ഒറ്റ ഫോർവേഡ് മതി നിങ്ങളുടെ പ്രവാസം അവസാനിക്കാൻ;വാട്സ്ആപ്പിൽ ഇകാര്യങ്ങൾ ചെയ്യരുത്

watsapp

ദുബായ്: സോഷ്യൽ മീഡിയ ഉപയോഗികുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാ വകുപ്പ്. ചെറിയൊരു അശ്രദ്ധ പോലും വലിയ നിയമക്കുരുക്കിലേക്ക് നയിച്ചേക്കാമെന്നും അതിനാൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കൂടാതെ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്പുകളിലെ സ്വകാര്യ ചാറ്റുകളും ഫോർവേഡ് സന്ദേശങ്ങളും സൈബർ നിയമങ്ങളുടെ പരിധിയിൽ വരുമെന്നും വ്യക്തമാക്കി.യുഎഇയിൽ നിലവിൽ സൈബർ നിയമങ്ങൾ കർശനമാണ് അതിനാൽ നിയമലംഘകരെ കണ്ടെത്തിയത് കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പലരും കരുതുന്നത് വ്യക്തിപരമായ സംഭാഷണങ്ങൾ നിയമത്തിന്റെ പരിധിയിൽ വരില്ല എന്നാണ്. എന്നാൽ ഒരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ പങ്കുവെക്കുന്നതോ, സ്വകാര്യ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ മറ്റൊരാൾക്ക് അയക്കുന്നതോ യുഎഇ നിയമപ്രകാരം കുറ്റകരമാണ്.

കൂടാതെ ഫോണിലേക്ക് വരുന്ന വാർത്തകളോ വീഡിയോകളോ സത്യമാണോ എന്ന് പരിശോധിക്കാതെ അയക്കുന്നത് യുഎഇയിൽ പുനഃപ്രസിദ്ധീകരണത്തിന്’ തുല്യമാണ് അതിനാൽ മെസേജുകൾ ഫോർവേഡ് ചെയ്യുന്നത് പരമാവധി ഒഴിവാകുന്നതായിരിക്കും നല്ലത്. ആ സന്ദേശം ഉണ്ടാക്കിയത് നിങ്ങളല്ലെങ്കിൽ പോലും അത് പ്രചരിപ്പിച്ചു എന്ന കാരണത്താൽ ചിലപ്പോൾ നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം.

അതിനാൽ സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുക, ദേശീയ സുരക്ഷയെ ബാധിക്കുന്ന വീഡിയോകൾ ഷെയർ ചെയ്യുക, അപകീർത്തികരമായ സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുക. എന്നിവയെല്ലാം സൈബർ നിയമത്തിലെ ആർട്ടിക്കിൾ 52 പ്രകാരം ശിക്ഷാർഹമാണ് എന്ന കാര്യം കൂടെ ഓർക്കണം.

യുഎഇയിൽ റൂമുകളിലും മറ്റുമായി ഒരുപാട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാകും എന്നാൽ നിങ്ങൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണെങ്കിൽ നിങ്ങൾക്ക് ഉത്തരവാദിത്തം കൂടുതലാണ്. ഗ്രൂപ്പിൽ ആരെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ അത് ശ്രദ്ധയിൽപ്പെട്ട ഉടനെ നീക്കം ചെയ്യാൻ അഡ്മിൻ ബാധ്യസ്ഥനാണ്.

കൂടാതെ അത്തരം സന്ദേശങ്ങൾ ഗ്രൂപ്പിൽ തുടരാൻ അനുവദിക്കുന്നത് അഡ്മിനെതിരെയും നിയമനടപടികൾക്കും കാരണമായേക്കാം. അതുപോലെ കുറ്റകരമായ സന്ദേശങ്ങൾ അയക്കുന്ന അംഗത്തെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യാനോ മുന്നറിയിപ്പ് നൽകാനോ അഡ്മിൻ തയ്യാറാകുകയും വേണം.

യുഎഇ സൈബർ നിയമലംഘനത്തിന് കഠിനമായ ശിക്ഷകളാണ് നിലവിലുള്ളത്. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ പിഴയായി നൽകേണ്ടി വരും. ഇതിനുപുറമെ തടവുശിക്ഷയും നാടുകടത്തലും ഉണ്ടാകാം. വെറുമൊരു വിനോദത്തിനായി ചെയ്യുന്ന അലെങ്കിൽ അറിയാത്ത കാര്യങ്ങൾ നിങ്ങളുടെ പ്രവാസം തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

diesel uae petrol price; ആശങ്കയിൽ വാഹന ഉടമകൾ;യുഎഇയിൽ പെട്രോൾ വില 4 ദിർഹം കടക്കുമോ? ഇന്ധനവില പ്രവചനം ഇങ്ങനെ

UAE April 26, 2026

336287

diesel uae petrol price; യുഎഇയിലെ താമസക്കാരും പ്രവാസികളും വാഹന ഉടമകളും അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്ന ഒന്നാണ് 2026 മെയ് മാസത്തെ ഇന്ധനവില പ്രഖ്യാപനം. ഏപ്രിൽ മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയതോടെ, വരും മാസത്തിൽ വില ലിറ്ററിന് 4 ദിർഹം കടക്കുമോ എന്ന വലിയൊരു ആശങ്ക പൊതുജനങ്ങൾക്കിടയിലുണ്ട്. യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി (UAE Fuel Price Committee) സാധാരണയായി ഓരോ മാസത്തിന്റെയും അവസാന ദിവസമാണ് അടുത്ത മാസത്തെ പുതുക്കിയ നിരക്കുകൾ പുറത്തുവിടുന്നത്.യുദ്ധം വരുത്തിവെച്ച ഉയർന്ന വില

നിലവിലെ വിപണി സാഹചര്യം പരിശോധിച്ചാൽ, ഏപ്രിൽ മാസത്തിൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.39 ദിർഹവും, സ്പെഷ്യൽ 95-ന് 3.28 ദിർഹവുമാണ് നിരക്ക്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ അസ്ഥിരതയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതും, തന്ത്രപ്രധാനമായ പാതകളിലെ സുരക്ഷാ വെല്ലുവിളികളും എണ്ണ വിതരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്

യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം

UAE April 27, 2026

gulfnews 2026 04 27 5gjsb41q ajman fire

അജ്മാൻ: അജ്മാനിലെ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഒരു ഫാക്ടറിയിലുണ്ടായ ശക്തമായ തീപിടിത്തം സിവിൽ ഡിഫൻസ് സംഘം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അജ്മാൻ സിവിൽ ഡിഫൻസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ പടരുന്നത് തടയുകയും ചെയ്തു. മറ്റ് കെട്ടിടങ്ങളിലേക്ക് അഗ്നിബാധ വ്യാപിക്കാതിരിക്കാൻ അഗ്നിശമനസേനാംഗങ്ങൾ കിണഞ്ഞു പരിശ്രമിച്ചു.

അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ജാഗ്രത പുലർത്തുന്നതിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് അധികൃതർ സ്ഥാപന ഉടമകൾക്ക് നിർദ്ദേശം നൽകി

ബാങ്ക് രേഖകള്‍ വാട്ട്‌സ്ആപ്പില്‍ അയക്കരുത്!; യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വിലക്ക് ഉപഭോക്താക്കളെ ബാധിക്കുന്നതെങ്ങനെ?

UAE April 27, 2026

337881

ദുബൈ: യു.എ.ഇയിലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് സെന്‍ട്രല്‍ ബാങ്ക് വിലക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകളും സുരക്ഷാ വീഴ്ചകളും തടയുന്നതിന്റെ ഭാഗമായി ഈ മാസം 17നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സേവനങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഇനിമുതല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ പാടില്ല. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ക്കായി വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് പ്രധാനമായും വിലക്ക്. 

കര്‍ശന നടപടിയുമായി സെന്‍ട്രല്‍ ബാങ്ക്

ഏപ്രില്‍ 30നകം എല്ലാ ധനകാര്യ സ്ഥാപനങ്ങളും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളും പിഴയും ഈടാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇനിമുതല്‍ ബാങ്കിങ് ഇടപാടുകള്‍ക്കോ, രേഖകള്‍ പങ്കുവെക്കുന്നതിനോ, ഒ.ടി.പി കൈമാറുന്നതിനോ വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും ഉപയോഗിക്കരുത്. എല്ലാ ആശയവിനിമയങ്ങളും ഔദ്യോഗിക ബാങ്കിങ് ആപ്പുകളിലൂടെയോ വെബ്‌സൈറ്റിലൂടെയോ മാത്രം നടത്തുക.
പുതിയ നിര്‍ദേശത്തെക്കുറിച്ച് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ആണ് ഇവിടെ വിശദീകരിക്കുന്നത്.

എന്തൊക്കെയാണ് വിലക്കിയിരിക്കുന്നത്?

* ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിനും പങ്കുവയ്ക്കുന്നതിനും.
* പണമിടപാടുകള്‍ ആരംഭിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും.
* പാസ്‌വേഡുകള്‍, ഒ.ടി.പി തുടങ്ങിയവ അയക്കുന്നതിന്.
* വ്യക്തിഗത, സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറുന്നതിന്.

നിയമം ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്?

യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്

* ദേശീയ, അന്തര്‍ദേശീയ ബാങ്കുകള്‍
* ഫിനാന്‍സ് കമ്പനികള്‍
* എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍
* പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍
* ഇന്‍ഷുറന്‍സ് കമ്പനികളും ബ്രോക്കര്‍മാരും

എന്തുകൊണ്ടാണ് ഈ വിലക്ക് 

മെസേജിങ് ആപ്പുകള്‍ വഴിയുള്ള സേവനങ്ങള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, ആള്‍മാറാട്ടം, അക്കൗണ്ട് ചോര്‍ത്തല്‍ തുടങ്ങിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതായി സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി. ഉപഭോക്താക്കളുടെ സെന്‍സിറ്റീവ് വിവരങ്ങള്‍ ചോരാനുള്ള വലിയ സാധ്യതയും ഇതിലൂടെയുണ്ട്. കൂടാതെ, മെസേജിങ് പ്ലാറ്റ്‌ഫോമുകള്‍ വഴി കൈമാറുന്ന വിവരങ്ങള്‍ യു.എ.ഇയ്ക്ക് പുറത്ത് സൂക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് രാജ്യത്തെ ഡാറ്റാ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 

നിലവിലെ വാട്‌സ്ആപ്പ് സേവനങ്ങള്‍ നിര്‍ത്തിലാക്കുമോ?

അതെ. വാട്‌സ്ആപ്പ് വഴി നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന അക്കൗണ്ട് വിവരങ്ങള്‍, ട്രാന്‍സാക്ഷന്‍ അലര്‍ട്ടുകള്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് തുടങ്ങിയ എല്ലാ സേവനങ്ങളും അടിയന്തരമായി നിര്‍ത്തിവെക്കാന്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ സുരക്ഷിതമായ മറ്റ് ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റണം.

ഉപഭോക്താക്കള്‍ക്ക് ഇനി ഏതൊക്കെ വഴികള്‍ ഉപയോഗിക്കാം?

ബാങ്കിങ് ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഇനി താഴെ പറയുന്ന അംഗീകൃത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം:
* മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍
* ഓണ്‍ലൈന്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകള്‍ (വെബ്‌സൈറ്റുകള്‍)
* ബാങ്കുകളുടെ കോള്‍ സെന്ററുകള്‍
* ബാങ്ക് ബ്രാഞ്ചുകള്‍ നേരിട്ട് സന്ദര്‍ശിക്കുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *