
ദുബൈ: യുഎഇയിൽ പുതിയ ജോലിയിൽ പ്രവേശിക്കാനോ, വിസ നടപടികൾക്കോ, വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാനോ അത്യാവശ്യമായ രേഖയാണ് ‘ഗുഡ് കണ്ടക്ട് സർട്ടിഫിക്കറ്റ്’ (Good Conduct Certificate) എന്നും അറിയപ്പെടുന്ന പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. ഒരു വ്യക്തിയുടെ പേരിൽ യുഎഇയിൽ ക്രിമിനൽ റെക്കോർഡുകൾ ഒന്നുമില്ലെന്ന് തെളിയിക്കുന്ന രേഖയാണിത്. (police clearance certificate in uae)
യുഎഇയിലെ നിലവിലെ താമസക്കാർക്കും മുൻപ് താമസിച്ചിരുന്നവർക്കും ഇതിനായി അപേക്ഷിക്കാം. പ്രധാനമായും രണ്ട് രീതിയിലാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
1. ദുബൈ പൊലിസ് വഴി
ദുബൈയിലെ താമസ കാലയളവിലെ പെരുമാറ്റത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഈ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നത്.
അപേക്ഷിക്കേണ്ട ഇടം: ദുബൈ പൊലിസ് ആപ്പ് അല്ലെങ്കിൽ dubaipolice.gov.ae വെബ്സൈറ്റ്.
- ആവശ്യമായ രേഖകൾ:
- പാസ്പോർട്ടിന്റെ കോപ്പി
- എമിറേറ്റ്സ് ഐഡി (താമസക്കാർക്ക്)
- ഫോട്ടോ
- മുൻപത്തെ താമസ വിസയുടെ പകർപ്പ് (യുഎഇക്ക് പുറത്തുള്ളവർക്ക്)
ഫീസ്:
യുഎഇ പൗരന്മാർക്ക്: 100 ദിർഹം
താമസക്കാർക്ക് (Residents): 200 ദിർഹം
യുഎഇക്ക് പുറത്തുള്ളവർക്ക്: 300 ദിർഹം ($88)
(അധികമായി നോളജ്/ഇന്നൊവേഷൻ ഫീസായി 20 ദിർഹം നൽകണം)
കാലാവധി: നൽകിയ തീയതി മുതൽ 3 മാസം.
2. ആഭ്യന്തര മന്ത്രാലയം (MOI) വഴി
അബുദബി, ഷാർജ ഉൾപ്പെടെയുള്ള മറ്റ് ഇമാറാത്തുകളിൽ താമസിക്കുന്നവർക്ക് വേണ്ടിയുള്ള ഫെഡറൽ തലത്തിലുള്ള സർട്ടിഫിക്കറ്റാണിത്.
അപേക്ഷിക്കേണ്ട ഇടം: MOI UAE ആപ്പ് അല്ലെങ്കിൽ moi.gov.ae വെബ്സൈറ്റ്.
ആവശ്യമായ രേഖകൾ: എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്പോർട്ടിന്റെ കോപ്പി, ഫോട്ടോ.
ഫീസ്:
യുഎഇക്ക് ഉള്ളിൽ ഉപയോഗിക്കാൻ: 50 ദിർഹം
യുഎഇക്ക് പുറത്ത് ഉപയോഗിക്കാൻ: 100 ദിർഹം
വിദേശകാര്യ മന്ത്രാലയത്തിന്റെ (MOFA) അറ്റസ്റ്റേഷൻ കൂടി വേണമെങ്കിൽ: 300 ദിർഹം അധികമായി നൽകണം.
കാലാവധി: നൽകിയ തീയതി മുതൽ 30 ദിവസം.
അപേക്ഷാ നടപടികൾ (ചുരുക്കത്തിൽ)
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ലോഗിൻ: യുഎഇ പാസ് (UAE Pass) ഉപയോഗിച്ച് ആപ്പിലോ വെബ്സൈറ്റിലോ ലോഗിൻ ചെയ്യുക.
വിവരങ്ങൾ നൽകുക: നിങ്ങളുടെ ഇമെയിൽ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ നൽകുക. സർട്ടിഫിക്കറ്റ് എന്തിനുവേണ്ടിയാണ് (വിവാഹം, ജോലി, കുടിയേറ്റം) എന്നും ഏത് ഭാഷയിലാണ് (അറബിക്/ഇംഗ്ലീഷ്) വേണ്ടതെന്നും തിരഞ്ഞെടുക്കുക.
വിരലടയാളം (Fingerprinting): നിങ്ങളുടെ പക്കൽ എമിറേറ്റ്സ് ഐഡി ഇല്ലെങ്കിൽ അടുത്തുള്ള പൊലിസ് സർവീസ് സെന്ററിൽ പോയി വിരലടയാളം നൽകേണ്ടി വരും. യുഎഇക്ക് പുറത്തുള്ളവർ എംബസി സാക്ഷ്യപ്പെടുത്തിയ വിരലടയാള കാർഡ് സമർപ്പിക്കണം.
ഫീസടയ്ക്കുക: ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടച്ച് അപേക്ഷ സമർപ്പിക്കുക.
സാധാരണഗതിയിൽ ദുബൈ പൊലിസ് വഴി 5 പ്രവൃത്തി ദിവസത്തിനുള്ളിലും, MOI വഴി 24 മണിക്കൂറിനുള്ളിലും സർട്ടിഫിക്കറ്റ് ഇമെയിൽ വഴി ലഭിക്കും.
വീണ്ടും കോടികളുടെ മഴ! യുഎഇ ലോട്ടറി ലക്കി ഡേയിൽ 2 മാസത്തിനിടെ വീണ്ടും 5 മില്യൺ ദിർഹം ഭാഗ്യം
UAE May 3, 2026

വെറും രണ്ട് മാസത്തിനിടെ രണ്ടാമത്തെ 5 ദശലക്ഷം ദിർഹം സമ്മാനം
അബുദാബി: യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ വീണ്ടും ചരിത്രനേട്ടം. വെറും രണ്ട് മാസത്തിനിടെ രണ്ടാമത്തെ 5 ദശലക്ഷം ദിർഹം ലഭിച്ച (5 Million AED) വിജയിയെ കണ്ടെത്തി. ദുബായിൽ താമസിക്കുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 39 കാരൻ ബ്രാൻഡൻ ടെക്രം ആണ് ഭാഗ്യശാലി. ഒരു ‘ലക്കി ഡേ’ ടിക്കറ്റിലൂടെ ജീവിതം തന്നെ മാറിമറിയാമെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ് .
”നറുക്കെടുപ്പിൽ 5 ദശലക്ഷം ദിർഹം ലഭിച്ചെന്നറിഞ്ഞപ്പോൾ ശരിക്കും അമ്പരന്നുപോയെന്ന് ബ്രാൻഡൻ ടെക്രം പ്രതികരിച്ചു. നമ്മൾ ഇത് വിജയിക്കുമെന്ന് ഞാൻ എപ്പോഴും ഭാര്യയോട് പറയുമായിരുന്നു. എന്റെ ആഗ്രഹം ഒടുവിൽ സഫലമായെന്ന് ബ്രാൻഡൻ പറഞ്ഞു. ഇതാദ്യമായാണ് ഒരു ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ഭാര്യയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ ഈ തുക വിനിയോഗിക്കുമെന്നും ബ്രാൻഡൻ വ്യക്തമാക്കി.
നിലവിൽ ലക്കി ഡേ നറുക്കെടുപ്പിലൂടെ 30 ദശലക്ഷം ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസും, 5 ദശലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും, കൂടാതെ ഓരോ നറുക്കെടുപ്പിലും ഉറപ്പായും ലഭിക്കുന്ന 50,000 ദിർഹത്തിന്റെ മൂന്ന് ‘ലക്കി ചാൻസ്’ സമ്മാനങ്ങളും നേടാൻ കളിക്കാർക്ക് അവസരമുണ്ട്. ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റി പൂർണ്ണമായും നിയന്ത്രിക്കുന്ന യുഎഇ ലോട്ടറി, സുരക്ഷിതവും സുതാര്യവുമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അടുത്ത നറുക്കെടുപ്പുകൾക്കുള്ള ടിക്കറ്റുകൾ www.theuaelottery.ae എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
യുഎഇ ലോട്ടറിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ആദ്യത്തെ ഫെഡറൽ ലൈസൻസുള്ള ലോട്ടറിയാണ് യുഎഇ ലോട്ടറി. ഗൾഫ് മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ജനറൽ കൊമേഴ്സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ദ ഗെയിം എൽഎൽസി’ എന്ന സ്ഥാപനമാണ് ഇത് നടത്തുന്നത്. ഉത്തരവാദിത്തത്തോടുള്ള ഗെയിമിംഗ് രീതികൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് പ്രവർത്തിക്കുന്നത്.
യുഎഇ ലോട്ടറിയുടെ പ്രവർത്തന വിഭാഗമെന്ന നിലയിൽ, GCGRAയുടെ നിർദ്ദേശങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും കർശനമായി പാലിച്ചാണ് ‘ദ ഗെയിം’ പ്രവർത്തിക്കുന്നത്. 18 വയസ്സും അതിനുമുകളിലും പ്രായമുള്ള യുഎഇയിലെ താമസക്കാർക്ക് മാത്രമേ ഇതിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് www.theuaelottery.ae സന്ദർശിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികൾ ശ്രദ്ധിക്കുക; യുഎഇയുടെ പുതിയ യാത്രാ വിലക്ക് ബാധിക്കുമോ? അറിയേണ്ട കാര്യങ്ങൾ
UAE May 2, 2026

യുഎഇ: മിഡിൽ ഈസ്റ്റിൽ നിലനിന്നിരുന്ന സാഹചര്യങ്ങൾ കാരണം ഇറാൻ, ലെബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. കൂടാതെ ഈ രാജ്യങ്ങളിൽ കഴിയുന്ന എല്ലാ യുഎഇ പൗരന്മാരും എത്രയും പെട്ടന്ന് തന്നെ രാജ്യത്തേക്ക് തിരിച്ചെത്തണമെന്നും അറിയിച്ചു.ഈ നിർദേശം പുറത്ത് വന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ ചില ആശങ്കകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നതെന്നും അധികൃതർ വ്യക്തമാക്കി
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത തീരുമാനം
ലെബനനിൽ വെടിനിർത്തൽ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതും ഒമ്പതോളം പേർ കൊല്ലപ്പെട്ടതുമെല്ലാം സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 2021 മുതൽ 2025 വരെ ലെബനനിലേക്ക് നിലനിന്നിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ മേയ് മാസത്തിലാണ് നീക്കം ചെയ്തിരുന്നത്.
എന്നാൽ പ്രാദേശിക പ്രതിസന്ധികൾ വന്നതോടെ വീണ്ടും വിലക്ക് ഏർപ്പെടുത്താൻ യുഎഇ നിർബന്ധിതരായിരിക്കുന്നതായും അറിയിച്ചു. കൂടാതെ ഇറാൻ, ഇറാഖ്, ലെബനൻ എന്നീ രാജ്യങ്ങൾ നിലവിലെ പ്രാദേശിക യുദ്ധത്തിന്റെ പ്രധാന കേന്ദ്രങ്ങളായി തുടരുന്നത് പ്രവാസികളടക്കമുള്ള എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ഈ യാത്രാ വിലക്ക് പ്രധാനമായും യുഎഇ പൗരന്മാർക്കാണെങ്കിലും യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ സംബന്ധിച്ചും ഇത് വളരെ നിർണ്ണായകമായ ഒരു അറിയിപ്പാണ്. കൂടാതെ യുഎഇയുടെ ഈ നീക്കം വിമാന സർവീസുകളെയും ട്രാൻസിറ്റ് യാത്രകളെയും ബാധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു.
അതിനാൽ ഇറാൻ, ഇറാഖ് അല്ലെങ്കിൽ ലെബനൻ വഴി കണക്റ്റിംഗ് ഫ്ലൈറ്റുകൾ പ്ലാൻ ചെയ്തിട്ടുള്ള പ്രവാസികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുള്ളതായും അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങളോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതോ മൂലം നിങ്ങളുടെ യാത്രാ പ്ലാനുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തുകയും വേണം.
കൂടാതെ മേഖലയിലെ സംഘർഷം ഇന്ധനവില ഉയരാനും വിമാന ടിക്കറ്റ് നിരക്ക് കൂടാനും കാരണമായേക്കാം എന്നതിനാൽ വരാനിരിക്കുന്ന അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുന്നത് നന്നായിരിക്കുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കി. അതിനാൽ ഈ സംഘർഷ ഘട്ടത്തിൽ യുഎഇ നൽകുന്ന നിർദ്ദേശങ്ങൾ പൗരന്മാരെ പോലെ തന്നെ പ്രവാസികളും ഗൗരവമായി തന്നെ കാണണം.
പ്രവാസികളെ…സ്വപ്നം ആകുമോ ബലിപെരുന്നാളിന് നാട്ടിൽവരുന്നത് ? യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരു ലക്ഷത്തിലധികം കൊടുക്കണം; ഞെട്ടണ്ട സത്യമാണ്
UAE Nazia Staff Editor — April 30, 2026 · 0 Comment

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ ഈ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ (10,,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,00 രൂപ) നൽകേണ്ടി വരുന്നുണ്ട്.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്
ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്, പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ചു കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് (Return Fare) 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്.