ തമിഴ്നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ ചൈതന്യ കുമാരി, ബംഗളൂരു സ്വദേശി രജത് ഉപാധ്യായ, മംഗളൂരു സ്വദേശി റിതേഷ് ലോബോ എന്നിവർക്കും 10 ലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചു.

ചൈതന്യ കുമാരി: 14 വർഷമായി യുഎഇയിലുള്ള ചൈതന്യ ആറാം തവണ എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യവതിയായത്. തമിഴ്‌നാട്ടിലായിരുന്നപ്പോൾ സമ്മാനവിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അവർക്ക് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സുഹൃത്ത് വാർത്തയുടെ സ്ക്രീൻഷോട്ട് അയച്ചു നൽകിയപ്പോഴാണ് താൻ കോടീശ്വരയായ വിവരം ചൈതന്യ അറിഞ്ഞത്.

ദുബായിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന രജത് അഞ്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുത്തത്. ആദ്യം ഇതൊരു തമാശയാണെന്ന് കരുതിയെങ്കിലും ഓൺലൈനിൽ ഫലം പരിശോധിച്ചതോടെ സന്തോഷത്തിലായി. നാട്ടിലെ ബാധ്യതകൾ തീർക്കാൻ ഈ തുക ഉപയോഗിക്കാനാണ് രജതിന്റെ തീരുമാനം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കർണാടക മംഗളൂരു സ്വദേശിയായ റിതേഷ് 2002 മുതൽ ദുബായിലുണ്ട്. 2013 മുതൽ ടിക്കറ്റെടുക്കുന്ന ഇദ്ദേഹം ജോത്സ്യ ആപ്പുകളുടെ സഹായത്തോടെയാണ് നമ്പറുകൾ തിരഞ്ഞെടുക്കാറുള്ളത്. 10 വർഷത്തെ പരിശ്രമത്തിന് ഒടുവിലാണ് ഭാഗ്യം തേടിയെത്തിയത്.

മേയിൽ 2 കോടി ദിർഹം
വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ച ബിഗ് ടിക്കറ്റ് അധികൃതർ മേയിലെ പുതിയ സമ്മാനവിവരങ്ങളും പുറത്തുവിട്ടു. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 2 കോടി ദിർഹമാണ് (ഏകദേശം 45 കോടി രൂപ). ഇതിനുപുറമെ ആഴ്ചതോറുമുള്ള നറുക്കെടുപ്പുകളിൽ ലക്ഷക്കണക്കിന് ദിർഹവും റേഞ്ച് റോവർ വെലാർ, ബിഎംഡബ്ല്യു X6 തുടങ്ങിയ ആഡംബര കാറുകളും സ്വന്തമാക്കാൻ അവസരമുണ്ട്.

അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറുകൾ വഴിയോ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്. ഭാഗ്യം പരീക്ഷിക്കാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ഈ വിജയികളുടെ കഥകൾ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ദുബൈയിൽ ഖുർബാനികളുടെ നിരക്കുകൾ പ്രഖ്യാപിച്ചു

UAE May 6, 2026

355914

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി ദുബൈയിലെ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ബലിമൃഗങ്ങളുടെ (ഖുർബാനി) ഔദ്യോഗിക നിരക്കുകൾ പ്രഖ്യാപിച്ചു. പെരുന്നാൾ വിപണിയിലെ അമിതവില നിയന്ത്രിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് ചാരിറ്റബിൾ സ്ഥാപനങ്ങളുമായി സഹകരിച്ച് ഏകീകൃത നിരക്ക് നിശ്ചയിച്ചത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബലിമൃഗങ്ങൾക്ക് വ്യത്യസ്ത നിരക്കുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് 350 ദിർഹമാണ്. അംഗീകൃത സന്നദ്ധ സംഘടനകൾ വഴി ഈ സേവനം ലഭ്യമാകും. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള അർഹരായ കുടുംബങ്ങളിലേക്ക് മാംസം എത്തിക്കുന്നതിനായുള്ള കൃത്യമായ മാനദണ്ഡങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

കാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഐഎസിഎഡി അറിയിച്ചു. അംഗീകൃത സ്ഥാപനങ്ങൾ വഴി മാത്രമേ ബലി കർമ്മങ്ങൾക്കായി പണമടക്കാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിവിധ നിരക്കുകൾ 

* പ്രാദേശിക ബലി (വിദേശത്ത് അറുത്ത് വിതരണം ചെയ്യുന്നത്): 350 ദിർഹം.

* കെനിയൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.

* എത്യോപ്യൻ ഖുർബാനി (വിദേശത്ത് അറുത്ത് യുഎഇയിൽ വിതരണം ചെയ്യുന്നത്): 490 ദിർഹം.

* സൊമാലി ഖുർബാനി (യുഎഇയിൽ അറുത്ത് വിതരണം ചെയ്യുന്നത്): 800 ദിർഹം

യു.എ.ഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു; ഇന്ന് മാത്രം ഗ്രാമിന് ഉയർന്നത് എത്രയെന്നറിയാമോ?

UAE May 6, 2026

Dubai Gold Rate Today
Dubai Gold Rate Today

ദുബൈ: ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് യു.എ.ഇയിൽ സ്വർണ്ണവിലയിൽ വൻ വർധനവ്. ഇന്ന് രാവിലെ ഗ്രാമിന് 11 ദിർഹത്തിലധികം വർധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണവില എത്തിനിൽക്കുന്നത്.

 രാവിലെ ഒൻപത് മണിയോടെയുള്ള കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 560 ദിർഹമാണ് വില. ചൊവ്വാഴ്ച ഇത് 548.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 518.75 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാൾ (508 ദിർഹം) 10.75 ദിർഹത്തിന്റെ വർധനവാണ് 22 കാരറ്റിൽ രേഖപ്പെടുത്തിയത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്നത്തെ സ്വര്‍ണ വില

* 24 കാരറ്റ് (ഗ്രാം) 560.00 ദിര്‍ഹം

* 22 കാരറ്റ് (ഗ്രാം) 518.75 ദിര്‍ഹം

* 21 കാരറ്റ് (ഗ്രാം) 497.25 ദിര്‍ഹം

* 18 കാരറ്റ് (ഗ്രാം) 426.25 ദിര്‍ഹം

* 14 കാരറ്റ് (ഗ്രാം) 332.50 ദിര്‍ഹം

ഈ മാസത്തെ വിലനിലവാരം

മെയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. മെയ് ഒന്നിന് 24 കാരറ്റിന് 557.50 ദിർഹമായിരുന്നു വില. 4-ന് ഇത് 546 ദിർഹത്തിലേക്ക് താഴ്ന്നു. ഇന്നലെ മുതൽ വീണ്ടും വർധിക്കാൻ തുടങ്ങിയ വില ഇന്ന് രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തുകയായിരുന്നു.

ആഗോള വിപണിയിലെ സ്വാധീനം

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു

ആഗോള വിപണിയിലെ സ്വാധീനംഅമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായെന്ന വാർത്തകളും ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവുമാണ് സ്വർണ്ണവില ഉയരാൻ കാരണമായത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ആഗോള വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,630 ഡോളർ എന്ന നിലവാരത്തിലേക്ക് ഉയർന്നു

യുഎഇ പ്രവാസികൾക്ക് വമ്പന്‍ ലോട്ടറി; കോടികൾ സ്വന്തമാക്കി മലയാളി,മറ്റൊരു മലയാളിക്ക് ആഡംബര കാര്‍

UAE May 6, 2026

354956

ദുബായ്: യുഎഇയില്‍ മലയാളികള്‍ക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം. ഒരാള്‍ക്ക് രണ്ടര കോടി ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മറ്റൊരാള്‍ക്ക് ആഡംബര കാറും. 48കാരനായ അബ്ദുല്‍ റഷീദ് അല്ലിപ്രയ്ക്കാണ് രണ്ടര കോടി ദിര്‍ഹം സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ദുബായില്‍ പ്രവാസ ജീവിതം നയിക്കുകയാണ് റഷീദ്. കുടുംബം നാട്ടിലാണ്.

കഴിഞ്ഞ ആറ് മാസമായി എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് റഷീദ്. ഇപ്പോഴാണ് ഭാഗ്യം തുണച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് നറുക്കെടുപ്പ് ലഭിച്ച കാര്യം റഷീദ് അറിഞ്ഞത്. വളരെ സന്തോഷമുണ്ടെന്നും എന്തു പറയണമെന്ന് അറിയില്ലെന്നും റഷീദ് പ്രതികരിച്ചു. കുടുംബവുമായി സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും റഷീദ് പറയുന്നു.

മലയാളിയായ അഷ്‌റഫ് അബ്ദുല്ലയ്ക്കാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 41കാരനായ ഇദ്ദേഹം കഴിഞ്ഞ 16 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഒമ്പതു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു. അഷ്‌റഫിന്റെ കുടുംബവും കേരളത്തിലാണ്. എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും പലപ്പോഴും സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുക്കുകയെന്നും അഷ്‌റഫ് പറയുന്നു.

ഗ്രൂപ്പായിട്ടാണ് ബിഗ് ടിക്കറ്റിന്റെ ഭാഗമായത്

ഡ്രീം കാര്‍ ടിക്കറ്റ് എടുക്കാന്‍ സുഹൃത്തുക്കള്‍ പറയാറുണ്ട്. എന്നാല്‍ സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്ന് അഷ്‌റഫ് പറഞ്ഞു. ഇത്തവണയും ഗ്രൂപ്പായിട്ടാണ് നറുക്കെടുപ്പിന്റെ ഭാഗമായത്. സുഹൃത്തുക്കളും അദ്ദേഹവും സമ്മാനം പങ്കുവയ്ക്കും. സമ്മാനം ലഭിക്കാത്തവര്‍ നിരാശരാകേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഭാഗ്യം തുണയ്ക്കട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു.

വിജയത്തിളക്കം നിറച്ച്, ബിഗ് ടിക്കറ്റ് മെയ് മാസത്തേക്ക് പുതിയ പ്രൊമോഷനുകളുമായി എത്തുന്നു. 2 കോടി ദിര്‍ഹമിന്റെ ഗ്രാന്‍ഡ് പ്രൈസാണ് ഈ കാമ്പയിന്റെ പ്രധാന ആകര്‍ഷണം. ഈ നറുക്കെടുപ്പിലൂടെ ഒരാള്‍ക്ക് ഈ വേനല്‍ക്കാലത്ത് ദശലക്ഷാധിപതിയാകാന്‍ അവസരം ലഭിക്കും. ജൂണ്‍ 3-നാണ് ലൈവ് നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തുക.

പ്രധാന സമ്മാനങ്ങള്‍ക്ക് പുറമെ, ഈ മാസം മറ്റ് നിരവധി അവസരങ്ങളുമുണ്ട്. 6 ലക്ഷം ദിര്‍ഹം വരെ സമ്മാനങ്ങള്‍ നല്‍കുന്ന ‘ദി ബിഗ് വിന്‍’, ആഴ്ചതോറുമുള്ള ഇ-ഡ്രോകളിലൂടെ ആകെ 4 ലക്ഷം ദിര്‍ഹം, കൂടാതെ ലക്ഷ്വറി കാറുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മേയ് മാസത്തിലെ പ്രൊമോഷനുകള്‍ ഒരുക്കിയിരിക്കുന്നത്.

US-Iran conflict UAE on alter;യു.എ.ഇക്ക് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

US-Iran conflict UAE on alter;ദുബൈ: ഇറാനില്‍ നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ യു.എ.ഇ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിടുന്നതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട സ്‌ഫോടന ശബ്ദങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ക്കുന്നതിന്റേതാണെന്നും എന്നാല്‍ ജാഗ്രത തുടരണമെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ മിസൈല്‍ ഭീഷണിയോട് പ്രതികരിക്കുകയാണെന്നും എല്ലാവരും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

ഇന്നലെയുണ്ടായ സമാനമായ ആക്രമണങ്ങള്‍ക്ക് പിന്നാലെ, തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം ആക്റ്റിവേറ്റ് ചെയ്യുന്നത്. 26 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *