
അബുദാബി: ബിഗ് ടിക്കറ്റ് മെയ് മാസത്തിൽ സമ്മാനങ്ങളുമായി വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ വെറുമൊരു നറുക്കെടുപ്പല്ല മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളും കോടികളുടെ സമ്മാനങ്ങളുമാണ് ഓരോ പ്രവാസിയെയും കാത്തിരിക്കുന്നത്. 20 മില്യൺ ദിർഹത്തിന്റെ ഗ്രാൻഡ് പ്രൈസ് മുതൽ ആഡംബര കാറുകൾ വരെ! നിങ്ങൾക്ക് നേടാൻ അവസരമുണ്ട്.നിരവധി ആളുകളാണ് ഓരോ മാസവും അബുദാബി ബിഗ് ടിക്കറ്റ് എടുക്കുന്നത്, എന്നാൽ ഈ മെയ് മാസത്തിലെ ഏറ്റവും വലിയ ആകർഷണം 20 മില്യൺ ദിർഹം അതായത് ഏകദേശം 45 കോടിയിലധികം ഇന്ത്യൻ രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ജൂൺ 3 നാണ് ഈ വമ്പൻ നറുക്കെടുപ്പ് നടക്കുന്നത്. അതിനാൽ ഈ വേനൽക്കാലത്ത് നിങ്ങളുടെ ജീവിതം തന്നെ മാറിമറിയാൻ ഈ ഒരു ടിക്കറ്റ് മതിയാകും
ഇത്തവണ ബിഗ് വിൻ എന്ന പ്രത്യേക മത്സരം കൂടെയുണ്ടാകും. മെയ് 1 മുതൽ മെയ് 24 വരെയുള്ള സമയത്തിൽ ഒരൊറ്റ ഇടപാടിലൂടെ രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർ ഈ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 4 ഭാഗ്യശാലികളെ ജൂൺ 1-ന് വെബ്സൈറ്റ് വഴി പ്രഖ്യാപിക്കും. ശേഷം ജൂൺ ലെ തത്സമയ ഷോയിൽ ഇവർക്ക് 150,000 ദിർഹം വരെ നേടാനുള്ള അവസരവുമുണ്ടാകും.
കൂടാതെ ആഴ്ചതോറുമുള്ള ഇ ഡ്രോകൾ മാസം മുഴുവൻ തുടരും. ഓരോ ആഴ്ചയും 4 വിജയികളെ വീതം തിരഞ്ഞെടുത്ത് 25,000 ദിർഹം വീതം നൽകും. എല്ലാ ആഴ്ചയും രാവിലെ 11 മണിക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഈ നറുക്കെടുപ്പ് നിങ്ങൾക്ക് തത്സമയം കാണാനും സാധിക്കും.
ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.bigticket.ae വഴി ടിക്കറ്റുകൾ വാങ്ങിക്കാം. അല്ലെങ്കിൽ സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും ടിക്കറ്റുകൾ നേരിട്ട് വാങ്ങിക്കാനും സാധിക്കും. അതേസമയം ടിക്കറ്റുകൾ ഒറ്റയ്ക്ക് വാങ്ങിക്കുക എന്നത് പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
അതിനാൽ ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കാൻ പ്രയാസമുള്ളവർക്ക് സുഹൃത്തുക്കളുമായി ചേർന്ന് ഷെയർ ഇട്ടും ടിക്കറ്റുകൾ എടുക്കാവുന്നതാണ്. മെയ് മാസത്തിൽ കൂടുതൽ ടിക്കറ്റുകൾ എടുക്കുന്നതിലൂടെ ബിഗ് വിൻ പോലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള നിങ്ങളുടെ സാധ്യത ഇത് ഉയർത്തുകയും ചെയ്യും. കഴിഞ്ഞ മാസങ്ങളിൽ സമ്മാനം ലഭിച്ച പല പ്രവാസികളും സാധാരണക്കാരായ പ്രവാസികളായിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസികളെ…സ്വപ്നം ആകുമോ ബലിപെരുന്നാളിന് നാട്ടിൽവരുന്നത് ? യു.എ.ഇയിൽനിന്ന് കൊച്ചിയിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരു ലക്ഷത്തിലധികം കൊടുക്കണം; ഞെട്ടണ്ട സത്യമാണ്
UAE Nazia Staff Editor — April 30, 2026 · 0 Comment

ദുബൈ: ഇന്ത്യക്കും യു.എ.ഇക്കുമിടയിലുള്ള വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് കുറയാത്തത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ ഈ സമയങ്ങളിൽ കുറഞ്ഞ നിരക്ക് ലഭ്യമാകാറുള്ളതാണെങ്കിലും ഇത്തവണ നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാർ കുറവുള്ള ഏപ്രിൽ മാസത്തിൽ ഇത്രയും വലിയ നിരക്ക് വർധനവ് അസാധാരണമാണെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനവില വർധനവും വിമാനങ്ങളുടെ കുറഞ്ഞ എണ്ണവുമാണ് നിരക്ക് ഉയരാൻ പ്രധാന കാരണം. ഏതാനും മാസങ്ങൾക്ക് മുൻപ് 300 മുതൽ 400 ദിർഹം വരെ (10,,000 രൂപ) ഉണ്ടായിരുന്ന വൺവേ ടിക്കറ്റുകൾക്ക് ഇപ്പോൾ പല റൂട്ടുകളിലും 1,300 മുതൽ 1,800 ദിർഹം വരെ (46,00 രൂപ) നൽകേണ്ടി വരുന്നുണ്ട്.
കൊച്ചിയിലേക്ക് റെക്കോർഡ് നിരക്ക്
ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണ്, പ്രത്യേകിച്ച് കൊച്ചിയിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കുന്നത്. മുംബൈ, ഡൽഹി സെക്ടറുകളിൽ 1,000 മുതൽ 1,500 ദിർഹം വരെ നിരക്കുള്ളപ്പോൾ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 2,000 ദിർഹത്തിന് (50,000 രൂപ) മുകളിലാണ്. മെയ് ഒന്നിനോടടുപ്പിച്ചു കൊച്ചിയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് (Return Fare) 4,114 ദിർഹം വരെ (ഒരു ലക്ഷം) എത്തിയതായും റിപ്പോർട്ടുകളുണ്ട്.
സീറ്റുകളുടെ കുറവും വർധിച്ച ആവശ്യക്കാരും
നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം പരിമിതമായതും ലഭ്യമായ സീറ്റുകളേക്കാൾ കൂടുതൽ യാത്രക്കാരുള്ളതും നിരക്ക് വർധനയ്ക്ക് കാരണമാകുന്നു. എമിറേറ്റ്സ്, എത്തിഹാദ് തുടങ്ങിയ ഫുൾ സർവീസ് എയർലൈനുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ ഇക്കോണമി സീറ്റുകൾ വേഗത്തിൽ വിറ്റുതീരുന്നതിനാൽ പല ദിവസങ്ങളിലും ബിസിനസ്, പ്രീമിയം സീറ്റുകൾ മാത്രമാണ് ലഭ്യമാകുന്നത്.
ജൂൺ പകുതിയോടെ സ്കൂൾ അവധി ആരംഭിക്കുന്നതോടെ തിരക്ക് വീണ്ടും വർധിക്കുമെന്നതിനാൽ വരും മാസങ്ങളിലും നിരക്ക് കുറയാൻ സാധ്യതയില്ലെന്നാണ് ട്രാവൽ രംഗത്തുള്ളവർ വിലയിരുത്തുന്നത്. ഓഫ് സീസണിലും വലിയ തുക നൽകേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്