Exchange rate in uae;സന്തോഷം!! സന്തോഷം!!!പ്രവാസികൾക്ക് പെരുന്നാളിന് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാം ; തകർന്നടിഞ്ഞ് രൂപയുടെ മൂല്യം

best currency exchange app
best currency exchange app

Exchange rate in uae;ദുബൈ/റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് രാവിലെ 20 പൈസ ഇടിഞ്ഞ് 94ല്‍ എത്തി. തുടര്‍ച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. വിപണിയിലെ ഈ മാറ്റം ആഗോള തലത്തില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഡോളര്‍ കരുത്താര്‍ജിച്ചതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് ഉയര്‍ന്നത് പ്രവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരിക്കുകയാണ്.

പ്രവാസികള്‍ക്ക് മികച്ച വിനിമയ നിരക്ക്

ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍ക്ക് ഡോളറുമായി നേരിട്ട് ബന്ധമുള്ളതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ഉയര്‍ന്ന നിരക്ക് ലഭിക്കാന്‍ സഹായിക്കും. ഇത് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് കൂടുതല്‍ പണം നല്‍കാനും അവര്‍ക്ക് കഴിയും. യു.എ.ഇ ദിര്‍ഹം, സഊദി റിയാല്‍, ഒമാന്‍ റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈത്ത് ദിനാര്‍, ബഹ്‌റൈന്‍ ദിനാര്‍ എന്നീ എല്ലാ ഗള്‍ഫ് കറന്‍സികള്‍ക്കും രൂപയുമായുള്ള വിനിമയത്തില്‍ വലിയ വര്‍ധനവാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. പ്രതിസന്ധികള്‍ക്കിടയിലും, നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ സാഹചര്യം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും. രാവിലത്തെ വിപണി അനുസരിച്ച് കുവൈത്ത് ദിനാര്‍ ഒന്നിന് 305 രൂപയില്‍ അധികം നല്‍കണം.

രൂപയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങള്‍

എണ്ണവിലയിലെ കുതിപ്പ് തന്നെയാണ് രൂപയെ പ്രധാനമായും ബാധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും അനിശ്ചിതത്വവും കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104 ഡോളറിന് മുകളിലെത്തി. ഇത് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അമേരിക്കയും ഇസ്‌റാഈലും ഇറാനില്‍ ആരംഭിച്ച യുദ്ധത്തിന് രണ്ട് മാസം പിന്നിടുമ്പോഴും സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമാണെന്ന സൂചനകള്‍ വിപണിയെ കൂടുതല്‍ ജാഗ്രതയിലാക്കി. ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതും, ഇന്ത്യന്‍ മഹാസമുദ്രം ഉള്‍പ്പെടെയുള്ള ഏഷ്യന്‍ സമുദ്രമേഖലയില്‍ ഇറാന്‍ പതാകയേന്തിയ മൂന്ന് എണ്ണ ടാങ്കറുകള്‍ യു.എസ് സൈന്യം തടഞ്ഞതും എണ്ണ വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ചു.
രൂപയുടെ മൂല്യം ഇടിയുന്നത് മുന്നില്‍ക്കണ്ട് എണ്ണക്കമ്പനികള്‍ വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു.

കറൻസി (Currency)1 രൂപയുടെ മൂല്യം (1 INR)1 കറൻസിയുടെ രൂപയിലെ നിരക്ക്
അർജന്റീനിയൻ പെസോ (Argentine Peso)14.6561000.068231
ഇസ്‌റാഈൽ ഷെക്കൽ (Israeli Shekel)0.03189631.351797
ഇന്തോനേഷ്യൻ റുപ്പിയ (Indonesian Rupiah)183.8039360.005441
ഇറാനിയൻ റിയാൽ (Iranian Rial)13995.6032800.000071
എമിറേറ്റി ദിർഹം (Emirati Dirham)0.03904525.611360
ഒമാൻ റിയാൽ (Omani Rial)0.004093244.317144
ഓസ്ട്രേലിയൻ ഡോളർ (Australian Dollar)0.01487267.240246
കനേഡിയൻ ഡോളർ (Canadian Dollar)0.01453668.796694
ഖത്തർ റിയാൽ (Qatari Riyal)0.03870025.840033
കുവൈറ്റ് ദിനാർ (Kuwaiti Dinar)0.003275305.351540
കൊളംബിയൻ പെസോ (Colombian Peso)37.9349690.026361
കസാഖ്സ്ഥാനി ടെംഗെ (Kazakhstani Tenge)4.9283150.202909
ചൈനീസ് യുവാൻ (Chinese Yuan)0.07263313.767763
ചിലിയൻ പെസോ (Chilean Peso)9.4570640.105741
ജാപ്പനീസ് യെൻ (Japanese Yen)1.6964660.589461
തായ് ബാറ്റ് (Thai Baht)0.3443332.904163
തായ്‌വാൻ ന്യൂ ഡോളർ (Taiwan New Dollar)0.3353752.981741
ടർക്കിഷ് ലിറ (Turkish Lira)0.4776962.093383
ട്രിനിഡാഡിയൻ ഡോളർ (Trinidadian Dollar)0.07215713.858614
ഡാനിഷ് ക്രോൺ (Danish Krone)0.06789214.729177
നോർവീജിയൻ ക്രോൺ (Norwegian Krone)0.09894510.106614
ന്യൂസിലൻഡ് ഡോളർ (New Zealand Dollar)0.01805955.374162
നേപ്പാളീസ് റുപ്പീ (Nepalese Rupee)1.6007500.624707
പാകിസ്ഥാനി റുപ്പീ (Pakistani Rupee)2.9742620.336218
ഫിലിപ്പൈൻ പെസോ (Philippine Peso)0.6429331.555371
പോളിഷ് സ്ലോട്ടി (Polish Zloty)0.03857825.921525
ബഹ്റൈൻ ദിനാർ (Bahraini Dinar)0.003998250.153507
ബ്രസീലിയൻ റിയാൽ (Brazilian Real)0.05298318.874121
ബ്രിട്ടീഷ് പൗണ്ട് (British Pound)0.007880126.896214
ബോട്സ്വാന പുല (Botswana Pula)0.1431216.987090
ബ്രൂണെ ഡോളർ (Bruneian Dollar)0.01357273.679523
മെക്സിക്കൻ പെസോ (Mexican Peso)0.1845905.417426
മലേഷ്യൻ റിംഗിറ്റ് (Malaysian Ringgit)0.04217623.710345
മൗറീഷ്യൻ റുപ്പീ (Mauritian Rupee)0.4959672.016264
യു.എസ് ഡോളർ (US Dollar)0.01063294.057719
യൂറോ (Euro)0.009085110.073810
റഷ്യൻ റൂബിൾ (Russian Ruble)0.7970851.254571
റൊമാനിയൻ ന്യൂ ല്യൂ (Romanian New Leu)0.04626221.615953
ലിബിയൻ ദിനാർ (Libyan Dinar)0.06746214.823078
സൗത്ത് കൊറിയൻ വോൺ (South Korean Won)15.7462720.063507
സൗത്ത് ആഫ്രിക്കൻ റാൻഡ് (South African Rand)0.1756605.692804
സഊദി അറേബ്യൻ റിയാൽ (Saudi Arabian Riyal)0.03986925.082058
സിംഗപ്പൂർ ഡോളർ (Singapore Dollar)0.01357273.679523
ശ്രീലങ്കൻ റുപ്പീ (Sri Lankan Rupee)3.3721730.296545
സ്വിസ് ഫ്രാങ്ക് (Swiss Franc)0.008351119.745064
സ്വീഡിഷ് ക്രോണ (Swedish Krona)0.09821410.181890
ഹോങ്കോങ് ഡോളർ (Hong Kong Dollar)0.08326912.009284
ഹംഗേറിയൻ ഫോറിന്റ് (Hungarian Forint)3.3198660.301217
ഐസ്‌ലാൻഡിക് ക്രോണ (Icelandic Krona)1.3064320.765443
ചെക്ക് കൊരുണ (Czech Koruna)0.2213624.517489

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്

UAE April 23, 2026

330969

ദുബായ്: വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ബാങ്കിംഗ് സേവനങ്ങൾ ഉടനടി നിർത്തണമെന്ന നിർദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ വിവരശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തിൽ നടത്താൻ പാടില്ലെന്നാണ് സിബിയുഎഇയുടെ നിർദേശം.

ഉപഭോക്താവിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎഇയുടെ സാമ്പത്തിക സംവിധായത്തിലുടനീളം ഉയർന്ന നിലവാരം കൈവരിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിബിയുഎഇയുടെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിനും മാനദണ്ഡങ്ങൾക്കും കീഴിലുള്ള എല്ലാ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.

ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിലവിൽ കൂടുതലാണെന്നും ഇത് ഒന്നിലധികം അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്നും സിബിയുഎഇ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചന, ആൾമാറാട്ടം, സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ തുടങ്ങി സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വരെ ഉയർന്നതായി നോട്ടീസിലുണ്ട്. രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും ഇതിലൂടെ സാധിക്കുമെന്നും സിബിയുഎഇ തിരിച്ചറിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *