Gold prices drop in UAE;യുഎഇയിൽ സ്വർണ്ണവില കൂടിയോ കുറഞ്ഞോ??? അറിയാം ഇന്നത്തെ നിരക്കുകൾ

Dubai gold price
Dubai gold price

Gold prices drop in UAE ദുബായ്: ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് യുഎഇയിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ (ചൊവ്വ) രാവിലെ ഗ്രാമിന് 3.25 ദിർഹത്തിന്റെ കുറവാണ് വിപണിയിൽ ദൃശ്യമായത്. യുഎഇയിലെ ഇന്നത്തെ സ്വർണനിരക്ക് (ഗ്രാമിന്): 24 കാരറ്റ്- 562.50, 22 കാരറ്റ്-520.75, 21 കാരറ്റ്- 508.75, 18 കാരറ്റ്- 499.25, 14 കാരറ്റ്- 428.00 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. ഇന്നലെ വിപണി അവസാനിക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന് 565.75 ദിർഹമായിരുന്നു വില. രാജ്യാന്തര വിപണിയിൽ ഔൺസിന് 4,652.74 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വിലയിൽ 2.45 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയിൽ നിർണ്ണായകമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മേഖലയിലെ സംഘർഷങ്ങളും എണ്ണ വിതരണ തടസ്സങ്ങളും ഡോളർ കരുത്താർജ്ജിക്കാൻ കാരണമാകുന്നത് സ്വർണവിലയിൽ സമ്മർദ്ദമുണ്ടാക്കുന്നു. സമാധാന ചർച്ചകൾ വിജയിക്കുകയും എണ്ണ വിപണി സാധാരണ നിലയിലാവുകയും ചെയ്താൽ പണപ്പെരുപ്പ ഭീഷണി കുറയുന്നതോടെ സ്വർണവിലയിൽ അനുകൂലമായ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം ‘ബൈ 2 ഗെറ്റ് 2’ ഡീലും

ദുബൈ: വേനൽക്കാലത്തോടനുബന്ധിച്ച് താൽക്കാലികമായി അടച്ചിടുന്നതിന് മുന്നോടിയായി സന്ദർശകർക്കായി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ദുബൈ സഫാരി പാർക്ക്. മെയ് 31-ന് പാർക്കിന്റെ ഏഴാം സീസൺ അവസാനിക്കാനിരിക്കെയാണ് ‘കിഡ്‌സ് ഗോ ഫ്രീ’, ‘ബൈ 2 ഗെറ്റ് 2’ എന്നീ രണ്ട് പരിമിതകാല ഓഫറുകൾ പാർക്ക് അധികൃതർ അവതരിപ്പിച്ചിരിക്കുന്നത്.

പ്രധാന ഓഫറുകൾ

കിഡ്‌സ് ഗോ ഫ്രീ (Kids Go Free): ഒരു മുതിർന്ന വ്യക്തിയുടെ ‘സഫാരി ബണ്ടിൽ’ ടിക്കറ്റിനൊപ്പം 12 വയസ്സോ അതിൽ താഴെയോ പ്രായമുള്ള രണ്ട് കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കാം. കുടുംബങ്ങൾക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ പാർക്ക് സന്ദർശിക്കാനുള്ള മികച്ച അവസരമാണിത്.

ബൈ 2 ഗെറ്റ് 2 (Buy 2 Get 2 Free): രണ്ട് സഫാരി ബണ്ടിൽ ടിക്കറ്റുകൾ വാങ്ങുമ്പോൾ രണ്ട് ടിക്കറ്റുകൾ സൗജന്യമായി ലഭിക്കും. സുഹൃത്തുക്കൾക്കും വലിയ ഗ്രൂപ്പുകൾക്കും ഈ ഓഫർ വലിയ സാമ്പത്തിക ലാഭം നൽകും.

ബാലിപ്പെരുന്നാൽ അവധി വരുന്നു :ഈ അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണേ…

Travel Plan ദുബായ്: ഈദ് അൽ അദ്ഹ അവധി ദിവസങ്ങളിൽ യാത്രയ്ക്ക് പദ്ധതിയിടുന്നവരാണോ നിങ്ങൾ. അങ്ങനെയാണെങ്കിൽ നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രാ നിരക്കുകൾ ഉയർന്നതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ശക്തമായ ഡിമാൻഡ്, പരിമിതമായ വിമാന ശേഷി, വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവ് എന്നിവ വരും ആഴ്ചകളിൽ വിമാന നിരക്കുകൾ ഉയരാൻ കാരണമാകുമെന്നാണ് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നത്.

ഈ വർഷത്തെ ബലിപെരുന്നാൾ മെയ് 27 നും മെയ് 29 നും ഇടയിലായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മുംബൈയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 2,000 ദിർഹവും, ബെംഗളൂരുവിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,360 ദിർഹവും, ന്യൂഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,110 ദിർഹവുമാണ് നിരക്ക്. മംഗലാപുരത്തേക്കുള്ള ടിക്കറ്റ് നിരക്ക് 4080 ദിർഹത്തിലെത്തിയിട്ടുണ്ട്. കെച്ചിയിലേക്ക് 2,940 ദിർഹവും തിരുവനന്തപുരത്ത് 3,300 ദിർഹവുമാണ് വിമാന ടിക്കറ്റ് നിരക്ക്.

ദീർഘദൂര റൂട്ടുകളിലും വില കുത്തനെ ഉയരുകയാണ്. ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് ഏകദേശം 3,840 ദിർഹവും, എഡിൻബർഗിലേക്കുള്ള 4,040 ദിർഹവും, സൂറിച്ചിലേക്കുള്ള 3,760 ദിർഹവുമാണ് നിരക്ക്. മിലാനിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 2,390 ദിർഹവും, ഇസ്താംബൂളിലേക്കുള്ളത് 2,610 ദിർഹവും, ഏഥൻസിലെ ടിക്കറ്റ് നിരക്കുകൾ 3,730 ദിർഹവുമാണ്. അൽമാറ്റിയിലേക്കും ടിബിലിസിയിലേക്കും ഏകദേശം 2,330 ദിർഹവും ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ 4,760 ദിർഹവുമാണ്. ടിക്കറ്റ് നിരക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കൊരുങ്ങുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്നാണ് ട്രാവൽ ഏജന്റുമാർ അറിയിക്കുന്നത്.

expat dies of lightning;വെറും രണ്ടാഴ്ച മുന്‍പ് ദുബായില്‍ നിന്ന് നാട്ടിലെത്തി ; മടങ്ങാനിരിക്കെ മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

expat dies of lightning ചെങ്ങന്നൂർ: കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പള്ളിപ്പടി പുത്തൻപീടികയിൽ പി.എം. അഷ്റഫിൻ്റെയും സുനിതയുടെയും മകൻ പി.എ. ആസിഫ് (23) ആണ് മരിച്ചത്. വൈകിട്ട് ആറു മണിയോടെ പുത്തൻകാവ് സെൻ്റ് മേരീസ് കത്തീഡ്രലിനു സമീപമുള്ള മെട്രോപ്പൊലിറ്റൻ സ്കൂൾ ഗ്രൗണ്ടിലായിരുന്നു അപകടം. ശക്തമായ മഴയ്ക്കിടെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെയാണ് ആസിഫിന് മിന്നലേറ്റത്. ഉടൻ തന്നെ മാലക്കരയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ ജോലി ചെയ്തിരുന്ന ആസിഫ് രണ്ടാഴ്ച മുൻപാണ് നാട്ടിലെത്തിയത്. മേയ് 15-ന് ജോലിസ്ഥലത്തേക്ക് തിരികെ പോകാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. ഖബറടക്കം ഇന്ന് മുളക്കുഴ മുസ്ലീം ജുമാഅത്ത് ഖബർസ്ഥാനിൽ നടക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *